സ്വന്തം ലേഖകന്‍: ഹിലരി, ട്രംപ് രണ്ടാം സംവാദം, വ്യക്തിപരമായ ആരോപണങ്ങളിലൂടെ പരസ്പരം പ്രകോപിപ്പിച്ച് സ്ഥാനാര്‍ഥികള്‍. ആദ്യ സംവാദത്തില്‍ ആഭ്യന്തര കാര്യങ്ങളും രാജ്യത്തിന്റെ പ്രശ്‌നങ്ങളും പാര്‍ട്ടിക്കെതിരെയുള്ള ആരോപണങ്ങളുമായിരുന്നു നിറഞ്ഞു നിന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് രണ്ടാം സംവാദത്തിലെ ആരോപണങ്ങള്‍. ദിവസേന വിവാദങ്ങള്‍ ഉണ്ടാക്കുന്ന ട്രംപിനെ ആ കുരുക്കില്‍ തന്നെ കുടുക്കാനാണ് ഹിലരിയുടെ ലക്ഷ്യം. എന്നാല്‍ ബില്‍ ക്ലിന്റന്റെ …
സ്വന്തം ലേഖകന്‍: മാത്യു ചുഴലിക്കാറ്റിനു പിന്നാലെ ഹെയ്തിയില്‍ പകര്‍ച്ചവ്യാധികളുടെ വിളയാട്ടം, കോളറ ബാധിച്ച് 13 പേര്‍ മരിച്ചു. കനത്ത നാശ നഷ്ടം വിതച്ച മാത്യു ചുഴലിക്കാറ്റിന് പിന്നാലെ ഹെയ്ത്തിയില്‍ പകര്‍ച്ചവ്യാധികളും പിടിമുറുക്കുന്നു. കോളറ പോലുള്ള രോഗങ്ങള്‍ ബാധിച്ച് നിരവധിപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രോഗം അതിവേഗം പടരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സംഹാര താണ്ഡവമാടിയ മാത്യു …
സ്വന്തം ലേഖകന്‍: സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത നിലവില്‍ വന്നു; മാര്‍ സ്രാമ്പിക്കല്‍ അഭിഷിക്തനായി, പ്രസ്റ്റണ്‍ ദേവാലയം ഇനി സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍. പ്രസ്റ്റണിലെ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മെത്രാഭിഷേക ചടങ്ങില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനായിരുന്നു. ബ്രിട്ടനിലെ ലങ്കാസ്റ്റര്‍ രൂപത …
സ്വന്തം ലേഖകന്‍: ജോര്‍ജിയയില്‍ ഭരണകക്ഷിയായ ഡ്രീം പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്, തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി പ്രതിപക്ഷം. 67 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ഡ്രീം പാര്‍ട്ടിക്ക് 49.76 ശതമാനവും മുഖ്യ പ്രതിപക്ഷമായ യുനൈറ്റഡ് നാഷനല്‍ മൂവ്‌മെന്റിന് 26.69 ശതമാനവും വോട്ട് ലഭിച്ചതായി തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. വന്‍ ക്രമക്കേട് നടത്തിയാണ് പാര്‍ട്ടി വിജയിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. കേന്ദ്ര …
സ്വന്തം ലേഖകന്‍: ‘ഇന്ത്യയേയും ചൈനയേയും സൂക്ഷിക്കണം,’ ഹിലരിക്ക് ബില്‍ ക്ലിന്റന്‍ നല്‍കിയ രഹസ്യ ഉപദേശം പുറത്ത്. 2009 ഡിസംബറില്‍ കോപ്പന്‍ഹേഗനില്‍ നടന്ന ഉച്ചക്കോടിയില്‍ ദരിദ്ര രാജ്യങ്ങള്‍ ചൈനയ്ക്കും ഇന്ത്യയ്ക്കുമൊപ്പം ചേരുന്നത് തടയണമെന്നും ബില്‍ ക്ലിന്റന്‍ ഹിലാരിയോട് പറയുന്ന മെയിലുകള്‍ പുറത്തായി. ഉച്ചക്കോടിയില്‍ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ചര്‍ച്ച ധാരണയാകുന്നതിന്റെ തലേന്ന് സ്‌റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലരി ബില്ലിനോട് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം, പ്രമുഖ ബ്രിട്ടീഷ് മോഡല്‍ കിംബര്‍ലി മൈനേഴ്‌സ് അറസ്റ്റില്‍. കിംബര്‍ലിയുടെ ഐ.