സ്വന്തം അതിര്‍ത്തി കടന്നുള്ള ഭീകരവാദം, പാകിസ്താനെതിരെ ഇറാന്‍ പീരങ്കി ആക്രമണം തുടങ്ങി, യുദ്ധ ഭീതിയില്‍ പാക് ഇറാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍. അതിര്‍ത്തിയില്‍ അടുത്തിടെയായി പാക് സൈന്യം സൃഷ്ടിക്കുന്ന പ്രകോപനത്തിനും അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനും മറുപടിയായാണ് പാകിസ്താന്‍ പ്രദേശങ്ങളിലേക്കും സൈനികര്‍ക്ക് നേരെയും ഇറാന്‍ മോര്‍ട്ടാര്‍ ഷെല്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം പാകിസ്താനില്‍ നിന്നുണ്ടായ ആക്രമണത്തില്‍ നിരവധി …
സ്വന്തം ലേഖകന്‍: ഭീകരവാദത്തിന് എതിരെ പോരാടാന്‍ ഇസ്ലാമിക രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ട്രംപ്,സൗദി സന്ദര്‍ശനത്തിനിടെ വാളുമെടുത്ത് നൃത്തംവച്ച് യുഎസ് പ്രസിഡന്റ്. റിയാദില്‍ നടന്ന മുസ്ലീം രാഷ്ട്രനേതാക്കളുടെ ഉച്ചകോടിയില്‍ സംസാരിക്കുമ്പോഴാണ് ട്രംപ് ഭീകരവാദത്തിനെതിരെ സൗദി അറേബ്യ അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളുടെ സഹകരണം തേടിയത്. സൗദിയുമായി പുതിയൊരു ബന്ധം ആരംഭിക്കുകയാണ്. മേഖലയിലും ലോകത്തെമ്പാടും സമാധാനവും സമൃദ്ധിയും ഉണ്ടാകണമെന്നാണ് യുഎസിന്റെ ആഗ്രഹമെന്നും …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ മൂന്ന് ദിവസം മുന്‍പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍. കോര്‍ണല്‍ സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന ആലാപ് നരസിപുര (20) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത്താക്ക വെള്ളച്ചാട്ടത്തിന് സമീപത്തെ ചെറു ജലാശയത്തില്‍ നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. അമേരിക്കയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗിന് പഠിക്കുകയായിരുന്നു ആലാപ്. വിദ്യാര്‍ഥിയെ കാണാതായപ്പോള്‍ മുതല്‍ പ്രദേശത്ത് …
സ്വന്തം ലേഖകന്‍: ഇറാനില്‍ ഹസന്‍ റൂഹാനിക്ക് പ്രസിഡന്റായി രണ്ടാമൂഴം, തെരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേടെന്ന് എതിരാളി ഇബ്രാഹീം റെയ്‌സി. ഹസന്‍ റൂഹാനി ഇറാന്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതായി ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാം തവണയാണ് റൂഹാനി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. നാല് കോടി പേര്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ പകുതിയിലേറെ നേടിയാണ് റൂഹാനിയുടെ വിജയം നിലവിലുള്ള പ്രസിഡന്റും …
സ്വന്തം ലേഖകന്‍: ട്രംപിന്റെ സൗദി സന്ദര്‍ശനം തുടങ്ങി, അമേരിക്കയും ഇസ്ലാമിക രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായകം, സുപ്രധാന കരാറുകള്‍ ഒപ്പുവക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിന് ശനിയാഴ്ച ഔദ്യോഗിക തുടക്കമായി. റിയാദില്‍ എത്തിയ ട്രംപിനേയും ഭാര്യ മെലാനിയയേയും സൗദി ഭരണാധികാരി വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ സുപ്രധാന കരാറുകളിലാണ് ഒപ്പുവയ്ക്കുക. ഞായറാഴ്ച …
