1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ 2025 ലും സാധാരണക്കാരുടെ ശമ്പളം വര്‍ധിക്കില്ല; നേട്ടമുണ്ടാവുക ഈ മേഖലയിൽ മാത്രം?
യുഎഇയിൽ 2025 ലും സാധാരണക്കാരുടെ ശമ്പളം വര്‍ധിക്കില്ല; നേട്ടമുണ്ടാവുക ഈ മേഖലയിൽ മാത്രം?
സ്വന്തം ലേഖകൻ: ഓരോ വര്‍ഷവും ശമ്പളം വര്‍ധിക്കുമെന്ന് പ്രതീക്ഷിച്ചാണ് സാധാരണക്കാരായ പ്രവാസികള്‍ ഗള്‍ഫ് മേഖലയിൽ മുന്നോട്ട് പോകുന്നത്. യുഎഇ ഉള്‍പ്പടെയുള്ള രാജ്യങ്ങളിൽ ജീവിതച്ചെലവ് വര്‍ധിക്കുന്നതും എന്നാൽ അതിന് ആനുപാതികമായി ശമ്പള വര്‍ധനവ് ഇല്ലാത്തതുമാണ് പ്രവാസികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. യുഎഇയിലെ ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ ഒരു സര്‍വ്വേ കൂടി പുറത്തുവന്നിരിക്കുകയാണ്. AI, ഡാറ്റാ …
തൊഴിലാളി പാർപ്പിട നിയമങ്ങൾ പരിഷ്കരിച്ച് കുവൈത്ത്; ഒരു മുറിയിൽ ഇനി 4 പേർ മാത്രം
തൊഴിലാളി പാർപ്പിട നിയമങ്ങൾ പരിഷ്കരിച്ച് കുവൈത്ത്; ഒരു മുറിയിൽ ഇനി 4 പേർ മാത്രം
സ്വന്തം ലേഖകൻ: ഒരു മുറിയിൽ 4 പേരെ മാത്രമേ പാർപ്പിക്കാവൂ എന്നതടക്കം സുപ്രധാന വ്യവസ്ഥകളുൾപ്പെടുത്തി കുവൈത്തിൽ തൊഴിലാളി പാർപ്പിട നിയമങ്ങൾ പരിഷ്കരിച്ചു. തൊഴിലാളികൾക്ക് താമസസൗകര്യം നൽകാത്ത കമ്പനികൾ വേതനത്തിന്റെ കാൽ ഭാഗം അലവൻസായി നൽകണമെന്നും വ്യവസ്ഥയുണ്ട്. പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ആണ് പരിഷ്കരിച്ച നിയമം പുറത്തിറക്കിയത്. കുടുംബ താമസ കേന്ദ്രങ്ങൾക്കു സമീപം തൊഴിലാളികൾക്ക് പാർപ്പിടം …
യുകെയിൽ വാടകക്കാർക്ക് ആശ്വാസം; 2019ന് ശേഷം ആദ്യമായി ശരാശരി വാടക നിരക്കില്‍ ഇടിവ്
യുകെയിൽ വാടകക്കാർക്ക് ആശ്വാസം; 2019ന് ശേഷം ആദ്യമായി ശരാശരി വാടക നിരക്കില്‍ ഇടിവ്
സ്വന്തം ലേഖകൻ: കഴിഞ്ഞ ഏതാനും വര്‍ഷമായി ബ്രിട്ടനില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്കു കഷ്ടകാലമാണ്. വാടക നിരക്കുകള്‍ റെക്കോര്‍ഡ് വര്‍ധനവ് നേരിട്ടതോടെ ജനങ്ങള്‍ക്ക് വരുമാനത്തിന്റെ നല്ലൊരു ശതമാനവും വാടക ഇനത്തില്‍ ചെലവഴിക്കേണ്ട അവസ്ഥയായിരുന്നു. ഇപ്പോഴിതാ 2019ന് ശേഷം ആദ്യമായി ശരാശരി വാടക നിരക്കില്‍ ഇടിവ് ഉണ്ടായിരിക്കുകയാണ്. 2024-ലെ അവസാന മൂന്ന് മാസങ്ങളില്‍ ആണ് ശരാശരി വാടക നിരക്ക് താഴ്ന്നത്. …
യുകെയിൽ മലയാളി യുവാവ് പനിയെ തുടർന്ന് അന്തരിച്ചു; വിട പറഞ്ഞത് ആലത്തൂർ സ്വദേശി
യുകെയിൽ മലയാളി യുവാവ് പനിയെ തുടർന്ന് അന്തരിച്ചു; വിട പറഞ്ഞത് ആലത്തൂർ സ്വദേശി
