സ്വന്തം ലേഖകന്‍: എലിയും പാറ്റയും പാമ്പുകളും നിറഞ്ഞ ഇന്ത്യന്‍ ജയിലിലേക്ക് തന്നെ അയച്ചാല്‍ ജീവന് ഭീഷണീയാണെന്ന് വിജയ് മല്യ ബ്രിട്ടീഷ് കോടതിയില്‍. ഇത്തരം വൃത്തിഹീനമായ സാഹചര്യത്തിലുള്ള ഇന്ത്യന്‍ ജയിലുകളിലേക്ക് തന്നെ അയച്ചാല്‍ അത് തന്റെ ജീവന് തന്നെ ഭീഷണിയാണെന്ന് വിവാദ വ്യവസായി വിജയ് മല്യ ബ്രട്ടീഷ് കോടതിയില്‍ ബോധിപ്പിച്ചു. വിജയ് മല്യയെ വിചാരണയ്ക്കായി ഇന്ത്യയിലേക്ക് അയക്കണമെന്ന …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുടെ സൈനിക മേധാവിയെ കാണാനില്ല! കിം ജോംഗ് ഉന്‍ അദ്ദേഹത്തെ തട്ടിക്കളഞ്ഞതായി ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍. അധികാരശ്രേണിയില്‍ രണ്ടാമനും സൈനികമേധാവിയുമായ ജനറല്‍ ഹാംഗ് പ്യോംഗ് സോയെ ഏകാധിപതി കിം ജോംഗ് ഉന്‍ വധശിക്ഷയ്ക്കു വിധേയനാക്കിയെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുറച്ചുനാളായി ജനറലിനെ കാണാനില്ലാത്തതാണ് ഇത്തരമൊരു വാര്‍ത്ത പ്രചരികാന്‍ കാരണം. …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ മെയ് 19 ന് രാജകീയ വിവാഹം, താലികെട്ട് അവിസ്മരണീയമാക്കാന്‍ ഹാരി രാജകുമാരനും അമേരിക്കന്‍ നടി മെഗന്‍ മാര്‍ക്കിളും. ഇരുവരും തമ്മിലുള്ള വിവാഹം 2018 മേയ് 19ന് ശനിയാഴ്ച നടക്കുമെന്നു കെന്‍സിംഗ്ടന്‍ കൊട്ടാരം അറിയിച്ചു. വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പല്‍ ആയിരിക്കും വിവാഹവേദി. ചാള്‍സ്ഡയാന ദന്പതികളുടെ രണ്ടാമത്തെ മകനും കിരീടാവകാശികളില്‍ അഞ്ചാമനുമായ …
സ്വന്തം ലേഖകന്‍: യുഎസില്‍ കവര്‍ച്ചാ ശ്രമത്തിനിടെ മോഷ്ടാക്കളുടെ വെടിയേറ്റ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. യുഎസിലെ ഒഹായോ സംസ്ഥാനത്ത് മുഖംമൂടികളായ കൊള്ളക്കാരുടെ വെടിയേറ്റ് ഇന്ത്യന്‍ വംശജനായ കരുണാകര്‍ കരെന്‍ഗ്ലെയാണ്(53) കൊല്ലപ്പെട്ടത്. ജിഫി കണ്‍വീനിയന്‍സ് മാര്‍ട്ടിലെ ജീവനക്കാരനാണ് കരുണാകര്‍. തിങ്കളാഴ്ച രാത്രി പത്തിന് കടയിലെത്തിയ കൊള്ളക്കാരാണു വെടിയുതിര്‍ത്തത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. അക്രമികള്‍ക്കുവേണ്ടി വ്യാപകമായ തെരച്ചില്‍ ആരംഭിച്ചതായി …
സ്വന്തം ലേഖകന്‍: ദുബായ് ബുര്‍ജ് ഖലീഫയിലെ പുതുവല്‍സര ആഘോഷത്തിന്റെ ഭാഗമായുള്ള കരിമരുന്ന് പ്രയോഗം ഇത്തവണ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കരിമരുന്ന് പ്രയോഗത്തിന് പകരം ദുബായ് ഫൗണ്ടെയിനിലെ ലൈറ്റ് ഷോ മാത്രമായി നടത്താനാണ് തീരുമാനം. ലൈറ്റ് അപ് 2018 എന്ന പേരില്‍ നടക്കുന്ന ലൈറ്റ് ഷോ പക്ഷേ കരിമരുന്നു പ്രയോഗത്തെ കടത്തിവെട്ടുമെന്ന് സംഘാടകര്‍ വാഗ്ദാനം ചെയ്യുന്നു. ലോകമെങ്ങുമുള്ളവര്‍ക്ക് തത്സമയം …
