സ്വന്തം ലേഖകന്‍: ദുബായില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസവാവധി ഇനിമുതല്‍ 90 ദിവസം. പാര്‍ട് ടൈം ജീവനക്കാര്‍ക്കും ഉത്തരവ് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പുതിയ ഉത്തരവ് നിലവില്‍ വന്നത്. നിലവില്‍ 60 ദിവസമായിരുന്നു പ്രസവാവധി. പ്രസവം മുതല്‍ 90 ദിവസത്തേക്കാണ് അവധി ലഭിക്കുക. ആരോഗ്യ സ്ഥിതി അനുസരിച്ച് …
സ്വന്തം ലേഖകന്‍: സൗദിയില്‍ വിദേശികള്‍ക്ക് അനുവദിക്കാവുന്ന മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകളുടെ എണ്ണത്തില്‍ നിയന്ത്രണം, നടപടി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍. കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ പുറപ്പെടുവിച്ചു ഉത്തരവ് പ്രകാരം ഇനി മുതല്‍ പരമാവധി രണ്ട് സിം കാര്‍ഡുകള്‍ മാത്രമേ വിദേശികള്‍ക്ക് അനിവദിക്കാന്‍ കഴിയൂ. തീവ്രവാദികള്‍ ഉള്‍പ്പെടെ വിധ്വംസക ശക്തികള്‍ സിംകാര്‍ഡ് ദുരുപയോഗിക്കാനുള്ള സാധ്യത …
സ്വന്തം ലേഖകന്‍: ഇന്ത്യയേയും ചൈനയേയും റഷ്യയേയും അഴിച്ചുവിടുന്നു, പാരീസ് കാലാവസ്ഥാ ഉടമ്പടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ട്രംപ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരില്‍ വന്‍തുക യുഎസില്‍നിന്ന് ഈടാക്കാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന ഈ ഉടമ്പടി, ഏകപക്ഷീയമാണെന്നും ട്രംപ് ആരോപിച്ചു. പാരിസ് കാലാവസ്ഥ ഉടമ്പടിയുമായി ബന്ധപ്പെട്ട് ഒരു വലിയ തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്നും ട്രംപ് അറിയിച്ചു. യുഎസ് പ്രസിഡന്റ് പദത്തില്‍ 100 …
സ്വന്തം ലേഖകന്‍: കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ റോക്കറ്റ് ആക്രമണം, കൊല്ലപ്പെട്ട 2 ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാക് സൈനികര്‍ വികൃതമാക്കി, തിരിച്ചടിക്കുമെന്ന് ഇന്ത്യന്‍ സൈന്യം. തിങ്കളാഴ്ച പുലര്‍ച്ചെ ജമ്മുകാശ്മീരിലെ അതിര്‍ത്തി പോസ്റ്റുകളിലേക്ക് നടത്തിയ ആക്രമണത്തിലാണ് 22 സിഖ് റജിമെന്റിലെ പരംജിത് സിങ്, ബിഎസ്എഫ് 200 ബറ്റാലിയനിലെ പ്രേം സാഗര്‍ എന്നീ സൈനികര്‍ കൊല്ലപ്പെട്ടത്. അതിര്‍ത്തിയില്‍ …
സ്വന്തം ലേഖകന്‍: തുര്‍ക്കിയിലെ അസ്വസ്ഥകള്‍ക്കിടെ പ്രസിഡന്റ് ഉര്‍ദുഗാന്‍ ഇന്ത്യയില്‍, രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവക്കും. വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഞായറാഴ്ച വൈകീട്ട് 7.30ന് ഡല്‍ഹിയിലെത്തിയ ഉര്‍ദുഗാനെ ഭാര്യയും മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാരും 150 അംഗ വ്യവസായ സംഘവും അനുഗമിക്കുന്നുണ്ട്. തിങ്കളാഴ്ച ഉര്‍ദുഗാന് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ് നല്‍കും. …
