സ്വന്തം ലേഖകന്‍: റഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ നടത്തിയ കത്തിക്കുത്തില്‍ ഏഴു പേര്‍ക്ക് ഗുരുതര പരുക്ക്, അക്രമിയെ പോലീസ് വെടിവച്ചു കൊന്നു. വടക്കന്‍ റഷ്യയിലെ സുര്‍ഗുട് നഗരത്തില്‍ അക്രമി നടത്തിയ കത്തിയാക്രമണത്തിലാണ് ഏഴു പേര്‍ക്കു പരിക്കേറ്റത്. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. തങ്ങളുടെ പോരാളിയാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് അനുകൂല …
സ്വന്തം ലേഖകന്‍: യുകെയില്‍ നാണയപ്പെരുപ്പ നിരക്ക് ഉയരുന്നു, റീട്ടെയില്‍ മേഖലയ്ക്ക് വന്‍ തിരിച്ചടി. ബ്രെക്‌സിറ്റും തുടര്‍ന്നു വരുന്ന സാമ്പത്തിക പരിഷ്‌ക്കരണങ്ങളും സൃഷ്ടിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയാണ് യുകെയുടെ സമ്പദ് വ്യവ്സ്ഥയെ പ്രതികൂലമായി ബാധിക്കുന്നതെന്നാണ് വിലയിരുത്തല്‍. നാണയപ്പെരുപ്പ നിരക്ക് ഉയരുന്നത് മൂലം ജനങ്ങള്‍ ചെലവുചുരുക്കാന്‍ തുടങ്ങിയതോടെ റീട്ടെയില്‍ മേഖലയ്ക്കാണ് അടിയേറ്റത്. മിക്കവാറും എല്ലാ റീട്ടെയില്‍ വിഭാഗങ്ങളിലും വില്‍പ്പന കുറഞ്ഞതായാണു …
സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസ് ഉന്നതര്‍ക്കിടയില്‍ പകര്‍ച്ച വ്യാധിയായി രാജി പടര്‍ന്നു പിടിക്കുന്നു, വിവാദങ്ങളില്‍ കഴുത്തറ്റം മുങ്ങി ട്രംപ് സര്‍ക്കാര്‍. ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേറ്റ് വെറും എട്ടു മാസം പൂര്‍ത്തിയാക്കുമ്പോഴേക്കും വിവാദങ്ങളില്‍ പുകയുകയാണ് വൈറ്റ് ഹൗസ്. വൈറ്റ് ഹൗസില്‍ ഉന്നതപദവിയിലുള്ളവര്‍ ഒന്നിനു പുറകെ ഒന്നായി പുറത്താകുന്നത് പതിവായതോടെയാണ് യുഎസ് ഭരണ സിരാകേന്ദ്രം വിവാദങ്ങളുടെ തേനീച്ചക്കൂടായത്. …
സ്വന്തം ലേഖകന്‍: ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്‌നം, ഇന്ത്യന്‍ കരസേനാ മേധാവി ലഡാക്കിലേക്ക്. ദോക്ലായില്‍ അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായിരിക്കെ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ലഡാക്ക് സന്ദര്‍ശിക്കുന്നു. ഞായറാഴ്ച തുടങ്ങുന്ന സന്ദര്‍ശനം മൂന്നു ദിവസം നീളം. കിഴക്കന്‍ ലഡാക്കിലെ സുരക്ഷാ സാഹചര്യങ്ങളും ചൈന അതിര്‍ത്തിയിലെ സുരക്ഷാ മുന്‍ കരുതലുകളും റാവത്ത് നേരിട്ട് കണ്ട് വിലയിരുത്തും. …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പ്രകടനങ്ങള്‍ പാക് അധീന കശ്മീരില്‍ വ്യാപകമാകുന്നു, തങ്ങളുടെ നാട് പാകിസ്താന്‍ ഭീകരരെക്കൊണ്ട് നിറക്കുന്നതായി ആരോപണം. പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ നാഷണല്‍ സ്റ്റുഡന്റ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് ജന്ദാലിയില്‍ വന്‍ പ്രകടനം സംഘടിപ്പിച്ചത്. പാകിസ്താന്റെ പിടിമുറുക്കത്തില്‍ നിന്ന് വിടുതല്‍ വേണമെന്നാണ് ഇവരുടെ ആവശ്യം. പ്രദേശത്തേക്ക് ഭീകരരെ …
