1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇറാന്‍ ട്രെയിന്‍ അപകടം, ഗതാഗത മന്ത്രി രാജിവച്ചു, മരണം 44 ആയി
ഇറാന്‍ ട്രെയിന്‍ അപകടം, ഗതാഗത മന്ത്രി രാജിവച്ചു, മരണം 44 ആയി
സ്വന്തം ലേഖകന്‍: ഇറാന്‍ ട്രെയിന്‍ അപകടം, ഗതാഗത മന്ത്രി രാജിവച്ചു, മരണം 44 ആയി. ഇറാനിലെ വടക്കന്‍ സെമ്‌നാന്‍ പ്രവിശ്യയില്‍ 44 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് ഗതാഗത സഹമന്ത്രിയും സംസ്ഥാന ഉടമസ്ഥതയിലുള്ള റെയില്‍വേ കമ്പനിയുടെ മേധാവിയുമായ മോഹ്‌സെന്‍ പൂര്‍–സെയിദ് അഹ്യ് രാജിവച്ചത്. ട്രെയിന്‍ ഡ്രൈവര്‍ക്കു ജീവനക്കാര്‍ നല്‍കിയ തെറ്റയ നിര്‍ദേശമാണു …
ഇസ്രയേലിലും പലസ്തീനിലും തീക്കാറ്റ് വീശിയടിക്കുന്നു, വെസ്റ്റ് ബാങ്കില്‍ നിന്ന് കൂട്ടപലായനം
ഇസ്രയേലിലും പലസ്തീനിലും തീക്കാറ്റ് വീശിയടിക്കുന്നു, വെസ്റ്റ് ബാങ്കില്‍ നിന്ന് കൂട്ടപലായനം
സ്വന്തം ലേഖകന്‍: ഇസ്രയേലിലും പലസ്തീനിലും തീക്കാറ്റ് വീശിയടിക്കുന്നു, വെസ്റ്റ് ബാങ്കില്‍ നിന്ന് കൂട്ടപലായനം. ഹൈഫയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ ശനിയാഴ്ച വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള പ്രദേശത്തുനിന്ന് നൂറുകണക്കിന് ജൂത കുടിയേറ്റക്കാര്‍ പലായനം ചെയ്തു. മേഖലയില്‍ ഇസ്രയേല്‍, ഫലസ്തീന്‍ അഗ്‌നി ശമന സേനകള്‍ വിമാനങ്ങള്‍ വഴി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. റാമല്ലയില്‍നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള ഹലാമിഷില്‍നിന്ന് …
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു ഫലം റഷ്യന്‍ ഹാക്കര്‍മാര്‍ അറിമറിച്ചെന്ന ആരോപണം ശക്തമാകുന്നു, വിസ്‌കോണ്‍സിനില്‍ വീണ്ടും വോട്ടെണ്ണല്‍
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു ഫലം റഷ്യന്‍ ഹാക്കര്‍മാര്‍ അറിമറിച്ചെന്ന ആരോപണം ശക്തമാകുന്നു, വിസ്‌കോണ്‍സിനില്‍ വീണ്ടും വോട്ടെണ്ണല്‍
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു ഫലം റഷ്യന്‍ ഹാക്കര്‍മാര്‍ അറിമറിച്ചെന്ന ആരോപണം ശക്തമാകുന്നു, വോട്ടുകള്‍ വീണ്ടും എണ്ണണമെന്ന ഗ്രീന്‍ പാര്‍ട്ടിയുടെ ആവശ്യം അംഗീകരിച്ച തെരഞ്ഞെടുപ്പ് ബോര്‍ഡ് അടുത്തയാഴ്ച റീകൗണ്ടിംഗ് നടത്താന്‍ തീരുമാനിച്ചു. ട്രംപിന് നേരിയ മുന്‍തൂക്കം ലഭിച്ച പെന്‍സില്‍വേനിയ, മിഷിഗണ്‍ എന്നീ സംസ്ഥാനങ്ങളിലും വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്ന ആവശ്യം ശക്തമാണ്. അഭിപ്രായ സര്‍വേകളില്‍ ഹിലരിക്ക് …
ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു
ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു
സ്വന്തം ലേഖകന്‍: ക്യൂബന്‍ വിപ്ലവ നേതാവും ക്യൂബയുടെ മുന്‍ പ്രസിഡന്റുമായ ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു. 90 വയസുണ്ടായിരുന്ന കാസ്‌ട്രോ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് ദീര്‍ഘനാളായി വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. ക്യൂബന്‍ പ്രസിഡന്റും കാസ്‌ട്രോയുടെ സഹോദരനുമായ റൗള്‍ കാസ്‌ട്രോ മരണവാര്‍ത്ത സ്ഥിരീകരിച്ചു. ഭരണാധികാരി, വിപ്ലവകാരി, എഴുത്തുകാരന്‍ തുടങ്ങിയ നിലകളിലെല്ലാം അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധനായ കാസ്‌ട്രോ മൂന്നര …
ഏകവിപണിയിലെ ബ്രിട്ടന്റെ സ്ഥാനം നിര്‍ണയിക്കുക ബ്രെക്‌സിറ്റ് നിലപാടുകളെന്ന് നിയുക്ത യൂറോപ്യന്‍ യൂണിയന്‍ മേധാവി
ഏകവിപണിയിലെ ബ്രിട്ടന്റെ സ്ഥാനം നിര്‍ണയിക്കുക ബ്രെക്‌സിറ്റ് നിലപാടുകളെന്ന് നിയുക്ത യൂറോപ്യന്‍ യൂണിയന്‍ മേധാവി
സ്വന്തം ലേഖകന്‍: ഏകവിപണിയിലെ ബ്രിട്ടന്റെ സ്ഥാനം നിര്‍ണയിക്കുക ബ്രെക്‌സിറ്റ് നിലപാടുകളെന്ന് നിയുക്ത യൂറോപ്യന്‍ യൂണിയന്‍ മേധാവി. സഞ്ചാര സ്വാതന്ത്ര്യം, കുടിയേറ്റം എന്നിവയിലെ ബ്രിട്ടന്റെ നിലപാട് അനുസരിച്ചായിരിക്കും ഏകവിപണിയിലെ ബ്രിട്ടന്റെ സ്ഥാനമെന്ന് യൂറോപ്യന്‍ യൂണിയന്റെ അടുത്ത പ്രസിഡന്‍സി സ്ഥാനം ഏറ്റെടുക്കാനിരിക്കുന്ന മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്‌കറ്റ് അറിയിച്ചു. ബ്രക്‌സിറ്റിനുള്ള നിയമപരമായ നീക്കങ്ങള്‍ മാര്‍ച്ചില്‍ തുടങ്ങുമെന്നാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി …
ചെലവു ചുരുക്കല്‍ നടപടികള്‍ക്കിടെ കുവൈത്ത് ജനത ശനിയാഴ്ച പോളിംഗ് ബൂത്തിലേക്ക്
ചെലവു ചുരുക്കല്‍ നടപടികള്‍ക്കിടെ കുവൈത്ത് ജനത ശനിയാഴ്ച പോളിംഗ് ബൂത്തിലേക്ക്
സ്വന്തം ലേഖകന്‍: ചെലവു ചുരുക്കല്‍ നടപടികള്‍ക്കിടെ കുവൈത്ത് ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്. എണ്ണയുടെ വിലയിടിവിനെ തുടര്‍ന്ന് കുവൈത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചെലവു ചുരുക്കല്‍ നടപടികളും പെട്രോളിന്റെ വിലവര്‍ധനവും കത്തിനില്‍ക്കെ കുവൈത്ത് ജനത ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തും. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിച്ച പ്രതിപക്ഷം സജീവമായി രംഗത്തുണ്ട് എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. കുവൈത്ത് …
എല്‍ സാല്‍വദോറിനേയും നിക്കരാഗ്വയേയും പിടിച്ചു കുലുക്കി ഭൂകമ്പം, തൊട്ടുപിന്നാലെ ചുഴലിക്കാറ്റും സുനാമി ഭീഷണിയും
എല്‍ സാല്‍വദോറിനേയും നിക്കരാഗ്വയേയും പിടിച്ചു കുലുക്കി ഭൂകമ്പം, തൊട്ടുപിന്നാലെ ചുഴലിക്കാറ്റും സുനാമി ഭീഷണിയും
സ്വന്തം ലേഖകന്‍: എല്‍ സാല്‍വദോറിനേയും നിക്കരാഗ്വയേയും പിടിച്ചു കുലുക്കി ഭൂകമ്പം, തൊട്ടുപിന്നാലെ ചുഴലിക്കാറ്റും സുനാമി ഭീഷണിയും. റിക്ടര്‍ സ്‌കെയിലില്‍ 7 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വലിയ തിരകള്‍ രൂപപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭൂകമ്പത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. നാശനഷ്ടങ്ങളുടെ കണക്കുകള്‍ അധികൃതര്‍ ശേഖരിച്ചുവരികയാണെന്നും ഉടന്‍ തന്നെ പുറത്തുവിടുമെന്നുമാണ് സൂചന. വലിയ തിരകള്‍ രൂപപ്പെട്ടതിനാല്‍ എല്‍. സാല്‍വദോര്‍ അധികൃതര്‍ …
