സ്വന്തം ലേഖകന്‍: സോമാലിയയില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അഭയാര്‍ഥി വനിത. ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സോമാലിയയില്‍ അഭയാര്‍ഥി വനിതയായ ഫദുമോ ദായിബും ജനവിധി തേടുകയാണ്. വാശിയേറിയ പോരാട്ടം നടക്കുന്ന തെരെഞ്ഞെടുപ്പില്‍ ഫദുമോ ദായിബ് ഇതിനകം തന്നെ തെരഞ്ഞെടുപ്പിന്റെ മുഖ്യ ആകര്‍ഷണമായി മാറിക്കഴിഞ്ഞു. സോമാലിയയില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായ കാലത്ത് 18 വയസില്‍ യൂറോപ്പിലേക്ക് അഭയം തേടിപ്പോയ ഫദുമോ …
സ്വന്തം ലേഖകന്‍: അറഹ സംഗമം ഇന്ന്, മിനയിലേക്കുള്ള പ്രയാണം ആരംഭിച്ചു, തീര്‍ഥാടക പ്രളയത്തില്‍ മുങ്ങി മക്കയും മിനയും. വിശുദ്ധ ഹജ്ജിനായി കാത്തിരിക്കുന്നവരുടെ മിനയിലേക്കുള്ള പ്രയാണം ആരംഭിച്ചതോടെ ഈ വര്‍ഷത്തെ ഹജ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. ഞായറാഴ്ച ലക്ഷങ്ങള്‍ പങ്കെടുക്കുന്ന അറഫാ സംഗമ സംഗമത്തിന് ശേഷം മുസ്ദലിഫയില്‍ രാത്രി തങ്ങുന്ന ഹാജിമാര്‍ ബാക്കി ദിനങ്ങളില്‍ മിനയിലാണ് താമസിക്കുക. …
സ്വന്തം ലേഖകന്‍: അത് ഭൂമി കുലുങ്ങിയതല്ല, തങ്ങള്‍ ആറ്റം ബോംബ് പരീക്ഷണം നടത്തിയതാണെന്ന പ്രഖ്യാപനവുമായി ഉത്തര കൊറിയ. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉത്തര കൊറിയ ആറ്റം ബോംബ് പരീക്ഷണം നടത്തിയതാണെന്ന് ദക്ഷിണ കൊറിയ നേരത്തെ ആരോപിച്ചിരുന്നു. തുടര്‍ന്ന് ആണവ പരീക്ഷണം നടത്തിയതായി ഉത്തര കൊറിയന്‍ അധികൃതര്‍ സ്ഥിരീകരിക്കുകയും ചെയ്തു. ‘കൃത്രിമ’ ഭൂകമ്പമാണ് …
സ്വന്തം ലേഖകന്‍: പാരീസില്‍ വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തു, മൂന്നു സ്ത്രീകള്‍ പിടിയില്‍, പുറകില്‍ ഇസ്ലാമിക് സ്റ്റേറ്റെന്ന് ഫ്രഞ്ച് അധികൃതര്‍. നഗരത്തിലെ റയില്‍വേ സ്റ്റേഷനുകളില്‍ ഭീകരാക്രമണ പരമ്പര നടത്താന്‍ പദ്ധതിയിട്ട മൂന്നു വനിതാ തീവ്രവാദികളെയാണ് പോലീസ് പിടികൂടിയത്. പാരീസിലെ നോട്ടര്‍ഡാം കത്തീഡ്രല്‍ പരിസരത്തുനിന്ന് ഗ്യാസ് സിലിണ്ടറുകളുമായി ശനിയാഴ്ച കണ്ടെത്തിയ കാറിനെക്കുറിച്ചുള്ള അന്വേഷണമാണ് മൂന്നു പേരുടേയും അറസ്റ്റിലേക്ക് …
സ്വന്തം ലേഖകന്‍: മലപ്പുറം സ്വദേശിയെ റിയാദില്‍ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ചീക്കോട് കണ്ണന്തൊടി ചെറുകുണ്ടില്‍ അഹമ്മദ് സലീം (37) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തും ബിസിനസ് പങ്കാളിയുമായ അറബ് വംശജനാണ് കൊലക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. സംഭവവുമായി ബന്ധപ്പെട്ട് മലയാളികള്‍ ഉള്‍പ്പെടെ 15 ഓളം പേരെ പൊലീസ് ചോദ്യം ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊല്ലപ്പെടുന്നതിന് …
