സ്വന്തം ലേഖകന്‍: ആഗോളതാപനം തടയുന്നതിനുള്ള പാരീസ് ഉടമ്പടിക്ക് അമേരിക്കയുടേയും ചൈനയുടേയും പച്ചക്കൊടി. കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിച്ച് ആഗോള താപനം തടയുന്നതിനായി രൂപീകരിച്ച പാരിസ് ഉടമ്പടി അംഗീകരിച്ചുകൊണ്ടുള്ള രേഖകള്‍ ജി 20 ഉച്ചകോടിക്കു മുമ്പായി ചൈനയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ …
സ്വന്തം ലേഖകന്‍: ഫേസ്ബുക്കിന്റെ ഉപഗ്രഹവുമായി പറക്കാനിരുന്ന റോക്കറ്റ് പൊട്ടിത്തെറിച്ചു, തകര്‍ന്നത് സുക്കര്‍ബര്‍ഗിന്റെ സ്വപ്ന പദ്ധതി. കോടീശ്വരനായ ഈലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് കമ്പനിയുടെ റോക്കറ്റാണ് തകര്‍ന്നത്. സ്ഫോടനത്തില്‍ ഫേസ്ബുക്ക് സ്ഥാപകനായ സുക്കര്‍ ബര്‍ഗിന്റെ ഉപഗ്രഹവും നഷ്ടമായി. റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. 1959നു ശേഷം ഇതാദ്യമാണു കേപ്കനാവറിലെ വിക്ഷേപണത്തറയില്‍ റോക്കറ്റ് പൊട്ടിത്തെറിക്കുന്നത്. ആഫ്രിക്കയിലും മറ്റും …
സ്വന്തം ലേഖകന്‍: ഫിലിപ്പീന്‍സിലെ ദാവോ നഗരത്തില്‍ സ്ഫോടനം, മരിച്ചവരുടെ എണ്ണം 12 ആയി. സംഭവത്തില്‍ പരിക്കേറ്റവരുടെ എണ്ണം 60 കവിഞ്ഞതായി ഫിലിപ്പീന്‍സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ദാവോയിലെ മുന്തിയ ഹോട്ടലുകളില്‍ ഒന്നിലാണ് സ്ഫോടനമുണ്ടായത്. വിനോസഞ്ചാരികളും വ്യവസായികളും അടക്കം നിരവധി ആളുകള്‍ ഇവിടെ മുറിയെടുത്തിരുന്നു. എന്നാല്‍ സ്ഫോടനത്തിനു പിന്നില്‍ ആരാണെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഫിലിപ്പൈന്‍ …
സ്വന്തം ലേഖകന്‍: വെനിസ്വേലയില്‍ പ്രതിപക്ഷത്തിന്റെ പടുകൂറ്റന്‍ പ്രകടനം, പ്രസിഡന്റ് നിക്കോളായ് മദുറോ രാജിവക്കണമെന്ന് ആവശ്യം. ആയിരകണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിനിടെ വിവിധയിടങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ സര്‍ക്കാര്‍ അനുകൂലികളും മാര്‍ച്ച് നടത്തി. പ്രസിഡന്റ് നിക്കോളാസ് മദുറോയെ താഴെയിറക്കാന്‍ ഹിതപരിശോധന നടത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടംമറിക്കുന്ന നിലപാടുകളുമായി …
സ്വന്തം ലേഖകന്‍: സൗദിയില്‍ മൊബൈല്‍ വില്‍പ്പന, സര്‍വീസിംഗ് രംഗത്ത് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍, പ്രവാസികള്‍ കടകള്‍ അടച്ചുതുടങ്ങി. മൊബൈല്‍ കടകളില്‍ വെള്ളിയാഴ്ച മുതല്‍ സമ്പൂര്‍ണ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്നാണ് നടപടി. ഇതേതുടര്‍ന്ന് ചില മൊബൈല്‍ ഷോപ്പുകള്‍ ഇതിനോടകം ഇലക്ട്രോണിക്സ്, ഫാന്‍സി, സ്റ്റേഷനറി തുടങ്ങിയവയിലേയ്ക്ക് ലൈസന്‍സ് മാറ്റിയിട്ടുണ്ട്. എന്നാല്‍, ഇത്തരത്തില്‍ ലൈസന്‍സ് മാറ്റിയ കടകളില്‍ ഫോണ്‍ …