സ്വന്തം ലേഖകന്‍: ബാര്‍സലോണയില്‍ ഭീകരാക്രമണം നടത്തിയ 18 കാരന്‍ കാംബ്രല്‍സ് വെടിവപ്പില്‍ കൊല്ലപ്പെട്ടതായി സ്പാനിഷ് പോലീസ്. മധ്യ ബാഴ്‌സലോണയിലെ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായ ലാസ് റാംബ്‌ലായില്‍ ആള്‍ക്കൂട്ടത്തിലേക് വാന്‍ ഇടിച്ചു കയറ്റി 14 പേരെ കൊന്ന മൗസ ഔബക്കിര്‍ കൊല്ലപ്പെട്ടുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കാംബ്രില്‍സിലെ ആക്രമണത്തിനിടെ വെടിവച്ചുകൊന്ന 5 അക്രമികളില്‍ ഇയാളുമുണ്ടെന്നാണ് പൊലീസ് പറയുന്നത്. …
സ്വന്തം ലേഖകന്‍: ചാവേര്‍ ആക്രമണങ്ങള്‍ക്ക് എതിരെ ലോക രാജ്യങ്ങള്‍ കൈകോര്‍ക്കുന്നു, തങ്ങള്‍ ബാഴ്‌സലോണക്കൊപ്പമെന്ന് ലോക നേതാക്കള്‍, ഭീകരത തുടച്ചു നീക്കാനുള്ള സമയം അതിക്രമിച്ചതായി പ്രഖ്യാപനം. 14 പേരുടെ ജീവനെടുത്ത ബാഴ്‌സലോണ, കാംബ്രില്‍സ് ഭീകരാക്രമണങ്ങളെത്തുടര്‍ന്ന് സ്‌പെയിനിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഭീകരവാദത്തെ തുടച്ചുനീക്കുമെന്നു പ്രതിജ്ഞയെടുത്തും ലോക നേതാക്കള്‍ രംഗത്തെത്തി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ …
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനന്റെ കസേര തെറിച്ചു, രാജി ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നെന്ന് സൂചന. സ്റ്റീവ് ബാനന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തുനിന്നു രാജിവച്ചതായി വെള്ളിയാഴ്ച വൈറ്റ്ഹൗസ് മാധ്യമങ്ങള്‍ക്കു പ്രസ്താവന നല്‍കുകയായിരുന്നു. ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്ത തുടര്‍ന്നാണ് ബാനന്റെ അപ്രതീക്ഷിത രാജിയെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ …
സ്വന്തം ലേഖകന്‍: ബാഴ്‌സലോണ ഭീകരാക്രമണം, നടുക്കം മാറാതെ സ്‌പെയിന്‍, രണ്ടാമത്തെ ഭീകരാക്രമണ പദ്ധതി തകര്‍ത്തതായി പോലീസ്, അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു. ബാര്‍സലോണയില്‍ 13 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു ശേഷം കാംബ്രില്‍സില്‍ രണ്ടാമതൊരു ആക്രമണത്തിനുള്ള ഭീകരരുടെ പദ്ധതി തകര്‍ത്തതായി സ്പാനിഷ് പൊലീസ് വെളിപ്പെടുത്തി. കാംബ്രില്‍സില്‍ ആക്രമണത്തിനു തയറാറെടുത്ത് ബെല്‍റ്റ് ബോംബ് ധരിച്ച് എത്തിയ അഞ്ചംഗ ചാവേര്‍ സംഘമാണ് …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷവും ഇയു പൗരന്മാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ബ്രിട്ടനില്‍ തുടരാം, കടുത്ത കുടിയേറ്റ വിരുദ്ധ നടപടികളിലേക്ക് തെരേസാ മേയ് സര്‍ക്കാര്‍ നീങ്ങില്ലെന്ന് സൂചന. ബ്രെക്‌സിറ്റിനു ശേഷവും ഇ.യു പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ വിസയില്ലാതെ സഞ്ചരിക്കാനുള്ള സാഹചര്യം ഒരുങ്ങുന്നു. എന്നാല്‍, അനിശ്ചിതകാലം വിസയില്ലാതെ ബ്രിട്ടനില്‍ കഴിയാം എന്ന് ഇതിനര്‍ഥമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടനില്‍ തൊഴില്‍ ചെയ്യാന്‍ …