സ്വന്തം ലേഖകന്‍: 10 വര്‍ഷം കൊണ്ട് വന്‍ ആണവ ശക്തിയാകാന്‍ പാകിസ്താന്‍ ഒരുങ്ങുന്നതായി അമേരിക്കന്‍ ആണവ വിദഗ്ദരുടെ റിപ്പോര്‍ട്ട്. നിലവില്‍ പാകിസ്താന്റെ കൈവശം? 130 മുതല്‍ 140 വരെ ആണവ പോര്‍മുനകള്‍ ഉണ്ടാകാമെന്ന് പറയുന്ന റിപ്പോര്‍ട്ട് അടുത്ത 10 വര്‍ഷം കൊണ്ട് 350 ഓളം ആണവ പോര്‍മുനകളുമായി ലോകത്തിലെ മൂന്നാമത്തെ വലിയ ആണവ രാജ്യമായി മാറാനാണ് …
സ്വന്തം ലേഖകന്‍: മലേഷ്യയില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരങ്ങള്‍ പ്രകടനം നടത്തി, അടിച്ചമര്‍ത്താന്‍ പ്രധാനമന്ത്രി നജീബ് റസാഖ്. അഴിമതി വിവാദത്തില്‍ കുടുങ്ങിയ പ്രധാനമന്ത്രി നജീബ് റസാഖിന്റെ രാജി ആവശ്യപ്പെട്ട് ക്വാലാലംപുരില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. ജനങ്ങളുടെ ക്ഷേമത്തിനായി ചെലഴിക്കേണ്ട കോടിക്കണക്കിനു ഡോളര്‍ പ്രധാനമന്ത്രി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചെന്നാണ് ആരോപണം. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷ …
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ ഇന്ത്യയുടെ നട്ടെല്ലൊടിച്ചതായി ഗാര്‍ഡിയന്‍ പത്രം, ലോക മാധ്യമങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ താരപരിവേഷം മങ്ങുന്നു. വേണ്ടത്ര ആലോചനയില്ലാതെ നടപ്പാക്കിയ തീരുമാനം ഇന്ത്യന്‍ സമ്പ്ദ്‌വ്യവസ്ഥ തകര്‍ക്കുന്നതാണെന്ന് മുഖപ്രസംഗത്തില്‍ പത്രം വിലയിരുത്തുന്നു. ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാത്രി, അദ്ദേഹത്തോട് സാദൃശ്യം പുലര്‍ത്തുന്ന ദേശീയവാദികളായ രാഷ്ട്രനേതാക്കള്‍ സ്വന്തം രാജ്യങ്ങളില്‍ കുഴപ്പം …
സ്വന്തം ലേഖകന്‍: ബക്കിങാം കൊട്ടാരം മുഖം മിനുക്കുന്നു, ചെലവ് 2664 കോടി രൂപ. ബ്രിട്ടീഷ് രാജ്ഞിയുടെ വസതിയായ ബക്കിങാം കൊട്ടാരം നവീകരിക്കാനൊരുങ്ങുന്നു. 36.9 കോടി യൂറോ(ഏകദേശം 2664 കോടി ഇന്ത്യന്‍ രൂപ) ആണ് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം നടത്തുന്ന ഏറ്റവുംവലിയ നവീകരണ പദ്ധതിക്ക് ചെലവു കണക്കാക്കുന്നത്. 60 വര്‍ഷത്തോളം പഴക്കമുള്ള വൈദ്യുതകേബിളുകളും പഴയ പൈപ്പുകളും മാറ്റുന്നതിനൊപ്പം കൊട്ടാരം …
സ്വന്തം ലേഖകന്‍: ഇ പോസ്റ്റല്‍ വോട്ടില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കിയത് എന്തുകൊണ്ട്? കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടി. പ്രവാസികള്‍ക്ക് വിദേശത്തുനിന്നുതന്നെ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന കാര്യത്തില്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നടപടിക്രമങ്ങളിലെ പുരോഗതിയാണ് കോടതി ആരാഞ്ഞത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സൈനികര്‍ക്കും തപാല്‍ വോട്ട് സൗകര്യം അനുവദിച്ചെങ്കിലും പ്രവാസികളെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും ചീഫ് …
