സ്വന്തം ലേഖകന്‍: സൗദിയില്‍ വീട്ടു ജോലിക്കായി ഏജന്റ് വിറ്റ പഞ്ചാബി വീട്ടമ്മ നാട്ടിലെത്തി, മോചനത്തിന് സഹായിച്ചത് മലയാളി നഴ്‌സ്. സൗദിയിലെ ഒരു കുടുംബത്തിലേക്ക് വീട്ടു ജോലിക്കായി ട്രാവല്‍ ഏജന്റ് വിറ്റ പഞ്ചാബി വീട്ടമ്മ സുഖ്‌വന്ത് കൗറാ (55) ണ് അഞ്ചു മാസത്തെ ദുരിതത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയത്. 3.5 ലക്ഷം രൂപക്കാണ് ഏജന്റ് സൗദി കുടുംബത്തിന് …
സ്വന്തം ലേഖകന്‍: കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്മാറിയതായി ട്രംപ്, കരാര്‍ ഇന്ത്യയുടേയും ചൈനയുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കാനെന്നും ആരോപണം. തിരഞ്ഞെടുപ്പു സമയത്തെ വാഗ്ദാനം പാലിച്ചാണ് ഉടമ്പടിയില്‍ നിന്നു പിന്‍മാറാനുള്ള ട്രംപിന്റെ തീരുമാനം. ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് കരാറെന്ന് ട്രംപ് ആരോപിച്ചു. കരാര്‍ …
സ്വന്തം ലേഖകന്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യയുടെ തിരിച്ചടി, അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു, മേഖല സംഘര്‍ഷ ഭരിതം. പാക് പ്രകോപനത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കുകയായിരുന്നു. വെടിവെപ്പില്‍ അഞ്ച് പാകിസ്താന്‍ സൈനികരെ വധിച്ചതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. പുഞ്ച് നൗഷേര ഭീംബര്‍ മേഖലകളിലെ തുടര്‍ച്ചയായ പാക് പ്രകോപനത്തിനാണ് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്. …
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദി റഷ്യയില്‍, അഞ്ചു സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു, ഇന്ത്യ ഏറ്റവും അടുത്ത സുഹൃത്തെന്ന് പുടിന്‍. കൂടംകുളം ആണവനിലയത്തിലെ അവസാന രണ്ടു യൂണിറ്റുകളുടെ നിര്‍മാണത്തില്‍ പങ്കാളിത്തം ഉള്‍പ്പെടെ അഞ്ചു കരാറുകളില്‍ ഒപ്പുവച്ചതു കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടന്ന ചര്‍ച്ചയില്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, പ്രധാനമന്ത്രി തെരേസാ മേയുടെ ജനപ്രീതി കുറയുന്നതായി സര്‍വേ, പ്രചാരണത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കിതപ്പും ലേബര്‍ പാര്‍ട്ടിയുടെ കുതിപ്പും. പൊതുതെരഞ്ഞെടുപ്പ് നേരത്തേ പ്രഖ്യാപിച്ച തേരേസാ മേയുടെ തീരുമാനം തിരിച്ചടിക്കുമോ എന്ന ആശശ്ങ്കയിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ക്യാമ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ലീഡ് …
സ്വന്തം ലേഖകന്‍: സ്‌ഫോടനത്തില്‍ വിറങ്ങലിച്ച് കാബൂള്‍ നഗരം, മരണം 80 കവിഞ്ഞു, ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ 80 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച രാവിലെയാണ് നഗരത്തെ നടുക്കിയ സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയില്‍ പരുക്കേറ്റ 350 ഓളം പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. …
സ്വന്തം ലേഖകന്‍: 25 വര്‍ഷത്തിനിടെ സ്‌പെയിന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി, ഏഴു സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു. സൈബര്‍ സുരക്ഷ, വ്യോമയാന മേഖലയിലെ സാങ്കേതിക സഹകരണം എന്നിവ ഉള്‍പ്പെടെ ഏഴ് സുപ്രധാന കരാറുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയിയും ഒപ്പിട്ടു. സ്‌പെയിന്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി, നവീകൃത ഊര്‍ജ മേഖലകളിലെ സഹകരണം, …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശിനെ പിടിച്ചു കുലുക്കി മോറ ചുഴലിക്കാറ്റ്, റോംഹിഗ്യ അഭയാര്‍ഥി ക്യാമ്പുകളില്‍ വന്‍ നാശനഷ്ടം, മൂന്നര ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. 150 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച മോറ ചുഴലിക്കൊടുങ്കാറ്റില്‍ 6 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചതായും കാറ്റില്‍ വീടും മരങ്ങളും തകര്‍ന്നുവീണ് ആറു പേര്‍ മരിച്ചതായും ബംഗ്ലാദേശ് മാധ്യമങ്ങള്‍ …
സ്വന്തം ലേഖകന്‍: സൗദിയിലെ സ്വകാര്യ സ്‌കൂളില്‍ വെടിവെപ്പ്, പ്രിന്‍സിപ്പലും അധ്യാപകനും കൊല്ലപ്പെട്ടു, വെടിയുതിര്‍ത്തത് മുന്‍ അധ്യാപകന്‍. ഏഷ്യന്‍ വംശജനായ ഒരാള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. റമസാന്‍ അവധിയായതിനാല്‍ കുട്ടികള്‍ സ്‌കൂളില്‍ ഇല്ലാത്തത് വന്‍ അപകടം ഒഴിവാക്കി. മോശം പെരുമാറ്റത്തിന്റെ പേരില്‍ നാലുവര്‍ഷം മുന്‍പു പുറത്താക്കിയ അധ്യാപകനാണു വെടിയുതിര്‍ത്തതെന്നു സ്‌കൂള്‍ നടത്തിപ്പുകാരായ കിങ്ഡം ഹോള്‍ഡിങ് അറിയിച്ചു. ‘കിങ്ഡം’ …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ മാല്‍വേണ്‍ സ്‌ഫോടനം, 20 കാരന്‍ പിടിയില്‍, ഭീകര ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് പോലീസ്. മാല്‍വേണില്‍ നടന്ന ബന്ധപ്പെട്ട് 20 വയസ്സുകാരനെ പൊലീസ് അറസ്റ്റ്‌ചെയ്തു. തിങ്കളാഴ്ച രാത്രിയിലാണ് മാല്‍വേണ്‍ നഗരത്തിലെ പൗണ്ട് ബാങ്ക് റോഡില്‍ സ്‌ഫോടനമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് സമീപത്തെ വീടുകളിലുള്ളവരെ പൊലീസ് ഒഴിപ്പിച്ചിരുന്നു. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. സ്‌ഫോടനത്തിനുശേഷം നടത്തിയ തിരച്ചിലില്‍ ലാങ്‌ലാന്‍ഡ് …