സ്വന്തം ലേഖകന്‍: കടല്‍ക്കൊള്ളക്കാരെന്ന് ആരോപിച്ച് പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ ജയിലിലായ അഞ്ചു മലയാളികള്‍ക്ക് മോചനം. എറണാകുളം എളമക്കര സ്വദേശി തരുണ്‍ബാബു, അങ്കമാലി സ്വദേശി നിധിന്‍ബാബു, എടത്തല സ്വദേശി ഷാജി അബ്ദുല്ലക്കുട്ടി, കലൂര്‍ സ്വദേശി ഗോഡ്‌വിന്‍ ആന്റണി, നവീന്‍ ഗോപി എന്നിവരാണ് മൂന്നര വര്‍ഷത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തുന്നത്. കടല്‍കൊള്ളക്കാരെന്ന് ആരോപിച്ച് അറസ്റ്റിലായ ഇവര്‍ ചൊവ്വാഴ്ചയാണ് …
സ്വന്തം ലേഖകന്‍: റെക്‌സ് ടില്ലേഴ്‌സണ്‍ അമേരിക്കയുടെ പുതിയ വിദേശകാര്യ സെക്രട്ടറി, സുപ്രീം കോടതി ജഡ്ജിയായി നീല്‍ ഗോര്‍സിക്കിന് ശുപാര്‍ശ. ബുധനാഴ്ചയാണ് റെക്‌സ് ടില്ലേഴ്‌സണ്‍ വിദേശകാര്യ സെക്രട്ടറിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വൈസ്പ്രസിഡന്റ് മൈക്ക് സ്‌പെന്‍സറാണ് ടില്ലേഴ്‌സണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. എക്‌സ്‌സോണ്‍ മൊബൈല്‍ സിഇഒ ആയിരുന്ന ടില്ലേഴ്‌സണ്‍, 43നെതിരെ 56 വോട്ടുകള്‍ക്കാണ് വിദേശകാര്യ സെക്രട്ടറി പദത്തിലേക്കുള്ള അമേരിക്കന്‍ …
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയിലെ പ്രസിഡന്റ് കസേരയില്‍ നോട്ടമില്ല, ഐക്യരാഷ്ട്ര സംഘടന മുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തൃപ്തനല്ലെന്നും രാജ്യം നേരിടുന്ന അസ്ഥിരതയ്ക്ക് പരിഹാരം കണ്ടെത്താനുള്ള തന്റെ ശ്രമങ്ങളെ വാസ്തവ വിരുദ്ധമായ പ്രചാരണത്തിലൂടെ അട്ടിമറിക്കാണാണ് ശ്രമമെന്നും ബാന്‍ കി മൂണ്‍ ആരോപിച്ചു. ദക്ഷിണ കൊറിയയിലെ ആദ്യ വനിതാ …
സ്വന്തം ലേഖകന്‍: ട്രംപിന്റെ നിലപാടുകള്‍ക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് യൂറോപ്പിലെ തീവ്ര വലതുപക്ഷം, ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ചേരിതിരിവ് ശക്തമാകുന്നു. മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കില്‍ ലോകം മുഴുവന്‍ പ്രതിഷേധം ആളിക്കത്തുമ്പോള്‍ യൂറോപ്പിലെ തീവ്ര വലതുപക്ഷം യു.എസ് പ്രസിഡന്റിന്റെ നടപടിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. യൂറോപ്പില്‍ അടുത്തകാലത്തായി കരുത്താര്‍ജിച്ചുവരുന്ന വിവിധ വലതുപക്ഷ കക്ഷികള്‍ …
സ്വന്തം ലേഖകന്‍: എച്ച്1ബി, എല്‍1 വിസാ നിയന്ത്രണ ബില്‍, ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദര്‍ക്ക് കനത്ത തിരിച്ചടി. മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെ എച്ച്1 ബി വിസയിലും അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലന്വേഷകരുടെ നില കൂടുതല്‍ പരുങ്ങലിലാകും. ഇതു സംബന്ധിച്ച ബില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററായ സോ …
സ്വന്തം ലേഖകന്‍: മ്യാന്മറില്‍ നിന്നുവരുന്ന റോഹിംഗ്യ മുസ്ലീങ്ങളെ പ്രേത ദ്വീപില്‍ പുനരധിവസിപ്പിക്കാന്‍ ബംഗ്ലാദേശ്. മ്യാന്‍മാറില്‍നിന്ന് അഭയാര്‍ഥികളായി എത്തിയ റോഹിംഗ്യ മുസ്ലിങ്ങളെ ബംഗാള്‍ ഉള്‍ക്കടലിലെ ഒറ്റപ്പെട്ട ദ്വീപായ തെംഗാര്‍ ചാറിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള വിവാദ പദ്ധതി വീണ്ടും പൊടിതട്ടിയെടുക്കുകയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍. 2015 ല്‍ ആദ്യം അവതരിപ്പിച്ച പദ്ധതി വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ഇതിനായി സര്‍ക്കാര്‍ തീരദേശ …
സ്വന്തം ലേഖകന്‍: മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ അഹമ്മദ് അന്തരിച്ചു. 78 വയസായിരുന്നു. ഇന്നു പുലര്‍ച്ചെ 215 നായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പാര്‍ലമെന്റില്‍ കുഴഞ്ഞു വീണ ഇ അഹമ്മദിനെ ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ അഹമ്മദിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് …
സ്വന്തം ലേഖകന്‍: ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം വന്‍ വിവാദമാകുന്നു, സന്ദര്‍ശനം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി. ട്രംപിനെതിരെ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ കൂടുതല്‍ ശക്തമാകുന്ന ബ്രിട്ടനില്‍ ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കണം എന്നാവശ്യപ്പെടുന്ന ജനകീയ പരാതിയില്‍ 10 ലക്ഷത്തിലധികം പേരാണ് ഒപ്പുവെച്ചത്. സന്ദര്‍ശനം നീട്ടിവെക്കണമെന്ന് ലേബര്‍ പാര്‍ട്ടി നേതാക്കള്‍ പ്രധാനമന്ത്രി …
സ്വന്തം ലേഖകന്‍: മുസ്ലീം കുടിയേറ്റ നിരോധനം മതത്തിന്റെ അടിസ്ഥാനത്തിലല്ല, വിവാദം മാധ്യമ സൃഷ്ടി, കൈ കഴുകി ട്രംപ്. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ പ്രവേസിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത് വന്‍ വിവാദമായതിനു പുറകെയാണ് എല്ലാം മാധ്യമങ്ങളുടെ തലയിലേക്കിട്ട് ട്രംപ് കൈ കഴുകിയത്. ഉത്തരവുകൊണ്ട് ഉദ്ദേശിച്ചത് മുസ്ലിം നിരോധനമല്ലെന്നും നീക്കം ആശങ്കയുണ്ടാക്കിയെന്നുമാണ് ട്രംപിന്റെ വിശദീകരണം. മുസ്ലിം …
സ്വന്തം ലേഖകന്‍: രക്തസാക്ഷി ദിനം, ഗാന്ധിജിയുടെ ഓര്‍മ്മ പുതുക്കി രാജ്യമെമ്പാടും ദിനാചരണം. മഹാത്മാ ഗാന്ധിയുടെ 69 ആം രക്തസാക്ഷി ദിനാചരണം പ്രമാണിച്ച് രാജ്യമെമ്പാടും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു. 1948 ജനുവരി 30നു വൈകുന്നേരം 5.17ന് ഡല്‍ഹിയിലെ ബിര്‍ളാ മന്ദിരത്തില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കവേയാണു ഹിന്ദു മഹാസഭ പ്രവര്‍ത്തകനായ നാഥുറാം ഗോഡ്‌സേ എന്ന മതഭ്രാന്തന്റെ വെടിയേറ്റു ഗാന്ധിജി …