സ്വന്തം ലേഖകന്‍: ട്രംപിസ്താനില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷയില്ല, വിദ്യാലയങ്ങളില്‍ പ്രത്യേക ശൗചാലയങ്ങള്‍ക്കുള്ള നിര്‍ദ്ദേശം പിന്‍വലിച്ചു, അമേരിക്കയിലെങ്ങും വ്യാപക പ്രതിഷേധം. ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികളുടെ അവകാശസംരക്ഷണം ലക്ഷ്യമിട്ട് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ നടപ്പിലാക്കിയ നിര്‍ദേശമായിരുന്നു വിദ്യാര്‍ഥികള്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ അവരവര്‍ക്ക് അനുയോജ്യമായ ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നത്. ഈ നിര്‍ദേശമാണ് ബുധനാഴ്ച വൈറ്റ് ഹൗസ് പിന്‍വലിച്ചത്. ഈ കാര്യത്തില്‍ …
സ്വന്തം ലേഖകന്‍: സിറിയന്‍ ആഭ്യന്തര യുദ്ധം, വെടിനിര്‍ത്തലിനായി ജനീവയില്‍ യു.എന്‍ മധ്യസ്ഥതയില്‍ ചര്‍ച്ച. കഴിഞ്ഞ മാസം കസാഖ്‌സ്താന്‍ തലസ്ഥാനമായ അസ്താനയില്‍ വിമതരുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ജനീവയില്‍ വീണ്ടും ചര്‍ച്ച നടത്തുന്നത്. ഡിസംബര്‍ അവസാനവാരത്തില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ ജനീവയിലെ ചര്‍ച്ചയില്‍ കാര്യമായ പ്രതീക്ഷയില്ലെന്നും വെറും പ്രഹസനം മാത്രമായി ഇതും അവസാനിക്കുമെന്നാണ് …
സ്വന്തം ലേഖകന്‍: യുഎസിലെ അനധികൃത കുടിയേറ്റക്കാരെ നാടുകടുത്താനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ മെക്‌സിക്കോ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു. മതിയായ രേഖകകളില്ലാതെ അമേരിക്കയില്‍ എത്തിവരെ അവര്‍ മെക്‌സിക്കന്‍ പൗരന്മാര്‍ അല്ലെങ്കില്‍ കൂടി മെക്‌സിക്കോയിലേക്ക് നാടുകടത്തുമെന്നാണ് യു.എസിന്റെ പുതിയ നയം. എന്നാല്‍ ഒരു ഭരണകൂടത്തിന്മേല്‍ മറ്റൊരു സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങളെ അംഗീകരിക്കില്ലെന്ന് മെക്‌സിക്കന്‍ വിദേശകാര്യ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഡോറിസ് കൊടുങ്കാറ്റിന്റെ താണ്ഡവം കരുതിയിരിക്കാന്‍ മുന്നറിയിപ്പ്, കടുത്ത മഴക്കും മഞ്ഞുവീഴ്ചക്കും സാധ്യത. വരും ദിവസങ്ങളില്‍ കടുത്ത കാലാവസ്ഥ നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പു നല്‍കിയ കാലാവസ്ഥാ വിദഗ്ദര്‍ വെള്ളപ്പൊക്കം, വൈദ്യുതി തടസം, ഗതാഗതക്കുരുക്ക്, തുടങ്ങിയവയ്ക്കു സാധ്യതയുണ്ടെന്നും അറിയിച്ചു. മണിക്കൂറില്‍ 80 മൈല്‍ വേഗത്തില്‍ ആഞ്ഞടിക്കുന്ന ഡോറിസ് കൊടുങ്കാറ്റ് ശൈത്യകാലത്തെ ഏറ്റവും അപകടകാരിയായ കാറ്റാണെന്നും …
സ്വന്തം ലേഖകന്‍: മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ മൗലാന മസൂദ് അസ്ഹര്‍ തീവ്രവാദിയാണെന്ന് ചൈനയെ ബോധിപ്പിക്കേണ്ട ബാധ്യത ഇന്ത്യയ്ക്കില്ലെന്ന് ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറി ജയശങ്കര്‍. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ചൈന നേരത്തെ തടയിട്ടിരുന്നു. ഇയാളെ ഭീകരനെന്ന് വിളിക്കാനാവില്ലെന്ന്പറഞ്ഞ ചൈന മസൂദിനെതിരെയുള്ള തെളിവുകള്‍ …
