സ്വന്തം ലേഖകന്‍: നിഖാബ് ധരിച്ച സ്ത്രീയ്ക്കു നേരെ ലണ്ടനില്‍ വംശീയ അതിക്രമം, ആക്രമിച്ചത് മറ്റൊരു സ്ത്രീയെന്ന് റിപ്പോര്‍ട്ട്. നിഖാബ് ധരിച്ച് ഭര്‍ത്താവിനൊപ്പം ഷോപ്പിങ്ങിനെത്തിയ യുവതികു നേരെയാണ് നിഖാബ് ധരിക്കുന്നത് അരോചകമാണെന്ന് ആക്ഷേപിച്ച് മറ്റൊരു സ്ത്രീ വംശീയാതിക്രമം നടത്തുകയായിരുന്നു. ലണ്ടനില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങി ബില്ലടക്കാന്‍ നില്‍ക്കുമ്പോഴായിരുന്നു യുവതി തലമറച്ചിരുന്ന നിഖാബ് അരോചകമാണെന്ന് പറഞ്ഞ് സ്ത്രീ രംഗത്തെത്തിയത്. …
സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധിയുടെ ചൈനീസ് അംബാസഡറെ സന്ദര്‍ശിക്കല്‍, രാഹുലിനെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിച്ച് സുഷമ സ്വരാജ്. ഇന്ത്യയുടെ നിലപാട് വ്യക്തമാകും മുമ്പ് ചൈനീസ് അംബാസഡറുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത് തെറ്റാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ പാര്‍ലമെന്റില്‍ വിശദീകരണം നല്‍കവേയാണ് സുഷമ സ്വരാജ് രാഹുലിനെതിരെ …
സ്വന്തം ലേഖകന്‍: ഝലം, ചിനാബ് നദികളിലെ ഇന്ത്യയുടെ ജലവൈദ്യുത പദ്ധതികള്‍ക്ക് ലോക ബാങ്കിന്റെ അനുമതി, പാകിസ്താന് തിരിച്ചടി. ഝലം, ചിനാബ് നദികളില്‍ ചില നിയന്ത്രണങ്ങളോടെ പദ്ധതികള്‍ നടപ്പിലാക്കാം എന്നാണ് ലോകബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. സിന്ധു നദീജല ഉടമ്പടിയുമായി ബന്ധപ്പെട്ട് ഇന്ത്യപാകിസ്താന്‍ സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ലോകബാങ്കിന്റെ തീരുമാനം. കിഷന്‍ഗംഗ, റേറ്റല്‍ ജലവൈദ്യുത പദ്ധതികള്‍ നടപ്പിലാക്കുന്നതിനെതിരെ പാകിസ്താന് …
സ്വന്തം ലേഖകന്‍: ‘കിം ജോംഗ് ഉന്‍ ഭ്രാന്തന്‍,’ ഉത്തര കൊറിയന്‍ ഏകാധിപതിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെര്‍ട്ടെ. ഫിലിപ്പീന്‍സ് ആസിയാന്‍ (അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്) രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനിരിക്കേയാണ് ഉന്നിനെതിരേ വിമര്‍ശനവുമായി ഡുട്ടെര്‍ട്ടെ രംഗത്തെത്തിയത്. ആണവയുദ്ധത്തിലേക്ക് വലിച്ചിഴച്ച് ഏഷ്യയെ നശിപ്പിക്കാനുള്ള സാഹചര്യമൊരുക്കുന്ന ഭ്രാന്തന്‍ സമീപനമാണ് ഉന്നിന്റേതെന്ന് …
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്താനിലെ കാന്തഹാറില്‍ നാറ്റോ സൈനിക വ്യൂഹത്തിനു നേരെ ചാവേര്‍ ആക്രമണം, താലിബാന്റെ തിരിച്ചുവരവിന്റെ സൂചനയെന്ന് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ചയാണ് തെക്കന്‍ അഫ്ഗാന്‍ പ്രവിശ്യയായ കാന്തഹാറില്‍ നാറ്റോ സൈനികവ്യൂഹത്തിനു നേരെ ചാവേര്‍ ആക്രമണം ഉണ്ടായത്. കാന്തഹാറിലെ ദമാനില്‍ നാറ്റോ വാഹനവ്യൂഹത്തിനു നേരെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. പശ്ചിമ പ്രവിശ്യയായ ഹീറാത്തില്‍ ശിയാപള്ളിയില്‍ …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയെ തകര്‍ക്കാന്‍ യുദ്ധവുമായി മുന്നോട്ട് പോകുമെന്ന് ട്രംപ് പറഞ്ഞതായി യുഎസ് സെനറ്ററുടെ വെളിപ്പെടുത്തല്‍. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാം എന്‍.ബി.സി ഷോയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിന് ഇടയിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. അമേരിക്കയെ മുഴുവന്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് തങ്ങള്‍ പുതുതായി പരീക്ഷിച്ച ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസ്സൈല്‍ എന്ന് ഉത്തര കൊറിയ നേതാവ് …
സ്വന്തം ലേഖകന്‍: ചൈനയുടെ ഭൂമി തൊട്ടുകളിക്കാന്‍ ആരേയും അനുവദിക്കില്ല, ഇന്ത്യയ്‌ക്കെതിരെ ഒളിയമ്പെയ്ത് ചൈനീസ് പ്രസിഡന്റ്. ഡോക ലാ അതിര്‍ത്തിയിലെ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെയാണ് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ് ഇന്ത്യയടക്കമുള്ള അയല്‍ രാജ്യങ്ങള്‍ക്ക് പേരു പരാമര്‍ശിക്കാതെ പരോക്ഷ മുന്നറിയിപ്പു നല്കിയത്. ചൈന ഒരിക്കലും അങ്ങോട്ടുകയറി ആക്രമിക്കില്ലെന്നും എന്നാല്‍ തങ്ങളുടെ ഭൂമി പിടിച്ചെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ചിന്‍പിംഗ് …
സ്വന്തം ലേഖകന്‍: വിമാന യാത്രക്കാരുടെ ലഗേജുകള്‍ അരിച്ചു പെറുക്കാന്‍ അമേരിക്കന്‍ വ്യോമയാന ഏജന്‍സി, സുരക്ഷാ പരിശോധനകള്‍ കടുകട്ടിയാക്കുന്നു. അന്താരാഷ്ട്ര ആഭ്യന്തര വിമാനയാത്രകളില്‍ ലഗേജുകള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ഫോണിനേക്കാള്‍ വലിയ എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങക്കും സ്‌കാനിങ്ങിന് വിധേയമാക്കാനാണ് തീരുമാനം. ഈയടുത്താണ് വിമാനയാത്രയിലെ ലാപ്‌ടോപ്പ് നിരോധനം അമേരിക്ക എടുത്തു മാറ്റിയത്. ഇതോടെ ഇന്ത്യന്‍ വിമാനത്താവളങ്ങളിലേതു …
സ്വന്തം ലേഖകന്‍: ഇന്ത്യയും സൊമാലിയയും തടവുകാരെ കൈമാറാനുള്ള കരാര്‍ ഒപ്പിട്ടു, വര്‍ഷങ്ങളായി സൊമാലിയന്‍ ജയിലില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് മോചനത്തിനുള്ള വഴി തെളിയുന്നു. ഇരു രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് തടവുപുള്ളികളെ വിട്ടുകിട്ടുന്ന കരാറില്‍ ഇന്ത്യയും സെമാലിയയും ഒപ്പുവച്ചറ്റ്ജ്. ചര്‍ച്ചയില്‍ സൊമാലിയന്‍ തീരത്ത് സജീവമായ കടല്‍ക്കൊള്ളയും സമുദ്ര സംബന്ധമായ മറ്റു കേസുകളും വിഷയമായതായി വിദേശകാര്യ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഫിലിപ്പ് രാജകുമാരന്‍ ഔദ്യോഗിക പദവിയോട് വിട പറയുന്നു. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ്, 96 വയസുള്ള ഫിലിപ്പ് രാജകുമാരന്‍ ഔദ്യോഗിക ചുമതലകളില്‍ നിന്ന് വിരമിക്കുന്നു. ഈയാഴ്ച ബെക്കിംഗ്ഹാം കൊട്ടാരത്തിനു പുറത്ത് നടക്കുന്ന പരേഡിലായിരിക്കും അദ്ദേഹം അവസാനമായി പങ്കെടുക്കുകയെന്ന് കൊട്ടാരം വക്താവ് അറിയിച്ചു. രാജകീയദൗത്യങ്ങളില്‍ നിന്ന് ഫിലിപ്പ് രാജകുമാരന്‍ ഒഴിവാകുമെന്ന് ബെക്കിംഗ്ഹാം കൊട്ടാരം ഈ …