1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ഇറാനിലേക്ക് മൊറോക്കന്‍ അംബാസിഡര്‍
ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ഇറാനിലേക്ക് മൊറോക്കന്‍ അംബാസിഡര്‍
സ്വന്തം ലേഖകന്‍: ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ഇറാനിലേക്ക് മൊറോക്കന്‍ അംബാസിഡര്‍. 2009 ല്‍ ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്നായിരു?ന്നു മൊറാക്കോ ഇറാനില്‍ നിന്നും അംബാസിഡറേയും ഉന്നത ഉദ്യോഗസ്?ഥരേയും തിരിച്ച്? വിളിച്ചത്?.രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനു വേണ്ടിയാണു ഇറാനില്‍ വീണ്ടും അംബാസിഡറെ നിയമിച്ചത്. സംഘര്‍ഷങ്ങള്‍ പരിഹരിക്കാനായി ഇരു രാജ്യങ്ങളുടേയും ഉന്നത ഉദ്യോഗസ്?ഥര്‍മാര്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ്? പുതിയ …
അമേരിക്കയിലെ ഇന്ത്യന്‍ ഹൈന്ദവ സംഘടനയുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ ഡൊണാള്‍ഡ് ട്രംപ്
അമേരിക്കയിലെ ഇന്ത്യന്‍ ഹൈന്ദവ സംഘടനയുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ ഡൊണാള്‍ഡ് ട്രംപ്
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഇന്ത്യന്‍ ഹൈന്ദവ സംഘടനയുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ ഡൊണാള്‍ഡ് ട്രംപ്.ശനിയാഴ്ച ന്യൂജഴ്‌സിയില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ട്രംപ് പ്രസംഗിക്കും. ഭീകരാക്രമണത്തില്‍ ഇരകളായവര്‍ക്കു വേണ്ടിയുള്ള ചാരിറ്റി ഇവന്റിലാണ് ട്രംപ് എത്തുന്നത്. ‘റിപ്പബ്ലിക്കന്‍ ഹിന്ദു കൂട്ടായ്മ (ആര്‍.എച്ച്.സി) എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ട്രംപ് ആദ്യമായാണ് ഇന്തോഅമേരിക്കന്‍ വംശജരുടെ പരിപാടിക്കെത്തുന്നത്. …
സിറിയയില്‍ നടക്കുന്നത് റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള നിഴല്‍ യുദ്ധമെന്ന് സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദ്
സിറിയയില്‍ നടക്കുന്നത് റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള നിഴല്‍ യുദ്ധമെന്ന് സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദ്
സ്വന്തം ലേഖകന്‍: സിറിയയില്‍ നടക്കുന്നത് റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള നിഴല്‍ യുദ്ധമെന്ന് സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദ്. കിഴക്കന്‍ ആലപ്പോ ഭീകരവിമുക്തമാക്കുകയാണ് അടിയന്തരാവശ്യമെന്നും അദ്ദേഹം റഷ്യന്‍ പത്രമായ കോംസോമോള്‍സ്‌കയാ പ്രവദയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. തുര്‍ക്കിയില്‍നിന്നാണു ഭീകരര്‍ എത്തിയത്. ആലപ്പോയിലെ ഭീകരരെ തുരത്തി തുര്‍ക്കിയിലേക്ക് തിരിച്ചയയ്ക്കുകയോ വകവരുത്തുകയോ ചെയ്യണം. ഇതല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് …
ഭരണത്തില്‍ പുതിയ ലോക റെക്കോര്‍ഡുമായി എലിസബത്ത് രാജ്ഞി
ഭരണത്തില്‍ പുതിയ ലോക റെക്കോര്‍ഡുമായി എലിസബത്ത് രാജ്ഞി
