സ്വന്തം ലേഖകന്‍: മൊസൂളില്‍ലെ ഇസ്ലാമിക് സ്‌റ്റേറ്റ് കേന്ദ്രം ഇറാഖി സൈന്യം വളഞ്ഞു, തീവ്രവാദികളോട് പേടിച്ചോടരുതെന്ന് ആഹ്വാനം ചെയ്ത് അല്‍ ബാഗ്ദാദിയുടെ ശബ്ദ സന്ദേശം. ആയിരം മടങ്ങ് എളുപ്പമുള്ള അപമാനത്തോടെയുള്ള പിന്‍തിരിഞ്ഞ് ഓടലിന് പകരം അഭിമാനത്തോടെ മണ്ണ് പിടിച്ചു നിര്‍ത്താനും ദൈവത്തിന്റെ ശത്രുക്കളെ നേരിടാനും സന്ദേശത്തില്‍ ബാഗ്ദാദി ആഹ്വാനം ചെയ്യുന്നു. ഒരു വര്‍ഷത്തിനിടെ ഇതാദ്യമായിട്ടാണ് ഇത്തരത്തിലുള്ള സന്ദേശം …
സ്വന്തം ലേഖകന്‍: 33 വര്‍ഷത്തിനു ശേഷം പൗണ്ട് നാണയത്തിന് പുതിയ മുഖം നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍. പൗണ്ട് നാണയത്തിന്റെ 33 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി അതിനെ പുതുക്കാന്‍ തയാറെടുക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. പുതുക്കിയ ഡിസൈനിലുള്ള നാണയം 2017 മാര്‍ച്ചില്‍ പുറത്തിറങ്ങും. ഇപ്പോഴത്തെ പൗണ്ട് നാണയം 1983 മുതല്‍ നിലവിലുണ്ട്. 1984 ല്‍ പുറത്തിറക്കല്‍ നിര്‍ത്തിയ ഒരു പൗണ്ട് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ലൈംഗിക അടിമയായിരുന്ന 17 കാരി യസീദി പെണ്‍കുട്ടിക്ക് പറയാനുള്ളത് നരകക്കാഴ്ചകളുടെ കഥകള്‍. ഐഎസിന് കീഴില്‍ 27 മാസത്തോളം ലൈംഗികാടിമയായിരുന്ന ബാസിമയെന്ന 17 കാരിയെയാണ് സിറിയയില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചത്. 2014 ആഗസ്റ്റ് 3 നാണ് ബാസിമയേയും കുടുംബത്തേയും യസീദി നഗരമായ സീഞ്ഞാറില്‍ നാട്ടുകാരെ സാത്താന്‍ സേവക്കാര്‍ എന്ന് പറഞ്ഞ് പിടിച്ചുകൊണ്ടു …
സ്വന്തം ലേഖകന്‍: കാത്തോലിക്കാ സഭയില്‍ വനിതാ പൗരോഹിത്യം അസാധ്യം, നിലപാട് വ്യക്തമാക്കി മാര്‍പാപ്പ. ഇക്കാര്യത്തിലുള്ള സഭയുടെ നിലപാട് തന്റെ മുന്‍ഗാമിയും വിശുദ്ധനുമായ ജോണ്‍ രണ്ടാമന്‍ മാര്‍പാപ്പ വിശദീകരിച്ചിട്ടുള്ളതാണെന്നും ഇതില്‍ ഒരു വ്യത്യാസവും വരുത്തില്ലെന്നും മാര്‍പാപ്പ വ്യക്തമാക്കി. ഔദ്യോഗിക സന്ദര്‍ശനത്തിനായി സ്വീഡനിലെത്തിയപ്പോഴാണ് മാര്‍പാപ്പ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. സ്വീഡനില്‍ മാര്‍പാപ്പയെ സ്വീകരിക്കാനെത്തിയ സ്വീഡിഷ് സംഘത്തിലെ ലൂഥറന്‍ സഭയുടെ …
സ്വന്തം ലേഖകന്‍: യൂറോപ്പില്‍ തീവ്ര നിലപാടുകാരായ വലതുപക്ഷക്കാര്‍ വേരുറപ്പിക്കുന്നു, കുടിയേറ്റക്കാര്‍ക്കും മുസ്ലീങ്ങള്‍ക്കും കഷ്ടകാലം. വിവിധ യൂറേപ്യന്‍ രാജ്യങ്ങളിലെ വര്‍ദ്ധിച്ചു വരുന്ന അശാന്തിയും അസംതൃപ്തിയും മുതലെടുത്ത് തഴച്ചുവളരുന്ന വലതുപക്ഷ പാര്‍ട്ടികളുടെ തുറുപ്പുചീട്ടുകള്‍ ക്ഷേമരാഷ്ട്ര വാഗ്ദാനവും കടുത്ത കുടിയേറ്റ വിരുദ്ധതയുമാണ്. 2002 ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാം റൗണ്ടില്‍ സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥി ലയണല്‍ ജോസ്പിനെ പരാജയപ്പെടുത്തി ഴാന്‍ മേരി …