സ്വന്തം ലേഖകന്‍: ബ്രസീലിന് പുതിയ പ്രസിഡന്റ്, രാജ്യത്തെ പുതുയുഗത്തിലേക്ക് നയിക്കുമെന്ന് പ്രസിഡന്റായി സ്ഥാനമേറ്റ് മൈക്കല്‍ ടെമര്‍. ബ്രസീലിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായിരിക്കും താന്‍ മുന്‍ഗണന നല്‍കുകയെന്നും ടിവിയില്‍ സംപ്രേഷണം ചെയ്ത പ്രഥമ കാബിനറ്റ് യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിനും തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും പെന്ഷന് പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിനും മുന്ഗണനയുണ്ടാവുമെ ന്നു ടെമര്‍ പറഞ്ഞു. ഭരണമുന്നണിയില്‍ ഭിന്നത അനുവദിക്കില്ലെന്നും …
സ്വന്തം ലേഖകന്‍: അനധികൃത കുടിയേറ്റക്കാരെ പുറത്താക്കും, നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ട്രംപ്. യുഎസിലേക്കുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്നു കടത്തും തടയാന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്നിര്മിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് അരിസോണയിലെ ഫീനിക്സിലെ തെരഞ്ഞെടുപ്പു റാലിയില്‍ ട്രംപ് വ്യക്തമാക്കി. താന്‍ വൈറ്റ്ഹൗസില്‍ ചാര്‍ജെടുത്താല്‍ ആദ്യദിനം തന്നെ ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള …
സ്വന്തം ലേഖകന്‍: സിംഗപ്പൂരില്‍ 13 ഇന്ത്യക്കാര്‍ക്ക് സിക വൈറസ് രോഗബാധയെന്ന് വിദേശകാര്യ മന്ത്രാലയം. സിംഗപ്പൂരിലെ നിര്‍മ്മാണ മേഖലയില്‍ നാല്പതോളം പേരിലാണ് സിക വൈറസ് കണ്ടെത്തിയത്. ഇവരില്‍ 13 ിന്ത്യക്കാരുടെ പരിശോധനാഫലം പോസിറ്റീവ് ആണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വ്യാഴാഴ്ച വ്യക്തമാക്കി. സിംഗപ്പൂരിലുള്ള 21 ചൈനീസ് പൗരന്മാരില് സിക വൈറസ് കണ്ടെത്തിയതായി എംബസി അറിയിച്ചതായി …
സ്വന്തം ലേഖകന്‍: ബ്രെക്സിറ്റില്‍നിന്ന് പിന്നോട്ടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്, രണ്ടാം ജനഹിത പരിശോധനയില്ല. രണ്ടാം ഹിതപരിശോധനക്കുള്ള സാധ്യത തള്ളിക്കളഞ്ഞ തെരേസ 2017 ലല്ലാതെ 50 ആം അനുഛേദം പ്രയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയില്ലെന്നും വ്യക്തമാക്കി. ബ്രിട്ടന് യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതിനെ അനുകൂലിച്ചിരുന്ന തെരേസ പ്രധാനമന്ത്രിയായാല്‍ ബ്രെക്സിറ്റ് നടപ്പാക്കുമോ എന്ന് ആശങ്കയുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ബ്രെക്സിറ്റ് നടപ്പാക്കാനു തീരുമാനത്തില്‍ …
സ്വന്തം ലേഖകന്‍: തീവ്രവാദ ഭീഷണിയുടെ നിഴലില്‍ ബ്രിട്ടനിലെ പള്ളികള്‍, ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ബ്രിട്ടനില്‍ പള്ളികളില്‍ വര്‍ധിച്ചുവരുന്ന തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദേശങ്ങളുമായി ഭീകരവിരുദ്ധ വിഭാഗം രംഗത്തെത്തിയത്. സി.സി ടിവി, കാവല്ക്കാര് എന്നിങ്ങനെയുള്ള സുരക്ഷാ മാര്‍ഗരേഖകളാണ് പുറത്തിറക്കിയത്. ബ്രിട്ടണിലെ നാഷനല്‍ ചര്‍ച്ച് ട്രസ്റ്റ് മേധാവിയായ നിക്ക് ടോള്‍സണ്‍ മാര്‍ഗരേഖ പ്രകാശനം ചെയ്തു. കഴിഞ്ഞ മാസം …