സ്വന്തം ലേഖകന്‍: സിറിയയില്‍ സാധാരണക്കാര്‍ക്കു മേല്‍ പ്രയോഗിച്ചത് മാരക രാസായുധം, കൂടുതല്‍ തെളിവുകള്‍ പുറത്ത്, ആരോപണം നിഷേധിച്ച് സിറിയന്‍ സര്‍ക്കാര്‍. സിറിയയില്‍ വിമതസൈനികരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് പ്രവിശ്യയിലെ ഖാന്‍ ശൈഖൂനില്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിന്റെ സൈന്യം രാസായുധം പ്രയോഗിച്ചതിന്റെ പുതിയ തെളിവുകള്‍ പുറത്തുവന്നു. 80 ലധികം പേരുടെ മരണത്തിനിടയാക്കിയ വ്യോമാക്രമണത്തില്‍ വിഷ വാതകം ഉപേയാഗിച്ചതായി തുര്‍ക്കിയിലെ …
സ്വന്തം ലേഖകന്‍: യുകെ വിസയ്ക്ക് ഇനി ചെലവേറും, ടയര്‍ ടു വിസ നിയന്ത്രണം കര്‍ശനമാക്കി യുകെ, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടി. ഇന്ത്യ ഉള്‍പ്പടെ യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്ന് വരുന്നവര്‍ക്ക് വിസ നല്‍കുന്നതിനാണ് യുകെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ കൂടുതലായും ഉപയോഗപ്പെടുത്തുന്ന ടയര്‍ ടു വിസ നല്‍കുന്നതിനാണ് കടുത്ത നിയന്ത്രണങ്ങള്‍. അമേരിക്കയുടെ …
സ്വന്തം ലേഖകന്‍: ഇന്ത്യക്ക് യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനുള്ള എല്ലാ യോഗ്യതകളും ഉണ്ടെന്ന് സുഷമ സ്വരാജ്, ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാര്‍. ഇന്ത്യക്ക് യുഎന്‍ സ്ഥിരാംഗത്വത്തിനുള്ള എല്ലാ യോഗ്യതകളും ഉണ്ടെന്നും ഇന്ത്യ സ്ഥിരാംഗത്വം നേടുമെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്.പാര്‍ലമെന്റില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യയുടെ വിദേശകാര്യ മന്ത്രി. നിലവിലെ സ്ഥിരാംഗങ്ങള്‍ക്കുള്ള വീറ്റോ ഉള്‍പ്പെടെയുള്ള എല്ലാ അവകാശങ്ങളോടെയും …
സ്വന്തം ലേഖകന്‍: സിറിയയില്‍ അമേരിക്കയുടെ മിസൈല്‍ വര്‍ഷം, സാധാരണക്കാര്‍ക്കു മേലുള്ള രാസായുധ പ്രയോഗത്തിനുള്ള ചുട്ട മറുപടിയെന്ന് ട്രംപ്. സിറിയന്‍ വ്യോമതാവളം ലക്ഷ്യമിട്ട! അമേരിക്കന്‍ സൈന്യം അമ്പതിലധികം മിസൈലുകള്‍ തൊടുത്തതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം പുലര്‍ച്ചെ 3.45 ന് കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ നങ്കൂരമിട്ട യുദ്ധക്കപ്പലുകളില്‍ നിന്നായിരുന്നു ആക്രമണം. കനത്ത ആക്രമണത്തില്‍ സിറിയന്‍ വ്യോമതാവളമായ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷമുള്ള യൂറോപ്പ് ബ്രിട്ടന് കടുപ്പമേറിയതാകും, മുഖം തിരിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍, പുതിയ വ്യാപാര കരാറുകള്‍ക്കായി ബ്രിട്ടന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് തിരിയുന്നു. ബ്രെക്‌സിറ്റ് പൂര്‍ത്തിയായ ശേഷമല്ലാതെ ഇനി ബ്രിട്ടനുമായി വ്യാപാര കരാറുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാകില്ലെന്ന് ഫ്രാന്‍സ് വ്യക്തമാക്കിയതോടെ ബ്രെക്‌സിറ്റിനുശേഷം യൂറോപ്പിലെ വ്യാപാര ബന്ധങ്ങള്‍ പഴയ പോലെയാകില്ലെന്ന് ഉറപ്പായി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ …
