സ്വന്തം ലേഖകന്‍: ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സയില്‍ ആരാധനക്കെത്തിയ വിശ്വാസികളെ ഇസ്രയേല്‍ വീണ്ടും തടഞ്ഞു, പള്ളിക്കു ചുറ്റും വന്‍ സൈനിക സന്നാഹം. ജുമുഅ നമസ്‌കാരത്തിന് ആയിരങ്ങള്‍ എത്തിച്ചേരുന്നത് തടയാന്‍ 50 വയസ്സില്‍ കുറഞ്ഞവരെ അഖ്‌സയിലേക്ക് കടത്തിവിടില്ല എന്ന നിബന്ധന സുരക്ഷാ സൈനികര്‍ വീണ്ടും നടപ്പില്‍ വരുത്തുകയായിരുന്നു. ഇത് സംഘര്‍ഷം കൂടുതല്‍ ശക്തമാകാന്‍ കാരണമായി. വിശ്വാസികളുടെ പ്രവേശനം തടയാന്‍ …
സ്വന്തം ലേഖകന്‍: സൗദിയിലെ ജിസാന്‍ ജയിലില്‍ തടവുകാരായി നാല്‍പ്പത്തിയെട്ട് ഇന്ത്യക്കാര്‍, കൂടുതലും മലയാളികളെന്ന് റിപ്പോര്‍ട്ട്. മുപ്പത്തിരണ്ടു മലയാളികളാണ് മോചനവും കാത്ത് ജയിലില്‍ കഴിയുന്നതെന്നാണ് സൂചന. എക്‌സിറ്റ് റീ എന്‍ട്രി വിസയില്‍ നാട്ടില്‍ പോയി പുതിയ വിസയില്‍ സൗദിയില്‍ എത്തിയവരും തടവില്‍ കഴിയുന്നവരില്‍ ഉണ്ട്. കൊലപാതകം ഉള്‍പ്പെടെ വിവിധ കേസുകളില്‍ പെട്ട് നാല്‍പ്പത്തിയെട്ടു ഇന്ത്യക്കാര്‍ ആണ് സൗദിയിലെ …
സ്വന്തം ലേഖകന്‍: പനാമ അഴിമതി കേസില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കുറ്റക്കാരനെന്ന് പാകിസ്താന്‍ സുപ്രീം കോടതി, ഷെരീഫ് രാജിവച്ചു, സഹോദരന്‍ ഷഹ്ബാസ് ഷെരീഫ് പ്രധാനമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. പനാമ അഴിമതിക്കേസില്‍ നവാസ് ഷെരീഫ് കുറ്റക്കാരനെന്ന് കണ്ടെത്തിയ സുപ്രീം കോടതി അദ്ദേഹത്തോട് രാജി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് രാജി. ഷെരീഫിന്റെ നിയമസഭാ സീറ്റ് റദ്ദാക്കാനും കോടതി തെരഞ്ഞടുപ്പ്കമ്മീഷനോട്ആവശ്യപ്പെട്ടിരുന്നു. …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാവി സുപ്രീം കോടതിയുടെ കൈയ്യില്‍, പാനമ അഴിമതി കേസില്‍ വിധി ഇന്ന്. പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിനും കുടുംബാംഗങ്ങള്‍ക്കുമെതിരായ പാനമ അഴിമതിക്കേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ഷരീഫിന്റെയും രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ അനന്തരാവകാശിയായി കരുതുന്ന മകള്‍ മറിയത്തിന്റെയും ഭാവി നിര്‍ണയിക്കുന്ന കേസില്‍ ജസ്റ്റിസ് ഇജാസ് അഫ്‌സല്‍ …
സ്വന്തം ലേഖകന്‍: അല്‍ അക്‌സ പള്ളി വീണ്ടും പലസ്തീന്‍കാര്‍ക്ക് സ്വന്തം, ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ നീക്കം ചെയ്തു, പലസ്തീനില്‍ ആഹ്ലാദ പ്രകടനങ്ങള്‍. രണ്ടാഴ്ച പിന്നിട്ട ബഹിഷ്‌കരണം അവസാനിപ്പിച്ച് പലസ്തീന്‍ മുസ്‌ലിം വിശ്വാസികള്‍ കഴിഞ്ഞ ദിവസം കിഴക്കന്‍ ജറുസലമിലെ അല്‍ അക്‌സാ പള്ളി സ്ഥിതി ചെയ്യുന്ന മേഖലയില്‍ വീണ്ടും പ്രവേശിച്ചു. ഇസ്രേലി സൈന്യം അല്‍അക്‌സാ പള്ളിയിലേക്കുള്ള പ്രവേശന കവാടത്തില്‍ …
