സ്വന്തം ലേഖകന്‍: ഇറാഖ്, ഇറാന്‍ അതിര്‍ത്തി പ്രദേശത്തെ വിറപ്പിച്ച ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 414, 8000 ത്തോളം പേര്‍ക്ക് പരുക്ക്, ഭൂകമ്പം യുഎഇയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ദുബായ് നഗരസഭ. ഒരുലക്ഷത്തോളം പേര്‍ ഭവനരഹിതരായി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നു. അതേസമയം ഇറാഖ്, ഇറാന്‍ അതിര്‍ത്തി പ്രദേശത്തെ വിറപ്പിച്ച ഭൂകമ്പം യുഎഇയെ ഒരു …
സ്വന്തം ലേഖകന്‍: ഖത്തറിനെതിരായ സൗദി സഖ്യത്തിന്റെ ഉപരോധത്തിന്റെ ഭാഗമായി ഖത്തര്‍ റിയാലിന്റെ വിലയിടിക്കാന്‍ ഗൂഡാലോചന നടന്നതിനെക്കുറിച്ച് അന്വേഷണം. ഇതു സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫീസ് ഡയറക്ടര്‍ ശൈഖ് സെയ്ഫ് ബിന്‍ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി വ്യക്തമാക്കി. യു.എ.ഇ. നിക്ഷേപകര്‍ക്ക് ഭാഗികമായി പങ്കാളിത്തമുള്ള ആഗോള ധനകാര്യസ്ഥാപനം യൂറോപ്പിലും ഏഷ്യയിലും ഖത്തറി റിയാല്‍ വില്‍ക്കരുതെന്ന …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ കസേരയിളകുന്നു, അണിയറയില്‍ പുറത്താക്കല്‍ നീക്കം ശക്തമാക്കി സ്വന്തം പാര്‍ട്ടിയിലെ വിമതര്‍. ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ വിമതര്‍ തെരേസ മേയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ നീക്കം നടത്തുന്നതായി ബ്രിട്ടീഷ് പത്രമായ സണ്‍ഡെ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. 40 കണ്‍സര്‍വേറ്റിവ് പാര്‍ട്ടി എം.പിമാര്‍ പ്രമേയത്തില്‍ ഒപ്പുവെക്കാന്‍ തയാറായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. …
സ്വന്തം ലേഖകന്‍: മനിലയിലെ ആസിയാന്‍ വേദിയില്‍ മോദി, ട്രംപ് കൂടിക്കാഴ്ച, ചിരിച്ചു കൈകൊടുത്ത് ഇരു നേതാക്കളും. മുപ്പത്തിയൊന്നാമത് ആസിയാന്‍ ഉച്ചകോടിയുടെ ഭാഗമായി ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ എത്തിയ രാഷ്ട്രത്തലവന്മാര്‍ക്കായി ഒരുക്കിയ വിരുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കണ്ടുമുട്ടിയത്. വിടര്‍ന്ന ചിരിയോടെ ഹസ്തദാനം ചെയ്ത ഇരുവരും അല്പ നേരം കുശലാന്വേഷണം നടത്തുകയും …
സ്വന്തം ലേഖകന്‍: ഇറാഖിലെ കിര്‍കുക്കില്‍ ഇസ്ലാമിക് സ്റ്റേറ്റ് കൊന്നു തള്ളിയവരുടെ കൂട്ടക്കുഴിമാടം കണ്ടെത്തി, മറവു ചെയ്തത് 400 ഓളം മൃതദേഹങ്ങള്‍. ഐഎസ് ശക്തികേന്ദ്രമായിരുന്ന കിര്‍ക്കുക് പ്രവശ്യയിലെ അല്‍ബക്കാറ മേഖലയിലാണ് കുഴിമാടം കണ്ടെത്തിയത്. ഏകദേശം നാനൂറോളം പേരുടെ മൃതദേഹാവിശിഷ്ടങ്ങളാണ് ഇവിടെ നിന്ന് സൈന്യം കണ്ടെത്തിയത്. അല്‍ ബക്കാറയിലെ മുന്‍ സൈനിക ക്യാമ്പിന് സമീപത്താണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്.ഈ പ്രദേശത്ത് …