സ്വന്തം ലേഖകന്‍: ഭരണത്തില്‍ പുതിയ ലോക റെക്കോര്‍ഡുമായി എലിസബത്ത് രാജ്ഞി. തായലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജിന്റെ അന്ത്യത്തോടെ ജീവിച്ചിരിക്കുന്നവരില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കാലം രാജഭരണം നിര്‍വഹിച്ച ആള്‍ എന്ന ബഹുമതിയാണ് എലിസബത്ത് രാജ്ഞിക്ക് സ്വന്തമായത്. 70 വര്‍ഷത്തെ രാജഭരണത്തിന് വിരാമമിട്ടാണ് 88 മത്തെ വയസ്സില്‍ കഴിഞ്ഞ ദിവസം അതുല്യതേജ് ലോകത്തോട് വിടപറഞ്ഞത്. 1946 ല്‍ …
ബ്രിക്‌സ് ഉച്ചകോടിക്ക് ഗോവയില്‍ ഇന്ന് തുടക്കമാകും, ഭീകരതക്കെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ
ബ്രിക്‌സ് ഉച്ചകോടിക്ക് ഗോവയില്‍ ഇന്ന് തുടക്കമാകും, ഭീകരതക്കെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ
സ്വന്തം ലേഖകന്‍: ബ്രിക്‌സ് ഉച്ചകോടിക്ക് ഗോവയില്‍ ഇന്ന് തുടക്കമാകും, ഭീകരതക്കെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ. എട്ടാമത് ദ്വിദിന ബ്രിക്‌സ് ഉച്ചകോടിക്കൊപ്പം 17 മത് ഇന്ത്യ, റഷ്യാ വാര്‍ഷിക ഉച്ചകോടിയും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്. ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഈ ഉച്ചകോടി വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററില്‍ വ്യക്തമാക്കി. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, …
ബംഗ്ലാദേശില്‍ ഇന്ത്യ, ചൈന വടംവലി, ബംഗ്ലാദേശിന് 24 മില്യണ്‍ ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്ത് ചൈന
ബംഗ്ലാദേശില്‍ ഇന്ത്യ, ചൈന വടംവലി, ബംഗ്ലാദേശിന് 24  മില്യണ്‍ ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്ത് ചൈന
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ ഇന്ത്യ, ചൈന വടംവലി, ബംഗ്ലാദേശിന് 24 മില്യണ്‍ ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്ത് ചൈന. ചൈനീസ് പ്രസിഡന്റ് സി ജിംപിങ്ങിന്റെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പായി ബംഗ്‌ളാദേശിന് 24 ബില്യണ്‍ ഡോളര്‍ സഹായം ചൈന പ്രഖ്യാപിച്ചു. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഈ സഹായം വൈദ്യുതി ഉത്പാദനം, തുറമുഖം, റയില്‍വേ മേഖലകളിലാണ് ബംഗ്ലാദേശിന് തുണയാകുക. …
സൗദിയില്‍ പുതിയ വിവാഹ മാര്‍ഗ നിര്‍ദേശങ്ങള്‍, സൗദി പൗരന്മാര്‍ക്ക് വിദേശികളെ വിവാഹം കഴിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധം
സൗദിയില്‍ പുതിയ വിവാഹ മാര്‍ഗ നിര്‍ദേശങ്ങള്‍, സൗദി പൗരന്മാര്‍ക്ക് വിദേശികളെ വിവാഹം കഴിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധം
സ്വന്തം ലേഖകന്‍: സൗദിയില്‍ പുതിയ വിവാഹ നിയമം, സൗദി പൗരന്മാര്‍ക്ക് വിദേശികളെ വിവാഹം കഴിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധം. പുതിയ പരിഷ്‌ക്കാരം അനുസരിച്ച് ഇനി മുതല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടു കൂടി മാത്രമേ സൗദിക്കാര്‍ക്ക് വിദേശികളെ വിവാഹം ചെയ്യാനാകൂ. 40 മുതല്‍ 65 വയസുവരെ പ്രായമുള്ള സൗദി പുരുഷന്മാര്‍ക്കാന് വിദേശികളായ യുവതികളെ വിവാഹം …