സ്വന്തം ലേഖകൻ: യുകെ മലയാളി സമൂഹത്തിനു വേദനയായി വീണ്ടും പനി മരണം. മലയാളി യുവാവ് യുകെയില്‍ പനിയെ തുടര്‍ന്ന് അന്തരിച്ചു. മൂന്ന് വര്‍ഷം മുന്‍പ് വിദ്യാര്‍ഥി വീസയില്‍ യുകെയിലെത്തിയ ആലത്തൂര്‍ സ്വദേശി ലിബിന്‍ എം. ലിജോ (27) ആണ് അന്തരിച്ചത്. ഒരാഴ്ചയായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30ന് നോട്ടിങ്ങ്ഹാം ക്വീന്‍സ് ഹോസ്പിറ്റലില്‍ …
പുണ്യ നഗരങ്ങളിൽ വിദേശ നിക്ഷേപകർക്ക് വമ്പൻ അവസരങ്ങൾ; ശ്രദ്ധേയ പ്രഖ്യാപനവുമായി സൗദി
പുണ്യ നഗരങ്ങളിൽ വിദേശ നിക്ഷേപകർക്ക് വമ്പൻ അവസരങ്ങൾ; ശ്രദ്ധേയ പ്രഖ്യാപനവുമായി സൗദി
സ്വന്തം ലേഖകൻ: വിദേശീയർക്ക് ഇനി സൗദിയുടെ പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും നിക്ഷേപം നടത്താം. സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുടേതാണ് ശ്രദ്ധേയമായ പ്രഖ്യാപനം. നടപടി ഇന്നലെ മുതൽ പ്രാബല്യത്തിലായി. മൂലധന വിപണിയുടെ മത്സരക്ഷമതയ്ക്ക് ആക്കം കൂട്ടാനും സൗദി വിഷൻ 2030ന്റെ സാമ്പത്തിക വൈവിധ്യവൽക്കരണ ലക്ഷ്യങ്ങൾക്കുമനുസൃതമായാണ് പുതിയ പ്രഖ്യാപനം. മൂലധന വിപണിയിൽ നിക്ഷേപം ശക്തിപ്പെടുത്താനും മക്കയിലെയും മദീനയിലെയും …
പ്രവാസികൾക്ക് ആശ്വാസം; സൗദിയിൽ വാട്ടർ കണക്ഷൻ ഫീസ് ഇനി തവണകളായി അടയ്ക്കാം
പ്രവാസികൾക്ക് ആശ്വാസം; സൗദിയിൽ വാട്ടർ കണക്ഷൻ ഫീസ് ഇനി തവണകളായി അടയ്ക്കാം
സ്വന്തം ലേഖകൻ: രാജ്യത്തെ ഗാർഹിക ജല, മലിനജല കണക്ഷനുകളുടെ ഫീസ് ഇനി തവണകളായി അടയ്ക്കാം. സൗദി ദേശീയ വാട്ടർ കമ്പനി (എൻഡബ്ല്യൂസി)യാണ് ഉപഭോക്താക്കൾക്കായി പുതിയ ഇൻസ്റ്റാൾമെന്റ് പെയ്മെന്റ് പ്രോഗ്രാമിന് തുടക്കമിട്ടത്. ഏറ്റവും എളുപ്പമുള്ള പെയ്മെന്റ് സംവിധാനം ലക്ഷ്യമിട്ടാണിത്. ജല സേവനങ്ങൾക്കുള്ള കണക്ഷൻ ഫീസുകൾക്ക് പുറമെ പ്രതിമാസ ബില്ലുകളുടെ ഭാഗിക പെയ്മെന്റ് സേവനവും അനുവദിക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് വേഗത്തിലും …
ജിസിസി രാജ്യങ്ങളിലെ വേനലവധി വരവായി; നാട്ടിൽ പോകുന്ന പ്രവാസികളെ പിഴിയാൻ വിമാന കമ്പനികൾ
ജിസിസി രാജ്യങ്ങളിലെ വേനലവധി വരവായി; നാട്ടിൽ പോകുന്ന പ്രവാസികളെ പിഴിയാൻ വിമാന കമ്പനികൾ
സ്വന്തം ലേഖകൻ: ജിസിസി രാജ്യങ്ങളിലെ സ്‌കൂളുകളുടെ വേനലവധിക്കാലം പ്രഖ്യാപിച്ചതോടെ പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് പോകാനുള്ള വിമാനടിക്കറ്റുകൾ ബുക്ക് ചെയ്യാൻ തുടങ്ങി. ജൂൺ അവസാന വാരം മുതൽ സെപ്റ്റംബർ ആദ്യവാരം വരെയാണ് ബഹ്‌റൈനിലെ സ്‌കൂളുകളുടെ വേനലവധി. അത് കൊണ്ട് തന്നെ ഈ കാലയളവിലാണ് മിക്ക ഗൾഫ് പ്രവാസികളും നാട്ടിലേക്ക് കുടുംബസമേതം യാത്ര ചെയ്യുന്നത്. ആറ് മാസം മുൻപ് …
