സ്വന്തം ലേഖകന്‍: സംഘര്‍ഷ ഭൂമിയായ ഡൊക്‌ലാം തങ്ങളുടേതല്ലെന്ന് ഭൂട്ടാന്‍ സമ്മതിച്ചതായി ചൈന. സിക്കിം അതിര്‍ത്തിയിലുള്ള ഡോക്ലാം മേഖല തങ്ങളുടെ അധീനപ്രദേശമല്ലെന്ന് ഭൂട്ടാന്‍ അറിയിച്ചെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ വാങ് വെന്‍ലി ഇന്ത്യന്‍ മാധ്യമസംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വ്യക്തമാക്കിയത്. ചൈന തങ്ങളുടെ പ്രദേശത്ത് കടന്നുകയറിയതായി ആരോപിച്ച് ഭൂട്ടാന്‍ ചൈനീസ് സര്‍ക്കാരിനെ പ്രതിഷേധമറിയിച്ചിരുന്നു. ഇതിനുശേഷമാണ് ഭൂട്ടാന്‍ …
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനിലെ ഷിയ പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം, 29 പേര്‍ കൊല്ലപ്പെട്ടു, നൂറോളം പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. രണ്ടു ചാവേറുകളാണ് കൃത്യം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ചാവേറുകള്‍ പള്ളിക്കുള്ളിലേക്ക് അതിക്രമിച്ചു കയറിയ ശേഷം വിശ്വാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയും ഗ്രനേഡ് എറിയുകയും ചെയ്യുകയായിരുന്നു. പിന്നീട് ചാവേറുകള്‍ ശരീരത്തില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് സ്വയം …
സ്വന്തം ലേഖകന്‍: പ്രീ പേയ്‌മെന്റ് മീറ്റര്‍ താരിഫ് വെട്ടിക്കുറക്കാന്‍ നിര്‍ബന്ധിതരായി ബ്രിട്ടനിലെ ഊര്‍ജ്ജ കമ്പനികള്‍, 3 മില്യണ്‍ കുടുംബങ്ങള്‍ക്ക് നേരിയ ആശ്വാസമാകും. ബ്രിട്ടീഷ് ഗ്യാസ് ഉള്‍പ്പെടെയുള്ള ഊര്‍ജ്ജ കമ്പനികളോട് പ്രീപേയ്‌മെന്റ് മീറ്റര്‍ താരിഫ് വെട്ടിക്കുറയ്ക്കാന്‍ അധിക്കൃതര്‍ നിര്‍ദേശം നല്‍കി. ഇതോടെ 3 മില്യണ കുടുംബങ്ങളിലെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വൈദ്യുത, ഗ്യാസ് ചെലവില്‍ പ്രതിവര്‍ഷം ശരാശരി …
സ്വന്തം ലേഖകന്‍: അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടിക്കാന്‍ ഉറച്ച് ഇസ്രയേല്‍, നെതന്യാഹു സര്‍ക്കാരിനെതിരെ ചാനല്‍ നിയമ നടപടിക്ക്. ഭീകരവാദത്തെ പിന്തുണക്കുന്നുവെന്ന കാരണം ഉന്നയിച്ചാണ് അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടിക്കാന്‍ ഇസ്രായേല്‍ ഒരുങ്ങുന്നത്. ഇസ്രയേല്‍ വാര്‍ത്താവിനിമയ വകുപ്പാണ് ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നല്‍കിയത്. ഞായറാഴ്ചയാണ് ഇസ്രാഈലിലെ പ്രാദേശിക ഓഫീസ് അടച്ചുപൂട്ടാന്‍ വാര്‍ ത്താവിനിമയ മന്ത്രി അയ്യൂബ് കാര ഉത്തരവിട്ടത്. …
സ്വന്തം ലേഖകന്‍: പലസ്തീനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി ജോര്‍ദാന്‍ രാജാവ്, സന്ദര്‍ശനം അല്‍ അഖ്‌സ പള്ളി പ്രശ്‌നത്തില്‍ ഇസ്രയേലിനുള്ള താക്കീതെന്ന് നിഗമനം. വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ അഥോറിട്ടി ആസ്ഥാനമായ രമല്ലയില്‍ മിന്നല്‍ സന്ദര്‍ശനത്തിനെത്തിയ ജോര്‍ദാനിലെ അബ്ദുള്ള രാജാവിന് ഉജ്വല വരവേല്പ്. ഹെലിപ്പാഡിലെത്തി പ്രസിഡന്റ് അബ്ബാസ് രാജാവിനെ സ്വീകരിച്ചു. തുടര്‍ന്നു ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കപ്പെട്ടു. ഇരു …
