സ്വന്തം ലേഖകന്‍: ആസിയാന്‍ ഉച്ചകോടി, പ്രധാനമന്ത്രി നരേന്ദ്ര മോദി ലാവോസില്‍, ചര്‍ച്ചകളില്‍ സാമ്പത്തിക സഹകരണത്തിന് മുന്‍തൂക്കമെന്ന് സൂചന. ഇന്ത്യയുടെയും കിഴക്കനേഷ്യന്‍ രാഷ്ട്രങ്ങളുടെയും നേതാക്കള്‍ പങ്കെടുക്കുന്ന ആസിയാന്‍ ഉച്ചകോടി ലാവോസ് തലസ്ഥാനമായ വിയന്റെയ്നിലാണ് നടക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് പൊതുവിരുന്നിലും പങ്കെടുത്തു. സമ്മേളനത്തിനിടെ തീവ്രവാദം, സമുദ്രസുരക്ഷ, …
സ്വന്തം ലേഖകന്‍: സൈനിക താവളങ്ങള്‍ക്കായി ചൈന രഹസ്യ ദ്വീപുകള്‍ നിര്‍മിക്കുന്നതായി ഫിലിപ്പീന്‍സ്, ദക്ഷിണ ചൈന കടല്‍ മേഖല വീണ്ടും ചൂടുപിടിക്കുന്നു. ദക്ഷിണ ചൈന കടലില്‍ ആഴംകുറഞ്ഞ സ്കാര്‍ബോറോ ഷവോലില്‍ ആണ് കപ്പലുകള്‍ ഉപയോഗിച്ച് ചൈന നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതായി ഫിലിപ്പീന്‍സ് ആരോപിക്കുന്നത്. തെളിവായി ഉപഗ്രഹ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ലാവോസില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ നേതാക്കളും ചൈനീസ് പ്രധാനമന്ത്രി …
സ്വന്തം ലേഖകന്‍: തിരുവനന്തപുരം, ദുബായ് വിമാനാപകടം, തീപിടിത്തത്തിന്റെ കാരണം അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ മാസം ദുബായ് വിമാനത്താവളത്തില്‍ കത്തിയമര്‍ന്ന തിരുവനന്തപുരംദുബായ് എമിറേറ്റ്സ് വിമാനം ആദ്യം റണ്‍വേ തൊട്ട ശേഷം വീണ്ടും പറന്നുയരാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ വ്യോമ അപകട അന്വേഷണ വിഭാഗമാണ് അപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വീണ്ടും …
സ്വന്തം ലേഖകന്‍: കാത്തിരിപ്പിന് അവസാനമായി, പുതുപുത്തന്‍ സവിശേഷതകളുമായി ആപ്പിള്‍ ഐഫോണ്‍ 7 പുറത്തിറങ്ങി. സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന ചടങ്ങില്‍ ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നി രണ്ട് മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കി. വെള്ളത്തെയും പൊടിപടലങ്ങളെയും ചെറുക്കാനുള്ള കഴിവാണ് ഫോണുകളുടെ പ്രധാന സവിശേഷത. ഒക്ടോബര്‍ ഏഴിന് ഫോണ്‍ ഇന്ത്യയിലെത്തും. 62,500 രൂപയിലാണ് പുതിയ മോഡലുകളുടെ വില ആരംഭിക്കുന്നത്. …
സ്വന്തം ലേഖകന്‍: ലൈംഗിക അപവാദക്കേസില്‍ കുടുങ്ങിയ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എംപി കീത്ത് വാസ്ഹൗസ് പാര്‍ലമെന്ററി കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവച്ചു. ഒമ്പതു വര്‍ഷമായി വഹിച്ചിരുന്ന ഹൗസ് ഓഫ് കോമണ്‍സിലെ ആഭ്യന്തര വകുപ്പിന്റെ സെലക്റ്റ് കമ്മിറ്റി അധ്യക്ഷ സ്ഥാനമാണ് ലേബറിലെ പ്രമുഖ എംപിയായ വാസിനു നഷ്ടമായത്. കമ്മിറ്റിയുടെ സുഗമമായ പ്രവര്‍ത്തനത്തിനു തന്റെ രാജി ഉതകുമെന്നു പറഞ്ഞ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി പ്രചാരണം, ബ്രിട്ടനിലെ മുസ്ലീം പണ്ഡിതന് തടവുശിക്ഷ. മുസ്ലീം പണ്ഡിതനും മതപ്രഭാഷകനുമായ അന്ജം ചൗധരിക്കാണ് അഞ്ചര വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചത്. 