സ്വന്തം ലേഖകന്‍: സ്വാതന്ത്ര്യ പ്രഖ്യാപനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കറ്റാലന്‍ പാര്‍ലമെന്റ് അടിയന്തിര സമ്മേളനം ചേരുന്നു, കാറ്റലോണിയന്‍ പ്രതിസന്ധി വഴിത്തിരിവിലേക്ക്. മേഖലയുടെ പ്രത്യേക അധികാരം റദ്ദാക്കാന്‍ സ്‌പെയിന്‍ സര്‍ക്കാര്‍ തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് കാറ്റലന്‍ പാര്‍ലമെന്റ് വ്യാഴാഴ്ച അടിയന്തര യോഗം ചേരുന്നത്. ഔദ്യോഗികമായി സ്വാതന്ത്ര്യ പ്രഖ്യാപനം അന്നുണ്ടാകുമെന്നാണ് സൂചന. പ്രാദേശിക സര്‍ക്കാറുകളെ പിരിച്ചുവിട്ട് ദേശീയ സര്‍ക്കാറിന് നേരിട്ട് …
സ്വന്തം ലേഖകന്‍: ജപ്പാനില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി വീണ്ടും അധികാരത്തിലേക്ക്. പാര്‍ലമെന്റിലെ അധോസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികൊമെയ്‌തോ സഖ്യം മൂന്നില്‍രണ്ട് ഭൂരിപക്ഷം നേടിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ആകെയുള്ള 465 സീറ്റില്‍ 312 സീറ്റില്‍ സഖ്യം വിജയിച്ചു. മൂന്ന് സ്വതന്ത്രരുള്‍പ്പെടെ 283 സീറ്റുകളാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ലഭിച്ചത്. ടോക്യോ …
സ്വന്തം ലേഖകന്‍: സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തിയ തൊഴിലുകള്‍ ചെയ്യാന്‍ അനുവാദമുള്ളവരുടെ പട്ടിക പുതുക്കി സൗദി തൊഴില്‍ മന്ത്രാലയം. പുതിയ പട്ടിക പ്രകാരം സ്വദേശി സ്ത്രീ പുരുഷന്മാരുടെ ഉമ്മമാരെയും ഉള്‍പ്പെടുത്തി. സ്വദേശി സ്ത്രീകള്‍ക്ക് വിദേശികളിലുണ്ടായ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തിയ തൊഴിലുകള്‍ ചെയ്യാന്‍ കഴിയുമെന്നതും പ്രധാന മാറ്റമാണ്. സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകളുടെ പട്ടിക സ്വദേശി സ്ത്രീ പുരുഷന്മാരുടെ …
സ്വന്തം ലേഖകന്‍: പ്രാര്‍ഥനകളും കാത്തിരിപ്പും വെറുതെയായി, ടെക്‌സസില്‍ കാണാതായ മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കണ്ടെടുത്തു. ഷെറിന്റെ വീടിന് ഒരു കിലോമീറ്റര്‍ മാറി റോഡിലെ കലുങ്കിനുള്ളിലാണ് കഴിഞ്ഞ ദിവസം പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണവും മറ്റും പരിശോധനയ്ക്കു ശേഷമേ വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു. മലയാളി ദമ്പതികളുടെ വളര്‍ത്തു മകള്‍ ഷെറിന്‍ മാത്യൂസിന്റേതെന്നു …
സ്വന്തം ലേഖകന്‍: 20 ദിവസത്തെ ജയില്‍വാസത്തിനു ശേഷം റഷ്യന്‍ പ്രതിപക്ഷ നേതാവ് ജയിലില്‍ നിന്ന് പുറത്തേക്ക്, പുടിനെതിരായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം. ഔദ്യോഗിക അനുമതിയില്ലാതെ റാലി നടത്താന്‍ പദ്ധതിയിട്ടതിന് ജയിലിലടച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയാണ് 20 ദിവസത്തെ തടവിനു ശേഷം ജയില്‍ മോചിതനായത്. അധികൃതരുടെ അനുമതിയില്ലാതെ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ജന്മനഗരമായ സെന്റ് …
