സ്വന്തം ലേഖകന്‍: ടെക്‌സസില്‍ മൂന്നു വയസുകാരി ഷെറിന്റെ കൊലപാതകം, മലയാളി ദമ്പതികള്‍ ദത്തെടുക്കുമ്പോള്‍ ഷെറിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ, ഷെറിന്റെ വധത്തില്‍ തന്റെ പങ്ക് നിഷേധിച്ച് വളര്‍ത്തമ്മ. യുഎസിലെ വടക്കന്‍ ടെക്‌സസില്‍ കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന് ആരോഗ്യപരമായ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ ബബിതാ കുമാരി മാധ്യമങ്ങളോട് പറഞ്ഞു. ബിഹാറിലെ നളന്ദയിലെ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതില്‍ ക്ഷമ നശിച്ച് ഇയു കൗണ്‍സില്‍, സ്വരം കടുപ്പിച്ച് മുന്നറിയിപ്പുമായി കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്. മാരത്തണ്‍ ചര്‍ച്ചകള്‍ക്കു ശേഷവും ബ്രെക്‌സിറ്റ് എങ്ങുമെത്താത്തതിനാല്‍ ഇനിയും സമയം വൈകിയിട്ടില്ലെന്നും തെരേസ മേയ്ക്ക് ഏത് നിമിഷവും ബ്രെക്‌സിറ്റ് പരിപാടി ഉപേക്ഷിക്കാമെന്നും ഡൊണാള്‍ഡ് ടസ്‌ക് കടുത്ത സ്വരത്തില്‍ അഭിപ്രായപ്പെട്ടു. ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതില്‍ തെരേസ …
സ്വന്തം ലേഖകന്‍: എച്ച് വണ്‍ ബി, എല്‍ വണ്‍ വിസകളുടെ പുതുക്കല്‍ നടപടികള്‍ കടുപ്പമാക്കി അമേരിക്ക, ഇന്ത്യന്‍ ഐ.ടി. മേഖലക്ക് കനത്ത തിരിച്ചടി. വിസ പുതുക്കാന്‍ നിരവധി കടുത്ത നിബന്ധനകളാണ് യു.എസ് പൗരത്വ, ഇമിഗ്രേഷന്‍ സര്‍വിസസ് വിഭാഗം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതുവരെ വിസ ലഭിക്കാനുള്ള അതേ മാനദണ്ഡം തന്നെയായിരുന്നു വിസ പുതുക്കാനും. എന്നാല്‍, ഇനി …
സ്വന്തം ലേഖകന്‍: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറിയായി ഷി ജിന്‍പിങ് വീണ്ടും, ചൈനയെ പുതുയുഗത്തിലെ ലോക മഹാശക്തിയാക്കാന്‍ ഡ്രീം ടീം പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പുതിയ നേതൃനിരയുടെ ഉദയത്തിന് വഴിയൊരുക്കി പൊളിറ്റ് ബ്യൂറോ സ്ഥിരം സമിതിയില്‍ ഏഴ് അംഗങ്ങളെ തിരഞ്ഞെടുത്തു. ചൈനയെ പുതുയുഗത്തിലേക്കു നയിക്കാനുള്ള ‘ഡ്രീം ടീം’ എന്നാണു പുതിയ …
സ്വന്തം ലേഖകന്‍: യുഎസില്‍ ഇനി മൊബൈല്‍ നോക്കി റോഡിലൂടെ നടന്നാല്‍ 35 ഡോളര്‍ പിഴ. യുഎസ് സംസ്ഥാനം ഹവായിയുടെ തലസ്ഥാനമായ ഹോണോലുലുവില്‍ ബുധനാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു.യുഎസില്‍ റോഡപകടങ്ങളില്‍ ഏറ്റവും അധികം കാല്‍നടയാത്രക്കാര്‍ കൊല്ലപ്പെട്ടതു കഴിഞ്ഞ വര്‍ഷമായിരുന്നു. ഇതേ തുടര്‍ന്നാണ് കര്‍ശന നടടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായത്. കാല്‍നടയാത്രക്കാര്‍ ഏത് ഇലക്ട്രോണിക് ഉപകരണം നോക്കി …
