സ്വന്തം ലേഖകന്‍: പട്ടിണി മാറ്റാന്‍ എതിരാളികളുടെ മാംസം കഴിക്കാന്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പരീശീലകരുടെ നിര്‍ദ്ദേശം, ഭീകര നിര്‍ദേശങ്ങളുള്ള ക്യാമ്പ് മാനുവല്‍ പുറത്ത്. ‘ജിഹാദ്’ സമയത്ത് കഴിക്കാന്‍ ആഹാരം ലഭിക്കുന്നില്ലെങ്കില്‍ മുസ്ലീം മതവിശ്വാസി അല്ലാത്തവരുടെയും ശത്രുക്കളുടെയും ശരീര ഭാഗങ്ങള്‍ കഴിക്കാന്‍ ഭീകര തലവന്മാര്‍ പരിശീലന ക്യാംപില്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഐഎസിന്റെ ഒരു പരിശീലന ക്യാംപില്‍ …
സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് ഒബാമ, മുന്‍ഗാമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്കെതിരായി അമേരിക്കയില്‍ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ ഒബാമയാണെന്നും ട്രംപ് ആരോപിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരായി നടക്കുന്ന ടൗണ്‍ഹാള്‍ റാലികള്‍ക്ക് ഉത്തരവാദി ഒബാമയാണെന്നും അദ്ദേഹം പറഞ്ഞു.തെരുവുകളിലും വിമാനത്താവളങ്ങളിലും ടൗണ്‍ ഹാളുകളിലും പ്രതിഷേധം സംഘടിപ്പിച്ചത് ഒബാമയും അദ്ദേഹത്തിന്റെ …
സ്വന്തം ലേഖകന്‍: യെസ് പറഞ്ഞാല്‍ അക്കൗണ്ട് കാലിയാക്കുന്ന ഫോണ്‍കാള്‍, അപരിചിത നമ്പറില്‍ നിന്നുള്ള ഫോണ്‍ വിളികള്‍ക്കെതിരെ കരുതിയിര്‍ക്കാന്‍ മുന്നറിയിപ്പ്. അപരിചിതമായ നമ്പറില്‍ നിന്നും നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ എന്ന ചോദ്യം കേട്ടാല്‍ ഉടന്‍ ഫോണ്‍ വെക്കണമെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. അമേരിക്കയിലാണ് ഫോണ്‍ വഴിയുള്ള ഈ തട്ടിപ്പ് വ്യാപകമെങ്കിലും തട്ടിപ്പുകാര്‍ ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ …
സ്വന്തം ലേഖകന്‍: ‘സ്വര്‍ഗത്തിലെത്തുന്ന ഞാന്‍ 72 കന്യകമാരെ വിവാഹം കഴിക്കും,’ 15 കാരനായ ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ അവസാനമായി കുടുംബാംഗങ്ങള്‍ക്ക് അയച്ച കത്ത് പുറത്ത്. പതിനഞ്ചുകാരനായ അല അബ്ദ് അല്‍ അക്കീദ് ഇറാഖ് സൈന്യത്തിനെതിരെ ചാവേര്‍ സ്‌ഫോടനം നടത്താന്‍ പോകുന്നതിന് തൊട്ടുമുമ്പ് അക്കീദ് എഴുതിയ കത്താണിതെന്ന് കരുതപ്പെട്ടുന്നു. അന്താരാഷ്ട്ര മാധ്യമമായ റോയിറ്റേഴ്‌സാണ് കത്ത് പുറത്തുവിട്ടത്. …
സ്വന്തം ലേഖകന്‍: പ്രതിരോധ മേഖലയ്ക്ക് വാരിക്കോരി നല്‍കുന്ന ബജറ്റുമായി ട്രംപ്, ട്രംപ് വിരുദ്ധ പ്രകടനങ്ങള്‍ക്ക് ബദലായി അമേരിക്കയില്‍ ഉടനീളം പ്രകടനങ്ങളുമായി ട്രംപ് അനുകൂലികള്‍. സൈനിക ആവശ്യങ്ങള്‍ക്കായി 5400 കോടി ഡോളറിന്റെ അധികച്ചെലവു പ്രതീക്ഷിക്കുന്ന ബജറ്റായിരിക്കും അടുത്ത മാസം യുഎസ് കോണ്‍ഗ്രസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശസഹായത്തിനും സൈനികേതര ആവശ്യങ്ങള്‍ക്കുമുള്ള തുക …
