സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയുടെ പ്രഥമ വനിതാ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹൈയുടെ വിധിയെഴുതി ഭരണഘടനാ കോടതി, അഴിമതിക്കേസില്‍ പാര്‍ലമെന്റിന്റെ ഇംപീച്ച് നടപടി ശരിവച്ചു. രണ്ടു മാസത്തിനകം തെരഞ്ഞെടുപ്പു നടത്തി പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് പദവിയില്‍നിന്നു പുറത്തായ പാര്‍ക്കിനു കേസുകളില്‍നിന്നുള്ള നിയമ സംരക്ഷണവും നഷ്ടപ്പെട്ടതോടെ അവര്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും ഉറപ്പായിട്ടുണ്ട്. ഭരണഘടനാ …
സ്വന്തം ലേഖകന്‍: ജര്‍മനിയിലെ ഡുസല്‍ഡോര്‍ഫ് റെയില്‍വേ സ്റ്റേഷനില്‍ കോടാലിയുമായി അക്രമിയുടെ വിളയാട്ടം, ഏഴുപേര്‍ക്ക് ഗുരുതര പരുക്ക്. യാതൊരു പ്രകോപനവുമില്ലാതെ യാത്രക്കാരെ ആക്രമിച്ച 36 കാരന് ഏഴുപേരെ വെട്ടിവീഴ്ത്തികയായിരുന്നു. ഇയാളെ പിന്നീട് പോലീസ് കീഴ്ടടക്കി. ആക്രമണത്തില്‍ പരിക്കേറ്റ ഏഴുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ യൂഗോസ്ലാവിയയില്നിന്നുള്ള 36കാരനാണ് ആക്രമിയെന്ന് പിന്നീട് സ്ഥിരീകരിച്ചു. ആളുകളെ പരിക്കേല്പിച്ച ശേഷം …
സ്വന്തം ലേഖകന്‍: പാകിസ്താനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസില്‍ ബില്‍ അവതരിപ്പിച്ചു. യുഎസ് കോണ്‍ഗ്രസ് അംഗവും തീവ്രവാദം സംബന്ധിച്ച സബ് കമ്മറ്റിയുടെ അധ്യക്ഷനുമായ ടെഡ് പോയാണ് ബില്‍ അവതരിപ്പിച്ചത്. പാകിസ്താന് വിശ്വസിക്കാന്‍ കൊള്ളാവുന്ന സഖ്യകക്ഷിയല്ലെന്ന് പോ പറഞ്ഞു. അമേരിക്കയുടെ ശത്രുക്കളെ പാകിസ്താന് നിരവധി തവണ സഹായിച്ചിട്ടുണെന്നും അദ്ദേഹം ആരോപിച്ചു. ഒസാമ ബിന്‍ …
സ്വന്തം ലേഖകന്‍: പറക്കലിനിടെ റഡാര്‍ കൈവിട്ടു, അഹമ്മദാബാദ്, ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനത്തിന് ഹംഗേറിയന്‍ യുദ്ധ വിമാനങ്ങള്‍ തുണയായി. എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ വിമാനത്തിന് ഹംഗേറിയന്‍ പോര്‍വിമാനങ്ങളുടെ അകമ്പടിയായി എത്തിയത്. 231 യാത്രക്കാരും 18 ജീവനക്കാരുമുള്‍പ്പെടെ 249 പേരുമായി ഹംഗറിക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് വിമാനത്തിന് എടിസിയുമായുള്ള ബന്ധം …
സ്വന്തം ലേഖകന്‍: ബ്രിക്സ് കൂട്ടായ്മയിലേക്ക് പാകിസ്താനെ തിരുകിക്കയറ്റാന്‍ ചൈന, പ്രതിരോധത്തിലുറച്ച് ഇന്ത്യ. കൂടുതല്‍ വികസിത രാജ്യങ്ങളെ ബ്രിക്സില്‍ ഉള്‍പ്പെടുത്തി ബ്രിക്സ് പ്ലസ് എന്ന പുതിയ സംഘടന രൂപീകരിക്കണമെന്ന് ചൈന വിദേശകാര്യ മന്ത്രി വാങ് ഇ വ്യക്തമാക്കി. പാകിസ്താന്, ശ്രീലങ്ക, മെക്സിക്കോ, തുടങ്ങിയ രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്താനാണ് ചൈന ഉദ്ദേശിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. നാഷണല്‍ പീപ്പിള്‍ കോണ്‍ഗ്രസിന്റെ …
