1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നാസികളുടെ ദയാവധത്തിന് ഇരയായവര്‍ക്ക് ജര്‍മന്‍ പാര്‍ലമെന്റിന്റെ ആദരം
കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നാസികളുടെ ദയാവധത്തിന് ഇരയായവര്‍ക്ക് ജര്‍മന്‍ പാര്‍ലമെന്റിന്റെ ആദരം
സ്വന്തം ലേഖകന്‍: കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നാസികളുടെ ദയാവധത്തിന് ഇരയായവര്‍ക്ക് ജര്‍മന്‍ പാര്‍ലമെന്റിന്റെ ആദരം. രണ്ടാം ലോകയുദ്ധ കാലത്ത് പോളണ്ടിലെ ഓഷ്വിറ്റ്‌സ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് റഷ്യന്‍ ചെമ്പട മോചിപ്പിച്ചതിന്റെ 72 ആം വാര്‍ഷികം പ്രമാണിച്ചാണ് അനുസ്മരണം സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാര്‍, മനോരോഗികള്‍ തുടങ്ങി സമൂഹത്തിനു പ്രയോജനമില്ലാത്തവരെന്നു മുദ്രകുത്തപ്പെട്ട മൂന്നു ലക്ഷത്തോളം പേര്‍ നാസികള്‍ നടത്തിയ ദയാവധ പരിപാടിയുടെ ഇരകളായെന്നാണ് …
ട്രംപിന്റെ വിസാ നയത്തിലെ മുസ്ലീം വിരുദ്ധത, ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നതായി പ്രശസ്ത ഇറാനിയന്‍ നടി
ട്രംപിന്റെ വിസാ നയത്തിലെ മുസ്ലീം വിരുദ്ധത, ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നതായി പ്രശസ്ത ഇറാനിയന്‍ നടി
സ്വന്തം ലേഖകന്‍: ട്രംപിന്റെ വിസാ നയത്തിലെ മുസ്ലീം വിരുദ്ധത, ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നതായി പ്രശസ്ത ഇറാനിയന്‍ നടി. ട്രംപിന്റെ വിസാ നയത്തോടുള്ള പ്രതിഷേധ സൂചകമായി ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് ഇറാനിയന്‍ നടി തരാനെ അലിദൂസ്തി പ്രഖ്യാപിച്ചു. ഓസ്‌കാറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള ദ സെയില്‍സ്മാന്‍ എന്ന ഇറാനിയന്‍ ചിത്രത്തിലെ നായികയാണ് തരാനെ. ഇറാനികള്‍ക്ക് …
സിറിയയിലെ സമാധാന ശ്രമങ്ങള്‍ വീണ്ടും പാളം തെറ്റുന്നു, ജനീവ സമാധാന ചര്‍ച്ച നീട്ടിവച്ചു
സിറിയയിലെ സമാധാന ശ്രമങ്ങള്‍ വീണ്ടും പാളം തെറ്റുന്നു, ജനീവ സമാധാന ചര്‍ച്ച നീട്ടിവച്ചു
സ്വന്തം ലേഖകന്‍: സിറിയയിലെ സമാധാന ശ്രമങ്ങള്‍ വീണ്ടും പാളം തെറ്റുന്നു, ജനീവ സമാധാന ചര്‍ച്ച നീട്ടിവച്ചു. ജനീവയില്‍ യു.എന്‍ നേതൃത്വത്തില്‍ ഫെബ്രുവരി എട്ടിന് നടത്താനിരുന്ന ചര്‍ച്ച മാറ്റിവെച്ചതായി സിറിയന്‍ വിഷയത്തില്‍ മധ്യസ്ഥശ്രമവുമായി രംഗത്തുള്ള റഷ്യ അറിയിച്ചു. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ സിറിയന്‍ വിമതരുമായി വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് നടത്തിയ ചര്‍ച്ചക്കുശേഷമാണ് ജനീവ യോഗം മാറ്റിവെച്ചതായി അറിയിച്ചത്. …
‘ആവശ്യമില്ലാതെ വാ തുറക്കരുത്’, മാധ്യമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഉപദേശകന്‍