സ്വന്തം ലേഖകന്‍: സ്വകാര്യതാ മാനദണ്ഡങ്ങള്‍ ലംഘിച്ചു, ഫേസ്ബുക്കിന് യൂറോപ്യന്‍ യൂണിയന്‍ വക 800 കോടി രൂപ പിഴ. ഉപഭോക്താക്കളുടെ വിവരങ്ങള്‍ വാട്‌സ്ആപ്പുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഫേസ്ബുക്കിന് 800 കോടിയുടെ പിഴയിട്ടത്. 2016ല്‍ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഫേസ്ബുക്കുമായി ബന്ധിപ്പിക്കുന്ന അപ്‌ഡേഷന്‍ കൊണ്ടുവന്നതിനാണ് നടപടി സ്വീകരിച്ചത്. 2014 ലാണ് വാട്‌സ്ആപ്പ് ഏറ്റെടുത്ത ഫേസ്ബുക്കിന്റെ നടപടിക്ക് യൂറോപ്യന്‍ …
സ്വന്തം ലേഖകന്‍: മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവച്ച ഇന്ത്യക്കാരന്‍ മരിച്ചു. അതുല്‍ കുമാര്‍ ബാബുഭായ് പട്ടേല്‍ എന്ന ഇന്ത്യക്കാരനാണ് അമേരിക്കന്‍ എമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സമന്റെ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. ആവശ്യത്തിനുള്ള രേഖകള്‍ ഇല്ലെന്ന് ആരോപിച്ചാണ് അറ്റ്‌ലാന്റ എമിഗ്രേഷന്‍ വിഭാഗം 58കാരനായ അതുലിനെ കഴിഞ്ഞ ആഴ്ച കസ്റ്റഡിയിലെടുത്തത്. ഹൃദയാഘാതം മൂലം ആശുപത്രിയില്‍ വച്ചാണ് …
സ്വന്തം ലേഖകന്‍: പിഞ്ചു കുഞ്ഞുങ്ങളെ ബാല ലൈംഗിക പീഡകര്‍ക്ക് വില്‍ക്കാന്‍ വിലപേശല്‍, മാതാപിതാക്കളുടെ കള്ളി പൊളിച്ച് ബിബിസി ലേഖികയുടെ ഒളിക്യാമറ ഓപ്പറേഷന്‍. അഞ്ചു വയസ്സുപോലും പ്രായമില്ലാത്ത കുട്ടികളെ വിറ്റ് പണം വാങ്ങുന്ന ഫിലിപ്പീന്‍സില്‍ നിന്നുള്ള മാതാപിതാക്കളുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ബിബിസിയുടെ ലേഖിക സ്റ്റാസി ഡൂലി ‘ മംസ് സെല്ലിങ് ദേര്‍ കിഡ്‌സ് ഫോര്‍ മണി’ എന്ന …
സ്വന്തം ലേഖകന്‍: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ, കേസ് വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ രാജ്യാന്തര കോടതിയില്‍. ആറാഴ്ചയ്ക്കകം ഹര്‍ജി പരിഗണിക്കണമെന്നാണ് പാക്കിസ്ഥാന്റെ ആവശ്വം. കഴിഞ്ഞ ദിവസം ജാദവിന്റെ വധശിക്ഷ അടിയന്തിരമായി കോടതി സ്റ്റേ ചെയ്തത് പാകിസ്താന് കനത്ത തിരിച്ചടിയായിരുന്നു. രാജ്യാന്തര കോടതിയില്‍ പാക്കിസ്ഥാനുവേണ്ടി ഖവാര്‍ ഖുറേഷിയുടെ നേതൃത്വത്തിലുള്ള സംഘംതന്നെ ഹാജരാകുമെന്നാണ് സൂചന. നേരത്തെ, അഭിഭാഷക സംഘത്തെ …
സ്വന്തം ലേഖകന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയ്‌ക്കെതിരായ ബലാത്സംഗ കേസ് സ്വീഡന്‍ അവസാനിപ്പിച്ചു, കേസ് നിലനില്‍ക്കുന്നതായി ബ്രിട്ടന്‍. കേസില്‍ അന്വേഷണവുമായി മുന്നോട്ടു പോകുന്നില്ലെന്ന് സ്വീഡിഷ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഡയറക്ടര്‍ മരിയാനെ നൈ വെള്ളിയാഴ്ച വ്യക്തമാക്കി. ഏഴു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനു ശേഷമാണ് അസാഞ്ചെയ്ക്ക് സ്വീഡനില്‍ നിന്ന് അനുകൂലമായ നടപടിയുണ്ടാകുന്നത്. 2010ല്‍ മാനഭംഗക്കേസില്‍ പെട്ടതിനെ തുടര്‍ന്ന് …