സ്വന്തം ലേഖകന്‍: ഹജ്ജ് കര്‍മ്മത്തിനായി എത്തിയ ഇരുപത് ലക്ഷത്തിലധികം ഹാജിമാര്‍ അറഫയില്‍, ത്യാഗ സ്മരണയില്‍ ഇന്ന് ബലി പെരുന്നാള്‍. സൗദി റോയല്‍കോര്‍ട്ട് ഉപദേശകന്‍ ശെയ്ഖ് ഡോ.സഅദ് നാസിര്‍ അല്‍ഷസരിയാണ് നമിറ മസ്ജിദില്‍ ഖുതുബ പ്രഭാഷണത്തിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ ദിവസം സൂര്യാസ്തമയംവരെയാണ് ഹാജിമാര്‍ അറഫയില്‍ പ്രാര്‍ത്ഥനയുമായി കഴിച്ചുകൂട്ടിയത്. ഖുതുബ പ്രഭാഷണം ആരംഭിക്കുന്നതിന് മുമ്പ്തന്നെ മിനായില്‍നിന്നും ഹാജിമാര്‍ …
സ്വന്തം ലേഖകന്‍: ഹൂസ്റ്റണില്‍ ഹാര്‍വി ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു, മരിച്ചവരുടെ എണ്ണം 38 ആയി, രാസഫാക്ടറിയില്‍ ഉഗ്രസ്‌ഫോടനം. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹാര്‍വി ചുഴലിക്കാറ്റില്‍ മരണപ്പെട്ടവരുടെ എണ്ണം 38 ആയപ്പോള്‍ 20 പേരെ കാണാതായി. ടെക്‌സസിലും ഹൂസ്റ്റണിലും ആഞ്ഞടിച്ച കാറ്റും പിന്നലെയെത്തിയ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പതിനായിരക്കണക്കിന് …
സ്വന്തം ലേഖകന്‍: നോട്ടിംഗ്ഹാം മോട്ടോര്‍വേ വാഹനാപകടത്തില്‍ മരിച്ച രണ്ടു മലയാളികള്‍ ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കാന്‍ നടപടി. വെള്ളിയാഴ്ച രാത്രിയുണ്ടായ മോട്ടോര്‍വേ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കി എത്രയുംവേഗം നാട്ടിലെത്തിക്കാനാണു തീരുമാനം. അപകടം നടന്ന മില്‍ട്ടണ്‍ കെയിന്‍സില്‍ കൊറോണറുടെ സാന്നിധ്യത്തില്‍ നടന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് …
സ്വന്തം ലേഖകന്‍: മ്യാന്‍മറില്‍ റോഹിങ്ക്യകള്‍ക്കെതിരെ പരക്കെ അക്രമം, ബംഗ്ലാദേശിലേക്ക് കൂട്ടപലായനം ചെയ്ത് പതിനായിരങ്ങള്‍. കഴിഞ്ഞ ആറു ദിവസത്തിനിടെ 18,500 ഓളം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ ബംഗ്ലദേശിലേക്ക് പലായനം ചെയ്തതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മൈഗ്രേഷന്‍ വ്യക്തമാക്കി. മ്യാന്‍മര്‍ സൈന്യം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ ആക്രമണം ശക്തമാക്കിയ തുടങ്ങിയ സാഹചര്യത്തിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരക്കണക്കിന് ജനങ്ങള്‍ ബംഗ്ലാദേശിലേക്ക് ഒഴുകുന്നത്. ബംഗ്ലാദേശിലെ …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് അമേരിക്കയുടെ പിന്തുണ, യുഎസ് യുദ്ധവിമാനം എഫ് 16 ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യാമെന്ന് വാഗ്ദാനം. മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണയുമായി രംഗത്തെത്തിയ അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനി ലോക്ക്ഹീഡാണ് എഫ് 16 യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്ലാന്റ് ഇന്ത്യയില്‍ ആരംഭിച്ചാല്‍ വിമാനങ്ങള്‍ ഇവിടെനിന്ന് കയറ്റുമതി …
