1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കിയാല്‍ കടുത്ത പ്രത്യാഘാതം, ട്രംപിനെതിരെ ഭീഷണിയുമായി ഇറാന്‍ പ്രസിഡന്റ്
ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കിയാല്‍ കടുത്ത പ്രത്യാഘാതം, ട്രംപിനെതിരെ ഭീഷണിയുമായി ഇറാന്‍ പ്രസിഡന്റ്
സ്വന്തം ലേഖകന്‍: ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കിയാല്‍ കടുത്ത പ്രത്യാഘാതം, ട്രംപിനെതിരെ ഭീഷണിയുമായി ഇറാന്‍ പ്രസിഡന്റ്. ആണവ കരാറില്‍നിന്നു പിന്നോട്ടുപോകാന്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അനുവദിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി. ടെഹ്‌റാന്‍ സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തവെയാണ് റുഹാനി നയം വ്യക്തമാക്കിയത്. ട്രംപ് ധാരാളം കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടാകാം. എന്നാല്‍ അതൊന്നും നമ്മെ …
മ്യാന്മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് റോഹിങ്ക്യ മുസ്ലീങ്ങളുടെ കൂട്ടപലായനം ശക്തമാകുന്നു
മ്യാന്മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് റോഹിങ്ക്യ മുസ്ലീങ്ങളുടെ കൂട്ടപലായനം ശക്തമാകുന്നു
സ്വന്തം ലേഖകന്‍: മ്യാന്മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് റോഹിങ്ക്യ മുസ്ലീങ്ങളുടെ കൂട്ടപലായനം ശക്തമാകുന്നു. ആക്രമണം ശക്തമായതിനെ തുടര്‍ന്ന് മ്യാന്‍മറിലെ രാഖൈന്‍ മേഖലയില്‍നിന്ന് ഒരാഴ്ചയ്ക്കിടെ 21,000 റോഹിങ്ക്യ വിഭാഗക്കാര്‍ ബംഗ്ലാദേശിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അന്താരാഷ്ട്ര കുടിയേറ്റ സംഘടനയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അഭയാര്‍ഥികള്‍ ബംഗ്ലാദേശിലെ തെക്കുകിഴക്കന്‍ ജില്ലയായ കോക്‌സ് ബസാറിലേക്കു എത്തിയതായി ധാക്കയിലെ യുഎന്‍ ഹൈക്കമ്മീഷണറും സ്ഥിരീകരിച്ചു. …
ജയലളിതക്ക് തമിഴ്മക്കളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ്, രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള പ്രമുഖര്‍ ചെന്നൈയില്‍
ജയലളിതക്ക് തമിഴ്മക്കളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ്, രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള പ്രമുഖര്‍ ചെന്നൈയില്‍
സ്വന്തം ലേഖകന്‍: ജയലളിതക്ക് തമിഴ്മക്കളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ്, രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള പ്രമുഖര്‍ ചെന്നൈയില്‍. എം.ജി.ആര്‍ അന്ത്യവിശ്രമം കൊള്ളുന്ന ചെന്നൈയിലെ മറീനയില്‍ തന്നെയാണ് ജയലളിതയ്ക്കും അന്ത്യവിശ്രമം ഒരുക്കിയത്. ദ്രാവിഡ നേതാക്കളായ പെരിയാര്‍, അണ്ണാദുരൈ, എം.ജി.ആര്‍ തുടങ്ങിയ നേതാക്കളുടെ പതിവു പിന്തുടര്‍ന്ന് ജയയുടെ മൃതദേഹം ദഹിപ്പിക്കുന്നതിന് പകരം സംസ്‌കരിക്കുകയായിരുന്നു. തോഴി ശശികലയാണ് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. മുന്‍ …
ഓസ്ട്രിയയില്‍ ഇടതു ചായ്‌വുള്ള സഖ്യത്തിനു ജയം, അലക്‌സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലന്‍ പുതിയ പ്രസിഡന്റ്
ഓസ്ട്രിയയില്‍ ഇടതു ചായ്‌വുള്ള സഖ്യത്തിനു ജയം, അലക്‌സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലന്‍ പുതിയ പ്രസിഡന്റ്
സ്വന്തം ലേഖകന്‍: ഓസ്ട്രിയയില്‍ ഇടതു ചായ്‌വുള്ള സഖ്യത്തിനു ജയം, അലക്‌സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലന്‍ പുതിയ പ്രസിഡന്റ്. ഇറ്റാലിയന്‍ ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയനു നിരാശ നേരിട്ടെങ്കിലും ഓസ്ട്രിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആശ്വാസമായി ഇടതുപക്ഷ കക്ഷികള്‍ക്ക് മുന്നേറ്റം. എന്നാല്‍, നേരിയ ഭൂരിപക്ഷത്തിനാണ് ഡെര്‍ ബെല്ലന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എഴുപത്തിരണ്ടുകാരനായ അദ്ദേഹത്തിന് 51.68 ശതമാനവും തീവ്രവലതുപക്ഷ പാര്‍ട്ടിയായ ഫ്രീഡം …
രണ്ടാം ലോകയുദ്ധത്തിന്റെ ഓര്‍മകളുണര്‍ത്തി അമേരിക്കയുടെ പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി
രണ്ടാം ലോകയുദ്ധത്തിന്റെ ഓര്‍മകളുണര്‍ത്തി അമേരിക്കയുടെ പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: രണ്ടാം ലോകയുദ്ധത്തിന്റെ ഓര്‍മകളുണര്‍ത്തി അമേരിക്കയുടെ പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ ഒരുങ്ങുന്നു. ഇതോടെ ഹവായിലെ യുഎസ് നേവല്‍ ബേസ് സന്ദര്‍ശിക്കുന്ന ആദ്യ ജപ്പാന്‍ പ്രധാനമന്ത്രിയാകും അബേ. പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന്റെ 75 ആം വാര്‍ഷികത്തോട് അനുബന്ധിച്ചാണു സന്ദര്‍ശനം. ഡിസംബര്‍ 27 നു യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയ്‌ക്കൊപ്പമായിരിക്കും അബെ …
യുഎസിലെ എണ്ണ പൈപ്പ്‌ലൈനിന് എതിരായ ഗോത്ര വിഭാഗങ്ങളുടെ സമരം വിജയിച്ചു, സ്വകാര്യ കമ്പനിക്ക് തിരിച്ചടി
യുഎസിലെ എണ്ണ പൈപ്പ്‌ലൈനിന് എതിരായ ഗോത്ര വിഭാഗങ്ങളുടെ സമരം വിജയിച്ചു, സ്വകാര്യ കമ്പനിക്ക് തിരിച്ചടി
സ്വന്തം ലേഖകന്‍: യുഎസിലെ എണ്ണ പൈപ്പ്‌ലൈനിന് എതിരായ ഗോത്ര വിഭാഗങ്ങളുടെ സമരം വിജയിച്ചു, സ്വകാര്യ കമ്പനിക്ക് തിരിച്ചടി. വടക്കന്‍ യു.എസിലെ ഡക്കോട്ടയില്‍, ഭൂമിക്കടിയിലൂടെ എണ്ണ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരായ സമരത്തിലാണ് ഗോത്ര വിഭാഗത്തിന് താല്‍ക്കാലിക ജയം നേടാനായത്. പൈപ്‌ലൈന് അനുമതി നല്‍കാനാവില്ലെന്ന് യു.എസ് പ്രതിരോധ വകുപ്പ് ഏജന്‍സിയായ ആര്‍മി കോപ്‌സ് ഓഫ് എന്‍ജിനിയേഴ്‌സ് വ്യക്തമാക്കി. വടക്കുപടിഞ്ഞാറ് …
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു, തമിഴ്‌നാട്ടില്‍ പരക്കെ അക്രമം, ഒ. പനീര്‍ശെല്‍വം പുതിയ മുഖ്യമന്ത്രി
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു, തമിഴ്‌നാട്ടില്‍ പരക്കെ അക്രമം, ഒ. പനീര്‍ശെല്‍വം പുതിയ മുഖ്യമന്ത്രി
