സ്വന്തം ലേഖകന്‍: അമേരിക്കയേയും ട്രംപിനേയും വെല്ലുവിളിച്ച് ഉത്തര കൊറിയയുടെ കൂറ്റന്‍ സൈനിക പരേഡ്, ആറാം അണുബോംബ് പരീക്ഷണത്തിന് ഒരുങ്ങുന്നതായി സൂചന. രാഷ്ട്ര പിതാവായ കിം ഇല് സുങ്ങിന്റെ 105 മത് ജന്മവാര്ഷിക ദിനത്തില്‍ പ്യോങ്യാങ്ങിലെ അദ്ദേഹത്തിന്റെ പേരിലുള്ള ചത്വരത്തില്‍ സംഘടിപ്പിച്ച റാലിയാണ് യുഎസിനെതിരായ യുദ്ധ പ്രഖ്യാപനവും ലോകത്തിനു മുന്നില്‍ ഉത്തര കൊറിയയുടെ ശക്തി പ്രകടനവുമായി മാറിയത്. …
സ്വന്തം ലേഖകന്‍: അപകടകാരികളായ മൃഗങ്ങളുടെയും പക്ഷികളുടെയും വില്പന നിരോധിച്ച് ദുബായ്, വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളെ വാങ്ങുകയോ വില്ക്കുകയോ ചെയ്യാന്‍ നിരോധനമില്ല. സിംഹവും പുലിയും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെയും കഴുകനും പരുന്തും അടക്കമുള്ള പക്ഷികളുടെയും വില്‍പ്പനയ്ക്കാണ് നിരോധനം. ജുലൈ ഒന്ന് മുതല്‍ നിരോധനം നിലവില്‍ വരും. 2016 ലെ ഫെഡറല്‍ നിയമം ഇരുപത്തിരണ്ടിന്റെ അടിസ്ഥാനത്തില്‍ ദുബായ് മുനിസിപ്പാലിറ്റിയാണ് അപകടകാരികളായ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ പുതിയ അഞ്ചു പൗണ്ട് നോട്ടുകളുടെ വ്യാജന് വിലസുന്നു, ഇടപാടുകാര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. ഏറെ സുരക്ഷാ മുന്‍കരുതലോടെ പുറത്തിറക്കിയ പുതിയ അഞ്ചു പൗണ്ടിന്റെ പോളിമര്‍ നോട്ടുകളുടെ വ്യാജനാണ് കോണ്‍വാളിലെ വെയ്ഡ് ബ്രിഡ്ജില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. നോട്ടുകള്‍ വ്യാജനാണെന്ന് സ്ഥിരീകരിച്ചതോടെ ഇടപാടുകാര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്കി. വ്യാജനോട്ടുകള്‍ കൈവശമെത്തിയാല്‍ ഉടന്‍ അടുത്തുള്ള …
സ്വന്തം ലേഖകന്‍: നെഹ്റുവിന്റെ സ്വപ്ന പദ്ധതിയായിരുന്ന പഞ്ചവത്സര പദ്ധകള്‍ക്ക് അവസാനം, ഇനി ത്രിവത്സര പദ്ധതികളുടെ കാലം. ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആരംഭിച്ച പഞ്ചവത്സര പദ്ധതിക്കു പകരം ത്രിവത്സര പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കും. ഏപ്രില്‍ 23 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിലാണ് നീതി ആയോഗിന്റെ ഗവേണിങ് കൗണ്‍സില്‍ യോഗം ചേരുക. …
സ്വന്തം ലേഖകന്‍: കുല്ഭൂഷന് ജാദവിനെ കാണാന്‍ ഇന്ത്യയെ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് പാകിസ്താന്, ഇന്ത്യ കടുത്ത നടപടികളിലേക്ക്, പാകിസ്താനുമായുള്ള എല്ലാ ഉഭയകക്ഷി ചര്‍ച്ചകളും നിര്‍ത്തിവക്കും. ‘ഇന്ത്യന്‍ ചാരന്’ എന്നാരോപിച്ച് പിടികൂടിയ മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിന് വധശിക്ഷ വിധിച്ച പാക്ക് നീക്കത്തിനെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കുന്നു. കുല്ഭൂഷണ് ജാദവിന് നീതി ലഭ്യമാക്കാന്‍, ശിക്ഷയില്‍ …