സ്വന്തം ലേഖകന്‍: ഫ്രഞ്ച് ആല്‍പ്സ് മേഖലയില്‍ കേബിള്‍ കാറുകള്‍ പണിമുടക്കി, ആകാശത്ത് കുടുങ്ങിയത് നൂറുകണക്കിന് സഞ്ചാരികള്‍. സാങ്കേതിക തകരാറുകളെ തുടര്‍ന്ന് കാര്‍ നിശ്ചലമായതോടെ 110 ഓളം പേരാണ് ആല്പസ് പര്‍വതത്തിനു മുകളില്‍ കുടുങ്ങിയത്. ആല്‍പ്സിലെ മോണ്ട് ബ്ലാങ്കില്‍ 50 മീറ്റര്‍ ഉയരത്തിലാണ് സഞ്ചാരികള്‍ക്ക് ഒരു രാത്രി മുഴുവന്‍ ആകാശത്ത് ചെലവഴിക്കേണ്ടി വന്നത്. കാറുകള്‍ മുന്നോട്ടു നീക്കുന്ന …
സ്വന്തം ലേഖകന്‍: ബാരക് ഒബാമയെ ലൈംഗിക തൊഴിലാളിയുടെ മകനെന്ന് വിളിച്ചിട്ടില്ലെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡിഗ്രോ ഡുതെര്ട്ടോ. ആസിയാന്‍ ഉച്ചകോടിക്കായി പുറപ്പെടുന്നതിന് തൊട്ട് മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് റോഡ്രിയോ ഒബാമയ്ക്കെതിരെ രൂക്ഷമായ പദപ്രയോഗം നടത്തിയത്. ഇതേതുടര്‍ന്ന് ഡുതെര്തോയുമായി നടത്താനിരുന്ന കൂടിക്കാഴ്ച ഒബാമ റദ്ദാക്കിയിരുന്നു. എന്നാല്‍ താന്‍ അത്തരമൊരു പദപ്രയോഗം നടത്തിയിട്ടില്ലെന്നാണ് റോഡിഗ്രോയുടെ ഇപ്പോഴത്തെ വാദം. കുടിക്കാഴ്ച …
സ്വന്തം ലേഖകന്‍: ലണ്ടനിലെ ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി എയര്‍ ചൈനയുടെ ഫ്ലൈറ്റ് മാസിക. ലണ്ടന്‍ സന്ദര്‍ശിക്കുന്നവര്‍ ഇന്ത്യക്കാരും പാകിസ്താനികളും കറുത്ത വര്‍ഗക്കാരും അധികമുള്ള മേഖലകളില്‍ ജാഗ്രത പാലിക്കണമെന്നാണ് എയര്‍ ചൈനയുടെ ഫ്ളൈറ്റ് മാഗസിനായ വിംഗ്സ് ഓഫ് ചൈനയിലെ സഞ്ചാരികള്‍ക്കായുള്ള മുന്നറിയിപ്പില്‍ പറയുന്നത്. ”സഞ്ചരിക്കുവാന്‍ സുരക്ഷിതമായ നഗരമാണ് ലണ്ടന്‍, എങ്കിലും ലണ്ടനില്‍ ഇന്ത്യക്കാര്‍, …
സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരെക്കൊണ്ട് പൊറുതിമുട്ടി, ഫ്രഞ്ച് തുറമുഖമായ കലെയില്‍ മതില് കെട്ടാനൊരുങ്ങി ബ്രിട്ടീഷ് അധികൃതര്‍. കലെയ് തുറമുഖത്തേക്കുള്ള അപ്രോച്ച് റോഡില്‍ 13 അടി ഉയരത്തില്‍ ഒരു കിലോമീറ്റര്‍ നീളത്തിലാണു മതില് നിര്‍മിക്കുന്നത്. ഈ മാസം ആരംഭിക്കുന്ന നിര്‍മാണം വര്‍ഷാവസാനം പൂര്‍ത്തിയാക്കാമെന്നാണു കരുതുന്നതെന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മതിലിന്റെ മതിപ്പുനിര്മാണ ചെലവ് 30 ലക്ഷം …
സ്വന്തം ലേഖകന്‍: ദക്ഷിണ ചൈനാ കടല്‍ തര്‍ക്കം, യുഎസും ചൈനയും തമ്മില്‍ ആസിയാന്‍ വേദിയില്‍ വാക്പോരാട്ടം. തര്ത്തില് ഇടപെടേണ്ടതില്ലെന്ന ചൈനയുടെ താക്കീതിന് കടലില്‍ ചൈനക്ക് യാതൊരു നിയമാവകാശവും ഇല്ലെന്നും അന്തര്‍ദേശീയ ട്രൈബ്യൂണലിന്റെ വിധി അംഗീകരിക്കാന്‍ ചൈന ബാധ്യസ്ഥരാണെന്നും യുഎസ് പ്രസിഡന്റ് ബറാക് ഒബാമ തിരിച്ചടിച്ചു. ഈ വിഷയത്തില്‍ ഉയര്‍ന്നുവരുന്ന സംഘര്‍ഷങ്ങള്‍ തിരിച്ചറിയുന്നുവെന്നും ഇത് ലഘൂകരിക്കാന്‍ എങ്ങനെ …