സ്വന്തം ലേഖകന്‍: ഭോപ്പാലില്‍ സിമി വിചാരണ തടവുകാരെ വെടിവച്ചു കൊന്ന സംഭവം, പോലീസ് സംശയത്തിന്റെ നിഴലില്‍, മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. സംഭവം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന ആരോപണത്തിന് ബലം നല്‍കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. പോലീസിന്റെ ജയില്‍ ചാട്ടക്കഥ കെട്ടിച്ചമച്ചാണെന്ന് സംശയം ജനിപ്പിക്കുന്ന മൂന്നു വിധത്തിലുള്ള വിഡിയോ ദൃശ്യങ്ങളാണ് ഇതിനകം പുറത്തുവന്നത്. വെടിവെച്ച് നിലത്തിട്ടിരിക്കുന്നവരില്‍ …
സ്വന്തം ലേഖകന്‍: ദുബായിലെ വായനാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത, ജോലിക്കിടെ വായിക്കാന്‍ സമയം നല്‍കുന്ന പുതിയ നിയമം നിലവില്‍ വന്നു. വായന പ്രോത്സാഹിപ്പിക്കാനായി പുസ്തകങ്ങള്‍ക്ക് ഫീസും മറ്റു നികുതികളും ഒഴിവാക്കിയിട്ടുമുണ്ട്. പ്രസിഡന്റ് ശൈഖ് ഖലീഫയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഒപ്പം ഇടപാടുകാര്‍ക്ക് വായനാ സാമഗ്രികള്‍ ലഭ്യമാക്കാന്‍ കോഫീ ഷോപ്പുകള്‍ക്കും നിര്‍ദ്ദേശമുണ്ട്. പുതിയ തലമുറയെ വായനയിലൂടെ അറിവിന്റെ …
സ്വന്തം ലേഖകന്‍: ഇറാഖിലെ മൊസൂളില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പതനം ആസന്നം, ഇറാഖി സഖ്യസേന നഗരത്തില്‍ പ്രവേശിച്ചു. ഐ.എസിന്റെ ശക്തികേന്ദ്രമായിരുന്ന മൊസൂളില്‍ ടാങ്കറുകളടക്കം വന്‍ യുദ്ധസന്നാഹത്തോടെയാണ് ഇറാഖി സേന പ്രവേശിച്ചിരിക്കുന്നത്. സേന മൊസൂളിന് തൊട്ടടുത്തുവരെ എത്തിയ സമയത്ത് ഇറാഖി പ്രധാനമന്ത്രി ഐ.എസിന് അന്ത്യശാസനം നല്‍കിയിരുന്നു. കീഴടങ്ങുകയോ മരിക്കാന്‍ തയ്യാറെടുക്കുകയോ വേണമെന്നായിരുന്നു നിര്‍ദേശം. ഇറാഖി സേനയും ഇസ്ലാമിക് സ്റ്റേറ്റും …
സ്വന്തം ലേഖകന്‍: കേരളത്തിന് അറുപതാം പിറന്നാള്‍, ഒരു വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് നിയമസഭ, ഒപ്പം വരള്‍ച്ചാ ബാധിത സംസ്ഥാനമെന്ന പദവിയും. കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികം സര്‍ക്കാറുമായി ചേര്‍ന്നാണ് നിയമസഭ വജ്രകേരളം എന്ന പേരില്‍ ആഘോഷിക്കുന്നത്. ഒരു വര്‍ഷം നീളുന്ന ആഘോഷം നിയമസഭാ അങ്കണത്തില്‍ ചൊവ്വാഴ്ച 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അതേസമയം ആശങ്കപ്പെടുത്തുംവിധം മഴ …
സ്വന്തം ലേഖകന്‍: ചരിത്രത്തില്‍ ആദ്യമായി വൈറ്റ്ഹൗസിലെ യുഎസ് പ്രസിഡന്റിന്റെ ഓഫീസില്‍ ദീപാവലി ആഘോഷം. അന്ധകാരത്തെ പ്രകാശം കീഴടക്കുന്നതിന്റെ പ്രതീകമായി ദീപം തെളിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ അഭിമാനിക്കുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ഒബാമ പറഞ്ഞു. ഭാവിയില്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഈ കീഴ്വഴക്കം പിന്തുടരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ഔദ്യോഗിക …