സ്വന്തം ലേഖകന്‍: ആയുധ ശേഷിയില്‍ അമേരിക്കയ്ക്ക് ഒപ്പമെത്തും വരെ ഉത്തര കൊറിയ ആണവ പരീക്ഷണങ്ങള്‍ തുടരുമെന്ന് കിം ജോങ് ഉന്‍. ‘ലക്ഷ്യത്തിലെത്താന്‍ രാജ്യം മഴുവന്‍ വേഗതയിലും നേരായ ദിശയിലുമാണ് സഞ്ചരിക്കുന്നതെന്ന്, അതുവരെ ആണവായുധ പരീക്ഷങ്ങള്‍ തുടരും’ ഉന്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണ മിസൈല്‍ പരീക്ഷിച്ച പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയുടെ പ്രസ്താവന. ഉത്തര കൊറിയയുടെ …
സ്വന്തം ലേഖകന്‍: യാത്രക്കാരെ വിറപ്പിച്ച് ലണ്ടന്‍ മെട്രോയില്‍ പൊട്ടിത്തെറി, 22 പേര്‍ക്ക് പരുക്ക്, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ സബ്‌വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലാണ് സ്‌ഫോടനമുണ്ടായത്. ഇതേ ത്തുടര്‍ന്ന് സര്‍വീസുകള്‍ തല്‍ക്കാലത്തേയ്ക്കു നിര്‍ത്തിവച്ചു. കൂടുതല്‍ പേരും മുഖത്ത് പൊള്ളലേറ്റ അവസ്ഥയിലാണ്. തിക്കിലും തിരക്കിലും പെട്ടും യാത്രക്കാര്‍ക്ക് പരുക്കേറ്റു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം …
സ്വന്തം ലേഖകന്‍: ‘ദൈവം ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കാന്‍ എത്തും, എല്ലാവര്‍ക്കും നന്ദി,’ മോചനത്തിനു ശേഷം ഫാ. ടോം ഉഴുന്നാലിലിന്റെ ആദ്യ വീഡിയോ സന്ദേശം പുറത്ത്. യെമനിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ശേഷം ആദ്യമായാണ് ഫാ. ടോം ഉഴുന്നാലിലിന്റെ വീഡിയോ സന്ദേശം പുറത്തുവരുന്നത്. ദൈവം ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കാന്‍ ശാരീരിക അവശതകള്‍ മറികടന്ന് …
സ്വന്തം ലേഖകന്‍: ഭീകരാക്രമണങ്ങള്‍ക്ക് തടയിടാന്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കണമെന്ന് ട്രംപ്, മുസ്ലീം യാത്രാ വിലക്കിന്റെ കടുപ്പം കൂട്ടുമെന്നും സൂചന. കഴിഞ്ഞ ദിവസം ലണ്ടനിലെ മെട്രോയിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് പരാമര്‍ശിക്കവെയാണ് ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നതിനെക്കുറിച്ച് ട്രംപ് സൂചിപ്പിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരപ്രവര്‍ത്തനങ്ങളെ തടയുന്ന കാര്യത്തില്‍ ഒബാമ ഭരണകൂടത്തേക്കാളും മികച്ച പ്രകടനം ഇതിനോടകം താന്‍ നടത്തിയെന്നും ട്രംപ് ട്വിറ്ററില്‍ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസമാണ് …
സ്വന്തം ലേഖകന്‍: ടെക്‌സാസില്‍ ഇന്ത്യന്‍ ഡോക്ടറെ പരിശോധനയ്ക്ക് എത്തിയ രോഗി കുത്തിക്കൊന്നു, 21 കാരനായ പ്രതി അറസ്റ്റില്‍. കാന്‍സാസിലെ ഹോളിസ്റ്റിക് സെക്യാട്രി സര്‍വീസില്‍ സേവനമനുഷ്ടിക്കുന്ന അച്യുത് റെഡ്ഡി (57) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ചികില്‍സിക്കുന്ന ഉമര്‍ റാഷിദ് ദത്ത് എന്ന 21 കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരത്തോടെ ഡോക്ടറുടെ ക്ലിനിക്കില്‍ …
