സ്വന്തം ലേഖകന്‍: ഉക്രെയിനില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥികളായ ഹൈദരാബാദ് എല്‍.ബി നഗര്‍ സ്വദേശി ശിവകാന്ത് റെഡ്ഡി, കഡപ്പ സ്വദേശി അശോക് കുമാര്‍ എന്നിവരാണ് മരിച്ചത്. സുഹൃത്തുകളുമൊത്ത് ബീച്ചില്‍ വോളിബാള്‍ കളിക്കുന്നതിനിടെ ആയിരുന്നു അപകടം. ഇരുവരും ഉക്രെയിനിലെ സപോറോസി സ്റ്റേറ്റ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളായിരുന്നു. വോളിബാള്‍ …
സ്വന്തം ലേഖകന്‍: സൈനിക രംഗത്ത് സൗദിയും ബ്രിട്ടനും കൈകോര്‍ക്കുന്നു, നടപടി ഖത്തറിന്റെ സൈനിക ഉടമ്പടികള്‍ക്ക് ചുട്ട മറുപടി നല്‍കാന്‍. ബ്രിട്ടനില്‍ നിന്നും ജെറ്റ് വിമാനങ്ങള്‍ വാങ്ങാന്‍ ഖത്തര്‍ കരാര്‍ ഒപ്പിട്ട് രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് സൗദിയുടെ നടപടി. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കിള്‍ ഫാലനുമാണ് ജിദ്ദയില്‍ കരാറില്‍ …
സ്വന്തം ലേഖകന്‍: പ്യൂര്‍ട്ടോറിക്കോയെ തകര്‍ത്തെറിഞ്ഞ് മരിയയുടെ സംഹാര താണ്ഡവം, അര ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇര്‍മ ചുഴലിക്കാറ്റിന് പിന്നാലെയെത്തിയ മരിയ ചുഴലിക്കാറ്റ് ഉഗ്രരൂപം പൂണ്ട് വീശിയടിച്ചപ്പോള്‍ പ്യൂര്‍റ്റോറിക്ക തകര്‍ന്നു തരിപ്പണമായതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം കിഴക്കന്‍ കരീബിയന്‍ ദ്വീപായ ഡൊമിനിക്കയും മരിയ ഇളക്കിമറിച്ചിരുന്നു. പ്യൂര്‍ട്ടോറിക്കയിലെ യാബുക്കോ തീരനഗരത്തില്‍ കനത്തമഴയും കാറ്റുമുണ്ടായി. അടുത്ത ഏതാനും മണിക്കൂറുകളില്‍ 18 …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ആണവ മിസൈല്‍ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഡ്വേര്‍ഡ് സ്‌നോഡന്‍. ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന ആണവ മിസൈലുകളായ സാഗരിക, ധനുഷ് എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ 2005 ല്‍ തന്നെ അമേരിക്കയ്ക്ക് ലഭിച്ചിരുന്നുവെന്നാണ് സ്‌നോഡന്‍ പറയുന്നത്. അമേരിക്കന്‍ വാര്‍ത്ത വെബ്‌സൈറ്റ് ദി ഇന്റര്‍സെപ്റ്റ് ഈ രേഖകള്‍ ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു. 2005 ല്‍ …
സ്വന്തം ലേഖകന്‍: ലണ്ടന്‍ മെട്രോയിലെ പൊട്ടിത്തെറി, പ്രതികള്‍ക്കായി പോലീസ് വിരിച്ച വലയില്‍ കുടുങ്ങിയത് മൂന്നു പേര്‍, ആക്രമണത്തിനു പിന്നിന്‍ വന്‍ ആസൂത്രണമെന്ന് പോലീസ്. പാര്‍സണ്‍സ് ഗ്രീന്‍ ഭൂഗര്‍ഭ മെട്രോ റെയില്‍ സ്റ്റേഷനിലെ സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഒരാള്‍ക്കൂടി കഴിഞ്ഞ ദിവസം പിടിയിലായതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ലണ്ടനിലെ ന്യൂപോര്‍ട്ടിനു സമീപം നടത്തിയ തെരച്ചിലിലാണ് …
സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസ നല്‍കുന്നത് അമേരിക്ക പുനരാരംഭിച്ചു, അപേക്ഷകര്‍ക്ക് 15 ദിവസത്തിനുള്ളില്‍ വിസ. അപേക്ഷകരുടെ തിരക്കുമൂലം അഞ്ചു മാസങ്ങള്‍ക്കു മുമ്പ് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയ എച്ച് 1ബി വീസ ഉടന്‍ നല്കാനുള്ള നടപടികള്‍ പുനരാരംഭിച്ചതായി യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) പത്രക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയില്‍നിന്നുള്ള ഐടി പ്രഫഷണലുകള്‍ ഉള്‍പ്പെടെ …
സ്വന്തം ലേഖകന്‍: ‘റോക്കറ്റ് മാനായ കിം ജോങ് ഉന്‍ ഈ കളി തുടര്‍ന്നാല്‍ യുഎസ് ഉത്തര കൊറിയയെ പൂര്‍ണമായും തകര്‍ക്കും,’ യുഎന്നിലെ കന്നി പ്രസംഗത്തില്‍ ഉത്തര കൊറിയക്കെതിരെ തീതുപ്പി ട്രംപ്. ആണവ പരീക്ഷണം അടക്കമുള്ളവയില്‍നിന്ന് പിന്മാറാന്‍ തയ്യാറായില്ലെങ്കില്‍ ഉത്തര കൊറിയയെ തകര്‍ക്കാന്‍ അമേരിക്ക നിര്‍ബന്ധിതരാകുമെന്ന് ഐക്യരാഷ്ട്രസഭയില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ ട്രംപ് വ്യക്തമാക്കി. ഉത്തര കൊറിയന്‍ …
സ്വന്തം ലേഖകന്‍: ശക്തമായ ഭൂകമ്പത്തില്‍ കുലുങ്ങി വിറച്ച് മെക്‌സിക്കോ, മരിച്ചവരുടെ എണ്ണം 119 ആയി. മെക്‌സിക്കന്‍ തലസ്ഥാന നഗരമായ മെക്‌സിക്കോ സിറ്റിയെ പിടിച്ചു കുലുക്കിയ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തി. ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുകയും തീപിടിത്തമുണ്ടാകുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇവയ്ക്കുള്ളില്‍ ആള്‍ക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ആയിരക്കണക്കിനു ജനങ്ങള്‍ ഓഫിസുകളും വീടുകളും ഉപേക്ഷിച്ച് …
സ്വന്തം ലേഖകന്‍: കെടുകാര്യസ്ഥതയുടേയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റേയും കൂത്തരങ്ങ്, ഐക്യരാഷ്ട്ര സഭയ്‌ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്. കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവുമാണ് ഐക്യരാഷ്ട്ര സംഘടനയെ പിന്നോട്ടടിക്കുന്നതെന്ന് തുറന്നടിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനായി സംഘടനയില്‍ പരിഷ്‌കാരം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി യുഎന്നിനെ പരിഷ്‌കരിക്കുന്നതു സംബന്ധിച്ച പ്രത്യേക യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ചു സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ അപ്രതീക്ഷിത ആക്രമണം. …
സ്വന്തം ലേഖകന്‍: സുഷമ സ്വരാജിന്റെ അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങി, ഉഭയകക്ഷി ചര്‍ച്ചകളിലും യുഎന്‍ സമ്മേളനത്തിനുലും പങ്കെടുക്കും. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തിങ്കളാഴ്ചയാണ് അമേരിക്കയില്‍ എത്തിയത്. സുഷമയെ പ്രതിനിധീകരിച്ച് ഉന്നതതല ഉദ്യോഗസ്ഥ സംഘവും ഒപ്പമുണ്ട്. ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന ചര്‍ച്ചയില്‍ അമേരിക്കന്‍, ജാപ്പനീസ് പ്രതിനിധികളുമായിട്ടാണ് സുഷമ പ്രധാനമായും ചര്‍ച്ചകള്‍ നടത്തുന്നത്. ഇരുപതോളം ഉഭയകക്ഷി …