സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ എമ്മാനുവല്‍ മക്രോണ്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, ആദ്യ വിദേശയാത്ര ജര്‍മനിയിലേക്ക്. നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനു ശേഷം അധികാരത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയാണ് 39കാരനായ എമ്മാനുവല്‍ മാക്രോണ്‍. എലീസി കൊട്ടാരത്തില്‍ നടന്ന സ്ഥാനാരോഹണച്ചടങ്ങിനു മുന്പ് സ്ഥാനമൊഴിയുന്ന സോഷ്യലിസ്റ്റ് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദുമായി മാക്രോണ്‍ രഹസ്യ ചര്‍ച്ച നടത്തി. ആണവ കോഡ് ഉള്‍പ്പെടെയുള്ള സുപ്രധാന …
സ്വന്തം ലേഖകന്‍: സ്വപ്ന പദ്ധതിയായ സില്‍ക്ക് റോഡിനായി ചൈന പൊടിയ്ക്കുന്നത് 12,400 കോടി ഡോളര്‍. മധ്യ ഏഷ്യയിലേയ്ക്കും യൂറോപ്പിലേയ്ക്കും വ്യാപാര പാത തുറക്കാനുള്ള വണ്‍ റോഡ്, വണ്‍ ബെല്‍റ്റ് പദ്ധതിയുടെ നടത്തിപ്പിനായാണ് ഈ തുക ചെലവഴിക്കുക. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങിന്റെ സ്വപ്ന പദ്ധതിയായ ഇത് 2013 ലാണ് ചൈന പ്രഖ്യാപിച്ചത്. ഏഷ്യയൂറോപ്പ്ആഫ്രിക്ക ഭൂഖണ്ഡങ്ങളിലായി ആറായിരം …
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹഫീസ് സെയ്ദ് തീവ്രവാദി, ഒടുവില്‍ പാകിസ്താന്റെ കുറ്റസമ്മതം. ഹഫീസും അനുയായികളും ജിഹാദിന്റെ പേരില്‍ തീവ്രവാദം പ്രചരിപ്പിക്കുകയാണെന്ന് പാക് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഹഫീസിനെയും നാല് കൂട്ടാളികളെയും മൂന്നംഗ ജുഡീഷ്യല്‍ സമിതിക്ക് മുമ്പാകെ ഹാജരാക്കുകയും ചെയ്തു, ഹഫീസ് സെയ്ദിന്റെ വീട്ടുതടങ്കല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടുന്നതിന് മുന്‍പ് ഇയാളെ …
സ്വന്തം ലേഖകന്‍: 150 രാജ്യങ്ങളിലായി 2 ലക്ഷത്തോളം കമ്പ്യൂട്ടറുകള്‍ തകര്‍ത്ത് റാന്‍സംവെയര്‍ സൈബര്‍ ആക്രമണം, യുകെയിലെ ആശുപത്രികള്‍ സാധാരണ നിലയിലേക്ക്, തിങ്കളാഴ്ച വീണ്ടും ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഞായറാഴ്ചയോടെ 97% ആശുപത്രികളുടെയും പ്രവര്‍ത്തനം സാധാരണ നിലയിലായെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംബര്‍ റൂഡ് വ്യക്തമാക്കി. തിങ്കളാഴ്ചയോടെ ജി.പി സര്‍ജറികളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാകുമെന്നും, സാങ്കേതിക സംവിധാനങ്ങളിലെല്ലാം …
സ്വന്തം ലേഖകന്‍: വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ, അമേരിക്കയുടെ പ്രതികരണവും കാത്ത് ആശങ്കയോടെ അയല്‍ രാജ്യങ്ങള്‍. അമേരിക്കയുടെ അന്ത്യശാസനവും ദക്ഷിണ കൊറിയയുടേയും ചൈനയുടേയും എതിര്‍പ്പുകളും അവഗണിച്ച് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപാണ് വാര്‍ത്ത പുറത്തുവിട്ടത്. തലസ്ഥാനമായ പ്യോംഗ്യാംഗില്‍നിന്നും വടക്കുപടിഞ്ഞാറു മാറി തീര …
