സ്വന്തം ലേഖകന്‍: ‘ലോകത്തിലെ ഒരു ഏകാധിപതിയും, ഒരു ഭരണകൂടവും യുഎസിനെ ചെറുതായി കാണരുത്’, ഉത്തര കൊറിയക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രസിഡന്റ് ട്രംപ് ജപ്പാനില്‍. ഏതെങ്കിലും ഏകാധിപതിയോ ഏകാധിപത്യ ഭരണകൂടമോ അമേരിക്കയുടെ ശക്തി കുറച്ചുകാണരുതെന്ന് അഞ്ച് ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായി ജപ്പാനിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യോകോടോകാ വ്യോമത്താവളത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മുന്നറിയിപ്പു നല്‍കിയത്. …
സ്വന്തം ലേഖകന്‍: ലബനന്‍ പ്രധാനമന്ത്രിയുടെ രാജി ഇറാന്‍, സൗദി പക്ഷങ്ങളുടെ അധികാര വടംവലി കാരണമെന്ന് സൂചന, ഇറാനും സൗദിയും തമ്മില്‍ അടുത്ത നയതന്ത്ര യുദ്ധത്തിന് ലബനനില്‍ അരങ്ങൊരുന്നു. കഴിഞ്ഞ ദിവസമാണ് ലബനന്‍ പ്രധാനമന്ത്രിയായിരുന്ന സഅദ് ഹരീരി രാജിവക്കുന്നതായി പ്രഖ്യാപിച്ചത്. ഹരീരി സൗദിയില്‍ വെച്ചാണ് രാജിപ്രഖ്യാപനം നടത്തിയതെന്നതും ഇറാനും ലബനാനിലെ ഹിസ്ബുല്ലയും ചേര്‍ന്ന് തന്റെ രാജ്യത്ത് പ്രശ്‌നങ്ങള്‍ …
സ്വന്തം ലേഖകന്‍: യുഎസിലെ ടെക്‌സസില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ഥനക്കിടെ വെടിവെപ്പ്, 27 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്കു ഗുരുതര പരിക്കേറ്റു. പ്രാദേശിക സമയം ഉച്ചക്ക് 11.30ന് സാന്‍ അന്റോണിയോക്ക് സമീപം വില്‍സണ്‍ കൗണ്ടി സതര്‍ലാന്‍ഡ് സ്പ്രിങ്‌സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലാണ് സംഭവം. പള്ളിയിലേക്ക് ഒറ്റക്കെത്തിയ അക്രമി പ്രാര്‍ഥന പങ്കെടുക്കുന്നവര്‍ക്ക് നേരെ തുരതുരാ വെടിയുതിര്‍ക്കുകയായിരുന്നു. കൊലപ്പെട്ടവരില്‍ അഞ്ച് …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ സിഖ് യുവാവിനെ മര്‍ദ്ദിച്ച സംഭവം, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശദീകരണം തേടി. 14 വയസുകാരനായ സിഖ് വംശജന്‍ മര്‍ദ്ദിക്കപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ എംബസിയോടാണ് വിദേശകാര്യ മന്ത്രി വിശദീകരണം തേടിയത്. 14 വയസ്സുള്ള സിഖ് യുവാവിനെ സഹപാഠി ഇടിക്കുകയും തള്ളുകയും ചെയ്യുകയായിരുന്നു. ഇന്ത്യന്‍ പൗരനായതുകൊണ്ടു മാത്രമാണ് മകനെ ആക്രമിച്ചതെന്ന് യുവാവിന്റെ അച്ഛന്‍ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് ഇന്ത്യയില്‍ നിന്ന് വേദനാസംഹാരികളും മരുന്നുകളും, ഭീകരര്‍ക്കായുള്ള 2.4 കോടി ഇന്ത്യന്‍ മരുന്നുകള്‍ ഇറ്റലിയില്‍ പിടിച്ചെടുത്തു. ഇവ ഐഎസ് ഭീകരര്‍ക്കായി ഇന്ത്യയില്‍നിന്ന് അയച്ചതാണെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ക്ക് ഉപയോഗിക്കാനായി ലിബിയയിലേക്കു കടത്തുന്നതിനിടെയാണ് ജോയ്‌യ താവുറോ തുറമുഖത്ത് ഇറ്റലിയിലെ കസ്റ്റംസ് വിഭാഗം മരുന്നുകള്‍ പിടിച്ചെടുത്തത്. യു.എസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്റെ പിന്തുണയോടെയായിരുന്നു പരിശോധന. …
