സ്വന്തം ലേഖകന്‍: വെനിസ്വേലയില്‍ പ്രതിപക്ഷത്തിന്റെ പടുകൂറ്റന്‍ പ്രകടനം, പ്രസിഡന്റ് നിക്കോളായ് മദുറോ രാജിവക്കണമെന്ന് ആവശ്യം. ആയിരകണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിനിടെ വിവിധയിടങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ സര്‍ക്കാര്‍ അനുകൂലികളും മാര്‍ച്ച് നടത്തി. പ്രസിഡന്റ് നിക്കോളാസ് മദുറോയെ താഴെയിറക്കാന്‍ ഹിതപരിശോധന നടത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടംമറിക്കുന്ന നിലപാടുകളുമായി …
സ്വന്തം ലേഖകന്‍: സൗദിയില്‍ മൊബൈല്‍ വില്‍പ്പന, സര്‍വീസിംഗ് രംഗത്ത് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍, പ്രവാസികള്‍ കടകള്‍ അടച്ചുതുടങ്ങി. മൊബൈല്‍ കടകളില്‍ വെള്ളിയാഴ്ച മുതല്‍ സമ്പൂര്‍ണ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്നാണ് നടപടി. ഇതേതുടര്‍ന്ന് ചില മൊബൈല്‍ ഷോപ്പുകള്‍ ഇതിനോടകം ഇലക്ട്രോണിക്സ്, ഫാന്‍സി, സ്റ്റേഷനറി തുടങ്ങിയവയിലേയ്ക്ക് ലൈസന്‍സ് മാറ്റിയിട്ടുണ്ട്. എന്നാല്‍, ഇത്തരത്തില്‍ ലൈസന്‍സ് മാറ്റിയ കടകളില്‍ ഫോണ്‍ …
സ്വന്തം ലേഖകന്‍: ബ്രസീലിന് പുതിയ പ്രസിഡന്റ്, രാജ്യത്തെ പുതുയുഗത്തിലേക്ക് നയിക്കുമെന്ന് പ്രസിഡന്റായി സ്ഥാനമേറ്റ് മൈക്കല്‍ ടെമര്‍. ബ്രസീലിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായിരിക്കും താന്‍ മുന്‍ഗണന നല്‍കുകയെന്നും ടിവിയില്‍ സംപ്രേഷണം ചെയ്ത പ്രഥമ കാബിനറ്റ് യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിനും തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും പെന്ഷന് പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിനും മുന്ഗണനയുണ്ടാവുമെ ന്നു ടെമര്‍ പറഞ്ഞു. ഭരണമുന്നണിയില്‍ ഭിന്നത അനുവദിക്കില്ലെന്നും …
സ്വന്തം ലേഖകന്‍: അനധികൃത കുടിയേറ്റക്കാരെ പുറത്താക്കും, നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ട്രംപ്. യുഎസിലേക്കുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്നു കടത്തും തടയാന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്നിര്മിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് അരിസോണയിലെ ഫീനിക്സിലെ തെരഞ്ഞെടുപ്പു റാലിയില്‍ ട്രംപ് വ്യക്തമാക്കി. താന്‍ വൈറ്റ്ഹൗസില്‍ ചാര്‍ജെടുത്താല്‍ ആദ്യദിനം തന്നെ ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള …
സ്വന്തം ലേഖകന്‍: സിംഗപ്പൂരില്‍ 13 ഇന്ത്യക്കാര്‍ക്ക് സിക വൈറസ് രോഗബാധയെന്ന് വിദേശകാര്യ മന്ത്രാലയം. സിംഗപ്പൂരിലെ നിര്‍മ്മാണ മേഖലയില്‍ നാല്പതോളം പേരിലാണ് സിക വൈറസ് കണ്ടെത്തിയത്. ഇവരില്‍ 13 ിന്ത്യക്കാരുടെ പരിശോധനാഫലം പോസിറ്റീവ് ആണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വ്യാഴാഴ്ച വ്യക്തമാക്കി. സിംഗപ്പൂരിലുള്ള 21 ചൈനീസ് പൗരന്മാരില് സിക വൈറസ് കണ്ടെത്തിയതായി എംബസി അറിയിച്ചതായി …
