1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അബൂബേക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഇസ്ലാമിക് സ്റ്റേറ്റ് സ്ഥിരീകരണം,
അബൂബേക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഇസ്ലാമിക് സ്റ്റേറ്റ് സ്ഥിരീകരണം,
സ്വന്തം ലേഖകന്‍: അബൂബേക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഇസ്ലാമിക് സ്റ്റേറ്റ് സ്ഥിരീകരണം. സിറിയയിലെ ഐഎസ് നേതാക്കളാണ് ഇക്കാര്യം പുറത്തുവിട്ടതെന്ന് സിറിയയിലെ മനുഷ്യാവകാശ സംഘടന അറിയിച്ചു. എന്നാല്‍ എവിടെ വച്ച്, എങ്ങനെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല. മനുഷ്യാവകാശ സംഘടനയുടെ ഡയറക്ടര്‍ റമി അബ്‌ദേല്‍ വാര്‍ത്താ ഏജന്‍സിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിറിയയുടെ കിഴക്കന്‍ മേഖലയായ ഇറാഖിനോട് ചേര്‍ന്ന് കിടക്കുന്ന …
അനധികൃത സ്വത്തു സമ്പാദന കേസ്, പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനായുള്ള കുരുക്കു മുറുകുന്നു, ശക്തമായ തെളിവുകള്‍ ലഭിച്ചതായി സൂചന
അനധികൃത സ്വത്തു സമ്പാദന കേസ്, പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനായുള്ള കുരുക്കു മുറുകുന്നു, ശക്തമായ തെളിവുകള്‍ ലഭിച്ചതായി സൂചന
സ്വന്തം ലേഖകന്‍: അനധികൃത സ്വത്തു സമ്പാദന കേസ്, പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനായുള്ള കുരുക്കു മുറുകുന്നു, ശക്തമായ തെളിവുകള്‍ ലഭിച്ചതായി സൂചന. നവാസ് ഷെരീഫും കുടുംബവും അനധികൃത സ്വത്തു സമ്പാദിച്ചതായി പാനമ പേപ്പറുകളിലൂടെ പുറത്തുവന്ന അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തിയ സംയു ക്ത അന്വേഷണ സംഘം(ജെഐടി) പുതിയ കേസെടുക്കാന്‍ ശിപാര്‍ശ ചെയ്തു. ജെഐടി കഴിഞ്ഞ ദിവസം …
ലണ്ടനിലെ കാംഡന്‍ ലോക് മാര്‍ക്കറ്റിലെ തീപിടുത്തം നിയന്ത്രണ വിധേയം, ചരിത്ര പ്രസിദ്ധമായ മാര്‍ക്കറ്റിന്റെ ഒരു ഭാഗം പൂര്‍ണമായി കത്തിനശിച്ചു, ആളപായമില്ല
ലണ്ടനിലെ കാംഡന്‍ ലോക് മാര്‍ക്കറ്റിലെ തീപിടുത്തം നിയന്ത്രണ വിധേയം, ചരിത്ര പ്രസിദ്ധമായ മാര്‍ക്കറ്റിന്റെ ഒരു ഭാഗം പൂര്‍ണമായി കത്തിനശിച്ചു, ആളപായമില്ല
സ്വന്തം ലേഖകന്‍: ലണ്ടനിലെ കാംഡന്‍ ലോക് മാര്‍ക്കറ്റിലെ തീപിടുത്തം നിയന്ത്രണ വിധേയം, ചരിത്ര പ്രസിദ്ധമായ മാര്‍ക്കറ്റിന്റെ ഒരു ഭാഗം പൂര്‍ണമായി കത്തിനശിച്ചു, ആളപായമില്ല. ഞായറാഴ്ച രാത്രി വൈകിയുണ്ടായ അഗ്‌നിബാധ പുലര്‍ച്ചെയാണ് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതെന്ന് ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു. അഗ്‌നിബാധയുടെ കാരണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിരവധി റസ്റ്റോറന്റുകളും കിച്ചണുകളും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍നിന്നാണ് തീ പടര്‍ന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. …
ഭൂട്ടാനില്‍ ഇന്ത്യ ഇടപെട്ടാന്‍ കശ്മീരില്‍ തങ്ങളും ഇടപെടും, ഭീഷണിയുമായി വീണ്ടും ചൈന