സ്വന്തം ലേഖകന്‍: ‘എല്ലാ സൈന്യങ്ങളും എപ്പോഴും യുദ്ധ സജ്ജരായിരിക്കണം, അത് വലിയ സംഭവമൊന്നുമല്ല’, യുദ്ധസജ്ജരാകാന്‍ ചൈനീസ് സായുധ സൈന്യത്തോട് ആഹ്വാനം ചെയ്ത പ്രസിഡന്റ് ഷി ചിന്‍പിങ്ങിന് മറുപടിയുമായി ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. തിരിച്ചടിക്കാനുള്ള ശേഷി വര്‍ധിപ്പിച്ച് എപ്പോഴും യുദ്ധ സജ്ജരായിരിക്കാന്‍ പ്രസിഡന്റ് ഷി ചിന്‍പിങ്ങ് വീണ്ടും നിര്‍ദേശം നല്‍കിയതായുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുമ്പോഴാണ് …
സ്വന്തം ലേഖകന്‍: പലിശനിരക്ക് അര ശതമാനമായി ഉയര്‍ത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടപടി സാധാരണക്കാര്‍ക്ക് ദുരിതമാകുമെന്ന് സമ്മതിച്ച് ഡെപ്യൂട്ടി ഗവര്‍ണര്‍, മോര്‍ട്ട്‌ഗേജുകള്‍ എടുത്തവര്‍ പ്രതിവര്‍ഷം കൂടുതല്‍ അടക്കേണ്ടി വരിക ശരാശരി 180 പൗണ്ട്, പലിശനിരക്ക് ഇനിയും വര്‍ധിപ്പിക്കുമെന്നും സൂചന. ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാളായ ബെന്‍ ബ്രോഡ്‌ബെന്റാണ് നിരക്കു വര്‍ധന ഇടത്തരം കുടുംബങ്ങള്‍ക്കും സാധാരണക്കാര്‍ക്കും ദുരിതമാകുമെന്ന് …
സ്വന്തം ലേഖകന്‍: കാറ്റലോണിയ മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജമോണ്ടിനും നാലു മന്ത്രിമാര്‍ക്കും എതിരെ അറസ്റ്റ് വാറന്റ്, എട്ട് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം കത്തുന്നു. ബല്‍ജിയത്തിലേക്കു കടന്ന കാറ്റലോണിയ മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജമോണ്ടിനും നാലു മന്ത്രിമാര്‍ക്കും എതിരെ യൂറോപ്യന്‍ അറസ്റ്റ് വാറന്റാണ് സ്‌പെയിന്‍ പുറപ്പെടുവിച്ചിരുക്കുന്നത്. സ്‌പെയിന്‍ ദേശീയ കോടതിയില്‍ ഹാജരാകുന്നതിനു പകരം ബല്‍ജിയത്തില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് ചൈന, ഒപ്പം ചൈനീസ് സേനയോട് വലിയ യുദ്ധങ്ങള്‍ ജയിക്കാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദേശവും. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്‌ശെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസ്ഹറിനെ ആഗോള ഭീകരപ്പട്ടികയില്‍ പെടുത്താനുള്ള നീക്കം നാലാം തവണയും തടഞ്ഞ ശേഷമാണ് ചൈനയുടെ പുതിയ പ്രഖ്യാപനം. ഇന്ത്യയുമായുള്ള ബന്ധത്തെ വളരെ പ്രധാനപ്പെട്ടതായാണ് ചൈന കാണുന്നതെന്ന് …
സ്വന്തം ലേഖകന്‍: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം, ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കിള്‍ ഫാലന്റെ കസേര തെറിച്ചു, ഗവിന്‍ വില്യംസണ്‍ പുതിയ പ്രതിരോധ സെക്രട്ടറി. ലൈംഗികാരോപണത്തെ തുടര്‍ന്നുള്ള വിവാദം കത്തിപ്പടരുന്നതിനിടെ കുറ്റം സ്വയം ഏറ്റെടുത്തായിരുന്നു ഫാലന്റെ രാജി. 2002 ല്‍ നടന്ന അത്താഴ വിരുന്നിനിടെ ഒരു പത്രപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് ഫാലനെതിരെ ഉയര്‍ന്ന ആരോപണം. …