സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെ സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് പൂര്‍ണമായും തുടച്ചുനീക്കിയതായി തുര്‍ക്കി. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന അവസാന സ്ഥലത്തുനിന്നും ഐഎസ് സാന്നിധ്യം ഇല്ലാതാക്കിയെന്നും അസാസ് മുതല്‍ ജറാബ്ലൂസ് വരെയുള്ള ഞങ്ങളുടെ 91 കിലോമീറ്റര്‍ അതിര്‍ത്തി പൂര്‍ണമായും സുരക്ഷിതമാണെന്നും തുര്‍ക്കി പ്രധാനമന്ത്രി യില്‍ദ്രിം വ്യക്തമാക്കി. തുര്‍ക്കി സൈന്യവും സിറിയന്‍ വിമതരും ചേര്‍ന്ന് ശനിയാഴ്ച സിറിയന്‍ അതിര്‍ത്തിയിലെ …
സ്വന്തം ലേഖകന്‍: ആയുധ കയറ്റുമതിയില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് ബ്രിട്ടന്‍, പ്രധാന ഇടപാടുകാര്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍. ഈ രാജ്യങ്ങളിലെ സംഘര്‍ഷ പ്രദേശങ്ങളിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്തതാണ് ബ്രിട്ടന്‍ ആയുധ കച്ചവടത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയതെന്ന് ബ്രിട്ടീഷ് സര്‍ക്കാറിന്റെ ഏജന്‍സി പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. സമ്പൂര്‍ണ സ്വാതന്ത്ര്യമില്ലാത്ത 51 രാജ്യങ്ങളുടെ പട്ടികയിലെ 39 രാജ്യങ്ങള്‍ക്കും ബ്രിട്ടന്‍ 2010 …
സ്വന്തം ലേഖകന്‍: ദക്ഷിണേഷ്യയില്‍ തീവ്രവാദം വളര്‍ത്തുന്നത് ഒരു രാജ്യം, ജി 20 ഉച്ചകോടിയില്‍ പാകിസ്താനെതിരെ പേരുപറയാതെ ആഞ്ഞടിച്ച് നരേന്ദ്ര മോഡി. ദക്ഷിണേഷ്യയിലെ ഒരു രാജ്യം മേഖലയില്‍ തീവ്രവാദം പ്രചരിപ്പിക്കുന്നതായി പാകിസ്താന്റെ പേരെടുത്ത് പറയാതെ മോഡി തുറന്നടിച്ചു. തീവ്രവാദത്തിനെതിരെ അന്താരാഷ്ട്ര സമുഹം യോജിച്ച് പ്രവര്‍ത്തിക്കണം. തീവ്രവാദത്തിന് പിന്തുണ നല്‍കുന്നവരെ ഒറ്റപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തീവ്രവാദത്തിനെതിരെ അന്താരാഷ്ട്ര സമൂഹം …
സ്വന്തം ലേഖകന്‍: ജി 20 ഉച്ചകോടിക്കായി ഒബാമയും സംഘവും ചൈനീസ് വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും സംഘവും ചൈനീസ് വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വരുന്ന ചിത്രം പകര്‍ത്താന്‍ ശ്രമിച്ച അമേരിക്കന്‍ മാധ്യമ സംഘത്തെ ചൈനീസ് ഉദ്യോഗസ്ഥന്‍ റിബണ്‍ കെട്ടി തടഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തക ഇത് …
സ്വന്തം ലേഖകന്‍: ജി 20 ഉച്ചകോടി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി. ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലെ ഹാങ്ഷൂവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ആണവ ദാതാക്കളുടെ സംഘത്തിലെ ഇന്ത്യയുടെ അംഗത്വം, പാക് അധീന കശ്മീര്‍ വഴിയുള്ള ചൈന പാക് സാമ്പത്തിക …