സ്വന്തം ലേഖകന്‍: ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ ഇറാനിലേക്ക്, 78 കോടി ഡോളറിന്റെ വ്യാപാര കരാര്‍ ഒപ്പുവച്ചു. യൂറോപ്പിലെ പ്രമുഖ കാര്‍ നിര്‍മാണ കമ്പനിയായ റെനോയുമായി ഇറാന്‍ ഒപ്ചുവച്ച 77.8 കോടി ഡോളറിന്റെ കരാര്‍ പ്രകാരം പ്രതിവര്‍ഷം ഒന്നര ലക്ഷം കാറുകളാണ് കമ്പനി ഇറാനില്‍ നിര്‍മിക്കുക. 2003 മുതല്‍ റെനോയ്ക്ക് ഇറാനില്‍ സാനിധ്യമുണ്ട്. ഇറാനിലെ ഏറ്റവും …
സ്വന്തം ലേഖകന്‍: അമേരിക്കയുടെ ഉപരോധം തള്ളി ഉത്തര കൊറിയ, യുഎസ് അപകടം ക്ഷണിച്ചു വരുത്തുകയാണെന്ന് മുന്നറിയിപ്പ്. ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രിയുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഉപരോധത്തിലൂടെ യുഎസ് അപകടം ക്ഷണിച്ചു വരുത്തുകയാണെന്ന് ഉത്തര കൊറിയ മുന്നറിയിപ്പു നല്‍കിയത്. ഉത്തര കൊറിയയ്ക്കുമേല്‍ ഉപരോധങ്ങള്‍ അനിവാര്യമാണെന്നും എന്നാല്‍ അതല്ല പ്രശ്‌നപരിഹാരത്തിനുള്ള …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിന്റെ വിലയായി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് 40 ബില്യണ്‍ യൂറോ നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി തെരേസാ മേയ് സര്‍ക്കാര്‍, അത് ഇയുവിന്റെ വ്യാമോഹം മാത്രമെന്ന് വിലയിരുത്തല്‍. യൂറോപ്യന്‍ യൂനിയന്‍ വിടുന്നതിനു മുന്നോടിയായി കണക്കുകള്‍ തീര്‍പ്പാക്കാന്‍ ബ്രിട്ടന്‍ 40 ബില്യണ്‍ യൂറോയുടെ ബ്രെക്‌സിറ്റ് ബില്ല് തയാറാക്കുന്നതായി സണ്‍ഡെ ടെലിഗ്രാഫ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. …
സ്വന്തം ലേഖകന്‍: മ്യാന്മറില്‍ റോഹിങ്ക്യ മുസ്ലീങ്ങളെ സൈന്യം വംശീയ കൂട്ടക്കൊല ചെയ്തില്ലെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്, അന്വേഷണം സൈന്യത്തെ വെള്ള പൂശാനെന്ന ആരോപണം ശക്തം. മ്യാന്മറിന്റെ വടക്കന്‍ പ്രവിശ്യയായ രാഖൈനില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ വംശഹത്യ നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്. വംശഹത്യ, മാനവികയ്ക്ക് എതിരായ കുറ്റം എന്നിവക്കും തെളിവുകള്‍ ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട് …
സ്വന്തം ലേഖകന്‍: ഉപരോധം കടുപ്പിപ്പ് ഉത്തര കൊറിയയെ ശ്വാസം മുട്ടിക്കാനുറച്ച് അമേരിക്ക, പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സഭ. ഉപരോധം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക കൊണ്ടുവന്ന പ്രമേയം ഐക്യരാഷ്ട്ര സംഘടനയുടെ സെക്യൂരിറ്റി കൗണ്‍സില്‍അംഗീകരിച്ചു. യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലിയാണ് പ്രമേയം അവതരിപ്പിച്ചത്. ദക്ഷിണ കൊറിയയുമായുള്ള അഭ്യാസപ്രകടനം തുടരുമെന്നും അവര്‍ പറഞ്ഞു. ഉപരോധത്തെ പിന്തുണച്ച് പ്രമേയം …