സ്വന്തം ലേഖകന്‍: അമേരിക്കയിലെ മിസിസിപ്പിയില്‍ മൂന്നു വീടുകളില്‍ വെടിവെപ്പ്, തോക്കുമായി എത്തിയ ആക്രമി വെടിവെച്ചിട്ടത് എട്ടു പേരെ. മിസിസിപ്പിയിലുള്ള ലിങ്കണ്‍ കൗണ്ടിയില്‍ നടന്ന വെടിവെപ്പിലാണ് എട്ടു പേര്‍ കൊല്ലപ്പെട്ടത്. വെടിവെപ്പ് നടത്തിയ ആളെന്ന് സംശയിക്കുന്ന കോറി ഗോഡ്‌ബോള്‍ട്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ അക്രമം നടത്തിയത് ഇയാളാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. കോറി ബന്ദിയാക്കിവെച്ചിരുന്ന പതിനാറുകാരനെ …
സ്വന്തം ലേഖകന്‍: മാഞ്ചസ്റ്റര്‍ ഭീകരാക്രമണം, രണ്ടു പേര്‍ കൂടി പിടിയില്‍, ബ്രിട്ടനില്‍ ആക്രമണം നടത്താനായി തക്കം പാര്‍ത്തിരിക്കുന്നത് 23,000 ഭീകരരെന്ന് റിപ്പോര്‍ട്ട്, പ്രധാന കേന്ദ്രങ്ങള്‍ സുരക്ഷാ വലയത്തില്‍. ഇരുപത്തിരണ്ടു പേരുടെ മരണത്തിനിടയാക്കിയ മാഞ്ചസ്റ്റര്‍ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍കൂടി അറസ്റ്റിലായതായി ബ്രിട്ടീഷ് പോലീസ് അറിയിച്ചു. ഇവര്‍ ഒളിവില്‍കഴിഞ്ഞിരുന്ന വീടിനുള്ളില്‍ കടക്കാന്‍ പോലീസ് നിയന്ത്രിത സ്‌ഫോടനം നടത്തി. …
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ പേമാരിയും വെള്ളപ്പൊക്കവും, മരണം 100 കവിഞ്ഞു, രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായി ഇന്ത്യന്‍ നാവികസേന. കനത്ത മഴയെ തുടര്‍ന്ന് പ്രളയവും മണ്ണിടിച്ചിലുമുണ്ടായ ശ്രീലങ്കയുടെ തെക്കും പടിഞ്ഞാറും മേഖലകളില്‍ കനത്ത നാശനഷ്ടവും ആള്‍നാശവും ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ 91 പേരെ കാണാതാവുകയും 40 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ആരംഭിച്ച മഴയില്‍ നദികള്‍ …
സ്വന്തം ലേഖകന്‍: ‘സൈനികരില്‍ ആരെങ്കിലും മൂന്ന് സ്ത്രീകളെ മാനഭംഗം ചെയ്താല്‍ അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റോളാം,’ പുതിയ വിവാദ പ്രസ്താവനയുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെര്‍ട്ടെ. മാനഭംഗത്തെ കുറിച്ച് പറഞ്ഞ തമാശ പറഞ്ഞ ഡുട്ടെര്‍ട്ടെയുടെ വാക്കുകള്‍ ഇത്തവണയും വിവാദമായിട്ടുണ്ട്. സൈനിക കോടതിയുടെ നടപടിക്ക് വിധേയമാകുന്ന സൈനികരെ പോലും സംരക്ഷിക്കുമെന്ന് കാണിക്കാനായിരുന്നു ഡുട്ടെര്‍ട്ടെയുടെ പരാമര്‍ശമെന്നാണ് വിമര്‍ശനം. തെക്കന്‍ …
സ്വന്തം ലേഖകന്‍: കമ്പ്യൂട്ടറുകള്‍ ചതിച്ചു, ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ലണ്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താറുമാറായി, ആയിരക്കണക്കിന് യാത്രക്കാര്‍ വലഞ്ഞു. യാത്രക്കാര്‍ക്കു നേരിട്ട അസൗകര്യത്തില്‍ ക്ഷമാപണം നടത്തിയ ബ്രിട്ടീഷ് എയര്‍വേയ്‌സ് കംമ്പ്യൂട്ടര്‍ ശൃംഖല താറുമാറായതിനെ തുടര്‍ന്നാണ് സര്‍വ്വീസുകള്‍ വൈകുന്നതെന്ന് മാത്രമാണ് വിശദീകരണം നല്‍കുന്നത്. സൈബര്‍ ആക്രമണമാണോ എന്നതിനു ഇതുവരേയും സ്ഥിരീകരണമില്ല. കമ്പനിയുടെ വെബ്‌സൈറ്റ് ലഭ്യമല്ലാതായതോടെ ടിക്കറ്റ് ബുക്കിങ്ങിലും …