സ്വന്തം ലേഖകന്‍: റാന്‍സംവെയറിന്റെ സൈബര്‍ ആക്രമണത്തില്‍ വിറച്ച് ലോകം, ആന്ധ്രാ പോലീസിന്റെ കമ്പ്യൂട്ടറുകളും ആക്രമണത്തിന് ഇരയായി. 99 രാജ്യങ്ങളിലെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളെയാണ് റാന്‍സംവെയര്‍ സൈബര്‍ ആക്രമണം ബാധിച്ചിട്ടുള്ളത്. ആക്രമണം നടത്തിയശേഷം ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്നതാണ് റാന്‍സംവെയറിന്റെ രീതി. 19,000 മുതല്‍ 39,000 രൂപ വരെ ബിറ്റകോയിനായി നല്‍കാനാണ് ഹാക്കര്‍മാര്‍ …
സ്വന്തം ലേഖകന്‍: ഗര്‍ഭചിദ്രത്തെ കൊലപാതകമായി കണക്കാക്കുന്ന പ്രമേയം പാസാക്കി ഒക്കലഹോമ ജന പ്രതിനിധി സഭ. ഗര്‍ഭചിദ്രത്തിലൂടെ ജനിക്കുവാന്‍ അവസരം ലഭിക്കാതെ കുഞ്ഞുങ്ങളെ കൊല്ലുന്നതില്‍ നിന്നും മാതാപിതാക്കളേയും അതിനു സഹായം നല്‍കുന്നതില്‍ നിന്നും അധികൃതരേയും തടയുന്നതിനുള്ള വ്യവസ്ഥകള്‍ അടങ്ങിയതാണ് പ്രമേയം. ഗവര്‍ണര്‍, അറ്റോര്‍ണി ജനറല്‍, ജുഡിഷ്യറി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ എന്നിവരെ പുതിയ പ്രമേയം അംഗീകരിക്കുന്നതിനും, നടപ്പാക്കുന്നതിനും, നടപ്പാക്കുന്നതിനും …
സ്വന്തം ലേഖകന്‍: സൗദി അറേബ്യയിലെ ഖത്തീഫില്‍ ഭീകരാക്രമണം, ഭീകരര്‍ രണ്ടു പേരെ വെടിവച്ചു കൊന്നു, ഇന്ത്യക്കാരനടക്കം പത്തോളം പേര്‍ക്ക് പരുക്ക്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ ഖത്തീഫ് അവാമിയ മേഖലയിലെ അല്‍മസൂറ ഡിസ്ട്രിക്ടിലാണ് സംഭവം .പരിക്കേറ്റവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്ളതായും ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊതു സുരക്ഷാ വിഭാഗം …
സ്വന്തം ലേഖകന്‍: എന്‍എച്ച്എസ് കമ്പ്യൂട്ടര്‍ ശൃംഖലക്കു നേരെ ‘റാന്‍സംവെയര്‍’ ആക്രമണം, ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറായി. ലണ്ടന്‍, ബ്ലാക്‌ബേണ്‍, നോട്ടിങ്ഹാം, കുംബ്രിയ, ഹെര്‍ട്‌ഫോര്‍ഡ്ഷയര്‍ എന്നിവിടങ്ങളിലെ ട്രസ്റ്റുകളുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനങ്ങളാണ് തകരാറിലായത്. കംപ്യൂട്ടറുകള്‍ ലോഗ് ഓണ്‍ ചെയ്യുമ്പോള്‍ 230 പൗണ്ട് നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രത്യക്ഷപ്പെടുന്ന വൈറസ് പ്രോഗ്രാമാണ് ആരോഗ്യ മേഖലയെ സ്തംഭിപ്പിച്ചത്. രോഗികളുടെ വ്യക്തിഗത വിവരങ്ങളും രോഗവിവരശേഖരണവും തുടങ്ങി …
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ തമിഴര്‍ക്ക് ഇന്ത്യയുടെ സഹായഹസ്തം നീട്ടി മോദി, 10,000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും, ഇന്ത്യന്‍ ജനത കൂടെയുണ്ടെന്ന് പ്രഖ്യാപനം. കൊളംബോയില്‍ അന്താരാഷ്ട്ര വൈശാഖ് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീലങ്കയിലെ തമിഴ് വംശജരുടെ ആത്മവീര്യത്തെ പ്രകീര്‍ത്തിച്ചത്. ഒപ്പം ഡിക്കോയിലെ ഇന്ത്യന്‍ വംശജരായ തമിഴ് സമൂഹത്തോട് സംസാരിക്കവേ അവര്‍ക്കായി 10,000 …