സ്വന്തം ലേഖകന്‍: ഇറാക്കിലെ മൊസൂളില്‍ നിന്നും സിറിയയിലേക്ക് ആയിരങ്ങളുടെ കൂട്ടപലായനം, സ്ഥിതി അതീവ ഗുരുതരമെന്ന് നിരീക്ഷകര്‍. ഐഎസിനെതിരായ യുദ്ധം ഇറാക്ക് സൈന്യം ശക്തമാക്കിയതോടെ മൊസൂളില്‍നിന്നും ഇതുവരെ ഏകദേശം 14,000 ആളുകളാണ് സിറിയയിലേക്ക് കടന്നതെന്നാണ് കണക്കുകള്‍. ഐഎസിന്റെ ശക്തി കേന്ദ്രമായ മൊസൂള്‍ പിടിക്കാനുള്ള പൊരിഞ്ഞ പോരാട്ടത്തിലാണ് ഇവിടെ ഇറാക്ക് സൈന്യം. സിറിയയിലെ ഹസാക്ക പ്രവിശ്യയിലേക്കു മാത്രം 8,000 …
സ്വന്തം ലേഖകന്‍: മൈക്കിള്‍ ഫ്‌ലിന്‍ ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ്, റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് മൈക് പൊംപിയോ സിഐഎ ഡയറക്ടറാകും. സെനറ്റര്‍ ജെഫ് സെഷന്‍സിനെ അറ്റോണി ജനറലായി നിയമിക്കാനും തീരുമാനമായി. മുന്‍ ഇന്റലിജന്‍സ് മേധാവിയും ഒബാമ ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനുമാണ് മൈക്കിള്‍ ഫ്‌ലിന്‍. വെള്ളിയാഴ്ചയാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പുതിയ നിയമനങ്ങളെക്കുറിച്ച് പ്രഖ്യാപിച്ചത്. ഇന്റലിജന്‍സ് മേധാവിയായിരുന്ന …
സ്വന്തം ലേഖകന്‍: നോട്ട് അസാധുവാക്കല്‍, മോഡിയെ തല്ലിയും തലോടിയും ചൈനീസ് മാധ്യമങ്ങള്‍. കള്ളപ്പണവും കള്ളനോട്ടും നിയന്ത്രിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നീക്കം രാഷ്ട്രീയ തമാശയെന്ന് ഒരു വിഭാഗം ചൈനീസ് മാധ്യമങ്ങള്‍ വിലയിരുത്തുമ്പോള്‍ മറ്റു ചിലര്‍ ധീരമായ നീക്കമെന്നാണ് നടപടിയെ വിശേഷിപ്പിച്ചത്. കള്ളപ്പണവും കള്ളനോട്ടും രാജ്യത്ത് ഇല്ലാതാക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ കഴിയാതെ പോയതിനാല്‍ വെറും കാട്ടിക്കൂട്ടലുകളായിട്ടാണ് ഇപ്പോള്‍ ചൈനീസ് …
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റായി അവസാന സന്ദര്‍ശനത്തിനായി ഒബാമ യൂറോപ്പില്‍, ട്രംപിന്റെ വരവില്‍ ആശങ്ക പ്രകടിപ്പിച്ച് ജര്‍മ്മനിയും ബ്രിട്ടനും ഫ്രാന്‍സും. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റാകുന്നതിന്റെ ആശങ്ക യൂറോപ്യന്‍ രാജ്യങ്ങള്‍ ബറാക് ഒബാമയുമായി പങ്കുവെച്ചു. യൂറോപ്പിലേക്ക് ഒബാമ നടത്തിയ അവസാന ഔദ്യോഗിക സന്ദര്‍ശനമായിരുന്നു ഇത്. ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് …
സ്വന്തം ലേഖകന്‍: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം മൂന്നു ദിവസത്തിനുള്ളില്‍ പിന്‍വലിക്കണമെന്ന് മമതാ ബാനര്‍ജി, കേജ്‌രിവാളുമായി കൈകോര്‍ത്ത് വന്‍ പ്രക്ഷോഭത്തിന് പദ്ധതി. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും ഇരു നേതാക്കാളും വ്യക്തമാക്കി. സാധാരണക്കാരാണ് ദുരിതം അനുഭവിക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൂന്ന് ദിവസംകൂടി അനുവദിക്കുകയാണ്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാത്തപക്ഷം …