സ്വന്തം ലേഖകന്‍: വത്തിക്കാന്റെ മദര്‍ തെരേസ സ്മാരക സ്റ്റാമ്പ് സെപ്റ്റംബര്‍ രണ്ടിന് പുറത്തിറക്കും. വിശുദ്ധയായി നാമകരണം ചെയ്യപ്പെടുന്ന മദര്‍ തെരേസയുടെ സ്മാരക സ്റ്റാമ്പ് വത്തിക്കാന്റെ തപാല്‍ വിഭാഗമാണ് പ്രകാശനം ചെയ്യുന്നത്. സെപ്റ്റംബര്‍ നാലിനു ഞായറാഴ്ച പ്രാദേശിക സമയം രാവിലെ പത്തിനു വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയോട് അനുബന്ധിച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ …
സ്വന്തം ലേഖകന്‍: എഴുപതാം സ്വാതന്ത്ര്യ ദിനത്തിന്റെ ആവേശത്തില്‍ ഇന്ത്യ, ദുര്‍ബല വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളെ വിമര്‍ശിച്ച് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പ്രസംഗം. ദുര്‍ബല വിഭാഗങ്ങള്‍ക്ക് എതിരെ അക്രമം നടത്തുന്നവരെയും അസഹിഷ്ണുത വളര്‍ത്തുന്നവരെയും ഒറ്റപ്പെടുത്തണമെന്ന് രാഷ്ട്രപതി പറഞ്ഞു. ദുര്‍ബല വിഭാഗങ്ങള്‍ക്ക് എതിരായ അക്രമങ്ങള്‍ രാഷ്ട്രത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. …
സ്വന്തം ലേഖകന്‍: നൈജീരിയയില്‍ ബൊക്കോം ഹറാം തട്ടിക്കൊണ്ടുപോയ ചിബോക് പെണ്‍കുട്ടികളുടെ വീഡിയോ രണ്ടു വര്‍ഷത്തിനു ശേഷം പുറത്ത്. രണ്ടു വര്‍ഷം മുമ്പ് നൈജീരിയയിലെ ചിബോക് ഗ്രാമത്തിലെ സെക്കന്‍ഡറി സ്കൂളില്‍നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനികളുടെ വീഡിയോയാണ് ബോക്കോ ഹറാം പുറത്തുവിട്ടത്. തട്ടമിട്ട അമ്പതോളം കുട്ടികളാണു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കുട്ടികളുടെ ഒപ്പം മുഖംമൂടിധാരി നില്ക്കുന്നതും കാണാം. ചിബോക് സെക്കന്‍ഡറി സ്കൂളില്‍നിന്ന് …
സ്വന്തം ലേഖകന്‍: അല്‍അഖ്സ പള്ളിയില്‍ ഇസ്രയേല്‍ തീവ്രവാദികള്‍ അതിക്രമിച്ചു കയറിയതായി റിപ്പോര്‍ട്ട്, പ്രതിഷേധവുമായി ഫലസ്തീന്. കിഴക്കന്‍ ജറുസലേമിലെ അല്‍അഖ്സ പള്ളിയിലേക്ക് 300 ഇസ്രായേല്‍ തീവ്രവാദികള്‍ ഞായറാഴ്ച അതിക്രമിച്ചു കയറിയതായും നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂതമത വിശ്വാസികള്‍ക്ക് പള്ളിയുടെ അകത്ത് കയറി പ്രാര്‍ഥിക്കാന്‍ നിരോധനമുണ്ട്. എന്നാല്‍, ഇത് ഇസ്രായേല്‍ സംഘടനകള്‍ …
സ്വന്തം ലേഖകന്‍: ഫിദല്‍ കാസസ്ട്രോക്ക് 90 ആം പിറന്നാള്‍ സമ്മാനമായി ആരാധകന് നല്‍കിയത് 90 മീറ്റര്‍ നീളമുള്ള ചുരുട്ട്. ക്യൂബയുടെ മുന്‍ പ്രസിഡന്റും വിപ്ലവകാരിയുമായ ഫിദല്‍ കാസ്ട്രോയുടെ തൊണ്ണൂറാം പിറന്നാളിനാണ് 90 മീറ്റര്‍ വലിപ്പമുള്ള ചുരുട്ടുമായി ക്യൂബന്‍ പുകയില വ്യാപാരിയായ കാസ്റ്റ്ലര്‍ രംഗത്തെത്തിയത്. ചുരുട്ടിനെക്കുറിച്ച് കാസ്റ്റലര്‍ പറയുന്നത്, ‘എന്നെക്കുറിച്ച് അദ്ദേഹം