സ്വന്തം ലേഖകന്‍: പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറിയ ട്രംപിന്റെ നടപടി ശുദ്ധ മണ്ടത്തരമെന്ന് ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌സ്, അടുത്ത 500 വര്‍ഷത്തിനകം മനുഷ്യരാശി ഭൂമി വിടേണ്ടി വരുമെന്നും മുന്നറിയിപ്പ്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സംഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ പാരീസ് ഉടമ്പടിയില്‍ നിന്നും പിന്മാറാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച അദ്ദേഹം അടുത്ത 200 മുതല്‍ 500 …
സ്വന്തം ലേഖകന്‍: ജെയ്‌ഷെ മുഹമ്മദിന്റെ തലവനും മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരനുമായ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്‍ നീക്കത്തിന് ചൈന ഇടങ്കോലിടുന്നു. ഭീകരനായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശങ്ങള്‍ മസൂദിനു യോജിക്കില്ലെന്നാണു ചൈനയുടെ നിലപാട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചേര്‍ന്ന യോഗത്തിലും ചൈന ഇതാവര്‍ത്തിച്ചിരുന്നു. പഠാന്‍കോട് വ്യോമതാവളത്തിലെ ആക്രമണത്തിനു പിന്നാലെ ജെയ്‌ഷെ മുഹമ്മദ് എന്ന …
സ്വന്തം ലേഖകന്‍: പാക് മണ്ണില്‍ നിന്ന് അഫ്ഗാനിസ്ഥാനെ ലക്ഷ്യം വച്ചുള്ള ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, പാകിസ്താനെതിരെ മുഖം കറുപ്പിച്ച് അമേരിക്ക, പാക് അതിര്‍ത്തിയില്‍ ആക്രമണം നടത്തുമെന്ന് സൂചന. അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പാക് ഭീകര ക്യാമ്പുകള്‍ തകര്‍ത്ത് മേഖലയില്‍ വര്‍ധിച്ചു വരുന്ന തീവ്രവാദം ഇല്ലാതാക്കാന്‍ യു.എസ് ഒരുങ്ങുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രോണ്‍ ആക്രമണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ …
സ്വന്തം ലേഖകന്‍: ‘മുസ്ലീങ്ങളെ മുഴുവന്‍ ഞാന്‍ കൊന്നൊടുക്കും,’ ലണ്ടന്‍ ഫിന്‍സ്‌ബെറി പള്ളി ആക്രമണത്തിലെ പ്രതി ജനക്കൂട്ടത്തോട് ആക്രമിച്ചതായി ദൃക്‌സാക്ഷികള്‍, ആക്രമണം മുസ്ലീങ്ങളെ ഉന്നംവച്ചാണെന്ന സംശയം ബലപ്പെടുന്നു. ലണ്ടന്‍ ഫിന്‍സ്ബറിയിലെ പള്ളിക്ക് സമീപമുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കാല്‍ നടയാത്രക്കാര്‍ക്കിടയിലേക്കായിരുന്നു അക്രമി ട്രക്ക് ഇടിച്ചു കയറ്റിയത്. പള്ളിയില്‍ നിന്ന് നിസ്‌കാരം പുറത്തിറങ്ങിയവരെ കാത്ത് ആസൂത്രിതമായി നടത്തിയ ആക്രമണമാണ് ഇതെന്ന് …
സ്വന്തം ലേഖകന്‍: ലണ്ടന്‍ ടവറിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 79 ആയി, കത്തിയമര്‍ന്ന കെട്ടിടത്തിലെ ഒരു മുറിയില്‍ 42 പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങളെന്ന് റിപ്പോര്‍ട്ട്. കെട്ടിടത്തില്‍ എത്തിയ അഗ്‌നിശമന സേനയില്‍ പെട്ട ഒരാളാണ് ഇത് കണ്ടെത്തിയതെന്ന് ഒരാള്‍ പറയുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പറയാനാകില്ലെന്നും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നയാള്‍ പറയുന്നുണ്ട്. 79 …
