സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപിനെരെ ലോകമെങ്ങും പ്രതിഷേധം, വാഷിംഗ്ടണെ പിടിച്ചുകുലുക്കി പതിനായിരക്കണക്കിന് സ്ത്രീകളുടെ വമ്പന്‍ പ്രകടനം. ഒപ്പം അമേരിക്കയിലെ ട്രംപ് വിരുദ്ധര്‍ക്ക് പിന്തുണയുമായി വിവിധ രാജ്യങ്ങളില്‍ പ്രകടനം നടന്നു. ട്രംപ് അധികാരത്തിലേറി രണ്ടു ദിവസം പിന്നിടുമ്പോള്‍ അമേരിക്കയില്‍ ആഘോഷങ്ങളും ഒപ്പം പ്രതിഷേധവും തുടരുകയാണ്. ട്രംപിന്റെ സത്യപ്രതിജ്ഞയെത്തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധം രണ്ടാം ദിവസത്തിലേക്കു കടന്നപ്പോള്‍ …
സ്വന്തം ലേഖകന്‍: ട്രംപിനെ വിലയിരുത്താന്‍ സമയമായില്ലെന്ന് മാര്‍പാപ്പ, ട്രംപിന്റെ കുടിറ്റേയ വിരുദ്ധ നിലപാടുകള്‍ക്ക് രൂക്ഷ വിമര്‍ശനം. യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റ ഡോണള്‍ഡ് ട്രംപിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായമൊന്നും പറയുന്നില്ലെന്നും പ്രസിഡന്റെന്ന നിലയില്‍ അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ കണ്ടശേഷം പ്രതികരിക്കാമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. വിവിധ പ്രശ്‌നങ്ങളെ ട്രംപ് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നു കാത്തിരുന്നു കാണാമെന്നും നേരത്തേതന്നെ ഒരാളെ വിധിക്കുന്നതു …
സ്വന്തം ലേഖകന്‍: പാപ്പുവ ന്യൂഗിനിയയിലും സോളമന്‍ ദ്വീപിലും ശക്തമായ ഭൂകമ്പം, സുനാമി മുന്നറിയിപ്പ്. ഞായറാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനു തൊട്ടുപിന്നാലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സുനാമി മുന്നറിയിപ്പ് നല്‍കിയത്. അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ പാപ്പുവ ന്യൂഗിനിയയുടെ തീരങ്ങളില്‍ സുനാമിത്തിരകള്‍ ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിനു മുന്‍പും തുടര്‍ച്ചയായ ഭൂചലനങ്ങള്‍ ഇവിടെ ഉണ്ടായെങ്കിലും സുനാമി …
സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ക്കുള്ള ഹോങ്കോങ്ങിന്റെ വിസ ഓണ്‍ എറൈവല്‍ സൗകര്യം ഇനിയില്ല, തിങ്കളാഴ്ച മുതല്‍ വിസക്കായി പുതിയ അപേക്ഷ. ഇന്ത്യക്കാര്‍ക്കുള്ള പ്രീ എറൈവല്‍ രജിസ്‌ട്രേഷന്‍ ജനുവരി 23 മുതല്‍ ആരംഭിക്കുമെന്ന് ഹോങ്കോങ്ങ് അധികൃതര്‍ വ്യക്തമാക്കി. ഹോങ്‌കോങ്ങിലേക്ക് വരുന്നതിന് മുമ്പായി എല്ലാ ഇന്ത്യക്കാരും പ്രീ അറൈവല്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ഹോേങ്കാങ് എമിഗ്രേഷന്‍ അധികൃതര്‍ പറഞ്ഞു. ഇത്തരത്തില്‍ രജിസ്‌ട്രേഷനില്ലതെ …
സ്വന്തം ലേഖകന്‍: ജമ്മു കശ്മീരിലെ ഝലം, ചെനാബ് നദികളിലെ രണ്ടു ജലവൈദ്യുത പദ്ധതികള്‍ ഉടനടി നിര്‍ത്തിവയ്ക്കണമെന്നു ഇന്ത്യക്ക് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്. പാക് പാര്‍ലമെന്റ് കമ്മിറ്റികള്‍ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഈ ആവശ്യം. ജല തര്‍ക്കം പരിഹരിക്കാനായി മധ്യസ്ഥ കോടതി രൂപീകരിക്കാന്‍ തയാറാകണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടു. ഡാമുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ നിര്‍ത്തി വെക്കണം. മധ്യസ്ഥ കോടതി രൂപീകരിച്ച് …
സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസില്‍ ട്രംപ് പണി തുടങ്ങി, ഒബാമയുടെ സ്വപ്ന പദ്ധതിയായ ഒബാമ കെയര്‍ അവസാനിപ്പിച്ചു. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റതിന് പിന്നാലെ ആദ്യ ഔദ്യോഗിക നടപടിയായി ഒബാമാ കെയര്‍ അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ചു. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ വാഗ്ദാനമായിരുന്നു ഒബാമാ കെയര്‍ അവസാനിപ്പിക്കും എന്നത്. പുതിയ ഉത്തരവോടെ ഒബാമാ …
സ്വന്തം ലേഖകന്‍: യു.എസ് പ്രസിഡന്റ് ട്രംപിന് വെടിയേറ്റുവെന്ന് ബിബിസിയുടെ വ്യാജ വാര്‍ത്ത, ഒടുവില്‍ തെറ്റുതിരുത്തലും ക്ഷമാപണവും. അമേരിക്കയുടെ 45 മത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ഡൊണള്‍ഡ് ട്രംപിന് വെടിയേറ്റുവെന്ന് ട്വീറ്റ് ചെയ്ത ബി.ബി.സി പുലിവാല് പിടിച്ചു. ബി.ബി.സി നോര്‍ത്താംപ്ടന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് വ്യാജ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. അധികാരമേറ്റതിന് പിന്നാലെ ട്രംപിന് വെടിയേറ്റുവെന്നും …
സ്വന്തം ലേഖകന്‍: യുഎസില്‍ ട്രംപിന്റെ സ്ഥാനാരോഹണം പ്രമാണിച്ച് പുടിന്റെ റഷ്യയില്‍ പ്രത്യേക നാണയം ഇറക്കലും ആഘോഷങ്ങളും. യുഎസിന്റെ നാല്പത്താഞ്ചാമത്തെ പ്രസിഡന്റായി ട്രംപ് അധികാരമേറ്റത് ആഘോഷിക്കാന്‍ റഷ്യക്കാര്‍ പ്രത്യേക നാണയം ഇറക്കുകയും ചില വില്പനശാലകളില്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിക്കുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്ന വിവാദം കത്തിനില്‍ക്കുന്ന സമയത്താണ് ഇതെന്നാണ് തമാശ. മോസ്‌കോ!യില്‍നിന്ന് 650 …
സ്വന്തം ലേഖകന്‍: സിറിയയിലെ അല്‍ക്വയ്ദ ക്യാമ്പിനുനേരെ യുഎസ് വ്യോമസേനയുടെ ശക്തമായ ആക്രമണം, നൂറോളം ഭീകരരെ വധിച്ചു. പടിഞ്ഞാറന്‍ ആലപ്പോയിലെ ഇഡ്‌ലിബ് പ്രവിശ്യയിലെ അല്‍ക്വയ്ദയുടെ പരിശീലന ക്യാമ്പിനു നേരെ നടത്തിയ ആക്രമണത്തില്‍ നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടതായി യുഎസ് പ്രതിരോധമന്ത്രാലയം അറിയിച്ചു. യുഎസ് വ്യോമസേനാ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ സാധാരണ പൗരന്‍മാരാരും കൊല്ലപ്പെട്ടിടില്ലെന്നു യുഎസ് വ്യക്തമാക്കി. സിറിയന്‍ …
സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് മഞ്ഞുമല ഇടുഞ്ഞുവീണ ഹോട്ടലില്‍നിന്ന് ആറുപേരെ ജീവനോടെ കണ്ടെത്തി. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുന്നതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 30 ഓളം പേര്‍ കെട്ടിടത്തിനുള്ളില്‍ പെട്ടിരിക്കാമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ആറു പേരെ ജീവനോടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് വീണ്ടെടുക്കാനായത് രക്ഷാപ്രവര്‍ത്തകര്‍ക്ക് അത്ഭുതമായി. മധ്യ ഇറ്റലിയിലെ ഗ്രാന്‍ സാസോ മലയുടെ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന …