സ്വന്തം ലേഖകന്‍: അമേരിക്കയുടേയും ഓസ്‌ട്രേലിയയുടേയും വഴിയേ ന്യൂസിലന്‍ഡും, വിദേശികളായ വിദഗ്ദ്ധ ജോലിക്കാരുടെ ശമ്പളപരിധി ഉയര്‍ത്തി, കുടിയേറ്റ നിയമങ്ങള്‍ കടുപ്പിക്കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി. തൊഴില്‍ രംഗത്ത് ശക്തമായി തുടരുന്ന വിദേശികളായ വിദഗ്ദരുടെ കുടിയേറ്റത്തിന് കടിഞ്ഞാണിടുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂസിലന്‍ഡ് സര്‍ക്കാര്‍ കുടിയേറ്റ നിയമങ്ങള്‍ കടുപ്പിക്കുന്നത്. നേരത്തേ വിദേശ പ്രൊഫഷണലുകള്‍ക്ക് നല്‍കുന്ന എച്ച് 1 ബി വിസയുടെ കാര്യത്തില്‍ …
സ്വന്തം ലേഖകന്‍: പുതിയ യുദ്ധമുറകള്‍ പഠിക്കാന്‍ ചൈനീസ് സൈനികരോട് പ്രസിഡന്റ് ഷി ജിങ്പിങ്ങിന്റെ ആഹ്വാനം, സൈനിക ശേഷി വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ നീക്കമെന്ന് സൂചന. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സായുധ വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ പുതിയതായി രൂപംകൊടുത്ത 84 സൈനിക ഘടകങ്ങളോടാണ് സാങ്കേതിക ശേഷികള്‍ വികസിപ്പിക്കുന്നതിന് പ്രസിഡന്റ് ആഹ്വാനം ചെയ്തത്. യുദ്ധത്തെക്കുറിച്ച് പഠിക്കാനും ആയോധന മുറകളില്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താനുള്ള തെരേസാ മേയ് സര്‍ക്കാരിന്റെ തീരുമാനത്തിന് പാര്‍ലമെന്റ് അംഗീകാരം, തെരഞ്ഞെടുപ്പ് രാഷ്ട്രീയക്കളിയാണെന്ന ആരോപണം തള്ളി പ്രധാനമന്ത്രി. പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 13 നെതിരെ 522 പേര്‍ തെരഞ്ഞെടുപ്പിനെ അനുകൂലിച്ചു. പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചതോടെ രാജ്യം ഇനി തെരഞ്ഞെടുപ്പ് തിരക്കുകളിലേക്ക് കടക്കും. ചൊവ്വാഴ്ചയാണ് ജൂണില്‍ തെരഞ്ഞെടുപ്പു നടത്തുമെന്ന അപ്രതീക്ഷിത നീക്കവുമായി …
സ്വന്തം ലേഖകന്‍: ‘ബൈ അമേരിക്കന്‍, ഹയര്‍ അമേരിക്കന്‍’ നയത്തിന്റെ പ്രഖ്യാപനമായി ട്രംപ് പുതിയ എച്ച് 1 ബി വിസാ ഉത്തരവില്‍ ഒപ്പുവച്ചു, ആശങ്ക ഒഴിയാതെ ഇന്ത്യക്കാര്‍. അമേരിക്കന്‍ സാധനങ്ങള്‍ വാങ്ങൂ, അമേരിക്കക്കാരെ ജോലിക്കെടുക്കൂ എന്ന തന്റെ മുദ്രാവാക്യത്തിന് അനുയോജ്യമായ വിസ നയമാണ് ട്രംപ് ഫലത്തില്‍ വരുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഐടി കമ്പനികളെയും വിദഗ്ധരെയും സാരമായി ബാധിക്കുന്നതാണ് ഈ …
സ്വന്തം ലേഖകന്‍: ബിഗ്ബാംഗും ദൈവത്തിന്റെ ഇടപെടലും പരസ്പര വിരുദ്ധമല്ല, പരിണാമ വിസ്‌ഫോടന സിദ്ധാന്തങ്ങള്‍ ശരി, സൃഷ്ടി വാദത്തില്‍ ശ്രദ്ധേയ തിരുത്തുമായി മാര്‍പാപ്പ. കത്തോലിക്ക സഭ കാലങ്ങളായി പിന്തുണച്ചുപോന്ന സൃഷ്ടി വാദത്തില്‍ നിന്ന് വ്യത്യസ്തമായി പരിണാമ, സ്‌ഫോടന സിദ്ധാന്തങ്ങള്‍ ശരിയാണെന്നും ദൈവം മാന്ത്രികനല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. പോന്‍ടിഫിഷ്യല്‍ അക്കാദമി ഓഫ് സയന്‍സസില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധേയമായ …
സ്വന്തം ലേഖകന്‍: യുഎസില്‍ വീണ്ടും വംശീയ അധിക്ഷേപം, സിഖുകാരനായ ടാക്‌സി ഡ്രൈവറുടെ തലപ്പാവ് വലിച്ചഴിച്ചു. പഞ്ചാബില്‍ നിന്നുള്ള ഹര്‍കിര്‍ദ് സിങ് (25) എന്ന ടാക്‌സി ഡ്രൈവറുടെ തലപ്പാവാണ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിക്കുകയും വലിച്ചഴിക്കുകയും ചെയ്തത്. ഹര്‍കിര്‍ദിനെ മദ്യപിച്ച് ലക്കുകെട്ട അക്രമികള്‍ വംശീയമായി അധിക്ഷേപിച്ചുകൊണ്ട് അക്രമിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവം. 20 വയസ് വീതം പ്രായമുള്ള മൂന്ന് …
സ്വന്തം ലേഖകന്‍: വിദേശികള്‍ക്ക് ഏറെ ഗുണകരമായിരുന്ന താത്ക്കാലിക തൊഴില്‍ വിസ ഓസ്‌ട്രേലിയ നിര്‍ത്തലാക്കി, ലക്ഷ്യം സ്വദേശിവല്‍ക്കരണം, ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടി. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 457 വിസ പദ്ധതി യാതൊരു വിധ അറിയിപ്പുകളുമില്ലാതെ ഓസ്‌ട്രേലിയ നിര്‍ത്തലാക്കിയിരിക്കുന്നത്. നാല് വര്‍ഷം വരെ താത്ക്കാലികമായി ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന വീസയാണിത്. 95000 വിദേശ തൊഴിലാളികള്‍ …
സ്വന്തം ലേഖകന്‍: വിവാദ വ്യവസായി വിജയ് മല്യയെ ലണ്ടനില്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്തു, മൂന്നു മണിക്കൂറിനുള്ളില്‍ ജാമ്യവും. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മല്യയെ കോടതി ജാമ്യത്തില്‍ വിട്ടു. അറസ്റ്റ് നടന്ന് മൂന്ന് മണിക്കൂറിനുള്ളിലാണ് മല്യയ്ക്ക് ജാമ്യം ലഭിച്ചത്. ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ട് ലണ്ടനില്‍ താമസിക്കുകയായിരുന്നു മദ്യരാജാവും വ്യവസായിയുമായ വിജയ് മല്യ. മല്യയുടെ …
സ്വന്തം ലേഖകന്‍: അപ്രതീക്ഷിത നീക്കത്തില്‍ ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി തെരേസാ മേയ്, തെരഞ്ഞെടുപ്പ് ജൂണ്‍ 8 ന്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുളള പാര്‍ലമെന്റിന് ഇനിയും മൂന്നു വര്‍ഷ കാലാവധിയുള്ളപ്പോഴാണ് അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ തെരേസമേയ് ഏവരെയും ഞെട്ടിച്ചത്. യുറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുവരാനുള്ള തീരുമാനത്തിന് ശേഷം പ്രതിപക്ഷ കക്ഷികളില്‍ നിന്നടക്കം ശക്തമായ സമ്മര്‍ദ്ദം …
സ്വന്തം ലേഖകന്‍: തുര്‍ക്കിക്കു മേല്‍ പ്രസിഡന്റ് എര്‍ദോഗാന്റെ നിഴല്‍ പരക്കുന്നു, പുത്തന്‍ ജനാധിപത്യ പരീക്ഷണമെന്ന് എര്‍ദോഗാന്‍ അനുകൂലികള്‍, രാജ്യം ഏകാധിപത്യത്തിലേക്കെന്ന് വിമര്‍ശകര്‍. പാര്‍ലമെന്ററി ഭരണക്രമത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് മാറുന്നതു സംബന്ധിച്ച ഹിതപരിശോധനക്ക് അനുകൂല വിധിയുണ്ടായതോടെ, രാജ്യം വരുംനാളുകളില്‍ പുത്തന്‍ ജനാധിപത്യപരീക്ഷണത്തിെന്റ വേദിയായി മാറും. ഭരണഘടന ഭേദഗതിക്കായി ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ 51.3 ശതമാനം പേരും അനുകൂലമായാണ് …