സ്വന്തം ലേഖകന്‍: സൗദി 100% സ്വദേശിവല്‍ക്കരണത്തിലേക്ക് കടക്കുന്നു, സര്‍ക്കാര്‍ ജോലികളില്‍ നിന്ന് വിദേശി ജോലിക്കാരെ പിരിച്ചുവിടുന്നു. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വിദേശ തൊഴിലാളികളെ പൂര്‍ണമായും ഒഴിവാക്കാനാണ് നീക്കം. ഘട്ടം ഘട്ടമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതായി സൗദി സിവില്‍ സര്‍വീസ് സഹമന്ത്രി അബ്ദുള്ള അല്‍ മലഫി അറിയിച്ചു. ഇതിന്റെ ഭാഗമായി പല സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ …
സ്വന്തം ലേഖകന്‍: കൂട്ടക്കൊലയെ തുടര്‍ന്ന് മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത് ബംഗ്ലാദേശില്‍ എത്തിയ റോഹിംഗ്യന്‍ മുസ്‌ലിങ്ങളുടെ എണ്ണം 3,89,000 കവിഞ്ഞു, ഇതില്‍ പകുതിയും കുട്ടികള്‍, സ്ഥിതി അതീവ ഗുരുതരമെന്ന് യുഎന്‍. ഐക്യരാഷ്ട്ര സഭ. യു.എന്‍ അഭയാര്‍ഥി വിഭാഗം വക്താവ് ജോസഫ് ത്രിപുരയാണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഭക്ഷണവും കുടിവെള്ളവും ഇല്ലാതെ കിലോ മീറ്ററുകള്‍ നടന്നും …
സ്വന്തം ലേഖകന്‍: ഇറാഖിലെ റെസ്‌റ്റോറന്റിലും പോലീസ് ചെക്ക് പോയിന്റിലും ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ ആക്രമണം, 74 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് ഗുരുതര പരുക്ക്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഇസ്ലാമിക് സ്‌റ്റേറ്റ് അറിയിച്ചു. പരുക്കേറ്റവരുടെ നില അതീവ ഗുരുതരമാണെന്നും മരണസംഖ്യ ഉയരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖിലെ പ്രധാന എണ്ണ ഉല്‍പ്പാദന കേന്ദ്രമായ നസിറിയയിലാണ് ആക്രമണമുണ്ടായത്. റെസ്‌റ്റോറന്റിലേക്ക് അതിക്രമിച്ച് …
സ്വന്തം ലേഖകന്‍: ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട വിവരം മറച്ചുവെച്ച് മറ്റൊരു ആശുപത്രിയില്‍ ജോലി നേടി, മലയാളി മെയില്‍ നഴ്‌സിന് യുകെയില്‍ പത്തു മാസം തടവ്. മലയാളി നഴ്‌സ് 43കാരനായ ഷെല്‍വി വര്‍ക്കിയെ യാണ് ബ്രിസ്റ്റോള്‍ കോടതി 10 മാസത്തെ തടവിന് വിധിച്ചത്. രോഗിക്ക് മരുന്ന് നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടതും അതിന്റെ …
സ്വന്തം ലേഖകന്‍: സൗദി ആഭ്യന്തര മന്ത്രാലയത്തിനു നേരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചാവേര്‍ ആക്രമണ ശ്രമം, ഭീകര പദ്ധതി പരാജയപ്പെടുത്തിയതായി സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍. സ്‌ഫോടക വസ്തുക്കളുമായി രണ്ടു പേര്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു തൊട്ടുമുമ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പിടിയിലാവുകയായിരുന്നു. അഹ്മദ് അല്‍ കല്‍ദി, അമ്മാര്‍ മുഹമ്മദ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവന്‍ യെമന്‍ …