സ്വന്തം ലേഖകന്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ബംഗ്ലാദേശിലേക്ക്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ഇന്ത്യബംഗ്ലാദേശ് സംയുക്ത കണ്‍സള്‍ട്ടേറ്റീവ് കമ്മീഷന്റെ (ജെസിസി) യോഗത്തിലും വിദേശകാര്യ മന്ത്രി പങ്കെടുക്കും. 2014 നുശേഷം സുഷമയുടെ ആദ്യ ബംഗ്ലാദേശ് സന്ദര്‍ശനമാണിത്. കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി …
സ്വന്തം ലേഖകന്‍: ജപ്പാന്‍ ജനത പോളിംഗ് ബൂത്തിലേക്ക്, പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ വിധി ഇന്നറിയാം. കാലാവധിക്ക് ഒരു വര്‍ഷം മുന്‍പേ നടത്തുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആബെയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) തൂത്തുവാരുമെന്നാണ് പ്രവചനം. 456 അംഗ പാര്‍ലമെന്റില്‍ 312 ലേറെ സീറ്റ് എല്‍ഡിപി സഖ്യത്തിനു കിട്ടുമെന്നാണു മൂന്നു പ്രധാന സര്‍വേകളുടെ ശരാശരി പ്രവചനം. ബുദ്ധിസ്റ്റ് …
സ്വന്തം ലേഖകന്‍: കാറ്റലോണിയയുടെ സ്വയഭരണാവകാശം സ്‌പെയിന്‍ റദ്ദാക്കി, ആറു മാസത്തിനകം പ്രാദേശിക തെരഞ്ഞെടുപ്പ്, കാറ്റലോണിയയില്‍ വ്യാപക പ്രതിഷേധം. ക്‌ടോബര്‍ ഒന്നിനു നടന്ന കാറ്റലോണിയന്‍ ഹിതപരിശോധനയെ തുടര്‍ന്ന് സ്‌പെയിനില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി ഇതോടെ വഴിത്തിരിവിലെത്തി. സ്പാനിഷ് സര്‍ക്കാര്‍ ശനിയാഴ്ച വിളിച്ചു ചേര്‍ത്ത അടിയന്തര മന്ത്രിസഭ യോഗത്തിലാണ് കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കാന്‍ തീരുമാനിച്ചത്. അടുത്ത ശനിയാഴ്ചയോടെ പ്രവിശ്യ …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യക്കാരായ യുവതീ യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിനായി വലവീശിപ്പിടിക്കുന്ന ഭീകര വനിത പിടിയില്‍. ഫിലിപ്പീന്‍സിലെ ഭീകരനേ താവായ മുഹമ്മദ് ജാഫര്‍ മക്വിഡിന്റെ വിധവ കരേന്‍ ഐഷ ഹാമിഡണ്‍ എന്ന സ്ത്രീയെയാണ് ഫിലിപ്പീന്‍സ് പോലീസ് പിടികൂടിയത്. മനിലയില്‍ നിന്നും രണ്ടു ദിവസം മുമ്പാണ് കരേന്‍ പിടിയിലായത് എന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്, ടെലഗ്രാം, വാട്‌സാപ്പ് …
സ്വന്തം ലേഖകന്‍: പാക് ജയിലില്‍ കുടുങ്ങിയ ഇന്ത്യന്‍ എഞ്ചിനീയറെ സഹായിച്ചതിന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ പാക് മാധ്യമ പ്രവര്‍ത്തകയെ മോചിപ്പിച്ചു. 2015 ഓഗസ്റ്റ് 19 ന് ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്കു ഓട്ടോറിക്ഷയില്‍ പോകുന്ന വഴി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ സീനത്ത് ഷഹ്‌സാദി (26)നെയാണു മോചിപ്പിച്ചത്. ഡെയ്‌ലി നയ് ഖാബെര്‍, മെട്രോ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിരുന്ന സീനത്തിനെ …