സ്വന്തം ലേഖകന്‍: വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ശരീരത്തെ മുഴുവന്‍ തളര്‍ത്തുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച ഹോക്കിംഗ് യന്ത്രസഹായത്തിലാണ് പുറം ലോകവുമായി ആശയ വിനിമയം നടത്തിയിരുന്നത്. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് നിരവധി ഗവേഷണങ്ങളാണ് ഹോക്കിംഗ് നടത്തിയിരുന്നത്. നിലവില്‍ …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ പാഴ്‌സല്‍ ബോംബ് ആക്രമണങ്ങള്‍; പ്രതിയുടെ തുമ്പില്ലാതെ പോലീസ്; വിവരം നല്‍കുന്നവര്‍ക്ക് വന്‍ പാരിതോഷികം. പ്രതിയെപ്പറ്റി വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ കുറ്റവാളിയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍. 50,000 അമേരിക്കന്‍ ഡോളറാണ് ടെക്‌സസ് പോലീസ് പ്രഖ്യാപിച്ചിട്ടുള്ള പാരിതോഷികം. ആക്രമണങ്ങള്‍ക്കു പിന്നാലെ ടെക്‌സസ് പോലീസിന് 265 ഫോണ്‍ കോളുകള്‍ …
സ്വന്തം ലേഖകന്‍: യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പുറത്ത്; കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുത്തന്‍ ടീമുമായി ട്രംപ്. വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനെ പുറത്താക്കിയ ട്രംപ് പകരം സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയെ ആ സ്ഥാനത്തു നിയമിച്ചു. പോംപിയുടെ സ്ഥാനത്ത് ഇനി ജീന ഹാസ്‌പെലായിരിക്കും സിഐഎയെ നയിക്കുക. അമേരിക്കന്‍ ചാരസംഘടനയുടെ തലപ്പത്തെത്തുന്ന ആദ്യ …
സ്വന്തം ലേഖകന്‍: റഷ്യക്കാരനായ ബ്രിട്ടീഷ് ചാരനു നേര്‍ക്ക് രാസായുധ പ്രയോഗം; സ്‌കോട്‌ലന്‍ഡ് യാര്‍ഡിലെ ഇന്ത്യന്‍ വംശജന്‍ നീല്‍ ബസുവിന് അന്വേഷണ ചുമതല. സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ ഭീകരവിരുദ്ധ വിഭാഗത്തിന്റെ മേധാവിയായി ചുമതലയേറ്റു ദിവസങ്ങള്‍ക്കുള്ളിലാണു ബസു റഷ്യക്കാരനായ സെര്‍ഗെയ് സ്‌ക്രീപലിനു നേരെയുണ്ടായ വധശ്രമത്തെക്കുറിച്ച് അന്വേഷിക്കുകയെന്ന സുപ്രധാന ദൗത്യം ഏറ്റെടുത്തത്. മെട്രൊപ്പൊലീറ്റന്‍ പൊലീസ് ഡപ്യൂട്ടി അസിസ്റ്റന്റ് കമ്മിഷണറായിരുന്ന ബസുവിന് സ്‌പെഷലിസ്റ്റ് …
സ്വന്തം ലേഖകന്‍: ഗാസയില്‍ പലസ്തീന്‍ പ്രധാനമന്ത്രി റമി അല്‍ ഹംദല്ല വധശ്രമത്തില്‍ നിന്നു കഷ്ടിച്ച് രക്ഷപ്പെട്ടു. ഗാസ മുനമ്പില്‍ അഴുക്കുചാല്‍ പ്ലാന്റിന്റെ ഉദ്ഘാടനത്തിനെത്തിയ പലസ്തീന്‍ പ്രധാനമന്ത്രി റമി അല്‍ ഹംദല്ല സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ വഴിയരികില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടു ഹമാസ് ഭീകരരാണ് ആക്രമണം നടത്തിയതെന്നു ഫത്താ പാര്‍ട്ടി ആരോപിച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് …
