സ്വന്തം ലേഖകന്‍: ഡൊണാള്‍ഡ് ട്രംപുമായി കൂട്ടുകൂടാന്‍ തയ്യാറെന്ന് റഷ്യന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, കൂട്ടിക്കാഴ്ച നടത്താന്‍ ധാരണ. റഷ്യയും യു.എസും തമ്മിലുള്ള നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കാന്‍ നിയുക്ത യു.എസ് പ്രസിഡന്റ് ട്രംപുമായി ചര്‍ക്ക് തയാറെന്ന് പുടിന്‍ അറിയിച്ചു. ഇരുവരും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ട്രംപിന്റെ വിജയം മറ്റു ലോകരാഷ്ട്രങ്ങള്‍ ആശങ്കയോടെ …
സ്വന്തം ലേഖകന്‍: ജര്‍മ്മനിയില്‍ ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മേയര്‍ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥി. ഇപ്പോഴത്തെ വിദേശകാര്യ മന്ത്രിയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവുമായ ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റയിന്‍മെയര്‍ ആയിരിക്കും ജര്‍മനിയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥിയെന്ന് ഭരണ സഖ്യകക്ഷിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു. സഖ്യത്തിനു വേണ്ടി എസ്.പി.ഡി അധ്യക്ഷനും വൈസ് ചാന്‍സലറുമായ സീഗ്മര്‍ ഗബ്രിയേലാണ് …
സ്വന്തം ലേഖകന്‍: ന്യൂസിലാന്‍ഡില്‍ തുടര്‍ചലനങ്ങള്‍, ഇത്തവണ റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 6.3, രണ്ടു പേര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അനുഭവപ്പെട്ട 7.5 തീവ്രതയുള്ള ആദ്യ ഭൂചലനത്തിനു മണിക്കൂറുകള്‍ക്ക് ശേഷമാണ് രണ്ടാമത്തെ ഭൂചലനം. ആദ്യ ഭൂകമ്പത്തില്‍ രണ്ട് പേര്‍ മരണപ്പെടുകയും സൂനാമിയുണ്ടാകുകയും ചെയ്തിരുന്നു. ക്രൈസ്റ്റ്ചര്‍ച്ചിന് വടക്കുകിഴക്ക് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രദേശിക സമയം ഉച്ചയ്ക്ക് 1.45 ഓടെ …
സ്വന്തം ലേഖകന്‍: ട്രംപിന് യുഎസ് പ്രസിഡന്റിന്റെ ശമ്പളവും വൈറ്റ് ഹൗസും വേണ്ട, പേരിന് പ്രതിവര്‍ഷം ഒരു ഡോളര്‍ ശമ്പളം മതിയെന്ന് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റിന് ലഭിക്കേണ്ട വാര്‍ഷിക ശമ്പളമായ നാല് ലക്ഷം ഡോളര്‍ വേണ്ടെന്ന് വ്യക്തമാക്കിയ നിയുക്ത അമേരിക്ക പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമപരമായി ശമ്പളം വാങ്ങണം എന്നതിനാല്‍, പ്രതിവര്‍ഷം ഒരു ഡോളര്‍ സ്വീകരിക്കുമെന്നും സി.ബി.എസ് …
സ്വന്തം ലേഖകന്‍: 500, 1000 നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി, നരേന്ദ്ര മോഡിക്കെതിരെ എന്‍ഡിഎയില്‍ പടയൊരുക്കം. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. നോട്ട് അസാധുവാക്കിയ നടപടിക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനങ്ങള്‍ സര്‍ക്കാരിനൊപ്പമുണ്ട്. പാര്‍ട്ടി പ്രതിസന്ധിയിലാകേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, ധനമന്ത്രി …
സ്വന്തം ലേഖകന്‍: പശ്ചിമ മ്യാന്മറിലെ റോഹിങ്ക്യ വംശജര്‍ക്കു നേരെ വ്യാപക ആക്രമം, മ്യാന്മര്‍ സൈന്യം വീടുകള്‍ തീവച്ചു നശിപ്പിച്ചതായി റിപ്പോര്‍ട്ട്. റോഹിങ്ക്യക്കാര്‍ താമസിക്കുന്ന ഗ്രാമങ്ങളില്‍ അവരുടെ വീടുകളും കെട്ടിടങ്ങളും വ്യാപകമായി തീവെച്ചു നശിപ്പിച്ചതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്.ആര്‍.ഡബ്‌ള്യു) പുറത്തുവിട്ടു. 400 കെട്ടിടങ്ങളും മൂന്നു ഗ്രാമങ്ങളും അഗ്‌നിക്കിരയായതായി എച്ച്.ആര്‍.ഡബ്‌ള്യു …
സ്വന്തം ലേഖകന്‍: 30 ലക്ഷത്തോളം കുടിയേറ്റക്കാരെ നാടുകടത്തുകയോ ജയിലില്‍ അടക്കുകയോ ചെയ്യുമെന്ന് ഡൊണാള്‍ഡ് ട്രംപ്. സിബിഎസ് ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് മുപ്പതുലക്ഷത്തോളം നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്തുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യുമെന്ന് നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തുറന്നടിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം ട്രംപ് നല്‍കുന്ന ആദ്യത്തെ ടിവി അഭിമുഖമായിരുന്നു ഇത്. അധികാരത്തിലെത്തിയതിനുശേഷം എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുമെന്നു …
സ്വന്തം ലേഖകന്‍: പാക് ബലൂചിസ്താനിലെ സൂഫി പള്ളിയില്‍ സ്‌ഫോടനം, മരണം 52 ആയി, ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ലസബെല ജില്ലയിലെ ദര്‍ഗ ഷാ നൂറനി പള്ളിക്ക് സമീപം സൂഫി നൃത്തം ആസ്വദിച്ചു കൊണ്ടിരുന്നവരാണ് കൊല്ലപ്പെട്ടവരില്‍ അധികവും. മരിച്ചവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായി അധികൃതര്‍ വ്യക്തമാക്കി. നൂറുകണക്കിന് പേര്‍ക്ക് ഗുരുതരമായി പരുക്കേട്ട്റ്റുണ്ട്. മരണനിരക്ക് ഉയര്‍ന്നേക്കാം …
സ്വന്തം ലേഖകന്‍: ന്യൂസിലന്‍ഡില്‍ ഭൂചലനവും സുനാമിയും, രണ്ടു പേര്‍ മരിച്ചു, തിരമാലകള്‍ മൂന്നു മീറ്റര്‍ വരെ ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍. റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് തൊട്ടുപിന്നാലെ സുനാമിയുമെത്തി. ന്യൂസിലന്‍ഡ് തെക്കന്‍ ദ്വീപായ കെയ്ക്കൂരയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെയാണ് സുനാമി വീശിയടിച്ചത്. കിഴക്കന്‍ തീര നഗരമായ …
സ്വന്തം ലേഖകന്‍: ട്രംപിനും ഇന്ത്യക്കുമിടയിലെ കീറാമുട്ടിയായി എച്ച്1 ബി വിസ, പുതിയ സര്‍ക്കാരിന്റെ നിലപാട് ഉറ്റുനോക്കി ഇന്ത്യന്‍ പ്രവാസികള്‍. ഡൊണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രധാന പ്രശ്‌നമായി എച്ച്1 ബി വിസ ഉയര്‍ന്നു വന്നേക്കാമെന്ന് അമേരിക്കന്‍ ഹെറിറ്റേജ് ഫൗണ്ടേഷന്‍ അംഗമായ ലിസ കര്‍ടസ് ചൂണ്ടിക്കാട്ടി. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കര്‍ടസ്. …