സ്വന്തം ലേഖകന്‍: ശസ്ത്രക്രിയ നടത്തിയ രോഗികളുടെ കരളില്‍ ലേസര്‍ ഉപയോഗിച്ച് സ്വന്തം ഒപ്പിട്ടു, ബ്രിട്ടീഷ് ശസ്ത്രക്രിയാ വിദഗ്ദന്‍ കുടുങ്ങി. ബര്‍മിങാമിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയിലെ ഡോക്ടര്‍ സൈമണ്‍ ബ്രാംഹാളാണ് രോഗികളേയും മറ്റു ഡോക്ടര്‍മാരേയും ഒരുപോലെ ഞെട്ടിച്ച ഇക്കാര്യം ചെയ്തത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ രോഗികളുടെ കരളിലാണ് ലേസര്‍ ഉപയോഗിച്ച് സ്വന്തം പേരിന്റെ ഇനിഷ്യല്‍ ഡോക്ടര്‍ എഴുതിച്ചേര്‍ത്തത്. …
സ്വന്തം ലേഖകന്‍: മ്യാന്മറില്‍ റോഹിങ്ക്യകള്‍ക്ക് എതിരെ നടന്നത് ചരിത്രത്തിലെ കൊടും ക്രൂരതയെന്ന് ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (മെഡിസിന്‍സ് സാന്‍സ് ഫ്രണ്ടിയേഴ്‌സ്, എം.എസ്.എഫ്), ഒരു മാസത്തിനകം കൊന്നു തള്ളിയത് 6700 റോഹിങ്ക്യകളെയെന്ന് വെളിപ്പെടുത്തല്‍. മ്യാന്മറിലെ രാഖൈന്‍ മേഖലയില്‍ സൈനിക അട്ടിമറി നടന്ന് ഒരു മാസത്തിനകംതന്നെ 6700 റോഹിങ്ക്യകള്‍ കൊല്ലപ്പെട്ടതായി പറയുന്ന റിപ്പോര്‍ട്ട് മ്യാന്മര്‍ സൈന്യത്തിന്റെ ഔദ്യോഗിക കണക്കുകള്‍ …
സ്വന്തം ലേഖകന്‍: യുഎസ് സര്‍വകലാശാലയുടെ കംപ്യൂട്ടര്‍ ശൃംഖലയ്ക്കു നേരെ സൈബര്‍ ആക്രമണം, ഇന്ത്യന്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നു പേര്‍ കുറ്റക്കാര്‍. യുഎസിലെ റുട്‌ഗേഴ്‌സ് സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ ശൃംഖലയ്ക്കു നേരെ സൈബര്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നു പേരെയാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്. ന്യൂജഴ്‌സിയില്‍ താമസമാക്കിയ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥി പരസ് ഝാ(21)യും ജോസിയ …
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയ 12 ഉത്തര കൊറിയന്‍ പെണ്‍കുട്ടികളെ തട്ടിയെടുത്തെന്ന ആരോപണം, തര്‍ക്കത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെടുന്നു. ഉത്തര കൊറിയയിലെ യുഎന്നിന്റെ സ്വതന്ത്ര അന്വേഷകനായിരിക്കും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുക. ഏപ്രിലിലാണ് 12 ഉത്തരകൊറിയന്‍ യുവതികള്‍ ദക്ഷിണ കൊറിയയിലേക്കു കടന്നത്. ചൈനയില്‍ ഒരു ഉത്തരകൊറിയന്‍ റസ്റ്ററന്റില്‍ ജോലി നോക്കുകയായിരുന്നു ഇവര്‍. എന്നാല്‍ ഉത്തര കൊറിയയിലെ പീഡനം …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഭേദഗതി ബില്‍ തെരഞ്ഞെടുപ്പ്, ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി. ഭരണപക്ഷത്തെ 11 എംപിമാര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ഇതോടെ എല്ലാ ബ്രെക്‌സിറ്റ് നടപടിക്രമങ്ങളും പാര്‍ലമെന്റിന്റെ അനുമതിക്കു വിധേയമായിരിക്കണമെന്ന ഭേദഗതി പാര്‍ലമെന്റില്‍ പാസായി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമത എംപിമാരും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ഒരുമിച്ചു കൊണ്ടുവന്ന ഭേദഗതി …