സ്വന്തം ലേഖകന്‍: സാധാരണക്കാരുടെ വയറ്റത്തടിക്കാതെ തെരേസാ മേയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്, കുറഞ്ഞ ശമ്പളം 7.50 പൗണ്ടാക്കി ഉയര്‍ത്തി, 11,500 പൗണ്ട് വരെയുള്ള വ്യക്തിഗത അലവന്‍സിന് നികുതിയില്ല. കഴിഞ്ഞ ദിവസം ഫിലിപ്പ് ഹാമണ്ട് തെരേസാ മേയ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഏറെ ജനോപകാരപ്രദമായ പദ്ധതികള്‍ അവതരിപ്പിച്ചതിലൂടെ സാധാരണക്കാരന്റെ വയറ്റത്തടിക്കാത്ത ഒന്നാണ് എന്നാണ് പൊതുവെ …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റായി ഡോണള്‍ഡ് ടസ്കിന് രണ്ടാമൂഴം, തെരഞ്ഞെടുപ്പ് പോളണ്ടിന്റെ രൂക്ഷമായ എതിര്‍പ്പ് മറികടന്ന്. പോളണ്ടില്‍ നിന്നുള്ള ഡോണള്‍ഡ് ടസ്കിനെ യൂറോപ്യന്‍ യൂണിയനിലെ 28 രാജ്യത്തലവന്മാര് പങ്കെടുത്ത രണ്ടു ദിവസത്തെ ഉച്ചകോടിയിലാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. യൂറോപ്യന്‍ യൂണിയന്റെ അഭിവൃദ്ധിക്ക് സാധ്യമായവ ചെയ്യുമെന്ന് ടസ്ക് ട്വീറ്റ് ചെയ്തു. മാതൃരാജ്യമായ പോളണ്ടിന്റെ കടുത്ത എതിര്‍പ്പിനെ …
സ്വന്തം ലേഖകന്‍: കത്തോലിക്ക സഭയിലെ വൈദികര്‍ ബ്രഹ്മചര്യം കാത്തു സൂക്ഷിക്കണമെന്ന് മാര്‍പാപ്പയുടെ ആഹ്വാനം. വൈദികര്‍ ബ്രഹ്മചര്യ വ്രതം കര്‍ശനമായി പാലിച്ച് സഭയുടെ അന്തസ്സ് ഉയര്‍ത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. സഭയുടെ ഇന്നത്തെ ആവശ്യംവും സഭയക്ക് ഇന്നു വേണ്ടതും സന്നദ്ധ ബ്രഹ്മചാരികളായ വൈദികരെയുമാണെന്നും മാര്‍പാപ്പ പറഞ്ഞു. പ്രാര്‍ത്ഥിക്കുക പ്രാര്‍ത്ഥന വഴി മാര്‍ഗദര്‍ശനം ലഭിക്കുന്ന യുവാക്കളെ സഭയ്ക്ക് …
സ്വന്തം ലേഖകന്‍: ഫാ.ടോം ഉഴുന്നാലിനെ കുറിച്ച് വ്യക്തമായ ഉത്തരം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍, ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം ഇതുവരെ ദുഖകരമായ വാര്‍ത്തകളൊന്നും ലഭിച്ചിട്ടില്ല എന്ന്! ഭീകരര്‍ ബന്ധികളാക്കിയ ഫാ. ടോം ഉഴുന്നാലില്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം തരാതെ ഇരുട്ടില്‍ തപ്പന്‍ തുടരുകയാണ് വിദേശകാര്യ മന്ത്രാലയം. ഫാ. ഉഴുന്നാല്‍ ജീവിച്ചിരിപ്പുണ്ടോ …
സ്വന്തം ലേഖകന്‍: കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന പേജുകള്‍ക്കെതിരെ കണ്ണടക്കുന്നു, ഫേസ്ബുക്ക് നിയമക്കുരുക്കില്‍. പീഡോഫൈലുകള്‍ നടത്തുന്ന ചില പേജുകളില്‍ വന്ന ചിത്രങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടും ഫേസ്ബുക്ക് നീക്കം ചെയ്യാത്തതെന്നാണ് പരാതി. 16 വയസ്സിനുതാഴെയുള്ള കുട്ടികളുടെ നഗ്ന ചിത്രങ്ങളും, ബാല പീഡന വീഡിയോകളുമാണ് ഇത്തരം പേജുകളില്‍ പ്രത്യക്ഷപ്പെട്ടത്. ഇവ നീക്കം ചെയ്യുന്നതിനു പകരം ഇക്കാര്യം ചൂണ്ടിക്കാട്ടിയ …