സ്വന്തം ലേഖകന്‍: സിറിയയിലെ ഗുട്ടയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കവിഞ്ഞു; ആഭ്യന്തര യുദ്ധത്തിന്റെ ഏഴു വര്‍ഷങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത് 3,50,000 പേരെന്ന് കണക്കുകള്‍. സിറിയന്‍ സൈന്യം വിമതരും പരസ്പരം ഏറ്റമുട്ടുന്ന കിഴക്കന്‍ ഗുട്ടയില്‍ സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം ആയിരം കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരീക്ഷണസംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആണ് …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ചാരനായ റഷ്യക്കാരനെ മാരക രാസായുധ പ്രയോഗത്തിലൂടെ വധിക്കാന്‍ ശ്രമിച്ചത് റഷ്യ തന്നെ, വാദത്തില്‍ ഉറച്ച് ബ്രിട്ടന്‍. ബ്രിട്ടന്‍ അഭയം കൊടുത്ത റഷ്യക്കാരനായ മുന്‍ ഇരട്ടച്ചാരന്‍ സെര്‍ഗെയ് സ്‌ക്രീപലിനു നേരെയുണ്ടായ വധശ്രമത്തില്‍ റഷ്യന്‍ ഭരണകൂടത്തിനു പങ്കുണ്ടെന്നു കരുതുന്നതായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ് വ്യക്തമാക്കി. ദേശീയ സുരക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണു ബ്രിട്ടീഷ് പ്രധാനമന്തിയുടെ …
സ്വന്തം ലേഖകന്‍: സിറിയയില്‍ തുര്‍ക്കി ആക്രമണം; പ്രതിഷേധവുമായി ബ്രിട്ടനിലെ റയില്‍വേ സ്റ്റേഷനുകള്‍ ഉപരോധിച്ച് കുര്‍ദ് സംഘടനകള്‍; ട്രെയിന്‍ ഗതാഗതം താളംതെറ്റി. വടക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തുന്ന സൈനിക നടപടിക്കെതിരെ പ്രതിഷേധവുമായി കുര്‍ദ് സംഘടന ബ്രിട്ടനിലെ റെയില്‍വേ സ്റ്റേഷനുകള്‍ ഉപരോധിച്ചു. ലണ്ടനിലെ കിംഗ്‌സ് ക്രോസ്, മാഞ്ചസ്റ്ററിലെ പിക്കാഡില്ലി എന്നീ റെയില്‍വേ സ്റ്റേഷനുകളാണ് ഉപരോധിച്ചത്. നാനൂറോളം കുര്‍ദ് അനുകൂലികള്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ മുസ്ലീങ്ങള്‍ക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ഊമക്കത്തുകള്‍ പ്രചരിക്കുന്നു; അന്വേഷണം കര്‍ശനമാക്കി ഭീകരവിരുദ്ധ പൊലീസ്. ഇത്തരം കത്തുകള്‍ നിരവധി പേര്‍ക്ക് ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം ഭീകരവിരുദ്ധ പൊലീസ് ഏറ്റെടുത്തു. വരുന്ന ഏപ്രില്‍ മൂന്ന് മുസ്‌ലിംകളെ ആക്രമിക്കുന്ന ദിനമായി ആചരിക്കാനാണ് ലഘുലേഖ രൂപത്തിലുള്ള കത്തില്‍ ആവശ്യപ്പെടുന്നത്. പോസ്റ്റ് വഴിയാണ് ലണ്ടനിലെയും വെസ്റ്റ് മിഡ്‌ലാന്‍ഡിലെയും നിരവധിപേര്‍ക്ക് …
സ്വന്തം ലേഖകന്‍: ഒടുവില്‍ പാര്‍ലമെന്റും സമ്മതിച്ചു; ഷീ ജിന്‍പിങ് ചൈനയുടെ ആജീവനാന്ത പ്രസിഡന്റ്. പ്രസിഡന്റിനെ കാലാവധി നിശ്ചയിക്കുന്ന നിയമം പാര്‍ലമെന്റ് ഭേദഗതി ചെയ്തു. ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സമ്മേളനത്തിലാണ് നിയമ ഭേദഗതി. ഒരു വ്യക്തിക്ക് രണ്ട് തവണ മാത്രം അവസരം നല്‍കുന്ന നിയമമാണ് ചൈന ഭേദഗതി ചെയ്തിരിക്കുന്നത്. രണ്ട് പേര്‍ ഭേദഗതിയെ എതിര്‍ത്ത് …