സ്വന്തം ലേഖകന്‍: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു, തമിഴ്‌നാട്ടില്‍ പരക്കെ അക്രമം. എ.ഐ.എ.ഡി.എം.കെ.യുടെ തലൈവിയായ ജയലളിത ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അന്തരിച്ചത്. കഴിഞ്ഞ മാസം സെപ്റ്റംബര്‍ 22 ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിത ആരോഗ്യം വീണ്ടെടുത്തു വരുന്നതിനിടെ കഴിഞ്ഞ ദിവസമുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം. ജയലളിതയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടിലെമ്പാടും തിങ്കളാഴ്ച …
ഘാനയില്‍ പത്തു വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന വ്യാജ യുഎസ് എംബസി പൂട്ടിച്ചു, പിടിയിലായത് വന്‍ വിസാ തട്ടിപ്പുസംഘം
ഘാനയില്‍ പത്തു വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന വ്യാജ യുഎസ് എംബസി പൂട്ടിച്ചു, പിടിയിലായത് വന്‍ വിസാ തട്ടിപ്പുസംഘം
സ്വന്തം ലേഖകന്‍: ഘാനയില്‍ പത്തു വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന വ്യാജ യുഎസ് എംബസി പൂട്ടിച്ചു, പിടിയിലായത് വന്‍ വിസാ തട്ടിപ്പുസംഘം. ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ അറിവില്ലാതെ പ്രവര്‍ത്തിച്ചിരുന്ന വ്യാജ എംബസിയാണ് അധികൃതര്‍ പൂട്ടിച്ചത്. വ്യാജന്മാരാണ് നടത്തിയിരുന്നതെങ്കിലും എംബസിയില്‍ നിന്നു വിതരണം ചെയ്ത യുഎസ് വീസകളും മറ്റു രേഖകളും ആധികാരികമായിരുന്നു. ഒരു കൊള്ള സംഘമാണ് …
കലിഫോര്‍ണിയ നിശാപാര്‍ട്ടിയിലെ തീപിടുത്തം, മരണം 40 കവിയുമെന്ന് ആശങ്ക
കലിഫോര്‍ണിയ നിശാപാര്‍ട്ടിയിലെ തീപിടുത്തം, മരണം 40 കവിയുമെന്ന് ആശങ്ക
സ്വന്തം ലേഖകന്‍: കലിഫോര്‍ണിയ നിശാപാര്‍ട്ടിയിലെ തീപിടുത്തം, മരണം 40 കവിയുമെന്ന് ആശങ്ക. കാലിഫോര്‍ണിയയിലെ ഓക്ലന്‍ഡിലുള്ള വെയര്‍ഹൗസില്‍ നിശാപാര്‍ട്ടിക്കിടെ വെള്ളിയാഴ്ചയുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 40 കവിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച ഒമ്പതു പേരുടെ മൃതദേഹങ്ങള്‍ കിട്ടിയിരുന്നു. വെയര്‍ഹൗസിലെ നൃത്തസംഗീത പരിപാടിക്ക് അമ്പതിനും നൂറിനും ഇടയ്ക്കു പേര്‍ എത്തിയിരുന്നതായി ഓക്‌ലന്‍ഡ് അഗ്‌നിശമന സേനാ മേധാവി തെരേസാ റീഡ് പറഞ്ഞു. …
ഫിഡല്‍ കാസ്‌ട്രോയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി, ആയിരങ്ങളെ സാക്ഷിയാക്കി ചിതാഭസ്മം നിമഞ്ജനം ചെയ്തു
ഫിഡല്‍ കാസ്‌ട്രോയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി, ആയിരങ്ങളെ സാക്ഷിയാക്കി ചിതാഭസ്മം നിമഞ്ജനം ചെയ്തു
സ്വന്തം ലേഖകന്‍: ഫിഡല്‍ കാസ്‌ട്രോയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി, ആയിരങ്ങളെ സാക്ഷിയാക്കി ചിതാഭസ്മം നിമഞ്ജനം ചെയ്തു. ക്യൂബന്‍ വിപ്ലവത്തിന്റെ ജന്മനഗരമായ സാന്റിയാഗോയില്‍ വിപ്ലവകാരിയായ ജോസ് മാര്‍ട്ടിയുടെ ചിതാഭസ്മം അടക്കം ചെയ്ത സ്ഥലത്തുതന്നെ കാസ്‌ട്രോയുടെ ഭൗതികാവശിഷ്ടവും നിമഞ്ജനം ചെയ്യുകയായിരുന്നു. ക്യൂബന്‍ സമയം ഞായറാഴ്ച രാവിലെയായിരുന്നു ചടങ്ങ്. ഒമ്പതു ദിവസത്തെ ദുഃഖാചരണത്തിനും ഇതോടെ സമാപനമായി. ആയിരങ്ങളാണ് വിപ്ലവ നായകന്റെ …