സ്വന്തം ലേഖകന്‍: ദൊക് ലാ സംഭവത്തില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചൈന. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് കരുതുന്നതായും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിക്കു മുന്‍പു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു മാസത്തോളം നീണ്ടുനിന്ന സംഘര്‍ഷത്തിന് അറുതി വരുത്തി ദൊക് ലായില്‍നിന്ന് കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളും …
സ്വന്തം ലേഖകന്‍: വെള്ളപ്പൊക്കത്തിനു പിന്നാലെ ഹൂസ്റ്റണ്‍ നിവാസികളെ വലച്ച് കള്ളന്മാരും, നഗര്‍ത്തില്‍ കര്‍ഫ്യൂ, ചുഴലിക്കാറ്റില്‍പ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. ഹാര്‍വി ചുഴലിക്കാറ്റ് കാറ്റഗറി നാലായി രൂപം പ്രാപിച്ച് ടെക്‌സസിലെ കോര്‍പ്പസ് ക്രിസ്റ്റിയിലാണ് ആഞ്ഞടിച്ചതെങ്കിലും മഴയും കാറ്റും വെള്ളപ്പൊക്കവും ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമാണ് നാശം വിതച്ചത്. അതിനിടെ വെള്ളപ്പൊക്കത്തില്‍ താമസക്കാര്‍ ഒഴിഞ്ഞുപോയ വീടുകളില്‍ മോഷ്ടാക്കളുടെയും ശല്യം രൂക്ഷമായതോടെ …
സ്വന്തം ലേഖകന്‍: അതിര്‍ത്തിയിലെ അസ്വാരസ്യങ്ങള്‍ക്കു പിന്നാലെ മോദി ചൈനയിലേക്ക്. ചൈനയിലെ സിയാമെനില്‍ നടക്കുന്ന ഒന്‍പതാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് മോദിയുടെ ചൈനീസ് യാത്ര. സെപ്റ്റംബര്‍ മൂന്നു മുതല്‍ അഞ്ചുവരെയാണ് ബ്രിക്‌സ് ഉച്ചകോടിയെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനു മോദി അടുത്ത ഞായറാഴ്ച ചൈനയിലേക്കു തിരിക്കും. ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു വിരാമമിട്ടു ദൊക്ലാമില്‍ നിന്ന് …
സ്വന്തം ലേഖകന്‍: യുകെയിലെ കടല്‍ത്തീരത്ത് നിഗൂഡ മൂടല്‍മഞ്ഞ്, ശ്വാസതടസ്സവും ഛര്‍ദ്ദിയുമായി നൂറുകണക്കിനു പേര്‍ ആശുപത്രിയില്‍. ഈസ്റ്റ് സസെക്‌സിലെ ബര്‍ലിങ് ഗ്യാപ് ബീച്ചില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കടലില്‍ നിന്നു തീരത്തേക്കു വീശിയ കാറ്റിനൊപ്പം എത്തിയ നിഗൂഢ മൂടല്‍മഞ്ഞാണ് ശ്വാസതടസ്സത്തിനു കാരണമായതെന്ന് അധികൃതര്‍ വ്യക്തമാക്കി. ശ്വാസതടസ്സവും കണ്ണെരിച്ചിലും പോലുള്ള പ്രശ്‌നങ്ങള്‍ നേരിട്ടെങ്കിലും ആരുടേയും ആരോഗ്യനില ഗുരുതരമല്ലെന്നും അധികൃതര്‍ അറിയിച്ചു. …
സ്വന്തം ലേഖകന്‍: ജപ്പാന്റെ മുകളിലൂടെ ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം, ഇത് തുടന്ന വെല്ലുവിളിയെന്ന് ജപ്പാന്‍. യുഎസ് അടക്കമുള്ള ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഉത്തര കൊറിയ ചൊവ്വാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം ആറു മണിയോടെ പരീക്ഷണം നടത്തിയത്. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോംഗ്യാംഗില്‍ നിന്നും വിക്ഷേപിച്ച മിസൈല്‍ ജപ്പാന്റെ ആകാശത്തിലൂടെ സഞ്ചരിച്ച ശേഷം പസഫിക് സമുദ്രത്തില്‍ …