ഭൂട്ടാനില്‍ ഇന്ത്യ ഇടപെട്ടാന്‍ കശ്മീരില്‍ തങ്ങളും ഇടപെടും, ഭീഷണിയുമായി വീണ്ടും ചൈന
സ്വന്തം ലേഖകന്‍: ഭൂട്ടാനില്‍ ഇന്ത്യ ഇടപെട്ടാന്‍ കശ്മീരില്‍ തങ്ങളും ഇടപെടും, ഭീഷണിയുമായി വീണ്ടും ചൈന. ചൈനയും ഭൂട്ടാനും തമ്മിലുള്ള തര്‍ക്ക പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം പ്രവേശിച്ചാല്‍ ചൈനീസ് സൈന്യത്തിന് കശ്മീരിലും പ്രവേശിക്കിക്കുന്നതില്‍ തെറ്റില്ലെന്ന വാദവുമായി ചൈനീസ് വിദഗ്ദ്ധര്‍ രംഗത്തെത്തി. സിക്കിം ടിബറ്റും ഭൂട്ടാനുമായി അതിര്‍ത്തി പങ്കു വെയ്ക്കുന്ന തര്‍ക്ക മേഖലയായ ദൊക്‌ളാമില്‍ ഇന്ത്യ സൈന്യത്തെ വിന്യസിച്ചതിന് …
പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ അമ്മയ്ക്ക് വീസ നിഷേധിച്ചു, പാക് വിദേശകാര്യ മന്ത്രിയ്‌ക്കെതിരെ ട്വിറ്ററില്‍ ആഞ്ഞടിച്ച് സുഷമ സ്വരാജ്
പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ അമ്മയ്ക്ക് വീസ നിഷേധിച്ചു, പാക് വിദേശകാര്യ മന്ത്രിയ്‌ക്കെതിരെ ട്വിറ്ററില്‍ ആഞ്ഞടിച്ച് സുഷമ സ്വരാജ്
സ്വന്തം ലേഖകന്‍: പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ അമ്മയ്ക്ക് വീസ നിഷേധിച്ചു, പാക് വിദേശകാര്യ മന്ത്രിയ്‌ക്കെതിരെ ട്വിറ്ററില്‍ ആഞ്ഞടിച്ച് സുഷമ സ്വരാജ്. വീസയ്ക്കു വേണ്ടി അയച്ച കത്ത് പരിഗണിക്കാനുള്ള സാമാന്യ മര്യാദപോലും പാകിസ്താന്‍ കാണിച്ചില്ലെന്ന് പാക് വിദേശകാര്യമന്ത്രി സര്‍താജ് അസീസിനെ വിമര്‍ശിക്കുന്ന ട്വീറ്റില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആരോപിച്ചു. …
ലണ്ടനിലെ കാംഡണ്‍ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം, തീനാളങ്ങള്‍ നിയന്ത്രണ വിധേമാക്കാന്‍ ശ്രമം തുടരുന്നു, വന്‍ നാശനഷ്ടമെന്ന് സൂചന
ലണ്ടനിലെ കാംഡണ്‍ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം, തീനാളങ്ങള്‍ നിയന്ത്രണ വിധേമാക്കാന്‍ ശ്രമം തുടരുന്നു, വന്‍ നാശനഷ്ടമെന്ന് സൂചന
സ്വന്തം ലേഖകന്‍: ലണ്ടനിലെ കാംഡണ്‍ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം, തീനാളങ്ങള്‍ നിയന്ത്രണ വിധേമാക്കാന്‍ ശ്രമം തുടരുന്നു, വന്‍ നാശനഷ്ടമെന്ന് സൂചന. ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ തീപ്പിടുത്തമുണ്ടായി ഒരു മാസം തികയും മുമ്പെയാണ് പ്രശസ്തമായ കാംഡണ്‍ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച്ച അര്‍ധരാത്രിയാണ് തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്‌നിശമന സേനയ്ക്ക് തീ …
വിദേശികളില്‍ നിന്ന് പ്രതിമാസ ലെവി, പ്രതിവര്‍ഷം 1,65,000 പ്രവാസികള്‍ സൗദിയില്‍ നിന്ന് നാട്ടിലേക്കു മടങ്ങാന്‍ സാധ്യതയെന്ന് വിദഗ്ദര്‍
വിദേശികളില്‍ നിന്ന് പ്രതിമാസ ലെവി, പ്രതിവര്‍ഷം 1,65,000 പ്രവാസികള്‍ സൗദിയില്‍ നിന്ന് നാട്ടിലേക്കു മടങ്ങാന്‍ സാധ്യതയെന്ന് വിദഗ്ദര്‍