യുഎസില്‍ പാക് വംശജനായ ഏഴു വയസ്സുകാരനുനേരെ സ്‌കൂള്‍ബസില്‍ വംശീയാക്രമണം
യുഎസില്‍ പാക് വംശജനായ ഏഴു വയസ്സുകാരനുനേരെ സ്‌കൂള്‍ബസില്‍ വംശീയാക്രമണം
സ്വന്തം ലേഖകന്‍: യുഎസില്‍ പാക് വംശജനായ ഏഴു വയസ്സുകാരനുനേരെ സ്‌കൂള്‍ബസില്‍ വംശീയാക്രമണം. സ്‌കൂളില്‍നിന്ന് വീട്ടിലേക്കു വരുന്നതിനിടെ ബസില്‍വെച്ച് അബ്ദുല്‍ ഉസ്മാനി എന്ന വിദ്യാര്‍ഥിയെ അഞ്ചു സഹപാഠികള്‍ ചേര്‍ന്ന് തള്ളി താഴെയിടുകയും കൂട്ടംചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മുസ്ലിമാണെന്നും പാകിസ്താനിയാണെന്നും പറഞ്ഞായിരുന്നു വഴിയിലുടനീളം ക്രൂരമര്‍ദനം. വടക്കന്‍ കരോലൈനയിലെ എലമെന്ററി സ്‌കൂളില്‍ വിദ്യാര്‍ഥികളാണ് ഇവര്‍. സംഭവത്തോടെ ഈ പാക് …
ബ്രക്‌സിറ്റിനെതിരെ നിയമ പോരാട്ടം മുറുകുന്നു, പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെ കോടതിയില്‍ ഹര്‍ജി
ബ്രക്‌സിറ്റിനെതിരെ നിയമ പോരാട്ടം മുറുകുന്നു,  പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെ കോടതിയില്‍ ഹര്‍ജി
സ്വന്തം ലേഖകന്‍: ബ്രക്‌സിറ്റിനെതിരെ നിയമ പോരാട്ടം മുറുകുന്നു, പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെ കോടതിയില്‍ ഹര്‍ജി. ബ്രിട്ടന്റെ യൂറോപ്യന്‍ യൂനിയനില്‍നിന്നുള്ള പുറത്തുപോക്കിനെതിരെ രാജ്യത്തിനകത്തെ നിയമപോരാട്ടം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള സംഭാഷണങ്ങള്‍ ആരംഭിക്കാനുള്ള പ്രധാനമന്ത്രി തെരേസ മെയുടെ അവകാശത്തെ ചോദ്യം ചെയ്യുന്ന ഹരജിയാണ് ബ്രിട്ടീഷ് കോടതി മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്. ജൂണ്‍ 23 നടന്ന …
ലോകത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന ബഹുമതിയുള്ള തായ്ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജ് അന്തരിച്ചു
ലോകത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന ബഹുമതിയുള്ള തായ്ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജ് അന്തരിച്ചു
സ്വന്തം ലേഖകന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന ബഹുമതിയുള്ള തായ്?ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജ് അന്തരിച്ചു. 88 വയസ്സായിരുന്നു. ഏഴു പതിറ്റാണ്ടുകാലമാണ് ഇദ്ദേഹം തായ്?ലന്‍ഡിന്റെ സിംഹാസനത്തിലിരുന്നത്. രാഷ്ട്രീയമായി ചിതറിക്കിടന്ന രാജ്യത്തെ ഒന്നിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഭരണാധികാരിയായാണ് അതുല്യതേജ് വിലയിരുത്തപ്പെടുന്നത്. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന ഇദ്ദേഹം ആശുപത്രിയിലാണ് മരിച്ചതെന്ന് കൊട്ടാരവൃത്തങ്ങള്‍ പറഞ്ഞു. മക്കളടക്കമുള്ള കുടുംബാംഗങ്ങളെല്ലാം അന്ത്യസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. …