1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രെക്‌സിറ്റ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്‌തേക്കില്ലെന്ന് റിപ്പോര്‍ട്ട്, പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ മുന്നോട്ടു പോകാന്‍ തെരേസാ മേയ്
ബ്രെക്‌സിറ്റ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്‌തേക്കില്ലെന്ന് റിപ്പോര്‍ട്ട്, പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ മുന്നോട്ടു പോകാന്‍ തെരേസാ മേയ്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്‌തേക്കില്ലെന്ന് റിപ്പോര്‍ട്ട്, പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ മുന്നോട്ടു പോകാന്‍ തെരേസാ മേയ്. ആര്‍ട്ടിക്ള്‍ 50 പ്രകാരം പാര്‍ലമെന്റില്‍ വോട്ടിനിടാതെ തന്നെ ബ്രെക്‌സിറ്റിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് നിയമോപദേഷ്ടാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തു പോകണമെന്ന് വിധിയെഴുതിയ ജൂണ്‍ 23 ലെ ഹിതപരിശോധനക്ക് ഉപദേശ …
ആസ്‌ട്രേലിയയിലെ ദുസഹമായ അഭയാര്‍ഥി ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വമ്പന്‍ റാലികള്‍, അഭയാര്‍ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കണമെന്ന് ആവശ്യമുയരുന്നു
ആസ്‌ട്രേലിയയിലെ ദുസഹമായ അഭയാര്‍ഥി ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വമ്പന്‍ റാലികള്‍, അഭയാര്‍ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കണമെന്ന് ആവശ്യമുയരുന്നു
സ്വന്തം ലേഖകന്‍: ആസ്‌ട്രേലിയയിലെ ദുസഹമായ അഭയാര്‍ഥി ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വമ്പന്‍ റാലികള്‍, അഭയാര്‍ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കണമെന്ന് ആവശ്യമുയരുന്നു. നിലവില്‍ അഭയാര്‍ഥികളെ കുത്തിനിറച്ചിരിക്കുന്ന ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകള്‍ രാജ്യത്തെ സിഡ്‌നി അടക്കമുള്ള വിവിധ നഗരങ്ങളില്‍ ഒരേ സമയമാണ് റാലികള്‍ നടത്തി. അഭയം ചോദിക്കുന്നത് കുറ്റമല്ല, ക്യാമ്പുകള്‍ അടച്ചുപൂട്ടുക, അഭയാര്‍ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കുക തുടങ്ങിയ …
ബ്രിട്ടീഷ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വംശീയ വിവേചനം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍, സര്‍ക്കാര്‍ ഓഡിറ്റിംഗ് നടത്താനൊരുങ്ങുന്നു
ബ്രിട്ടീഷ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വംശീയ വിവേചനം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍, സര്‍ക്കാര്‍ ഓഡിറ്റിംഗ് നടത്താനൊരുങ്ങുന്നു
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ വംശീയ വിവേചനം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍, സര്‍ക്കാര്‍ ഓഡിറ്റിംഗ് നടത്താനൊരുങ്ങുന്നു. പൊതുഭരണ രംഗത്ത് വിവിധ ജന വിഭാഗങ്ങള്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ തോത് പരിശോധിക്കാന്‍ ഓഡിറ്റിംഗ് നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചു. വംശീയവും സാമൂഹികവും സാമ്പത്തികവുമായ വിവേചനങ്ങള്‍ പുറത്തുകൊണ്ടുവരാനും ആരോഗ്യം, വിദ്യാഭ്യാസം, ശിശുസംരക്ഷണം, ക്ഷേമപ്രവര്‍ത്തനം, തൊഴില്‍, നൈപുണ്യ വികസനം, ശിക്ഷാരീതി …