സ്വന്തം ലേഖകന്‍: ഖത്തര്‍ വിദേശനയത്തില്‍ മാറ്റം വരുത്തുന്നതു വരെ ഉപരോധം തുടരുമെന്ന് യുഎഇ, ഉപരോധം പിന്‍വലിക്കാതെ ഒത്തുതീര്‍പ്പിനില്ലെന്ന ഉറച്ച നിലാപാടുമായി ഖത്തര്‍. വിദേശനയത്തില്‍ മാറ്റം വരുത്തുന്നില്ലെങ്കില്‍ ഖത്തറിനെ ബഹിഷ്‌കരിക്കുന്നത് വര്‍ഷങ്ങളോളം തുടരുമെന്ന് യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ് മുന്നറിയിപ്പു നല്‍കി, ഇക്കാര്യം ഖത്തര്‍ തിരിച്ചറിയണം. ഉടന്‍തന്നെ സൗദി ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെ വിഷയത്തില്‍ ഖത്തര്‍ സ്വീകരിക്കേണ്ട …
സ്വന്തം ലേഖകന്‍: ബ്രിട്ടനും ഇയുവും തമ്മില്‍ ഔദ്യോഗിക ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കമായി, ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനില്‍ തുടരുന്ന 30 ലക്ഷം ഇയു പൗരന്മാരുടെ ഭാവി തുലാസില്‍. ബ്രസല്‍സില്‍ ബ്രിട്ടിഷ് ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ഡേവിസും യൂറോപ്യന്‍ യൂനിയനിലെ ചീഫ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബേണിയറും ആണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ബ്രെക്‌സിറ്റ് സംബന്ധിച്ച ആശങ്കകള്‍ അകറ്റുകയാണ് ആദ്യ …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയ വിട്ടയച്ചതിനു ശേഷം അബോധാവസ്ഥയില്‍ ആയിരുന്ന അമേരിക്കന്‍ വിദ്യാര്‍ഥി മരിച്ചു, മരണ കാരണം കൊറിയക്കാരുടെ കൊടിയ പീഡനങ്ങളെന്ന് മാതാപിതാക്കള്‍. ഉത്തര കൊറിയയിലെ തടവില്‍നിന്നു മോചിതനായി നാട്ടിലെത്തിയ യുഎസ് വിദ്യാര്‍ഥി ഒട്ടോ ഫെഡറിക് വാംബിയറാ (22) ണ് മരിച്ചത്. ഒരു വര്‍ഷത്തിലേറെയായി തടവിലായിരുന്ന വാംബിയറിനെ കഴിഞ്ഞ 13 നാണ് ഉത്തര കൊറിയ വിട്ടയച്ചത്. …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളിയായ പാലക്കാട് സ്വദേശി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പാലക്കാട് സ്വദേശി സജീര്‍ മംഗലശ്ശേരി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു കൊണ്ടുള്ള ചിത്രം ഉള്‍പ്പെടെയുള്ള വാട്‌സാപ്പ് സന്ദേശം കുടുംബത്തിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സജീര്‍ മരിച്ചതായി നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ സജീറിന്റെ മൃതദേഹത്തിന്റെ ചിത്രം ഉള്‍പ്പെടെയുള്ള സന്ദേശമാണ് …
സ്വന്തം ലേഖകന്‍: ‘ഒന്നുകില്‍ കാര്യങ്ങള്‍ നേരാംവണ്ണം നോക്കി ഭരിക്കുക, ഇല്ലെങ്കില്‍ ഭരിക്കാന്‍ അറിയുന്നവര്‍ക്ക് ഭരണചക്രം കൈമാറുക,’ തെരേസാ മേയ്ക്ക് അന്ത്യശാസനം നല്‍കി സ്വന്തം പാര്‍ട്ടി എംപിമാര്‍. തിരഞ്ഞടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തം കൈകാര്യ ചെയ്യുന്നതിലും വീഴ്ച വരുത്തിയതായി ആരോപിച്ചാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്‌ക്കെതിരെ പാളയത്തില്‍ പടയൊരുങ്ങുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നാല്പ്പതിലേറേ ജൂനിയര്‍ …