49 കാരനായ ചൗധരി 2014 ല്‍ ഇറാക്കിലും സിറിയയിലും ഐഎസ് നടത്തിയ ആക്രമണങ്ങളെ പിന്തുണക്കുകയും ഐഎസിനെ പിന്തുണക്കുന്ന വീഡിയോകളും പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 2014 ലാണ് ചൗധരിയെ പോലീസ് അറസ്റ്റ് …
സ്വന്തം ലേഖകന്‍: മുഖാവരണവും ശിരോവസ്ത്രവും ധരിച്ച അമ്മമാരെ സ്കൂളില്‍ തടഞ്ഞു, ഫ്രാന്‍സില്‍ പുതിയ വിവാദം തലപൊക്കുന്നു. മുഖാവരണം ധരിച്ച് എത്തിയ മുസ്ലിം സ്ത്രീകളെ മക്കള്‍ പഠിക്കുന്ന നഴ്സറി സ്കൂളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ തടഞ്ഞതാണ് വിവാദമായത്. ഫ്രാന്‍സിലെ ദക്ഷിണ ദ്വീപായ കോര്‍സികയില്‍ ആണ് സംഭവം. സ്കൂളില്‍ പ്രവേശദിനത്തില്‍ കുട്ടികളെ കൊണ്ടുവിടാന്‍ എത്തിയതായിരുന്നു ഇവര്‍. അവിടെയുണ്ടായിരുന്ന മറ്റു രണ്ട് …
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ സ്ഥാനപതിക്ക് മലേഷ്യയിലെ ക്വാലലംപൂര് വിമാനത്താവളത്തില്‍ ക്രൂര മര്‍ദ്ദനം, ദൃശ്യങ്ങള്‍ വൈറല്‍. ശ്രീലങ്കന്‍ വ്യവസായ മന്ത്രിയെ യാത്രയാക്കാന്‍ വിമാനത്താവളത്തില്‍ എത്തിയ ശ്രീലങ്കന്‍ സ്ഥാനപതി ഇബ്രാഹീം സാഹിബ് അന്‍സാറിനെയാണ് ഒരു കൂട്ടം ആള്ക്കാര് ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. അതേ സമയം എന്തിനാണ് മര്‍ദ്ദിച്ചതെന്നോ ആരായിരുന്നു ആക്രമണത്തിന് പിന്നിലെന്നോ ഇനിയും വ്യക്തമല്ലാത്തതിനാല്‍ …
സ്വന്തം ലേഖകന്‍: ഒബാമക്കു നേരെ അസഭ്യ വര്‍ഷം, ഖേദം പ്രകടിപ്പിച്ച് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടേര്‍ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഒബാമ ഫിലിപ്പീന്‍സ് പ്രസിഡന്റുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയിരുന്നു. ഒബാമ ലൈംഗിക തൊഴിലാളിയുടെ മകനാണെന്നായിരുന്നു ഡ്യൂടേര്‍ട് പൊട്ടിത്തെറിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കിടെ പെട്ടെന്നുണ്ടായ പ്രതികരണമായിരുന്നു അത്. യു.എസ് പ്രസിഡന്റിനെ വ്യക്തിപരമായി ആക്രമിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സംഭവത്തില്‍ ഖേദം …
സ്വന്തം ലേഖകന്‍: നരേന്ദ്ര മോഡി, തെരേസാ മേയ് കൂടിക്കാഴ്ച, ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുതിയ വിസാ നയങ്ങള്‍ ചര്‍ച്ചയായി. ജി 20 സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയും നടത്തിയ കൂടിക്കാഴ്ചയിലാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുതിയ വീസാ നിയമങ്ങള്‍ ചര്‍ച്ച ചെയ്തത്. പുതിയ നിബന്ധനകള്‍ ഇന്ത്യന്‍ പ്രഫഷണലുകള്‍ക്കും ഹ്രസ്വകാല ബിസിനസ് സംരംഭങ്ങള്‍ക്കായി യുകെയിലെത്തുന്നവര്‍ക്കും …