സ്വന്തം ലേഖകൻ: ഖത്തറിലെ സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്നുള്ള രോഗികള്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ (എച്ച്എംസി) കീഴിലെ ആശുപത്രികളില്‍ അപ്പോയ്ന്‍മെന്റുകള്‍ എടുക്കാന്‍ ഇനി നെസ്മഅക് പോര്‍ട്ടല്‍ മുഖേന റഫറല്‍ സമര്‍പ്പിക്കാം. എച്ച്എംസിയുടെ ഔട്ട്‌പേഷ്യന്റ് അപ്പോയ്ന്‍മെന്റുകള്‍ കൂടുതല്‍ സുഗമമാക്കുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം. എച്ച്എംസിയുടെ കീഴിലെ മുഴുവന്‍ ആശുപത്രികളിലും പുതിയ നടപടി പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ പ്രൈമറി ഹെല്‍ത്ത് …
സ്വന്തം ലേഖകൻ: ഖത്തറിൽ വേനൽച്ചൂട് നാൾക്കുനാൾ ശക്തിയാർജിച്ചു വരുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ സുരക്ഷയ്ക്കായി മുൻകരുതലുകൾ സ്വീകരിക്കാൻ പൊതുജനാരോഗ്യ മന്ത്രാലയവും തൊഴിൽ മന്ത്രാലയവും സ്ഥാപന ഉടമകൾക്ക് നിർദേശം നൽകി. ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ അവരെ പുറം ജോലികൾക്ക് നിയോഗിക്കാവൂ എന്നും മന്ത്രാലയം അറിയിച്ചു. നിലവിൽ പകൽസമയത്തെ താപനില 37 സെൽഷ്യസിനും 43 സെൽഷ്യസിനും ഇടയിലേക്ക് …
സ്വന്തം ലേഖകൻ: ആറു ഗള്‍ഫ് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന 2,217 കിലോമീറ്റര്‍ ജിസിസി റെയില്‍വേയുടെ കുവൈത്തിലെ ഭാഗം 2030ഓടെ പൂര്‍ത്തിയാകും. ഇതിന്റെ ചുമതലക്കാരായ പബ്ലിക് അതോറിറ്റി ഫോര്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ (പാര്‍ട്ട്) ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ ഉസൈമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്ത് മുതല്‍ സൗദിയിലെ ദമാം വരെയും അവിടെ നിന്ന് ബഹ്‌റൈന്‍, ഖത്തര്‍ …
സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പിനെ നേരിടുന്ന ടോറി പാര്‍ട്ടിയ്ക്കും റിഷി സുനാകിനും പിടിവള്ളിയായി നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍. കഴിഞ്ഞവര്‍ഷം യുകെയിലേയ്ക്കുള്ള നെറ്റ് മൈഗ്രേഷന്‍ കുറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 2022ലെ നെറ്റ് മൈഗ്രേഷനുമായി താരതമ്യം ചെയ്യുമ്പോള്‍ കുടിയേറ്റം 10 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍ കാണിക്കുന്നത്. 2022 – ലെ നെറ്റ് മൈഗ്രേഷന്‍ ഏറ്റവും ഉയർന്ന റിക്കോര്‍ഡ് നിലവാരത്തില്‍ എത്തിയിരുന്നു. …
സ്വന്തം ലേഖകൻ: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പൊതു ഗതാഗത സംവിധാനങ്ങളില്‍ യാത്രാ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതായി ട്രാന്‍സ്ലിങ്ക് പ്രഖ്യാപിച്ചു. മെട്രൊ, എന്‍ ഐ റെയില്‍വേസ്, അള്‍സ്റ്റര്‍ ബസ്സ് എന്നിവയില്‍ നിരക്കുകളാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ തീരുമാനപ്രകാരം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 3 തിങ്കളാഴ്ച മുതല്‍ ബസ് നിരക്കുകളില്‍ 6 ശതമാനവും ട്രെയിന്‍ നിരക്കുകളില്‍ 10 ശതമാനവും ആയിരിക്കും വര്‍ദ്ധനവ്. എന്നാല്‍ …