സ്വന്തം ലേഖകന്‍: ഭൂമിക്ക് സമാനമായ ഏഴ് ഗ്രഹങ്ങളുള്ള പുതിയ സൗരയൂഥം കണ്ടെത്തിയതായി നാസ. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ ഭൂമിക്ക് പുറത്ത് കണ്ടെത്തിയ ആ രഹസ്യം സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെപ്പറ്റിയുള്ള സുപ്രധാനമായ വെളിപ്പെടുത്തലായി മാറുകയാണ്. ട്രാപ്പിസ്റ്റ് 1 എന്നാണ് പുതിയ നക്ഷത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ഭൂമിയില്‍ നിന്നും 40 പ്രകാശ വര്‍ഷം അകലെയാണ് …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ കിങ് ജോങ് നാമിനെ വിഷം പൂശി കൊന്നതെന്ന് സ്ഥിരീകരണം, നാമിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മോര്‍ച്ചറി തകര്‍ക്കാന്‍ ശ്രമമെന്ന് മലേഷ്യ. സുരക്ഷാ ഉദ്യോഗസ്ഥര്‍ തക്ക സമയത്ത് ഇടപെട്ടതിനാല്‍ ഉത്തര കൊറിയയുടെ ഈ നീക്കം തടയാന്‍ കഴിഞ്ഞതായി മലേഷ്യന്‍ പോലീസ് വ്യക്തമാക്കി. നാമിന്റെ …
സ്വന്തം ലേഖകന്‍: അമേരിക്കയുടെ ഇരട്ടചങ്കന്‍! ലെഫ്റ്റനന്റ് ജനറല്‍ എച്ച് ആര്‍ മക്മാസ്റ്റര്‍ ട്രംപിന്റെ പുതിയ ദേശീയസുരക്ഷാ ഉപദേഷ്ടാവ്. സ്ഥാനമേറ്റ് മൂന്നാഴ്ചയ്ക്കുള്ളില്‍ രാജിവെയ്‌ക്കേണ്ടി വന്ന മൈക്കല്‍ ഫ്‌ലിന്നിനു പകരമാണ് മക്മാസ്റ്ററുടെ നിയമനം. യുഎസ് കരസേനയില്‍ ഇറാക്കിലും, അഫ്ഗാനിസ്ഥാനിലും സേവനം അനുഷ്ഠിച്ചിട്ടുള്ള മക്മാസ്റ്റര്‍ മികച്ച പ്രതിരോധ തന്ത്രജ്ഞനും ആരേയും കൂസാത്ത ഉദ്യോഗസ്ഥനായുമാണ് അറിയപ്പെടുന്നത്. പ്രതിഭാശാലിയും, പരിചയസമ്പത്തുമുള്ള വ്യക്തിയാണ് …
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയന്‍ കടലില്‍ വീണ്ടും അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി, ലിബിയന്‍ തീരത്ത് അടിഞ്ഞത് 74 മൃതദേഹങ്ങള്‍. പടിഞ്ഞാറന്‍ ലിബിയയിലെ സാവിയയുടെ കടല്‍ത്തീരത്താണ് മൃതദേഹങ്ങള്‍ കണ്ടത്തെിയതെന്ന് സന്നദ്ധ സംഘടനയായ റെഡ് ക്രെസന്റ് അധികൃതര്‍ അറിയിച്ചു. മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപ്പിലേക്ക് പോകുന്ന ബോട്ട് തകര്‍ന്ന് അഭയാര്‍ഥികള്‍ മരിച്ചതാണെങ്കില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ തീരത്ത് അടിയുമെന്നാണ് അധികൃതര്‍ …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ചെറുവിമാനം ഇടിച്ചിറക്കിയത് ഷോപ്പിംഗ് മാളിലേക്ക്, അഞ്ചു പേര്‍ കൊല്ലപ്പെട്ടു. മെല്‍ബണിലെ എസ്സെന്‍ഡന്‍ ഫീല്‍ഡ്‌സ് വിമാനത്താവളത്തിന് സമീപമുള്ള ഒരു ഷോപ്പിംഗ് മാളിനു മുകളിലാണ് വിമാനം ഇടിച്ചിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി അധികൃതര്‍ വ്യക്തമായി. അപകടത്തെ തുടര്‍ന്നുണ്ടായ വന്‍ അഗ്‌നിബാധയില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. അപകടം നടക്കുമ്പോള്‍ ഷോപ്പിംഗ് …