സ്വന്തം ലേഖകന്‍: ജറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ ഇസ്രായേലിനെതിരെ പ്രതിഷേധം പടരുന്നു, മൂന്നു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു, ഇസ്രായേലിന് യുഎന്നിന്റെ രൂക്ഷ വിമര്‍ശനം. പുരാതനമായ പള്ളിയില്‍ പലസ്തീന് യുവാക്കള്‍ പ്രാര്ഥിക്കാനെത്തുന്നതിന് വിലക്കിയതു ചോദ്യംചെയ്ത ഒരു ബാലനും രണ്ടു യുവാക്കളുമടക്കം മൂന്നു പലസ്തീന്‍കാരെ വധിച്ച ഇസ്രയേല്‍ സൈന്യത്തിനെതിരെ ജനരോഷം പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ നവാസ് ഷെരീഫിന്റെ ഭാവി തുലാസില്‍, സുപ്രീം കോടതി വിധി ഉടന്‍, ഷെരീഫ് രജിവക്കുമെന്ന് അഭ്യൂഹം. പാനമഗേറ്റ് അഴിമതിക്കേസിന്റെ വിചാരണ പൂര്‍ത്തിയായെന്നു മൂന്നംഗ സുപ്രീംകോടതി ബെഞ്ച് അറിയിച്ചു. വിധി പിന്നീടു പ്രഖ്യാപിക്കുമെന്നു പറഞ്ഞ കോടതി ഇതിനു കൃത്യതീയതി നിശ്ചയിച്ചില്ല. എന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വിധി ഉണ്ടാവുമെന്നാണു കരുതുന്നത്. ഷരീഫ് കുറ്റക്കാരനാണെന്നു കോടതി പ്രഖ്യാപിച്ചാല്‍ അദ്ദേഹത്തിന്റെ …
സ്വന്തം ലേഖകന്‍: പോളണ്ടില്‍ കോടതികള്‍ക്കു മേല്‍ ഇനി സര്‍ക്കാരിന് അധികാരം, വിവാദ ബില്‍ സെനറ്റ് പാസാക്കി. കോടതി നടപടികളില്‍ സര്‍ക്കാറിന് ഇടപെടാന്‍ അനുമതി നല്കുന്ന ബില്‍ പോളിഷ് സെനറ്റ് പാസാക്കി. 55 സെനറ്റര്‍മാര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 23 പേര് എതിര്‍ത്തു. നിയമവ്യവസ്ഥയിലെ ജനാധിപത്യം അട്ടിമറിക്കുന്ന തീരുമാനമാണിതെന്ന് യൂറോപ്യന്‍ യൂനിയന്‍ ഉള്‍പ്പെടെയുള്ള വിമര്‍ശകര്‍ കുറ്റപ്പെടുത്തി. പ്രസിഡന്റിന്റെ അനുമതി …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയ സന്ദര്‍ശിക്കുന്നതില്‍നിന്ന് തങ്ങളുടെ പൗരന്മാരെ അമേരിക്ക വിലക്കാന്‍ ഒരുങ്ങുന്നു. യങ് പയനിയര്‍ ടൂര്‍സ്, കൊര്‍യോ എന്നീ ടൂറിസം ഏജന്‍സികളാണ് വാര്‍ത്ത പുറത്തുവിട്ടത്. ജൂലൈ 27 മുതല്‍ ഒരു മാസത്തേക്കാണ് വിലക്ക് പ്രാബല്യത്തില്‍ വരുകയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യം യു.എസ് സ്ഥിരീകരിച്ചിട്ടില്ല. അന്തരിച്ച യു.എസ് വിദ്യാര്‍ഥി ഓട്ടോ വാംബിയര്‍ യോങ് ഏജന്‍സി വഴിയാണ് …
സ്വന്തം ലേഖകന്‍: ലോകത്ത് എയ്ഡ്സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ ഞായറാഴ്ച തുടങ്ങുന്ന എയ്ഡ്സ് ശാസ്ത്ര കോണ്‍ഫറന്‍സിനു മുന്നോടിയായി ഐക്യരാഷ്ട്രസംഘടന പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എയ്ഡ്സ് ബാധിച്ച് മരിച്ചവരുടെ എണ്ണം പകുതിയോളം കുറഞ്ഞതായി റിപ്പോര്‍ട്ട് സമര്‍ഥിക്കുന്നു. 2016ല്‍ 10 ലക്ഷം പേരാണ് ലോകത്ത് …
