സ്വന്തം ലേഖകന്‍: സിറിയയിലെ അലെപ്പോ നഗരം വീഴുന്നു, സിറിയന്‍ സൈന്യത്തിനു മുന്നില്‍ മുട്ടുമടക്കി വിമതര്‍. വിമതരുടെ ശക്തികേന്ദ്രമായ കിഴക്കന്‍ അലപ്പോയിലെ പ്രധാന ജില്ലകളിലൊന്ന് സിറിയന്‍ സൈന്യം കീഴടക്കി. തന്ത്രപ്രധാനമായ ഹനാനോ ജില്ലയാണ് സിറിയന്‍ സൈന്യം പിടിച്ചെടുത്തത്. കരവ്യോമ മേഖലകളില്‍ കനത്ത ആക്രമണം നടത്തിയാണ് കിഴക്കന്‍ മേഖലയില്‍ സൈന്യം മുന്നേറുന്നത്. മാസങ്ങള്‍ക്കു മുമ്പുതന്നെ ഈ മേഖലയിലെ ജനങ്ങളെ …
സ്വന്തം ലേഖകന്‍: വിവാദ മതപ്രഭാഷകന്‍ സക്കിര്‍ നായികിനു പൗരത്വം നല്‍കിയില്ലെന്ന് മലേഷ്യ. പൗരത്വം ലഭിക്കുന്നതിനു ദശകങ്ങള്‍ വേണ്ടിവരുമെന്നും മലേഷ്യന്‍ മാതാപിതാക്കളുടെ കുട്ടിയായി രാജ്യത്തു ജനിച്ചവര്‍ക്കൊഴികെ മറ്റാര്‍ക്കും സ്വമേധയാ പൗരത്വം നല്‍കാനാവില്ലെന്നും മലേഷ്യന്‍ ആഭ്യന്തര സഹമന്ത്രി ദാതുക് നുര്‍ ജാസ്ലന്‍ മുഹമ്മദ് വ്യക്തമാക്കി. പൗരത്വത്തിനു നിരവധി നടപടിക്രമങ്ങളുണ്ട്. ഇതിനു വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യന്‍ മേഖലയിലെ …
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നതായി ട്രംപ്, പോപുലര്‍ വോട്ടില്‍ ഹിലരി മുന്നിലെത്തിയത് കള്ളവോട്ടുകള്‍ കാരണമെന്ന് ആരോപണം. മൂന്ന് സംസ്ഥാനങ്ങളില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്താനുള്ള നീക്കത്തിന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ലിന്റണ്‍ പിന്തുണച്ചതിനെ ട്രംപ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വിന്‍സ്‌കോന്‍സിന്‍ സംസ്ഥാനത്തെ വോട്ടുകള്‍ വീണ്ടും എണ്ണണമെന്ന് ഗ്രീന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടതിനെ പിന്തുണയ്ക്കുന്നുവെന്ന് …
സ്വന്തം ലേഖകന്‍: ഇസ്രയേലിലെ കാട്ടുതീ അണച്ചു, പലസ്തീന് പ്രത്യേകം നന്ദി പറഞ്ഞ് ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹൂ. തീയണക്കാന്‍ അഗ്‌നിശമന സേനയേയും ട്രക്കുകളും അയച്ചതിനാണ് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന് നെതന്യാഹൂ നന്ദി പറഞ്ഞത്. ഇസ്രയേലി നഗരമായ ഹൈഫായിലെ തീ അണയ്ക്കുന്നതിനായി പലസ്തീന്‍ അഥോറിട്ടി എട്ടു ട്രക്കുകള്‍ അയച്ചുകൊടുത്തിരുന്നു. കാട്ടുതീയില്‍ ഹൈഫയില്‍ 9880 ഏക്കര്‍ സ്ഥലം കത്തിനശിച്ചു. …
സ്വന്തം ലേഖകന്‍: ഫിഡല്‍ കാസ്‌ടോയുടെ ചിതാഭസ്മവും വഹിച്ചുള്ള വിലാപയാത്രക്ക് ഇന്ന് തുടക്കമാകും, ഒമ്പതു ദിവസത്തെ ദുഃഖാചരണം. ഫിഡല്‍ കാസ്‌ട്രോയുടെ അനുസ്മരണ ചടങ്ങുകള്‍ ഞായറാഴച തുടങ്ങിയിരുന്നു. രാജ്യത്ത് ഒമ്പതു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതിനാല്‍ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടികയും പ്രധാന ചടങ്ങുകളും കായിക മത്സരങ്ങളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഈ ദിവസങ്ങളില്‍ രാജ്യത്തുടനീളം മദ്യവില്‍പ്പന റദ്ദാക്കി. ഹവാനയിലെ വിപ്ലവ ചത്വരത്തിലും …