സ്വന്തം ലേഖകന്‍: അല്‍ജസീറ ചാനലിനു നേരെ വാളെടുത്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ചാനല്‍ അടച്ചു പൂട്ടുമെന്ന് ഭീഷണി. ജറുസലേം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ വിരുദ്ധ വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരിലാണ് നെതന്യാഹുവിന്റെ ഭീഷണി. പ്രദേശത്തെ ജനങ്ങളെ അക്രമാസക്തരാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഖത്തര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അല്‍ജസീറ നല്‍കുന്നു എന്നും നെതന്യാഹു ആരോപിക്കുന്നു. അല്‍ അഖ്‌സയില്‍ പ്രവേശനം …
സ്വന്തം ലേഖകന്‍: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാരുടെ മോചനം, സുഷമ സ്വരാജ് ഇറാഖ് സര്‍ക്കാരിന്റെ സഹായം തേടി. മൂസിലില്‍ നിന്ന് ഐഎസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെ കണ്ടെത്തി നാട്ടിലെത്തിക്കാന്‍ സഹമന്ത്രി വി.കെ. സിങ്ങിന് വേണ്ട സഹായം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബന്ദികളാക്കപ്പെട്ട ഇന്ത്യക്കാര്‍ ബദുഷിലെ ജയിലില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. തീവ്രവാദത്തിനെതിരായ പോരാട്ടത്തിലും …
സ്വന്തം ലേഖകന്‍: ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ സംഘര്‍ഷം യുഎസ് മുതലെടുക്കാന്‍ ശ്രമിക്കുന്നു, അമേരിക്കയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ചൈന. സിക്കിം അതിരിത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അയല്‍ക്കാര്‍ക്കിടയില്‍ ഉണ്ടായ അസ്വാരസ്യം കൂട്ടാനാണ് യുഎസ് ശ്രമിക്കുന്നതെന്ന കുറ്റപ്പെടുത്തലുമായി ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് രംഗത്തെത്തി. ചൈനയുമായുള്ള തര്‍ക്കത്തില്‍ ഇന്ത്യയെ പിന്തുണച്ചുകൊണ്ട് യുഎസ് മാധ്യമം ലേഖനമെഴുതിയ സാഹചര്യത്തിലാണ് വിമര്‍ശനം. …
സ്വന്തം ലേഖകന്‍: ദക്ഷിണ ഫ്രാന്‍സില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു, 12,000 ത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കോഴ്‌സിക്ക ദ്വീപിലെ പര്‍വതമേഖലയില്‍ മൂന്നു ദിവസമായി പടരുന്ന കാട്ടുതീയില്‍ ഇതിനകം ആയിരം ഹെക്ടര്‍ വനമാണ് കത്തിനശിച്ചത്. തീയണയ്ക്കുന്നതിന് ഫ്രാന്‍സ് യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങളോട് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടെ എട്ട് …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന 2040 വരെ മാത്രമെന്ന് സര്‍ക്കാര്‍, ഉടന്‍ നടപടി ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് പെട്രോള്‍ ഡീസല്‍ കാറുകളും വാനുകളും ഉപേക്ഷിക്കാനുള്ള ബ്രിട്ടന്റെ തീരുമാനം. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള നടപടികള്‍ മതിയാവില്ലെന്നും മലിനീകണം തടയാന്‍ ഉടനടി നടപടികളാണ് ഉണ്ടാകേണ്ടതെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ …