1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാര്‍ച്ചു മുതല്‍ രാജ്യത്തെത്തുന്ന അഭയാര്‍ഥികളെ ഗ്രീസിലേക്ക് നാടുകടത്തുമെന്ന് ജര്‍മനി
മാര്‍ച്ചു മുതല്‍ രാജ്യത്തെത്തുന്ന അഭയാര്‍ഥികളെ ഗ്രീസിലേക്ക് നാടുകടത്തുമെന്ന് ജര്‍മനി
സ്വന്തം ലേഖകന്‍: മാര്‍ച്ചു മുതല്‍ രാജ്യത്തെത്തുന്ന അഭയാര്‍ഥികളെ ഗ്രീസിലേക്ക് നാടുകടത്തുമെന്ന് ജര്‍മനി. നേരത്തെയുള്ള ഡബ്‌ളിന്‍ കരാര്‍ അനുസരിച്ച് അഭയാര്‍ഥികള്‍ ആദ്യം പ്രവേശിക്കുന്ന രാജ്യങ്ങളായ ഗ്രീസും ഇറ്റലിയും അത് രേഖപ്പെടുത്തണമെന്നും ഈ അഭയാര്‍ഥികള്‍ അവിടെനിന്ന് യൂറോപ്യന്‍ യൂനിയനിലെ മറ്റു രാജ്യങ്ങളിലേക്ക് പ്രവേശിച്ചാല്‍ അവരെ ആദ്യം എത്തിയിടത്തേക്കുതന്നെ മടക്കി അയക്കാമെന്നും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയനുസരിച്ചാണ് ജര്‍മനി അഭയാര്‍ഥികളെ മടക്കി …
അനിയന്ത്രിത കുടിയേറ്റം ബ്രിട്ടനെ യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാക്കുമെന്ന് യൂറോസ്റ്റാറ്റ് പഠനം
അനിയന്ത്രിത കുടിയേറ്റം ബ്രിട്ടനെ യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാക്കുമെന്ന് യൂറോസ്റ്റാറ്റ് പഠനം
സ്വന്തം ലേഖകന്‍: അനിയന്ത്രിത കുടിയേറ്റം ബ്രിട്ടനെ യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാക്കുമെന്ന് യൂറോസ്റ്റാറ്റ് പഠനം. യൂറോപ്യന്‍ യൂണിയന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിന്റെ (യൂറോസ്റ്റാറ്റ്) പഠനത്തിലാണ് കുടിയേറ്റം ഈ നിലയില്‍ തുടര്‍ന്നാല്‍ 13 വര്‍ഷം കൊണ്ട് ബ്രിട്ടന്‍ ജനസംഖ്യയില്‍ ഫ്രാന്‍സിനെ പിന്നിലാക്കി രണ്ടാമതെത്തുമെന്നും 2050ല്‍ ജര്‍മനിയെയും മറികടന്ന് യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നും മുന്നറിയിപ്പു നല്‍കുന്നത്. നിലവില്‍ …
അമേരിക്കന്‍ സൈന്യത്തില്‍ സിഖുകാര്‍ക്ക് മതചിഹ്നങ്ങള്‍ അണിയാന്‍ അനുമതി, തീരുമാനത്തിന് സിഖ് യുവാക്കള്‍ക്കിടയില്‍ മികച്ച പ്രതികരണം, സൈന്യത്തിന്റെ പാത പിന്തുടര്‍ന്ന് ന്യൂയോര്‍ക്ക് പോലീസ്
അമേരിക്കന്‍ സൈന്യത്തില്‍ സിഖുകാര്‍ക്ക് മതചിഹ്നങ്ങള്‍ അണിയാന്‍ അനുമതി, തീരുമാനത്തിന് സിഖ് യുവാക്കള്‍ക്കിടയില്‍ മികച്ച പ്രതികരണം, സൈന്യത്തിന്റെ പാത പിന്തുടര്‍ന്ന് ന്യൂയോര്‍ക്ക് പോലീസ്
സ്വന്തം ലേഖകന്‍: അമേരിക്കന്‍ സൈന്യത്തില്‍ സിഖുകാര്‍ക്ക് മതചിഹ്നങ്ങള്‍ അണിയാന്‍ അനുമതി, തീരുമാനത്തിന് സിഖ് യുവാക്കള്‍ക്കിടയില്‍ മികച്ച പ്രതികരണം. അമേരിക്കന്‍ സേനയിലെ സിഖ് സൈനികര്‍ക്ക് മതചിഹ്നങ്ങളായ താടിയും തലപ്പാവും ശിരോവസ്ത്രവും അണിയാമെന്ന പുതിയ നിയമം കഴിഞ്ഞയാഴ്ചയാണ് യു.എസ് സൈന്യം പുറത്തിറക്കിയത്. നേരത്തെ സെക്രട്ടറി തലത്തിലുള്ളവര്‍ക്ക് മാത്രമുള്ള അനുവാദം ബ്രിഗേഡിയര്‍ തസ്തികയിലേക്കുകൂടി വ്യാപിപ്പിക്കുകയായിരുന്നു. യു.എസ് സര്‍ക്കാറിന്റെ തീരുമാനത്തിന് സിഖ് …
ഉത്തര കൊറിയയുടെ പക്കല്‍ പത്ത് അണുബോംബ് നിര്‍മ്മിക്കാനുള്ള പ്ലൂട്ടോണിയം ശേഖരമുണ്ടെന്നു ദക്ഷിണ കൊറിയ
ഉത്തര കൊറിയയുടെ പക്കല്‍ പത്ത് അണുബോംബ് നിര്‍മ്മിക്കാനുള്ള പ്ലൂട്ടോണിയം ശേഖരമുണ്ടെന്നു ദക്ഷിണ കൊറിയ
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുടെ പക്കല്‍ പത്ത് അണുബോംബ് നിര്‍മ്മിക്കാനുള്ള പ്ലൂട്ടോണിയം ശേഖരമുണ്ടെന്നു ദക്ഷിണ കൊറിയ. എട്ടുവര്‍ഷം മുന്‍പ് 40 കിലോഗ്രാം പ്ലൂട്ടോണിയമാണ് ഉത്തര കൊറിയയുടെ പക്കലുണ്ടായിരുന്നത്. 2016 അവസാനം ഇത് 50 കിലോഗ്രാമായി. പത്ത് അണുബോംബിന് ഇത്രയും പ്ലൂട്ടോണിയം മതി. സമ്പുഷ്ട യുറേനിയം ഉപയോഗിച്ച് ആണവായുധം നിര്‍മിക്കാനുള്ള ശേഷിയും ഉത്തര കൊറിയ കൈവരിച്ചു കൊണ്ടിരിക്കുകയാണെന്ന് …
ട്രംപിനെ വരച്ചവരയില്‍ നിര്‍ത്താനുള്ള രഹസ്യരേഖകള്‍ റഷ്യയുടെ കൈവശമുണ്ടെന്ന് റിപ്പോര്‍ട്ട്, വാര്‍ത്ത നിഷേധിച്ച് ട്രംപ്
ട്രംപിനെ വരച്ചവരയില്‍ നിര്‍ത്താനുള്ള രഹസ്യരേഖകള്‍ റഷ്യയുടെ കൈവശമുണ്ടെന്ന് റിപ്പോര്‍ട്ട്, വാര്‍ത്ത നിഷേധിച്ച് ട്രംപ്
സ്വന്തം ലേഖകന്‍: ട്രംപിനെ വരച്ചവരയില്‍ നിര്‍ത്താനുള്ള രഹസ്യരേഖകള്‍ റഷ്യയുടെ കൈവശമുണ്ടെന്ന് റിപ്പോര്‍ട്ട്, വാര്‍ത്ത നിഷേധിച്ച് ട്രംപ്. നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തില്‍ സുപ്രധാന രഹസ്യങ്ങള്‍ റഷ്യക്ക് ലഭിച്ചിരുന്നതായി വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പ്രസിഡന്റ് ബറാക് ഒബാമക്ക് കൈമാറി. രേഖയുടെ കോപ്പി ട്രംപിനു കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ആരംഭിച്ചതല്ല …
പ്രസവത്തിനിടെ ബ്രിട്ടീഷ് യുവതിയുടെ മരണം, അനസ്‌തേഷ്യ നല്‍കിയ പാക് ഡോക്ടര്‍ക്കെതിരെ അന്വേഷണം
പ്രസവത്തിനിടെ ബ്രിട്ടീഷ് യുവതിയുടെ മരണം, അനസ്‌തേഷ്യ നല്‍കിയ പാക് ഡോക്ടര്‍ക്കെതിരെ അന്വേഷണം
സ്വന്തം ലേഖകന്‍: പ്രസവത്തിനിടെ ബ്രിട്ടീഷ് യുവതിയുടെ മരണം, അനസ്‌ത്യേഷ നല്‍കിയ പാക് ഡോക്ടര്‍ക്കെതിരെ അന്വേഷണം. ശസ്ത്രക്രിയയ്ക്കിടെ അധ്യാപികയായ ഫ്രാന്‍സിസ് കാപുചിനി മരിച്ചത് പാക്കിസ്താനി ഡോക്ടര്‍ നദീം അസീസിന് പറ്റിയ കയ്യബദ്ധം മൂലമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. പ്രസവത്തിനിടെ ഉണ്ടായ അമിത രക്തസ്രാവവും രക്ത സമ്മര്‍ദ്ദവുമാണ് മരണ കാരണമെന്നാണ് ആദ്യ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അടിയന്തര സാഹചര്യത്തില്‍ …
പ്രവാസികള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റേയും പാരമ്പര്യത്തിന്റേയും അംബാസഡര്‍മാര്‍, പ്രവാസികളുടെ തൊഴില്‍ പ്രശ്‌നങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രവാസി ഭാരതീയ് ദിവസിന് സമാപനം
പ്രവാസികള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റേയും പാരമ്പര്യത്തിന്റേയും അംബാസഡര്‍മാര്‍, പ്രവാസികളുടെ തൊഴില്‍ പ്രശ്‌നങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രവാസി ഭാരതീയ് ദിവസിന് സമാപനം
സ്വന്തം ലേഖകന്‍: പ്രവാസികള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റേയും പാരമ്പര്യത്തിന്റേയും അംബാസഡര്‍മാര്‍, പ്രവാസികളുടെ തൊഴില്‍ പ്രശ്‌നങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രവാസി ഭാരതീയ് ദിവസ് സംഗമത്തിന് സമാപനം. 14 മത് പ്രവാസി ഭാരതീയ ദിവസ് സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചുവടുറപ്പിച്ച മേഖലകളിലെല്ലാം രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുംവിധമാണ് പ്രവാസികള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇന്ത്യന്‍ വംശജന്‍ …
പാകിസ്താന്റെ ആണവ മിസൈല്‍ പരീക്ഷണം തട്ടിപ്പെന്ന് ഇന്ത്യന്‍ നാവികസേന
പാകിസ്താന്റെ ആണവ മിസൈല്‍ പരീക്ഷണം തട്ടിപ്പെന്ന് ഇന്ത്യന്‍ നാവികസേന
സ്വന്തം ലേഖകന്‍: പാകിസ്താന്റെ ആണവ മിസൈല്‍ പരീക്ഷണം തട്ടിപ്പെന്ന് ഇന്ത്യന്‍ നാവികസേന. ഇന്ത്യയുടെ ബ്രഹ്മോസിനെ വെല്ലുവിളിച്ച് പാക്കിസ്ഥാന്‍ നടത്തിയ ആണവ മിസൈല്‍ പരീക്ഷണം വ്യാജമായിരിക്കാമെന്ന് വ്യക്തമാക്കിയ ഇന്ത്യന്‍ നാവികസേന വൃത്തങ്ങള്‍ തിങ്കളാഴ്ച ഇന്ത്യ മഹാസമുദ്രത്തില്‍ പാക്കിസ്ഥാന്‍ ഒരു മിസൈല്‍ പരീക്ഷണവും നടത്തിയിട്ടില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ബാബര്‍ 3 ആണവ മിസൈല്‍ പരീക്ഷണം വിജയകരം എന്ന …
രണ്ടാം ലോകയുദ്ധത്തിന്റെ തുടക്കം ലോകത്തെ അറിയിച്ച ബ്രിട്ടീഷ് പത്രപ്രവര്‍ത്തക അന്തരിച്ചു
രണ്ടാം ലോകയുദ്ധത്തിന്റെ തുടക്കം ലോകത്തെ അറിയിച്ച ബ്രിട്ടീഷ് പത്രപ്രവര്‍ത്തക അന്തരിച്ചു
സ്വന്തം ലേഖകന്‍: രണ്ടാം ലോകയുദ്ധത്തിന്റെ തുടക്കം ലോകത്തെ അറിയിച്ച ബ്രിട്ടീഷ് പത്രപ്രവര്‍ത്തക അന്തരിച്ചു. യുദ്ധം ആരംഭിച്ചതായി ആദ്യം റിപ്പോര്‍ട്ട് ചെയ്ത ക്ലെയര്‍ ഹോളിങ്‌വര്‍ത് നൂറ്റിയഞ്ചാം വയസ്സില്‍ ഹോങ്കോങ്ങിലാണ് നിര്യാതയായത്. 1939 ഓഗസ്റ്റില്‍ ജര്‍മനിയുടെ പോളണ്ട് ആക്രമണം ലോകത്തെ ആദ്യമറിയിച്ചതു ഹോളിങ്‌വര്‍ത്തായിരുന്നു. പോളണ്ടില്‍നിന്നു ജര്‍മനിയിലേക്കുള്ള യാത്രക്കിടെയാണു ക്ലെയര്‍ പോളണ്ടിന്റെ അതിര്‍ത്തിയിലെ ജര്‍മന്‍ സൈനിക നീക്കം ശ്രദ്ധിച്ചത്. പത്രപ്രവര്‍ത്തനത്തില്‍ …
അഫ്ഗാന്‍ പാര്‍ലമെന്റിനു സമീപം ഇരട്ട സ്‌ഫോടനങ്ങള്‍, യുഎഇ അംബാസഡര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
അഫ്ഗാന്‍ പാര്‍ലമെന്റിനു സമീപം ഇരട്ട സ്‌ഫോടനങ്ങള്‍, യുഎഇ അംബാസഡര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
സ്വന്തം ലേഖകന്‍: അഫ്ഗാന്‍ പാര്‍ലമെന്റിനു സമീപം ഇരട്ട സ്‌ഫോടനങ്ങള്‍, യുഎഇ അംബാസഡര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. സ്‌ഫോടനങ്ങളില്‍ 22 പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാര്‍ലമെന്റ് ജീവനക്കാര്‍ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവുമെന്ന് അധികൃതര്‍ അറിയിച്ചു. അഫ്ഗാനിലെ പ്രധാന ഇന്റലിജന്‍സ് ഏജന്‍സിയായ നാഷനല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയുടെ ജില്ല മേധാവിയും കൊല്ലപ്പെട്ടവരില്‍ പെടും. ആക്രമണത്തിന്റെ ഉത്തരവാദിത്തം …