മ്യാന്മറില്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്ക് എതിരെ നടക്കുന്നത് വംശീയ ഉന്മൂലനം, പ്രതിഷേധം ശക്തമാകുന്നു
മ്യാന്മറില്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്ക് എതിരെ നടക്കുന്നത് വംശീയ ഉന്മൂലനം, പ്രതിഷേധം ശക്തമാകുന്നു
സ്വന്തം ലേഖകന്‍: മ്യാന്മറില്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്ക് എതിരെ നടക്കുന്നത് വംശീയ ഉന്മൂലനം, പ്രതിഷേധം ശക്തമാകുന്നു. മ്യാന്മര്‍ സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് വിവിധ രാജ്യങ്ങളില്‍ കൂറ്റന്‍ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. ബംഗ്‌ളാദേശ്, മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലാണ് പ്രതിഷേധ റാലികള്‍ നടന്നത്. ജുമുഅ നമസ്‌ക്കാരത്തിനു ശേഷം ധാക്കയില്‍ നടന്ന പ്രതിഷേധ റാലിയില്‍ …
ട്രംപിന്റെ മുത്തച്ഛന്‍ ജര്‍മനിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളോ? പുതിയ തെളിവുകളുമായി ഗവേഷകര്‍
ട്രംപിന്റെ മുത്തച്ഛന്‍ ജര്‍മനിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളോ? പുതിയ തെളിവുകളുമായി ഗവേഷകര്‍
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുത്തച്ഛന്‍ ജര്‍മനിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളോ? പുതിയ തെളിവുകളുമായി ഗവേഷകര്‍. നിയുക്ത യുഎസ് പ്രസിഡന്റ് ട്രംപിന്റെ മുത്തച്ഛന്‍ ജര്‍മനിയില്‍നിന്ന് പുറത്താക്കപ്പെട്ടയാളാണെന്ന കണ്ടെത്തകുമായി രംഗത്തെത്തിയത് ജര്‍മന്‍ ചരിത്രകാരനായ റൊണാള്‍ഡ് പോളാണ്. 1900 ത്തില്‍ നിര്‍ബന്ധിത സൈനിക സേവനത്തിന് വിമുഖത കാട്ടിയതിനാലാണ് ട്രംപിന്റെ മുത്തച്ഛന്‍ ഫ്രെഡ്രിക് ട്രംപ് ജര്‍മനിയില്‍നിന്ന് പുറത്താക്കപ്പെട്ടതെന്നാണ് പോളിന്റെ കണ്ടെത്തല്‍. ഫ്രെഡ്രിക് ട്രംപ് …
നോട്ട് നിരോധനം ചരിത്രപരമായ മണ്ടത്തരവും നിയമപരമായ കൊള്ളയും, രാജ്യസഭയില്‍ മോഡിക്കെതിരെ ആഞ്ഞടിച്ച് മന്‍മോഹന്‍ സിങ്ങിന്റെ പ്രസംഗം
നോട്ട് നിരോധനം ചരിത്രപരമായ മണ്ടത്തരവും നിയമപരമായ കൊള്ളയും, രാജ്യസഭയില്‍ മോഡിക്കെതിരെ ആഞ്ഞടിച്ച് മന്‍മോഹന്‍ സിങ്ങിന്റെ പ്രസംഗം
സ്വന്തം ലേഖകന്‍: നോട്ട് നിരോധനം ചരിത്രപരമായ മണ്ടത്തരവും നിയമപരമായ കൊള്ളയും, രാജ്യസഭയില്‍ മോഡിക്കെതിരെ ആഞ്ഞടിച്ച് മന്‍മോഹന്‍ സിങ്ങിന്റെ പ്രസംഗം. വലിയ നോട്ടുകള്‍ സാമ്പത്തിക വിക്രയങ്ങളില്‍ നിന്ന് പിന്‍വലിച്ചുകൊണ്ടുള്ള നടപടി ചരിത്രപരമായ മാനേജ്‌മെന്റ് ദുരന്തമെന്നാണ് മന്‍മോഹന്‍ സിംഗ് വിശേഷിപ്പിച്ചത്. രാജ്യസഭയില്‍ ഇതു സംബന്ധിച്ച ചര്‍ച്ചയില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുമ്പിലിരുത്തിയായിരുന്നു മുന്‍ പ്രധാനമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. …