സ്വന്തം ലേഖകന്‍: ജി7 ഉച്ചകോടിക്ക് ഇറ്റലിയിലെ സിസിലിയില്‍ തുടക്കം, കുടിയേറ്റവും വ്യാപാരക്കരാറുകളും ഉത്തര കൊറിയയും ചൂടന്‍ ചര്‍ച്ചാ വിഷയങ്ങള്‍. ടോര്‍മിനയിലെ സിസിലിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ട്രംപും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ഇറ്റാലിയന്‍ പ്രധാനമന്ത്രി പൗലോ ജെന്റിലോണിയും ആദ്യമായാണ് പങ്കെടുക്കുന്നത്. എല്ലാ വര്‍ഷവും അംഗരാജ്യങ്ങള്‍ യോഗം ചേര്‍ന്ന് സുരക്ഷ, വ്യാപാരം, …
സ്വന്തം ലേഖകന്‍: അധികാരത്തില്‍ എത്തിയാല്‍ ബ്രിട്ടനില്‍ ബുര്‍ഖ നിരോധിക്കുമെന്ന വാഗ്ദാനവുമായി യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ പ്രകടന പത്രിക. ജൂണിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബ്രിട്ടനില്‍ ബുര്‍ഖ നിരോധിക്കുമെന്നും സൂര്യപ്രകാശത്തില്‍ നിന്ന് വിറ്റമിന്‍ ഡി ശരീരത്തിലെത്തുന്നത് തടയുന്ന വസ്ത്രധാരണ രീതിയാണിതെന്നും പാര്‍ട്ടി പത്രികയില്‍ വ്യക്തമാക്കുന്നു. ബുര്‍ഖ ധരിച്ചാല്‍ പൊതു ഇടങ്ങളില്‍ ആളുകള്‍ക്ക് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നും ഇത് ആശയവിനിമയത്തിന് …
സ്വന്തം ലേഖകന്‍: ഇറാഖിലെ മൊസൂളില്‍ രണ്ടു ഭീകരരെ കൊല്ലാനായി ബലി കഴിച്ചത് 105 സാധാരണക്കാരുടെ ജീവന്‍, ഒടുവില്‍ അമേരിക്കയുടെ കുറ്റസമ്മതം. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് മൊസൂളിലെ ഐ.എസ്. താവളമായ ഒരു കെട്ടിടത്തിനുനേരെ യു.എസ്. സൈന്യം വ്യോമാക്രമണം നടത്തിയത്. ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായിരുന്ന 101 പേരും അടുത്ത കെട്ടിടങ്ങളിലെ നാലുപേരുമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് 36 …
സ്വന്തം ലേഖകന്‍: ഈജിപ്തില്‍ ക്രിസ്ത്യാനികള്‍ സഞ്ചരിച്ച ബസിനു നേരെ ഭീകരാക്രമണം, ആക്രമികള്‍ 23 യാത്രക്കാരെ വെടിവെച്ചു കൊന്നു. ഈജിപ്തിലെ മിന്യ പ്രവിശ്യയില്‍ ബസിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് 23 പേര്‍ കൊല്ലപ്പെടുകയും 25 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. സെന്റ് സാമുവല്‍ സന്ന്യാസി മഠത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് അല്‍ജസീറ ചാനല്‍ …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വിമാനത്താവളത്തിലെ നിരോധിത മേഖലയില്‍ കടന്ന് പരിഭ്രാന്തി സൃഷ്ടിച്ച ഇന്ത്യക്കാരന്‍ പിടിയില്‍. ന്യുയോര്‍ക്കിലെ ലാഗാര്‍ഡിയ വിമാനത്താവളത്തിലുള്ള ടെര്‍മിനല്‍ ബിയിലെ അതീവ സുരക്ഷാ മേഖലയില്‍ പ്രവേശിച്ച ഫനി കുമാര്‍ വാരണാസി (41) എന്നയാളെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ചയുണ്ടാക്കിയതിനാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. ടെര്‍മിനലിലെ …