സ്വന്തം ലേഖകന്‍: സിക്കിം അതിര്‍ത്തിയില്‍ കടുത്ത നടപടിയ്ക്ക് തയ്യാറെടുത്ത് ചൈന, ഇന്ത്യന്‍ സൈന്യം പിന്മാറിയില്ലെങ്കില് സൈനിക നടപടിയെന്ന് ഭീഷണി. ദോക് ലാ വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രതികരണം കളവാണെന്നും ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് ആരോപിച്ചു. സംഘര്‍ഷത്തില്‍ പരമാവധി ക്ഷമയും സഹിഷ്ണുതയും ചൈന പ്രകടിപ്പിച്ചിട്ടുണ്ട്. ഇനിയും സേനയെ പിന്‍വലിക്കാന്‍ ഇന്ത്യ തയാറായില്ലെങ്കില്‍ …
സ്വന്തം ലേഖകന്‍: സിക്കിം അതിര്‍ത്തി പ്രശ്നം, ഇന്ത്യന്‍ സൈന്യം പിന്മാറണമെന്ന നിലപാട് കടുപ്പിച്ച് ചൈന, സംഘര്‍ഷം പുകയുമ്പോള്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനയിലേക്ക്. സിക്കിമില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യം മുഖാമുഖം നില്‍ക്കുന്നത് അവസാനിപ്പിക്കാന്‍ നയതന്ത്രവഴികളില്‍ തടസങ്ങളില്ലെന്നു ചൈന. എന്നാല്‍, ഡോക ലാമില്‍നിന്ന് ഇന്ത്യന്‍ സേന പിന്മാറുക എന്നതാണ് അര്‍ഥപൂര്‍ണമായ ഏതൊരു ചര്‍ച്ചയ്ക്കും മുന്‍പുള്ള …
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം യാത്രാ വിലക്കിന് വീണ്ടും തിരിച്ചടി, യുഎസില്‍ കഴിയുന്ന വിലക്കുള്ള രാജ്യക്കാരുടെ മുത്തശി, മുത്തശന്, പേരക്കുട്ടികള്‍ എന്നിവരെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കി കോടതി ഉത്തരവ്. ആറു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്ന് യു.എസിലേക്ക് യാത്ര വിലക്കിയവരുടെ പട്ടികയില്‍നിന്ന് മുത്തശ്ശി, മുത്തശ്ശന്, പേരക്കുട്ടികള്‍ എന്നിവരെ ഒഴിവാക്കിയാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞയാഴ്ച …
സ്വന്തം ലേഖകന്‍: പാകിസ്ഥാന് ആണവ പരീക്ഷണത്തില്‍ നിന്നും പിന്മാറുന്നതിന് ബില്‍ ക്ലിന്റണ് വാഗ്ദാനം ചെയ്തത് 500 കോടി ഡോളര്‍, വെളിപ്പെടുത്തലുമായി നവാസ് ഷെരീഫ്. പരീക്ഷണത്തില്‍ നിന്നും പിന്മാറുന്നതിന് 500 കോടി ഡോളര്‍ ബില്‍ ക്ലിന്റണ് വാഗ്ദാനം ചെയ്തിരുന്നും രാജ്യത്തോട് കൂറുപുലര്‍ത്തുന്നതു കൊണ്ടാണ് താന്‍ ആ പണം വാങ്ങാതിരുന്നതെന്നും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു. 1998 …
സ്വന്തം ലേഖകന്‍: ഭീകരര്‍ക്കു സുരക്ഷിത താവളം ഒരുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്താനെ ഉള്‍പ്പെടുത്തി യുഎസ് റിപ്പോര്‍ട്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ ‘കണ്ട്രി റിപ്പോര്‍ട്ട് ഓണ്‍ ടെററിസം’ വാര്‍ഷിക റിപ്പോര്‍ട്ടിലാണു പാക്കിസ്ഥാനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭീകരസംഘടനകളായ ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയവ പാക്കിസ്ഥാനില്‍ നിര്‍ബാധം പ്രവര്‍ത്തനവും പരിശീലനവും തുടരുകയും പണം സമാഹരിക്കുകയും ചെയ്യുന്നുണ്ടെന്നും 2016ലെ കണക്കുകള്‍ വച്ചു …