‘ആവശ്യമില്ലാതെ വാ തുറക്കരുത്’, മാധ്യമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഉപദേശകന്‍
സ്വന്തം ലേഖകന്‍: ‘ആവശ്യമില്ലാതെ വാ തുറക്കരുത്’, മാധ്യമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഉപദേശകന്‍. മാധ്യമങ്ങള്‍ വായ് തുറക്കരുതെന്ന് ബാനണ്‍ മുന്നറിയിപ്പ് നല്‍കിയ ട്രംപിന്റെ ഉപദേശകന്‍ സ്റ്റീഫന്‍ കെ.ബാനണ്‍ മാധ്യമങ്ങളാണ് ഇവിടെ പ്രതിപക്ഷ പാര്‍ട്ടിയെന്നും പരിഹസിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിനെ ഏറ്റവുമധികം ശല്യപ്പെടുത്തിയതും അപമാനിച്ചതും മാധ്യമങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ ബാനണ്‍ മാധ്യമങ്ങള്‍ വായടച്ച് പറയുന്നത് കേള്‍ക്കുകയാണ് വേണ്ടതെന്നും …
തെരേസാ മേയ്, ട്രംപ് കൂടിക്കാഴ്ച ഇന്ന്, ബ്രിട്ടന്റെ വിദേശ നയത്തില്‍ കാര്യമായ വ്യതിയാനം ഉണ്ടാകുമെന്ന് സൂചന
തെരേസാ മേയ്, ട്രംപ് കൂടിക്കാഴ്ച ഇന്ന്, ബ്രിട്ടന്റെ വിദേശ നയത്തില്‍ കാര്യമായ വ്യതിയാനം ഉണ്ടാകുമെന്ന് സൂചന
സ്വന്തം ലേഖകന്‍: തെരേസാ മേയ്, ട്രംപ് കൂടിക്കാഴ്ച ഇന്ന്, ബ്രിട്ടന്റെ വിദേശ നയത്തില്‍ കാര്യമായി വ്യതിയാനം ഉണ്ടാകുമെന്ന് സൂചന. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരത്തിലേറിയ ശേഷം ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ രാഷ്ട്ര നേതാവാകുകയാണ് തെരേസ മെയ്. രണ്ട് ദിവസത്തെ ഹ്രസ്വ …
അത്യാധുനിക യുദ്ധവിമാനം പുറത്തിറക്കി സൗദി അറേബ്യ, യെമന്‍ ആക്രമണം ശക്തിപ്പെടുത്താനെന്ന് സൂചന
അത്യാധുനിക യുദ്ധവിമാനം പുറത്തിറക്കി സൗദി അറേബ്യ, യെമന്‍ ആക്രമണം ശക്തിപ്പെടുത്താനെന്ന് സൂചന
സ്വന്തം ലേഖകന്‍: അത്യാധുനിക യുദ്ധവിമാനം പുറത്തിറക്കി സൗദി അറേബ്യ, യെമന്‍ ആക്രമണം ശക്തിപ്പെടുത്താനെന്ന് സൂചന. ആധുനിക യുദ്ധവിമാനമായ എഫ്15 എസ്എയാണ് രാജ്യ തലസ്ഥാനമായ റിയാദിലെ കിംഗ് ഫൈസല്‍ എയര്‍ അക്കാഡമിയുടെ അമ്പതാം വാര്‍ഷിക ചടങ്ങുകളോട് അനുബന്ധിച്ച് പുറത്തിറക്കിഅയ്ത്. സല്‍മാന്‍ രാജാവും അദ്ദേഹത്തിന്റെ മകനും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും സുഡാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബശീറും …
ഇന്ത്യയുടെ കരുത്തും പ്രൗഡിയും വിളിച്ചോതി റിപ്പബ്ലിക് പരേഡ്, താരങ്ങളായത് എന്‍.എസ്.ജിയും തേജസും
ഇന്ത്യയുടെ കരുത്തും പ്രൗഡിയും വിളിച്ചോതി റിപ്പബ്ലിക് പരേഡ്, താരങ്ങളായത് എന്‍.എസ്.ജിയും തേജസും
