സ്വന്തം ലേഖകന്‍: ‘പ്രചാരണ സമയത്തെ ക്രൂരമായ പ്രയോഗങ്ങള്‍ മറക്കുക’, ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്ത് ട്രംപ്. തെരഞ്ഞെടുപ്പു പ്രചാരണവേളയിലുണ്ടായ ഭിന്നതകള്‍ മറന്ന് രാഷ്ര്ടനിര്‍മാണ യജ്ഞത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ ജനതയെ ആഹ്വാനം ചെയ്തു. നന്ദിപ്രകാശന ദിനാചരണത്തോടനുബന്ധിച്ച് ബുധനാഴ്ച പുറപ്പെടുവിച്ച രണ്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ട്രംപ് ഐക്യ ആഹ്വാനം പുറപ്പെടുവിച്ചത്. പ്രചാരണവേളയിലെ …
സ്വന്തം ലേഖകന്‍: ഇസ്രായേലില്‍ വന്‍ കാട്ടുതീ, തീക്കാറ്റിന്റെ ഭീഷണിയില്‍ വിറച്ച് ജനങ്ങള്‍. പ്രധാന ഇസ്രയേല്‍ നഗരമായ ഹൈഫക്കടുത്ത് തുടങ്ങിയ കാട്ടുതീയാണ് ജനവാസകേന്ദ്രങ്ങളിലേക്ക് പടര്‍ന്നുപിടിച്ച് വന്‍ നാശനഷ്ടങ്ങളുണ്ടാക്കിയത്. വ്യാഴാഴ്ച കത്തിത്തുടങ്ങിയ തീ ഇനിയും നിയന്ത്രിക്കാനായിട്ടില്ല. ഒരു ലക്ഷത്തോളം ആളുകളെ സംഭവസ്ഥലത്തുനിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തുറമുഖനഗരമായ ഇവിടെ സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2010ല്‍ 44 പേരുടെ മരണത്തിനിടയാക്കിയ കാട്ടുതീ ദുരന്തം …
സ്വന്തം ലേഖകന്‍: അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും പുതിയ ഇന്ത്യന്‍ കറന്‍സിക്ക് നേപ്പാളില്‍ നിരോധനം. പുതിയ ഇന്ത്യന്‍ കറന്‍സികള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് നേപ്പാളിന്റെ കേന്ദ്ര ബാങ്കായ നേപ്പാള്‍ രാഷ്ട്ര ബാങ്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരം റിസര്‍വ് ബാങ്ക് വിജ്ഞാപനം പുറത്തിറക്കുന്നത് വരെയാണ് നിരോധനം. വിദേശ പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ കറന്‍സി കൈവശം വയ്ക്കുന്നതിനുള്ള അനുമതിയാണ് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജയായ നിക്കി ഹേലി ഐക്യരാഷ്ട്ര സഭയിലെ യുഎസ് പ്രതിനിധിയാകും, യുഎസില്‍ കാബിനറ്റ് പദവി കിട്ടുന്ന ആദ്യ ഇന്ത്യന്‍ വംശജ. സൗത്ത് കരോളൈനയിലെ റിപബ്ലിക്കന്‍ ഗവര്‍ണറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലിയെ യുഎന്നിലെ യുഎസ് സ്ഥാനപതിയായി നിയമിക്കുമെന്നു ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തില്‍ കാബിനറ്റ് പദവിയില്‍ നിയമിക്കപ്പെടുന്ന ആദ്യ വ്യക്തിയാണ്. യുഎസില്‍ …
സ്വന്തം ലേഖകന്‍: ദലൈലാമയുടെ മംഗോളിയന്‍ സന്ദര്‍ശനം, കടുത്ത എതിര്‍പ്പുമായി ചൈന, ട്രംപുമായി ചര്‍ച്ച നടത്തുമെന്ന് ദലൈലാമ. ടിബത്തന്‍ ആത്മീയ നേതാവിന്റെ സന്ദര്‍ശനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മംഗോളിയയില്‍നിന്നുള്ള പ്രതിനിധി സംഘവുമായുള്ള ചര്‍ച്ച ബെയ്ജിംഗ് റദ്ദാക്കി. മംഗോളിയന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ ബെയ്ജിംഗ് സന്ദര്‍ശനം നീട്ടിവയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ടിബറ്റുകാരുടെ ആത്മീയാചാര്യനായ ദലൈലാമയെ വിഘടനവാദികളുടെ നേതാവായാണു ചൈന കാണുന്നത്. ലാമയ്ക്ക് വിദേശ …
സ്വന്തം ലേഖകന്‍: പൈലറ്റുമാരുടെ സമരത്തില്‍ വലഞ്ഞ് ജര്‍മന്‍ വിമാനക്കമ്പനി ലുഫ്താന്‍സ, റദ്ദാക്കിയത് 876 സര്‍വീസുകള്‍. ഷെഡ്യൂള്‍ ചെയ്ത 3000 ഫ്‌ലൈറ്റുകളില്‍ 876 എണ്ണമാണ് റദ്ദാക്കിയത്. വേതന തര്‍ക്കത്തെ തുടര്‍ന്നാണ് പൈലറ്റ് യൂണിയന്‍ സമരം പ്രഖ്യാപിച്ചത്. പൈലറ്റ് സമരം വിമാനക്കമ്പനിയുടെ പതിനായിരക്കണക്കിന് യാത്രക്കാരെ പ്രതികൂലമായി ബാധിച്ചു. 2014 ഏപ്രിലിന് ശേഷം പൈലറ്റ് യൂണിയന്‍ പ്രഖ്യാപിച്ച 14 മത്തെ …
സ്വന്തം ലേഖകന്‍: കൊളംബിയയില്‍ സര്‍ക്കാരും ഫാര്‍ക് ഗറില്ലകളും തമ്മില്‍ പുതിയ സമാധാന കരാറില്‍ ഒപ്പുവക്കും, എതിര്‍പ്പുമായി പ്രതിപക്ഷം. 2.6 ലക്ഷം പേരുടെ മരണത്തിനിടയാക്കിയ അരനൂറ്റാണ്ടിലേറെ നീണ്ട പോരാട്ടം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കരാര്‍. ഇതിനായി കൊണ്ടുവന്ന ആദ്യ കരാര്‍ ജനഹിത പരിശോധനയില്‍ തള്ളിയ സാഹചര്യത്തിലാണ് പുതിയ കരാറിന് രൂപം നല്‍കിയത്. പുതിയ കരാര്‍ കോണ്‍ഗ്രസില്‍ അംഗീകാരത്തിന് സമര്‍പ്പിക്കും. …
സ്വന്തം ലേഖകന്‍: ഏഴു മത്സ്യത്തൊഴിലാളികളെ രക്ഷിച്ച ഇന്ത്യന്‍ മര്‍ച്ചന്റ് നേവി ക്യാപ്റ്റന്‍ രാധികാ മേനോന് ധീരതക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം, ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ വനിത. ബംഗാള്‍ ഉള്‍ക്കടലില്‍ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന മത്സബന്ധന ബോട്ടില്‍നിന്ന് ഏഴു മത്സ്യത്തൊഴിലാളികളെ രക്ഷിച്ചതാണ് രാധികാ മേനോനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഇന്ത്യയുടെ ആദ്യത്തെ മര്‍ച്ചന്റ് നേവി വനിതാ ക്യാപ്റ്റന്‍ കൂടിയാണ് മലയാളിയായ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിന് അനുവദിച്ച സമയം തീരുന്നു, ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്റെ ഓര്‍മപ്പെടുത്തല്‍. യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകാന്‍ ബ്രിട്ടന് അനുവദിച്ച സമയം അടുക്കുകയാണെന്നും നടപടികള്‍ വേഗത്തിലാക്കണമെന്നും യൂനിയന്‍ പാര്‍ലമെന്റ് പ്രതിനിധി ആവശ്യപ്പെട്ടു. ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ ബ്രിട്ടന്റെ ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ഡേവിസുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് ബ്രെക്‌സിറ്റ് വിഷയത്തില്‍ യൂനിയന്‍ നിയോഗിച്ച മധ്യസ്ഥനും ബെല്‍ജിയം മുന്‍ …
സ്വന്തം ലേഖകന്‍: ജപ്പാനിലും ന്യൂസിലന്‍ഡിലും വീണ്ടും ശക്തമായ ഭൂചലനം, സുനാമി ഭീഷണിയുള്ളതായി ശാസ്ത്രജ്ഞര്‍. വടക്കുകിഴക്കന്‍ ജപ്പാനിലെ തീരദേശ മേഖലകളിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഫുകുഷിമ ആണവ നിലയത്തിനു സമീപത്ത് വരെ സുനാമിത്തിരകള്‍ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടര്‍ന്ന് ഫുകുഷിമ ആണവ നിലയത്തിന്റെ പ്രവര്‍ത്തനം …