സ്വന്തം ലേഖകന്‍: റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരായ വംശീയ അതിക്രമങ്ങള്‍, മ്യാന്മര്‍ സൈന്യത്തിന് താക്കീതുമായി യുഎസ്, സൈനിക സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്ന് മുന്നറിയിപ്പ്. റോഹിന്‍ഗ്യകള്‍ക്കു നേരെ മ്യാന്‍മറില്‍ നടന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് മ്യാന്‍മര്‍ സൈന്യത്തിന് നല്‍കുന്ന പിന്തുണ പിന്‍വലിക്കുമെന്ന് യുഎസ് വ്യക്തമാക്കി. രാഖൈനില്‍ നടക്കുന്ന അക്രമ പരമ്പരകളില്‍ ആശങ്ക രേഖപ്പെടുത്തുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും പെന്റഗണ്‍ വക്താവ് …
സ്വന്തം ലേഖകന്‍: മാവോയ്‌ക്കൊപ്പം ഷി ജിന്‍പിംഗിനെ പ്രതിഷ്ഠിച്ച് പത്തൊമ്പതാം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം. ചൈനീസ് പ്രസിഡന്റും കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഷി 2022 വരെ അധികാരം ഉറപ്പാക്കുകയും ചെയ്തു. ‘പുതിയ കാലത്തിനായി ചൈനീസ് സ്വഭാവത്തോടെയുള്ള സോഷ്യലിസം സംബന്ധിച്ച ഷി ചിന്‍പിംഗിന്റെ ചിന്തകള്‍’ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് പിരിഞ്ഞത്. …
സ്വന്തം ലേഖകന്‍: തുര്‍ക്കിക്ക് അംഗത്വം നല്‍കിയാല്‍ യൂറോപ്യന്‍ യൂണിയനിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ‘തുര്‍ക്കിയില്ലാത്ത യൂറോപ്പ് ഒറ്റപ്പെട്ടുപോകും. എന്നാല്‍, തുര്‍ക്കിക്ക് ഒരിക്കലും യൂറോപ്പിന്റെ ആവശ്യമില്ല,’ അങ്കാറയില്‍ ഒരു പരിപാടിക്കിടെ ഉര്‍ദുഗാന്‍ പറഞ്ഞു. യൂറോപ്പിനെ ഇല്ലാതാക്കുന്നത് അവരുടെതന്നെ കാലഹരണപ്പെട്ട തത്ത്വങ്ങളാണ്. അവരുടെ ഭാവി ഇരുളടഞ്ഞിരിക്കുന്നതായും ഉര്‍ദുഗാന്‍ ചൂണ്ടിക്കാട്ടി. 1987 ലാണ് ഇയു അംഗത്വത്തിനായി …
സ്വന്തം ലേഖകന്‍: അന്തരീക്ഷ മലിനീകരണത്തില്‍ മറ്റു യൂറോപ്യന്‍ നഗരങ്ങളെ കടത്തിവെട്ടി ലണ്ടന്‍, മലിനീകരണം കഴിഞ്ഞ വര്‍ഷം മാത്രം കവര്‍ന്നത് അര ലക്ഷത്തോളം ജീവനുകള്‍. ബ്രിട്ടന്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഈ സാഹചര്യമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊള്ളുന്ന ദേശീയ പാര്‍ട്ടിയായ ഗ്രീന്‍ പാര്‍ട്ടി നേതാക്കളും മുന്നറിയിപ്പു നല്‍കുന്നു. മലിനവായുവും മനുഷ്യനിര്‍മിതമായ വിഷവസ്തുക്കളുടെ സാന്നിധ്യവും …
സ്വന്തം ലേഖകന്‍: അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി ഇന്ത്യയില്‍, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിക്ക് ഇന്ന് രാവിലെ രാഷ്ട്രപതി ഭവനില്‍ രാജ്യം ഔദ്യോഗിക സ്വീകരണം നല്‍കും. ഉച്ചയ്ക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ അദ്ദേഹത്തിന് വിരുന്നും ഒരുക്കിയിട്ടുണ്ട്. ഒപ്പം മോദിയും …