ധാക്കയിലെ ഹോട്ടലില്‍ നടന്ന സ്‌ഫോടനത്തിന്റെ സൂത്രധാരനേയും കൂട്ടാളികളേയും ബംഗ്ലാദേശ് സുരക്ഷാ സേന വെടിവച്ചു കൊന്നു
ധാക്കയിലെ ഹോട്ടലില്‍ നടന്ന സ്‌ഫോടനത്തിന്റെ സൂത്രധാരനേയും കൂട്ടാളികളേയും ബംഗ്ലാദേശ് സുരക്ഷാ സേന വെടിവച്ചു കൊന്നു
സ്വന്തം ലേഖകന്‍: ധാക്കയിലെ ഹോട്ടലില്‍ നടന്ന സ്‌ഫോടനത്തിന്റെ സൂത്രധാരനേയും കൂട്ടാളികളേയും ബംഗ്ലാദേശ് സുരക്ഷാ സേന വെടിവച്ചു കൊന്നു. ബംഗ്ലാദേശ് തലസ്ഥാനത്തെ ഹോട്ടലില്‍ 22 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രമായ തമീം അഹമ്മദ് ചൗധരി എന്ന ബംഗ്‌ളാദേശ് വംശജനായ കാനേഡിയന്‍ പൗരനും നാലു തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ധാക്കയില്‍ തീവ്രവാദ വിരുദ്ധ സേനയും തീവ്രവാദികളും തമ്മിലുണ്ടായ …
ഒളിമ്പിക്‌സില്‍ മെഡല്‍ നേടാതെ മടങ്ങിയ ഉത്തര കൊറിയന്‍ കായിക താരങ്ങളെ കാത്തിരിക്കുന്നത് കല്‍ക്കരി ഖനികള്‍
ഒളിമ്പിക്‌സില്‍ മെഡല്‍ നേടാതെ മടങ്ങിയ ഉത്തര കൊറിയന്‍ കായിക താരങ്ങളെ കാത്തിരിക്കുന്നത് കല്‍ക്കരി ഖനികള്‍
സ്വന്തം ലേഖകന്‍: ഒളിമ്പിക്‌സില്‍ മെഡല്‍ നേടാതെ മടങ്ങിയ ഉത്തര കൊറിയന്‍ കായിക താരങ്ങളെ കാത്തിരിക്കുന്നത് കല്‍ക്കരി ഖനികള്‍. ഒളിമ്പിക്‌സില്‍ പങ്കെടുത്ത് മെഡല്‍ നേടാതെ മടങ്ങിയ കായിക താരങ്ങളെ കല്‍ക്കരി ഖനിയിലേക്ക് അയക്കാന്‍ ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്‍ ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഒളിമ്പിക്‌സില്‍ പരമ്പരാഗത ശത്രുക്കളായ ദക്ഷിണ കൊറിയ 21 മെഡലുകള്‍ കരസ്ഥമാക്കിയതാണ് ഉത്തര …
ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെ വധിക്കാന്‍ ശ്രമം, ആക്രമിയെ പോലീസ് കീഴ്‌പെടുത്തി
ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെ വധിക്കാന്‍ ശ്രമം, ആക്രമിയെ പോലീസ് കീഴ്‌പെടുത്തി
സ്വന്തം ലേഖകന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെ വധിക്കാന്‍ ശ്രമം, ആക്രമിയെ പോലീസ് കീഴ്‌പെടുത്തി. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് മെര്‍ക്കലിനെ വധിക്കാന്‍ ശ്രമം നടന്നത്. മെര്‍ക്കലിന്റെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെക്ക് പ്രധാനമന്ത്രി സൊബോട്കയുമായി ചര്‍ച്ചയ്ക്ക് എയര്‍പോര്‍ട്ടില്‍നിന്നു സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്കു പോകുന്നവഴിയാണ് മെര്‍ക്കലിനെതിരെ ആക്രമണമുണ്ടായത്. …
ബൊളീവിയന്‍ സഹ ആഭ്യന്തര മന്ത്രിയെ സമരം ചെയ്യുന്ന ഖനി തൊഴിലാക്കികള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
ബൊളീവിയന്‍ സഹ ആഭ്യന്തര മന്ത്രിയെ സമരം ചെയ്യുന്ന ഖനി തൊഴിലാക്കികള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