സ്വന്തം ലേഖകന്‍: ബ്രെക്സിറ്റില്‍നിന്ന് പിന്നോട്ടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്, രണ്ടാം ജനഹിത പരിശോധനയില്ല. രണ്ടാം ഹിതപരിശോധനക്കുള്ള സാധ്യത തള്ളിക്കളഞ്ഞ തെരേസ 2017 ലല്ലാതെ 50 ആം അനുഛേദം പ്രയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയില്ലെന്നും വ്യക്തമാക്കി. ബ്രിട്ടന് യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതിനെ അനുകൂലിച്ചിരുന്ന തെരേസ പ്രധാനമന്ത്രിയായാല്‍ ബ്രെക്സിറ്റ് നടപ്പാക്കുമോ എന്ന് ആശങ്കയുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ബ്രെക്സിറ്റ് നടപ്പാക്കാനു തീരുമാനത്തില്‍ …
സ്വന്തം ലേഖകന്‍: തീവ്രവാദ ഭീഷണിയുടെ നിഴലില്‍ ബ്രിട്ടനിലെ പള്ളികള്‍, ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ബ്രിട്ടനില്‍ പള്ളികളില്‍ വര്‍ധിച്ചുവരുന്ന തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദേശങ്ങളുമായി ഭീകരവിരുദ്ധ വിഭാഗം രംഗത്തെത്തിയത്. സി.സി ടിവി, കാവല്ക്കാര് എന്നിങ്ങനെയുള്ള സുരക്ഷാ മാര്‍ഗരേഖകളാണ് പുറത്തിറക്കിയത്. ബ്രിട്ടണിലെ നാഷനല്‍ ചര്‍ച്ച് ട്രസ്റ്റ് മേധാവിയായ നിക്ക് ടോള്‍സണ്‍ മാര്‍ഗരേഖ പ്രകാശനം ചെയ്തു. കഴിഞ്ഞ മാസം …
സ്വന്തം ലേഖകന്‍: ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ സെനറ്റ് പുറത്താക്കി, ദേശീയ ബജറ്റില്‍ ക്രമക്കേട് കാട്ടിയതായി ഇംപീച്ച്മെന്റ് വിധി. 2014 ല്‍ രാജ്യം ദശാബ്ദത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ നിയമവിരുദ്ധ വായ്പകള്‍ ഉപയോഗിച്ച് ദേശീയ ബജറ്റിലെ ക്രമക്കേടുകള്‍ മറച്ചുവെച്ചുവെന്നാണ് ദില്‍മക്കെതിരായ പ്രധാന ആരോപണം. ആരോപണത്തില്‍ സെനറ്റില്‍ നടന്ന ഇംപീച്ച്മെന്റില്‍ 81 സെനറ്റര്‍മാരില്‍ 61 …
സ്വന്തം ലേഖകന്‍: ചൈനയുമായി ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാടിന് പാകിസ്താന്, ആശങ്കയോടെ ഇന്ത്യ. ആയുധ കയറ്റുമതിയുടെ ഭാഗമായി യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന എട്ട് അന്തര്‍വാഹിനികളാണ് ഇടപാടുകളില്‍ ആദ്യത്തേത്. 500 കോടി ചിലവഴിച്ചാണ് പാകിസ്താന് പ്രതിരോധ മന്ത്രാലയം ചൈനയുടെ പക്കല്‍ നിന്ന് അന്തര്‍വാഹിനികള്‍ വാങ്ങുന്നത്. നാവികസേന വിദഗ്ദര്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത അന്തര്‍വാഹനികളെ കൂടാതെ ടൈപ്പ് 039, …
സ്വന്തം ലേഖകന്‍: നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക്, യാത്രക്കാരെ ആകര്‍ഷിക്കാന്‍ പരക്കംപാഞ്ഞ് എയര്‍ഇന്ത്യ, ടിക്കറ്റ് നിരക്ക് കുറക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അശ്വിനി ലോഹാനി എല്ലാ എയര്‍ഇന്ത്യ യൂണിറ്റുകളില്‍നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2022 ഓടെ എയര്‍ ഇന്ത്യയുടെ നഷ്ടം പൂര്‍ണമായും ഇല്ലാതാക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം. നിലവിലെ പ്രശ്നങ്ങളില്‍ …