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ കരുത്തും പ്രൗഡിയും വിളിച്ചോതി റിപ്പബ്ലിക് പരേഡ്, താരങ്ങളായത് എന്‍.എസ്.ജിയും തേജസും. രാജ്യം 68 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോള്‍ കര, നാവിക, വ്യോമസേനകളുടെ കരുത്ത് വിളിച്ചോതുന്നതായി റിപ്പബ്ലിക് ദിന പരേഡ്. വിജയ് ചൗക്ക് മുതല്‍ ചെങ്കോട്ട വരെയുള്ള വഴിലൂടെയാണ് സൈനിക പരേഡ് കടന്നുപോയത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി സൈനികരുടെ അഭിവാദ്യം സ്വീകരിച്ചു. …
അഫ്ഗാനിസ്ഥാന്‍ വിടാന്‍ ഉദ്ദേശമുണ്ടെങ്കില്‍ ഇതാണ് പറ്റിയ സമയം, അമേരിക്കക്ക് താലിബാന്റെ തുറന്ന കത്ത്
അഫ്ഗാനിസ്ഥാന്‍ വിടാന്‍ ഉദ്ദേശമുണ്ടെങ്കില്‍ ഇതാണ് പറ്റിയ സമയം, അമേരിക്കക്ക് താലിബാന്റെ തുറന്ന കത്ത്
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാന്‍ വിടാന്‍ ഉദ്ദേശമുണ്ടെങ്കില്‍ ഇതാണ് പറ്റിയ സമയം, അമേരിക്കക്ക് താലിബാന്റെ തുറന്ന കത്ത്. അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന കത്ത് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ നേരിട്ട് അഭിസംബോധന ചെയ്യുന്നതാണ്. നാലു പേജ് നീളമുള്ള തുറന്ന കത്ത് താലിബാന്റെ വെബ്‌സൈറ്റിലാണ് പ്രസീദ്ധീകരിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സഖ്യസേന തുടരുന്നിടത്തോളം കാലം സമാധാനം …
സര്‍ക്കാരിന്റെ ബ്രെക്‌സിറ്റ് നയങ്ങള്‍ വ്യക്തമാക്കാന്‍ ധവള പത്രം പുറത്തിറക്കുമെന്ന് തെരേസാ മേയ്
സര്‍ക്കാരിന്റെ ബ്രെക്‌സിറ്റ് നയങ്ങള്‍ വ്യക്തമാക്കാന്‍ ധവള പത്രം പുറത്തിറക്കുമെന്ന് തെരേസാ മേയ്
സ്വന്തം ലേഖകന്‍: സര്‍ക്കാരിന്റെ ബ്രെക്‌സിറ്റ് നയങ്ങള്‍ വ്യക്തമാക്കാന്‍ ധവള പത്രം പുറത്തിറക്കുമെന്ന് തെരേസാ മേയ്. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതു സംബന്ധിച്ചുള്ള നടപടികള്‍ വിശദീകരിച്ച് ധവള പത്രം പുറപ്പെടുവിക്കുമെന്ന് ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സില്‍ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി തെരേസാ മേ അറിയിച്ചു. പാര്‍ലമെന്റിന്റെ സമ്മതം നേടിയശേഷമേ ബ്രെക്‌സിറ്റുമായി മുന്നോട്ടു പോകാവൂ എന്നു കഴിഞ്ഞദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. …
ഇന്ത്യയും യുഎഇയും തമ്മില്‍ സുപ്രധാനമായ 14 കരാറുകളില്‍ ഒപ്പുവച്ചു, യുഎഇ ഇന്ത്യയുടെ വികസന പങ്കാളിയെന്ന് മോഡി
ഇന്ത്യയും യുഎഇയും തമ്മില്‍ സുപ്രധാനമായ 14 കരാറുകളില്‍ ഒപ്പുവച്ചു, യുഎഇ ഇന്ത്യയുടെ വികസന പങ്കാളിയെന്ന് മോഡി
സ്വന്തം ലേഖകന്‍: ഇന്ത്യയും യുഎഇയും തമ്മില്‍ സുപ്രധാനമായ 14 കരാറുകളില്‍ ഒപ്പുവച്ചു, യുഎഇ ഇന്ത്യയുടെ വികസന പങ്കാളിയെന്ന് മോഡി. ഊര്‍ജം, മനുഷ്യക്കടത്തു തടയല്‍, സൈബര്‍ സുരക്ഷ, സമുദ്രഗതാഗതം, കൃഷി, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മിലുള്ള …