സ്വന്തം ലേഖകന്‍: മദര്‍ തേരേസ ഇനി കൊല്‍ക്കത്തയുടെ വിശുദ്ധ, കരുണയുടെ അമ്മക്ക് വിശുദ്ധ പദവി. മദര്‍ തെരേസയെ ഫ്രാന്‍സിസ് മാര്‍പാപ്പ ‘കൊല്‍ക്കൊത്തയിലെ വിശുദ്ധ തെരേസ’ എന്ന പേരില്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി. വിശുദ്ധ ബലിയുടെ മധ്യേ വിശുദ്ധ സംഘത്തിന്റെ അധ്യക്ഷനായ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയുടെ അഭ്യര്‍ത്ഥന സ്വീകരിച്ചാണ് പരിശുദ്ധ പിതാവ് മദറിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്. …
സ്വന്തം ലേഖകന്‍: ഒളികാമറയില്‍ കുടുങ്ങി ബ്രിട്ടനിലെ ഇന്ത്യന്‍ വംശജനായ എംപി, പുരുഷ ലൈംഗിക തൊഴിലാളികള്‍ക്ക് ഒപ്പമുള്ള വീഡിയോ പുറത്ത്. ലീസസ്റ്റര്‍ ഈസ്റ്റില്‍ നിന്നുള്ള എം.പിയായ കീത്ത് വാസാണ് സണ്‍ഡേ മിറര്‍ പത്രത്തിന്റെ ഒളികാമറയില്‍ കുടുങ്ങിയത്. നാല് പുരുഷ ലൈംഗിക തൊഴിലാളികളുമായുള്ള കീത്ത് വാസിന്റെ വീഡിയോയാണ് പത്രം പുറത്തുവിട്ടത്. വാസിന്റെ ലണ്ടനിലെ ഫ്‌ളാറ്റിലായിരുന്നു സണ്ടേ മിറര്‍ സ്റ്റിംഗ് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ തരംഗത്തില്‍ നിറഞ്ഞ് വത്തിക്കാന്‍, മദര്‍ തെരേസയെ ഇന്ന് വിശുദ്ധയായി പ്രഖ്യാപിക്കും. മദര്‍ തെരേസയെ ഞായറാഴ്ച വിശുദ്ധയായി പ്രഖ്യാപിക്കാനിരിക്കെ വത്തിക്കാനിലേക്ക് ഇന്ത്യന്‍ വിശ്വാസികളുടെ പ്രവാഹമാണ്. കേരളത്തില്‍ നിന്നുള്ള തീര്‍ഥാടക സംഘങ്ങള്‍ക്കുപുറമേ യൂറോപ്പില്‍നിന്നും മറ്റും ധാരാളം ഇന്ത്യക്കാരാണ് വത്തിക്കാനിലേക്ക് ഒഴുകുന്നത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഇന്ത്യന്‍ സമയം പകല്‍ രണ്ടിന് നടക്കുന്ന ചടങ്ങിലാണ് മദറിനെ …
സ്വന്തം ലേഖകന്‍: നരേന്ദ്ര മോഡി വിയറ്റ്‌നാമില്‍, പ്രതിരോധ സഹകരണത്തിനായി ഇന്ത്യ വിയറ്റ്‌നാമിന് 500 മില്യണ്‍ ഡോളര്‍ സഹായം നല്‍കും. ദക്ഷിണ ചൈനാ കടലില്‍ ചൈനീസ് സാന്നിധ്യം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ തീര നിരീക്ഷണം ഉള്‍പ്പെടെ പ്രതിരോധ സഹകരണം കൂട്ടാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിയറ്റ്‌നാമിന് 500 മില്യണ്‍ ഡോളര്‍ ഇന്ത്യ സഹായമായി …
സ്വന്തം ലേഖകന്‍: യുഎസില്‍ ശിരോവസ്ത്രം ധരിച്ച ബംഗ്ലാദേശ് വംശജയായ മുസ്ലീം സ്ത്രീയെ അജ്ഞാതന്‍ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി. ന്യൂയോര്‍ക്കില്‍ പലചരക്ക് കട നടത്തുന്ന ബംഗ്ലാദേശ് വംശജരായ നസ്മ ഖനാമും ഭര്‍ത്താവ് ഷംസുല്‍ അലാമും കട അടച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് നസ്മക്ക് കുത്തേറ്റത്. രാത്രി 9.15 ഓടെയായിരുന്നു സംഭവം. നസ്മയെ അടിച്ചു വീഴ്ത്തിയ ശേഷം അജ്ഞാതന്‍ ആക്രമിക്കുകയായിരുന്നു …