സ്വന്തം ലേഖകന്‍: ഷാര്‍ജയില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം, ആളപായമില്ലെന്ന് റിപ്പോര്‍ട്ട്, വന്‍ നാശനഷ്ടമെന്ന് സൂചന. ഷാര്‍ജ അജ്മന് പാതയിലുള്ള അല്‍ അറൂബ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീ പടര്‍ന്നത്. 16 നിലയുള്ള കെട്ടിടത്തിന്റെ രണ്ട് നിലകള്‍ പൂര്‍ണമായും കത്തി നശിച്ചു. ഏറ്റവും താഴെ പ്രവര്‍ത്തിച്ചിരുന്ന അല്‍മനാമാ സൂപ്പര്‍ …
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ ലക്ഷ്യം ഐഎസ് ഭീകരരല്ല, പുതിയ ആയുധങ്ങളുടെ പരീക്ഷണം, യുഎസിനെതിരെ ആഞ്ഞടിച്ച് അഫ്ഗാന് മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി. ആണവേതര വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റതും അമേരിക്കയുടെ ആയുധ ശേഖരത്തില്‍ പത്തു വര്‍ഷമായി ഇരിക്കുന്നതുമായ ബോംബുകളുടെ മാതാവ് എന്ന് വിളിക്കപ്പെടുന്ന എംഒഎബി ആയുധം അഫ്ഗാനില്‍ പ്രയോഗിച്ചതിന് പിന്നാലെയാണ് കര്‍സായിയുടെ വിമര്‍ശനം. അമേരിക്കന്‍ നീക്കത്തെ …
സ്വന്തം ലേഖകന്‍: സിറിയയിലെ രാസായുധ ആക്രമണം, അന്വേഷണം ആവശ്യപ്പെട്ടുള്ള യുഎന്‍ പ്രമേയം റഷ്യ വീറ്റോ ചെയ്തു, വിമര്‍ശനവുമായി യുഎസും ബ്രിട്ടനും, രാസായുധ ആക്രമണം വെറും കെട്ടുകഥയാണെന്ന് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദ്. സംഭവത്തില്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്ര സംഘടനയുടെ അന്വേഷണ പ്രമേയം റഷ്യ വീറ്റോ ചെയ്തപ്പോള്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനെതിരേ …
സ്വന്തം ലേഖകന്‍: സിറിയക്കു പിന്നാലെ അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളിലും ബോംബ് വര്‍ഷവുമായി അമേരിക്ക, പ്രയോഗിച്ചത് അതിവിനാശകാരിയായ ‘ബോംബുകളുടെ അമ്മ’. ഏറ്റവും വലിയ ആണവേതര ബോംബായ, എല്ലാ ബോംബുകളുടേയും അമ്മ എന്ന് വിളിപ്പേരുള്ള ജി.ബി.യു 43 ആണ് യുഎസ് പ്രയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്താന് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന നാന്ഗര്ഹാര് പ്രവിശ്യയിലെ ആഷിന് ജില്ലയിലായിരുന്നു യു.എസ് സൈന്യം …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ആദ്യ മുസ്ലീം വനിതാ ജഡ്ജി മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ നദിയില്‍. ന്യൂയോര്‍ക്കിലെ ഉന്നത കോടതിയില്‍ ജഡ്ജിയായിരുന്ന ഷീല അബ്ബാസ് സലാമിന്റെ മൃതദേഹമാണ് ഹഡ്സണ്‍ നദിയില്‍ ദുരൂഹ സാഹചര്യത്തില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് നദിയില്‍ പൊങ്ങിക്കിടക്കുന്ന 65 വയസുകാരിയായ ഷീലയുടെ മൃതദേഹം കണ്ടത്. ബുധനാഴ്ച …