എസിനെ അനുകൂലിച്ചുകൊണ്ടുള്ള സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളാണ് അറസ്റ്റിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ രഹസ്യമായി ഇസ്ലാം മതം സ്വീകരിച്ചുവെന്ന് കരുതപ്പെടുന്ന കിംബര്‍ലി സോഷ്യല്‍ മീഡിയയില്‍ ഐ.എസ് അനുകൂല വീഡിയോകള്‍ ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ബ്രിട്ടീഷ് തീവ്രവാദ …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതയുടെ സ്ഥാപനവും മെത്രാഭിഷേകവും ഇന്ന്. മാഞ്ചെസ്റ്ററിനടുത്തുള്ള പ്രിസ്റ്റണിലെ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് പന്ത്രണ്ടിന് ജപമാല യോടെ ശുശ്രൂഷകള്‍ ആരംഭിക്കും. 1.15ന് മെത്രാഭിഷേക ശുശ്രൂഷകള്‍ തുടങ്ങും. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. ലങ്കാസ്റ്റര്‍ രൂപത ബിഷപ് ഡോ. മൈക്കിള്‍ കാംബെല്‍, പാലാ രൂപതാധ്യക്ഷന്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, പാക് ചാരസംഘടനാ മേധാവിയുടെ കസേര തെറിച്ചേക്കുമെന്ന് സൂചന. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവനെ മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനം പ്രാബല്യത്തില്‍ വന്നേക്കുമെന്ന് പാക് മാധ്യമം ദി നേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. നിയന്ത്രണരേഖ മറികടന്നുള്ള ഇന്ത്യയുടെ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനറല്‍ റിസ്വാന്‍ അക്തറാണ് നിലവിലെ …
സ്വന്തം ലേഖകന്‍: സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മാപ്പു പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന സംഭാഷണം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്നായിരുന്നു റിപബ്ലിക്കനായ ട്രംപിന്റെ വാക്കുകള്‍. ‘ചെയ്ത തെറ്റിന് ഖേദം പ്രകടിപ്പിക്കുന്നു. പരിശുദ്ധനാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. തെറ്റുപറ്റാത്ത പൂര്‍ണതയുള്ള ആളാണ് താനെന്ന് പറയില്ല. എന്നാല്‍, പൂര്‍ണനാണെന്ന് നടിക്കാറുമില്ല. വാക്കിലും പ്രവൃത്തിയിലും …
സ്വന്തം ലേഖകന്‍: ഹെയ്തിയില്‍ 842 ജീവന്‍ കവര്‍ന്ന മാത്യു കൊടുങ്കാറ്റ് അമേരിക്കന്‍ തീരത്തെത്തി. കരീബിയന്‍ രാജ്യങ്ങളായ ഹെയ്തി, ജമൈക്ക, ഡോമിനിക്കന്‍ റിപ്പബ്‌ളിക്ക്,ബഹാമാസ് എന്നിവിടങ്ങളില്‍ കനത്തനാശം വിതച്ച മാത്യു കൊടുങ്കാറ്റ് ഹെയ്തിയില്‍ മാത്രം 842 പേരെ കൊന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎസില്‍ ഫ്‌ളോറിഡയുടെ അറ്റ്‌ലാന്റിക് തീരത്ത് കനത്തമഴയും കാറ്റുമുണ്ടായി. കാറ്റിന്റെ വേഗം മണിക്കൂറില്‍ 125 കിലോമീറ്ററാണ് ഫ്‌ളോറിഡയിലെ …