സ്വന്തം ലേഖകൻ: രാജ്യാന്തര അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്തിന് ഇരയായ പാലക്കാട് സ്വദേശി ഒരു വർഷം മുൻപേ വീടുവിട്ടുപോയതായി വിവരം എന്നാൽ ഇതു സംബന്ധിച്ചു കുടുംബം പൊലീസിൽ പരാതി നൽകിയിട്ടില്ല. 29 വയസ്സുള്ള യുവാവിനെക്കുറിച്ചു രക്ഷിതാക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. വിദേശത്തേക്കു കടത്തിയതായി മൊഴി ലഭിച്ച മുപ്പതോളം പേരെ കണ്ടെത്തി അവരുടെ ഇപ്പോഴത്തെ അവസ്ഥ …
സ്വന്തം ലേഖകൻ: രാജ്യത്ത് ഡെങ്കിപ്പനി വ്യാപിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പ്രതിരോധ നടപടികള്‍ ശക്തമാക്കി യുഎഇ. കഴിഞ്ഞ മാസമുണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകളില്‍ കൊതുക് പ്രജനനം വ്യാപിച്ച സാഹചര്യത്തിലാണ് കൊതുകുജന്യ രോഗമായ ഡെങ്കിപ്പനിക്കെതിരേ പ്രതിരോധം തീര്‍ക്കുന്നതിനുള്ള നടപടികളുമായി അധികൃതര്‍ രംഗത്തിറങ്ങിയത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 409 കൊതുക് പ്രജനന കേന്ദ്രങ്ങള്‍ കണ്ടെത്തിയതായും അവയെ നശിപ്പിക്കുന്നതിനായി പ്രത്യേക ടീമുകള്‍ക്ക് …
സ്വന്തം ലേഖകൻ: യുഎഇ യാത്രയ്ക്ക് ഒരുങ്ങുന്ന പലരെയും പുതിയ സന്ദർശന വീസ നിബന്ധനകൾ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. യാത്രക്കാർ 3,000 ദിർഹമോ തത്തുല്യമായ കറൻസിയോ, ക്രെഡിറ്റ് കാർഡോ കൈവശം വയ്ക്കണമെന്ന നിബന്ധനയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. പാസ്പോർട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം. ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ്,സാധുവായ റിട്ടേൺ ടിക്കറ്റ്, താമസ സൗകര്യത്തിന്‍റെ തെളിവ് (ഹോട്ടൽ …
സ്വന്തം ലേഖകൻ: ഖത്തറിലെ ദോഹ വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട യാത്രക്കാർ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത് 22 മണിക്കൂറിനു ശേഷം. 4 മണിക്കൂർകൊണ്ട് എത്തേണ്ട യാത്രക്കാർ കാലാവസ്ഥ മോശമായതോടെ, കണ്ണൂരും മംഗളൂരുവും കൊച്ചിയും കറങ്ങിയാണു കരിപ്പൂരിലെത്തിയത്. ഇതിനിടെ, മംഗളൂരുവിൽ രാത്രി ഉറങ്ങിയത് നിർത്തിയിട്ട വിമാനത്തിലെന്ന് യാത്രക്കാർ. ബുധനാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 3.30നു ദോഹയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ …
സ്വന്തം ലേഖകൻ: മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന ജൂണ്‍ 17 ന് ശേഷവും നിയമവിരുദ്ധ താമസക്കാരായി രാജ്യത്ത് തുടരുന്ന പ്രവാസികള്‍ക്കെതിരേ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് മാര്‍ച്ച് 17 ന് ആരംഭിച്ച മൂന്ന് മാസത്തെ പൊതുമാപ്പ് ജൂണ്‍ 17ന് …