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ അഭയാര്‍ഥികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളില്‍ വന്‍ വര്‍ധനവ്, സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അഭയാര്‍ഥികളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് 3500 ലധികം അഭയാര്‍ഥികര്‍ നാട്ടുകാരുടെ ആക്രമണത്തിന് ഇരയായതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആക്രമണങ്ങളില്‍ 560 പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇതില്‍ 50ഓളം പേര്‍ …
സ്വന്തം ലേഖകന്‍: ഓസ്‌കര്‍ വേദിയില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ലാ ലാ ലാന്റ്, ട്രംപിന്റെ വംശീയതയെ പരിഹസിച്ച് താരങ്ങളും അവതാരകനും. ഓസ്‌കര്‍ അവാര്‍ഡ് നിശ പുരോഗമിക്കുമ്പോള്‍ മികച്ച സംവിധായകനും മികച്ച സംഗീതത്തിനും ഗാനത്തിനുമുള്ള പുരസ്‌കാരങ്ങളടക്കം അഞ്ചു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ലാ ലാ ലാന്റ് കുതിക്കുകയാണ്. എണ്‍പത്തിയൊന്‍പതാം അക്കാദമി അവാര്‍ഡുകള്‍ക്കായി ഹോളിവുഡിലെ താരങ്ങളും സംവിധായകരും ഡോള്‍ബി തിയേറ്ററില്‍ …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിനെ വധിക്കാന്‍ ഉപയോഗിച്ചത് അതിമാരക വിഷവാതകം, മരണം സംഭവിച്ചത് 20 മിനിറ്റിനുള്ളില്‍. അതി മാരകവിഷമായ ‘വിഎക്‌സ്’ ആണ് നാമിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് മലേഷ്യന്‍ പോലീസ് സ്ഥിരീക്രിച്ചു. അണുവായുധത്തിനു പുറമേ ഇത്തരം മാരക രാസായുധങ്ങളും ഉത്തര കൊറിയയുടെ കൈവശമുണ്ടെന്ന് തെളിയുക്കുന്നതാണ് …
സ്വന്തം ലേഖകന്‍: ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാമങ്കത്തിന് തയ്യാറെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി. ഈ വര്‍ഷം മേയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റൂഹാനി മത്സരിക്കുമെന്ന് പാര്‍ലമെന്റ്കാര്യ വക്താക്കള്‍ അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതും രാജ്യത്ത് സാമൂഹിക സ്വാതന്ത്ര്യം കുറ്റമറ്റ രീതിയിലേക്കു മാറ്റുകയും വഴി റൂഹാനിക്ക് രാജ്യത്തുള്ള നല്ലപേര് മുതലെടുക്കാനാണ് ഭരണപക്ഷത്തിന്റെ നീക്കം. സമ്പദ് …
സ്വന്തം ലേഖകന്‍: കുവൈറ്റില്‍ മലയാളി നഴ്‌സിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിനു പിന്നില്‍ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനെന്ന് സൂചന. ആക്രമണത്തിന് പിന്നില്‍ യുവതിയുടെ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനായ തമിഴ്‌നാട് സ്വദേശിയാണെന്നും കൃത്യം നടത്തിയ ശേഷം ഇയാള്‍ നാട്ടിലേയ്ക്ക് കടന്നതായാണ് സൂചന. സാമ്പത്തിക ഇടപാടാണ് ഇതിന് പിന്നിലെന്നാണ് യുവതിയുടെ ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. കോട്ടയം കൊല്ലാട് സ്വദേശിനിയും പുതുക്കളത്തില്‍ ബിജോയുടെ ഭാര്യയുമായ ഗോപിക(27)യ്ക്കാണു കഴിഞ്ഞയാഴ്ച …