സ്വന്തം ലേഖകന്‍: ബൊളീവിയന്‍ സഹ ആഭ്യന്തര മന്ത്രിയെ സമരം ചെയ്യുന്ന ഖനി തൊഴിലാക്കികള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. സമരം ചെയ്യുന്ന ഖനി ജോലിക്കാരുമായി സന്ധി സംഭാഷണത്തിനു പോയതായിരുന്നു സഹ ആഭ്യന്തര മന്ത്രി റുഡോള്‍ഫോ ഇലാനെസ്. സഭവവുമായി ബന്ധപ്പെട്ട് 100 പേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇലാനസിനെ സമരക്കാര്‍ തല്ലിച്ചതച്ചു കൊലപ്പെടുത്തിയ കാര്യം ടിവിയില്‍ വിവരിച്ച പ്രതിരോധ മന്ത്രി റെയിമി …
കഴിഞ്ഞ സീസണില്‍ യൂറോപ്പിലെ താരങ്ങളുടെ താരമായി ക്രിസ്റ്റ്യാനോ റോണാള്‍ഡോ
കഴിഞ്ഞ സീസണില്‍ യൂറോപ്പിലെ താരങ്ങളുടെ താരമായി ക്രിസ്റ്റ്യാനോ റോണാള്‍ഡോ
സ്വന്തം ലേഖകന്‍: കഴിഞ്ഞ സീസണില്‍ യൂറോപ്പിലെ താരങ്ങളുടെ താരമായി ക്രിസ്റ്റ്യാനോ റോണാള്‍ഡോ. യൂറോപ്പിലെ മികച്ച കളിക്കാരനുള്ള യുവേഫ അവാര്‍ഡ് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. പോര്‍ച്ചുഗലിനെ യൂറോപ്യന്‍ ചാമ്പ്യന്‍മാരാക്കിയതും റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയതുമാണ് ക്രിസ്റ്റാന്യോയെ അവാര്‍ഡിനര്‍ഹനാക്കിയത്. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം നോര്‍വീജിയന്‍ താരം അഡ ഹെഗര്‍ബര്‍ഗ് നേടി. റയലിലെ സഹതാരം …
ഫ്രാന്‍സില്‍ മുസ്‌ലിം സ്ത്രീയുടെ മുഴുനീള നീന്തല്‍ വസ്ത്രം പൊലീസ് അഴിപ്പിക്കുന്ന ചിത്രം വിവാദമാകുന്നു, ബുര്‍ക്കിനി നിരോധനത്തെ പിന്തുണച്ച് നികോളാസ് സര്‍ക്കോസി രംഗത്ത്
ഫ്രാന്‍സില്‍ മുസ്‌ലിം സ്ത്രീയുടെ മുഴുനീള നീന്തല്‍ വസ്ത്രം പൊലീസ് അഴിപ്പിക്കുന്ന ചിത്രം വിവാദമാകുന്നു, ബുര്‍ക്കിനി നിരോധനത്തെ പിന്തുണച്ച് നികോളാസ് സര്‍ക്കോസി രംഗത്ത്
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ മുസ്‌ലിം സ്ത്രീയുടെ നീന്തല്‍ വസ്ത്രം പൊലീസ് നിര്‍ബന്ധിപ്പിച്ച് അഴിപ്പിക്കുന്ന ചിത്രം വിവാദമാകുന്നു, ബുര്‍ക്കിനി നിരോധനത്തെ പിന്തുണച്ച് നികോളാസ് സര്‍ക്കോസി രംഗത്ത്. കഴിഞ്ഞ ദിവസം പാരീസിലെ നീസ് ബീച്ചിലായിരുന്നു സംഭവം. പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സ്ത്രീ തന്റ മുഴുക്കൈ വസ്ത്രം നീക്കുന്നതാണ് ചിത്രത്തിലുള്ളത്. ഫ്രാന്‍സില്‍ അടുത്തിടെയുണ്ടായ തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നിരവധി നഗരങ്ങളില്‍ …
ഖത്തറിലെ അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ്, അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍
ഖത്തറിലെ അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ്, അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍
സ്വന്തം ലേഖകന്‍: ഖത്തറിലെ അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ്, അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍. നാലു മാസക്കാലത്തേക്കാണ് പൊതുമാപ്പ് കാലാവധിയെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. അടുത്തമാസം ഒന്നുമുതല്‍ പൊതുമാപ്പ് പ്രാബല്ല്യത്തില്‍ വരുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ മന്ത്രാലയം അറിയിച്ചു. വിസ കാലാവധി കഴിഞ്ഞും റസിഡന്റ്‌സ് പെര്‍മിറ്റ് പുതുക്കാതെയും രാജ്യത്തു തങ്ങുന്നവര്‍ക്കും നിയമവിധേയല്ലാതെ രാജ്യത്തു പ്രവേശിച്ചവര്‍ക്കും പൊതുമാപ്പു …