സ്വന്തം ലേഖകന്‍: യുഎസിലെ നോര്‍ത്ത് കരോലിനയില്‍ മോട്ടലില്‍ വെടിവെപ്പ്, ഇന്ത്യക്കാരനായ ഉടമ കൊല്ലപ്പെട്ടു. മോട്ടലില്‍ പ്രശ്‌നമുണ്ടാക്കിയതിന്റെ പേരില്‍ പുറത്താക്കപ്പെട്ട യുവാവാണ് വെടിവെപ്പ് നടത്തിയത്. ഇന്ത്യക്കാരനായ മോട്ടല്‍ ഉടമ ഗുജറാത്തിലെ ആനന്ദ് സ്വദേശി ആകാശ് ആര്‍.തലാതി (40) ആണ് വെടിയേറ്റു മരിച്ചത്. നോര്‍ത്ത് കാരലിനയില്‍ ഒരു വഴിയോര വിശ്രമകേന്ദ്രം നടത്തുകയായിരുന്നു ആകാശ്. സംഭവത്തില്‍ നാലുപേര്‍ക്കു പരുക്കേറ്റു. ക്ലബില്‍ …
സ്വന്തം ലേഖകന്‍: മധ്യ പൂര്‍വേഷ്യയില്‍ ശക്തമായ ഭൂചലനം, കുലുങ്ങി വിറച്ച് ഇറാഖും കുവൈത്തും തുര്‍ക്കിയും, ഇറാനില്‍ 61 പേര്‍ കൊല്ലപ്പെട്ടു. കുവൈത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാനില്‍ മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഇറാഖിലെ സല്‍മാനിയ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം രാത്രി ഒന്‍പതരയോടെയാണു …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് തലവേദനയായി വീണ്ടും ഇരട്ട പൗരത്വ വിവാദം, അവിശ്വാസ പ്രമേയ നീക്കവുമായി പ്രതിപക്ഷം. ഭൂരിപക്ഷത്തിനു രണ്ടു പേരുടെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ മാല്‍ക്കം ടേണ്‍ബുള്‍ സര്‍ക്കാരിന്റെ സ്ഥിതി പരുങ്ങലിലായി. ഇതിന്റെ പേരില്‍ പൊതു തെരഞ്ഞെടുപ്പു പ്രഖ്യാപിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രധാനമന്ത്രി ടേണ്‍ബുള്‍ എങ്കിലും പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിനു നീക്കം നടത്തുന്നതായാണ് …
സ്വന്തം ലേഖകന്‍: ട്രംപ് ലോകസമാധാനത്തിന്റെ അന്തകന്‍, പ്രകോപനവുമായി വീണ്ടും ഉത്തര കൊറിയ. ദക്ഷിണ കൊറിയയും അമേരിക്കും സംയുക്തമായി സൈനിക ആഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതിനിടെയാണ് ഉത്തര കൊറിയ ട്രംപിനെ പ്രകോപിപ്പിച്ച് വീണ്ടും രംഗത്തെത്തിയത്. ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദക്ഷിണകൊറിയന്‍ സന്ദര്‍ശനത്തിലൂടെ താന്‍ സമാധാനത്തിന്റെ അന്തകനാണെന്ന് ട്രംപ് തെളിയിച്ചുവെന്നും അദ്ദേഹം ആണവയുദ്ധം ഉണ്ടാകുന്നതിനുള്ള …
സ്വന്തം ലേഖകന്‍: രോഗികളെ പരിചരിച്ച് ബോറടിച്ചു, ജര്‍മനിയില്‍ നഴ്‌സ് മരുന്നു കുത്തിവെച്ച് കൊലപ്പെടുത്തിയത് 106 രോഗികളെ. ജര്‍മനിയിലെ വിവിധ ആശുപത്രികളിലായാണ് പുരുഷ നഴ്‌സ് മരുന്ന് കുത്തിവച്ച് 106 രോഗികളെ കൊലപ്പെടുത്തിയത്. ജോലിയിലുണ്ടായ വിരസത അകറ്റാനാണ് നഴ്‌സ് രോഗികളെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. നീല്‍സ് ഹോഗല്‍ എന്ന നാല്‍പ്പത്തിയൊന്ന് വയസുകാരനെ സംഭവവുമായി ബന്ധപ്പെട്ട് …