വിദ്യാർഥികൾക്ക് ആശ്വാസം; സ്കൂൾ ബാഗുകളുടെ ഭാരത്തിൽ 50% കുറവ് വരുത്തി കുവൈത്ത്
വിദ്യാർഥികൾക്ക് ആശ്വാസം; സ്കൂൾ ബാഗുകളുടെ ഭാരത്തിൽ 50% കുറവ് വരുത്തി കുവൈത്ത്
സ്വന്തം ലേഖകൻ: വിദ്യാർഥികളുടെ ശാരീരികാരോഗ്യം ഉറപ്പാക്കാൻ സ്കൂൾ ബാഗുകളുടെ ഭാരം 50 ശതമാനത്തോളം കുറച്ചതുൾപ്പെടെ ഫലപ്രദമായ നടപടികളുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. സ്കൂൾ ബാഗുകളുടെ അമിത ഭാരം കാരണം വിദ്യാർഥികളുടെ ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്നതിനെ തുടർന്ന് രക്ഷിതാക്കൾ കടുത്ത ആശങ്ക ഉയർത്തിയതോടെയാണ് പാഠപുസ്തകങ്ങൾ നിറച്ച സ്കൂൾ ബാഗുകളുടെ ഭാരം 50 ശതമാനമാക്കി കുറച്ചത്. പ്രശ്ന പരിഹാരത്തിനായി പാഠപുസ്തകങ്ങളുടെ …
ഇയോവിന്നിന് പിന്നാലെ നാശം വിതയ്ക്കാൻ ഹെര്‍മിനിയ കൊടുങ്കാറ്റ്; മുന്നറിയിപ്പുകള്‍ ചൊവ്വാഴ്ച വരെ നീട്ടി
ഇയോവിന്നിന് പിന്നാലെ നാശം വിതയ്ക്കാൻ ഹെര്‍മിനിയ കൊടുങ്കാറ്റ്; മുന്നറിയിപ്പുകള്‍ ചൊവ്വാഴ്ച വരെ നീട്ടി
സ്വന്തം ലേഖകൻ: ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് ആഞ്ഞടിച്ച ഇയോവിന്‍ കൊടുങ്കാറ്റില്‍ കടപുഴകി മരം കാറിനു മേല്‍ വീണ് ഒരാള്‍ മരണമടഞ്ഞതോടെ കൊടുങ്കാറ്റ് കവര്‍ന്നത് രണ്ട് ജീവനുകള്‍. അയര്‍ലന്‍ഡിലെ കൗണ്ടി, ഡോണ്‍ഗലില്‍ ഒരു റോഡപകടത്തില്‍ മരണമടഞ്ഞ കാക്‌പെര്‍ ഡ്യുഡക്ക് ആണ് കൊടുങ്കാറ്റിന്റെ ആദ്യ ഇര. ഇരുപത് വയസായിരുന്നു ഇയാള്‍ക്ക്. അതിനിടെ മറ്റൊരു കൊടുങ്കാറ്റ് കൂടി ബ്രിട്ടന്റെ ചില ഭാഗങ്ങളില്‍ …
ബർലിൻ റെയിൽവേ സ്റ്റേഷനിൽ കോഴിക്കോട് സ്വദേശിയായ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ
ബർലിൻ റെയിൽവേ സ്റ്റേഷനിൽ കോഴിക്കോട് സ്വദേശിയായ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ
സ്വന്തം ലേഖകൻ: ഗ്ഡെബുർഗ് ഓട്ടോ വോൺ ഗ്യൂറിക്ക് യൂണിവേഴ്സിറ്റിയിലെ ബയോമെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി രവിശങ്കറിനെ (27) ബർലിൻ മെയിൻ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്. 2022ലാണ് ജർമനിയിൽ എത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി വീട്ടിൽ വിളിച്ച് ബർലിനിലേക്ക് പോകുകയാണെന്ന് രവിശങ്കർ അറിയിച്ചിരുന്നു. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴും വിളിച്ചിരുന്നു. പിന്നീട് വിളിച്ചിട്ട് …