സ്വന്തം ലേഖകന്‍: വിദേശികളില്‍ നിന്ന് പ്രതിമാസ ലെവി, പ്രതിവര്‍ഷം 1,65,000 പ്രവാസികള്‍ സൗദിയില്‍ നിന്ന് നാട്ടിലേക്കു മടങ്ങാന്‍ സാധ്യതയെന്ന് വിദഗ്ദര്‍. രാജ്യത്തിന്റെ സാമ്പത്തിക നിലയില്‍ പ്രതിഫലിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ 11 ലക്ഷം കുടുംബങ്ങളിലായി 43 ലക്ഷം ആശ്രിതര്‍ സൗദിയില്‍ താമസമുണ്ട്. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 3.7 ശതമാനത്തോളം വരുന്ന 8800 കോടി റിയാലാണു …
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു കാലത്ത് ട്രംപിന്റെ മകനും മരുമകനും റഷ്യന്‍ അഭിഭാഷകയുമായി കൂടിക്കാഴ്ച നടത്തി, തെളിവുകള്‍ പുറത്ത്
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു കാലത്ത് ട്രംപിന്റെ മകനും മരുമകനും റഷ്യന്‍ അഭിഭാഷകയുമായി കൂടിക്കാഴ്ച നടത്തി, തെളിവുകള്‍ പുറത്ത്
സ്വന്തം ലേഖകന്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു കാലത്ത് ട്രംപിന്റെ മകനും മരുമകനും റഷ്യന്‍ അഭിഭാഷകയുമായി കൂടിക്കാഴ്ച നടത്തി, തെളിവുകള്‍ പുറത്ത്. ഡൊണള്‍ഡ് ട്രംപിന്റെ ഇളയ മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയറും മരുമകന്‍ ജാരദ് കുഷ്‌നറും പ്രചാരണവിഭാഗം ചെയര്‍മാന്‍ പോള്‍ ജെ. മാനഫോര്‍ടും റഷ്യന്‍ അഭിഭാഷകയുമായി നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തതായി ന്യൂയോര്‍ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. …
ഗള്‍ഫില്‍ നിന്ന് പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് പുതിയ നിബന്ധന, പ്രതിഷേധം ശക്തമാകുന്നു
ഗള്‍ഫില്‍ നിന്ന് പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് പുതിയ നിബന്ധന, പ്രതിഷേധം ശക്തമാകുന്നു
സ്വന്തം ലേഖകന്‍: ഗള്‍ഫില്‍ നിന്ന് പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് പുതിയ നിബന്ധന, പ്രതിഷേധം ശക്തമാകുന്നു. വിമാനമാര്‍ഗം ഇന്ത്യയിലേക്ക് അയക്കുന്ന മൃതദേഹങ്ങള്‍ നാട്ടിലെത്തുന്നതിന് 48 മണിക്കൂര്‍ മുന്‍പ് നാട്ടിലെ വിമാനത്താവളത്തില്‍ രേഖകള്‍ എത്തിക്കണമെന്നായിരുന്നു പുതിയ നിബന്ധന. വിദേശത്തു മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് ദിവസങ്ങളോളം വൈകിക്കുന്നതാണ് പുതിയ ഉത്തരവെന്ന് പ്രവാസികള്‍ ആരോപിക്കുന്നു. ഇതുവരെ ഒറ്റ ദിവസം …
മൊസൂള്‍ നഗരം പൂര്‍ണമായും തിരിച്ചു പിടിച്ചതായി ഇറാഖി സേന, അവസാന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരേയും തുരത്തിയതായി സൈനികര്‍
മൊസൂള്‍ നഗരം പൂര്‍ണമായും തിരിച്ചു പിടിച്ചതായി ഇറാഖി സേന, അവസാന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരേയും തുരത്തിയതായി സൈനികര്‍
സ്വന്തം ലേഖകന്‍: മൊസൂള്‍ നഗരം പൂര്‍ണമായും തിരിച്ചു പിടിച്ചതായി ഇറാഖി സേന, അവസാന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരേയും തുരത്തിയതായി സൈനികര്‍. ഔദ്യോഗിക സ്ഥിരീകരണമായില്ലെങ്കിലും സൈന്യം ആഹ്ലാദപ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒന്‍പതു മാസം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍, ഐഎസില്‍നിന്ന് സൈന്യം തിരിച്ചുപിടിച്ചത്. മൊസൂളിന്റെ പതനം ഐഎസ് വിരുദ്ധ പോരാട്ടത്തിലെ …