സ്വന്തം ലേഖകന്‍: സൗദിയില്‍ ഒരുമാസത്തിനിടെ ജോലി നഷ്ടമായത് 30,000 വിദേശികള്‍ക്കെന്ന് റിപ്പോര്‍ട്ട്, ജീവനക്കാര്‍ മുടിവെട്ടുന്നതിനും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനും കര്‍ശന നിയന്ത്രണവുമായി സൗദി ആരോഗ്യ വകുപ്പ്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് കമ്പനി അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മുപ്പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നക്ഷ്ടമായിരിക്കുന്നത്. രാജ്യത്ത് സ്വകാര്യ മേഖലയില്‍ 88 …
സ്വന്തം ലേഖകന്‍: ട്രംപ് വീണ്ടും അമേരിക്കന്‍ മാധ്യമങ്ങളുമായി കൊമ്പു കോര്‍ക്കുന്നു, മാധ്യമ സംഘടനയുടെ വിരുന്നില്‍ പങ്കെടുത്തില്ല. ഭരണത്തിന്റെ നൂറാം ദിനത്തില്‍ മാധ്യമങ്ങളെ നിശിതമായി വിമര്‍ശിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താന്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി പാലിച്ചുകൊണ്ടിരിക്കുകയാണെന്നും താനുമായി ബന്ധമില്ലാത്ത വ്യാജ വാര്‍ത്തകള്‍ തള്ളിക്കളയുകയാണെന്നും തുറന്നടിച്ചു. പെന്‍സില്‍വാനിയയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈറ്റ്ഹൗസില്‍ …
സ്വന്തം ലേഖകന്‍: ഇറാന്റെ നോട്ടപ്പുള്ളിയായിരുന്ന പേര്‍ഷ്യന്‍ ടിവി ചാനല്‍ ഉടമ ഇസ്താംബുളില്‍ വെടിയേറ്റു മരിച്ചു, കൊലയ്ക്കു പിന്നില്‍ മത തീവ്രവാദികളെന്ന് സംശയം. പേര്‍ഷ്യന്‍ ഭാഷയിലുള്ള ജെം ടെലിവിഷന്‍ കമ്പനിയുടെ സ്ഥാപകന്‍ സഈദ് കരീമിയാനാണ് (45) ഇസ്തംബൂളില്‍ വെടിയേറ്റു മരിച്ചത്. കുവൈത്തുകാരനായ ബിസിനസ് പങ്കാളിക്കൊപ്പം സഞ്ചരിക്കവെയാണ് കരീമിയാന് വെടിയേറ്റത്. മുഖംമൂടി ധരിച്ചെത്തിയ ആക്രമികളാണ് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ സുഹൃത്തും …
സ്വന്തം ലേഖകന്‍: കശ്മീരിന്റെ സ്വയംഭരണത്തിനായുള്ള പ്രക്ഷോഭത്തിന് പിന്തുണ നല്‍കും, ഇന്ത്യയുടെ ബലൂചിസ്ഥാന്‍ നിലപാടിന് തിരിച്ചടിയുമായി പാക് സൈനിക മേധാവി. കശ്മീരികളുടെ അവകാശങ്ങളില്‍ മാത്രമല്ല നിയന്ത്രണ രേഖയ്ക്കടുത്തുള്ള പാകിസ്താനിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് മേലും ഇന്ത്യ ഇടപെടുകയാണെന്നും പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബാദ്‌വ ആരോപിച്ചു. പാക് സൈനിക മേധാവിയായി ചുമതലയേറ്റ ശേഷം നിയന്ത്രണ രേഖയ്ക്കടുത്ത് …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഉന്നത പദവികളില്‍ നോട്ടമില്ലെന്ന് യു.എസ്. മുന്‍ പ്രഥമവനിത മിഷേല്‍ ഒബാമ. വൈറ്റ് ഹൗസ് വിട്ടശേഷം ആദ്യമായി പങ്കെടുത്ത ഒര്‍ലാന്‍ഡോയിലെ ഒരു പൊതുപരിപാടിയിലായിരുന്നു മിഷേല്‍ മനസു തുറന്നത്. രാഷ്ട്രീയം കഠിനമാണെന്ന് കേള്‍വിക്കാരുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി മിഷേല്‍ പറഞ്ഞു. ”മത്സരിക്കാനിറങ്ങുംമുമ്പ് എല്ലാം നല്ലതാണ്. അതു കഴിയുമ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങുക. എന്റെ …