സ്വന്തം ലേഖകന്‍: കുവൈത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു, പ്രതിപക്ഷത്തിനും ലിബറലുകള്‍ക്കും വന്‍ നേട്ടം. ശനിയാഴ്ച നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പകുതിയോളം സീറ്റുകളില്‍ പ്രതിപക്ഷം വിജയിച്ചു. 50 പാര്‍ലമെന്റ് സീറ്റുകളില്‍ 24 എണ്ണം പ്രതിപക്ഷ സഖ്യം സ്വന്തമാക്കി. മുന്‍ പാര്‍ലമെന്റില്‍ സര്‍ക്കാരിനു വന്‍ ഭൂരിപക്ഷമുണ്ടായിരുന്നത് ഇത്തവണ നേരിയ ഭൂരിപക്ഷമായി. തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ എംപിമാരില്‍ പകുതിയോളം പേര്‍ …
സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഫ്രാങ്കോയിസ് ഫില്ലന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു. പ്രസിഡന്റു സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള രണ്ടാം പ്രൈമറിയില്‍ മുന്‍ പ്രധാനമന്ത്രി ഫ്രാങ്കോയിസ് ഫില്ലന്‍ മറ്റൊരു മുന്‍ പ്രധാനമന്ത്രിയായ അലെന്‍ ഷൂപ്പെയെ പരാജയപ്പെടുത്തി. 67 ശതമാനം വോട്ടുകള്‍ നേടിയാണ് ഫില്ലന്‍ തന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്. ഇതിനു മുന്‍പു നടന്ന പ്രൈമറിയില്‍ ഫ്രഞ്ച് …
സ്വന്തം ലേഖകന്‍: ഫിഡല്‍ കാസ്‌ട്രോ ക്രൂരനായ ഏകാധിപതിയെന്ന് ഡൊണാള്‍ഡ് ട്രംപ്, ട്രംപിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതിയായിരുന്നു ഫിഡല്‍ കാസട്രോയെന്ന് ആരോപിച്ച അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കാസ്‌ട്രോയുടെ മരണത്തോടെ ക്യൂബന്‍ ജനതയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ക്യൂബ ഇപ്പോഴും അടമത്തത്തിലാണ് കഴിയുന്നതെന്നും അവരെ …
സ്വന്തം ലേഖകന്‍: പാകിസ്താന് പുതിയ സൈനിക തലവന്‍, ഇന്ത്യക്ക് മുന്നറിയിപ്പുമായി പാക് പ്രതിരോധമന്ത്രി. പാക് സൈന്യത്തിന്റെ പുതിയ മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ ചുമതലയേറ്റു. മുന്‍ തലവന്‍ ജനറല്‍ റഹീല്‍ ഷെരീഫ് വിരമിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ ചുമതലയേറ്റത്. നിലവില്‍ ട്രെയിനിങ്ങ് ആന്‍ഡ് എവാല്യുവേഷന്‍ കേന്ദ്രത്തിലെ ഇന്‍സ്‌പെക്ടര്‍ ജനറലായി സേവനം …
സ്വന്തം ലേഖകന്‍: ക്യൂബയുടെ മാത്രമല്ല, ലോകത്തിന്റെ നഷ്ടം, അന്തരിച്ച ഫിഡല്‍ കാസ്‌ട്രോക്ക് പ്രണാമം അര്‍പ്പിച്ച് ലോകനേതാക്കളും മാധ്യമങ്ങളും. ക്യൂബയുടെ മുന്‍ പ്രസിഡന്റും ക്യൂബന്‍ വിപ്ലവനേതാവുമായിരുന്ന ഫിഡല്‍ കാസ്‌ട്രോയുടെ നിര്യാണത്തില്‍ വിവിധ ലോകനേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. അമേരിക്ക ക്യൂബയുടെ സൃഹൃത്താണെന്നു ക്യൂബന്‍ ജനത മനസിലാക്കണമെന്ന് അനുശോചന സന്ദേശത്തില്‍ ഓര്‍മിപ്പിച്ച് പ്രസിഡന്റ് ഒബാമ ഞ്ഞു. ക്യൂബ–അമേരിക്കന്‍ ബന്ധങ്ങളിലെ തകര്‍ച്ച …