സ്വന്തം ലേഖകന്‍: സിറിയയിലെ രാസായുധ ആക്രമണം, രൂക്ഷ പ്രതികരണങ്ങളുമായി ലോക രാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സഭയും ലോകാരോഗ്യ സംഘടനയും, സിറിയക്ക് മാപ്പില്ലെന്ന് ട്രംപ്. സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയിലെ ഖാന്‍ ഷെയ്ക്കുന്‍ പട്ടണത്തിലുണ്ടായ രാസായുധ ആക്രമണം അപലപനീയമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. സംഭവത്തില്‍ രാസായുധ ഉപകരണങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നതിനു തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനത്തിന് തുടക്കമായി, സ്ത്രീകള്‍ തലമറക്കണമെന്ന സൗദി നിയമത്തെ കണക്കിലെടുക്കാതെ പതിവു ശൈലിയില്‍ തെരേസാ മേയ്. തെരേസയുടെ സന്ദര്‍ശനം നിശ്ചയിച്ചതുമുതല്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ കൗതുകത്തോടെ കാത്തിരുന്ന കാര്യമായിരുന്നു സൗദിയില്‍ പ്രധാനമന്ത്രി തലയില്‍ സ്‌കാര്‍ഫ് അണിയുമോ എന്നത്. സൗദിയുടെ നിയമങ്ങളും ബ്രിട്ടനിലെ മുസ്‌ലിം സമൂഹത്തിന്റെ വികാരങ്ങളും കണക്കിലെടുത്തു തെരേസ മേ തലമറയ്ക്കാന്‍ …
സ്വന്തം ലേഖകന്‍: ചൈനക്കെതിരെ ഇന്ത്യ ഒരിക്കലും തന്നെ ഉപയോഗിച്ചിട്ടില്ല, അരുണാചല്‍ സന്ദര്‍ശനത്തില്‍ നിലപാട് വ്യക്തമാക്കി ദലൈലാമ. ചൈനക്കെതിരെ ഇന്ത്യ ദലൈലാമയെ ഉപയോഗിക്കുകയാണെന്ന ചൈനയുടെ വിമര്‍ശനങ്ങ: തള്ളിക്കളഞ്ഞ ദലൈലാമ തന്റെ അരുണാചല്‍ സന്ദര്‍ശനം ചൈനയെ പ്രകോപിപ്പിക്കാനാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തില്‍ ചൈനയുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയപ്പോള്‍ ചൈനയിലെ …
സ്വന്തം ലേഖകന്‍: ചൈന, യുഎസ് ഉച്ചകോടിക്കു മുന്നോടിയായി ഉത്തര കൊറിയയുടെ മിസൈല്‍ വെടിക്കെട്ട്, ഇത്തവണ പരീക്ഷണം ജപ്പാന്‍ കടലിലേക്ക്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച നടക്കാനിരിക്കേ രാജ്യാന്തര വിലക്കുകള്‍ ലംഘിച്ച് ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ഉത്തര കൊറിയയുടെ കിഴക്കന്‍ തുറമുഖ നഗരമായ സിന്‍പോയില്‍നിന്നു …
സ്വന്തം ലേഖകന്‍: സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് മെട്രോ സ്റ്റേഷന്‍ സ്‌ഫോടനം ചാവേര്‍ ആക്രമണമെന്ന് പോലീസ്, പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞു. റഷ്യയില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ 14 പേരുടെ മരണത്തിന് ഇടയാക്കിയ സബ്‌വേ ട്രെയിനിലെ സ്‌ഫോടനത്തിനു പിന്നിലുള്ളത് ഇസ്‌ലാമിക് സ്റ്റേറ്റില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട ഭീകരബന്ധമുള്ള യുവാവാണെന്നു റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കിര്‍ഗിസ്ഥാനില്‍ ഓഷ് നഗരത്തില്‍ ജനിച്ച റഷ്യന്‍ പൗരത്വമുള്ള …