അറിയണമെന്നില്ല, എന്നാല്‍ അദ്ദേഹത്തിന്റെ പിറന്നാളാഘോഷത്തിനു …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ വരള്‍ച്ച, കാരണങ്ങള്‍ ക്രിക്കറ്റും പട്ടിണിയുമെന്ന കണ്ടെത്തലുമായി ചൈനീസ് മാധ്യമങ്ങള്‍. ക്രിക്കറ്റാണ് പ്രധാന വില്ലനെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ പറയുന്നത്. പട്ടിണി, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ആരോഗ്യക്കുറവ്, പെണ്‍കുട്ടികളെ കായികരംഗത്ത് നിന്നകറ്റുന്നത്, ആണ്‍കുട്ടികളെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമാക്കാന്‍ നിര്‍ബന്ധിക്കുന്നത്, ഹോക്കിയുടെ പ്രതാപം അസ്തമിക്കുന്നത്, പിന്നെ ഗ്രാമങ്ങളില്‍ ഒളിമ്പിക്സിനെ കുറിച്ച് വേണ്ടത്ര അവബോധം ഇല്ലാത്തത് …
സ്വന്തം ലേഖകന്‍: ദക്ഷിണ സുഡാനിലെ കലാപ തീയണക്കാന്‍ കൂടുതല്‍ സേനയെ അയക്കുമെന്ന് യുഎന്‍. ആഭ്യന്തര കലാപം രൂക്ഷമായ ദക്ഷിണ സുഡാനിലേക്ക് കൂടുതല്‍ യു.എന്‍ സേനയെ അയക്കാനുള്ള പ്രമേയത്തിന് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ അംഗീകാരം നല്കി. 2011 മുതല്‍ ആഭ്യന്തര യുദ്ധം രൂക്ഷമായ രാജ്യത്ത് നിലവില്‍ 12,000 യു.എന്‍ സേനാംഗങ്ങളുണ്ട്. എന്നാല്‍ ഐക്യരാഷ്ട്ര സഭാ തീരുമാനം …
സ്വന്തം ലേഖകന്‍: യുകെയില്‍ മലയാളി ഡോക്ടര്‍ക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് രോഗികള്‍ നിയമ നടപടിക്ക്. മുന്‍ എന്‍എച്ച്എസ് ഡോക്ടറായ മനുനായരാണ് ചികിത്സാ പിഴവെന്ന ആരോപണം നേരിടുന്നത്. ഡോക്ടര്‍ ചികിത്സിച്ച 57 രോഗികളാണ് ചികിത്സാ പിഴവിന്റെ പേരില്‍ ഡോക്ടര്‍ക്ക് എതിരേ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ആവശ്യമില്ലാതെ ശസ്ത്രക്രിയ നടത്തി, ഇല്ലാത്തരോഗത്തിനു മരുന്നു നല്കി തുടങ്ങിയവയാണു ഡോ. മനുനായര്ക്ക് …
സ്വന്തം ലേഖകന്‍: തായ് വിനോദസഞ്ചാര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് സ്ഫോടന പരമ്പര, നാലു പേര് കൊല്ലപ്പെട്ടു. പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഹുവ ഹിന്, ഫുക്കറ്റ് ദ്വീപ് എന്നിവിടങ്ങളിലായിരുന്നു ബോംബാക്രമണങ്ങള്‍. 24 മണിക്കൂറിനുള്ളില്‍ രണ്ടിടങ്ങളിലായി നിരവധി സ്ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ വിഘടനവാദികളാണ് ആക്രമണങ്ങള്‍ക്കു പിന്നിലെന്നു സംശയം ഉയര്‍ന്നിട്ടുണ്ട്. …
സ്വന്തം ലേഖകന്‍: സൗദി സന്ദര്‍ശക വിസയുടെ നിരക്കില്‍ വന്‍ വര്‍ധന, കൈ പൊള്ളുക പ്രവാസി കുടുംബങ്ങള്‍ക്ക്. വിസ നിരക്കുകള്‍ വര്‍ധിപ്പിച്ച കൂട്ടത്തില്‍ സന്ദര്‍ശക വിസയുടെ നിരക്ക് കുത്തനെ കൂട്ടിയത് മലയാളികളടക്കമുള്ള പ്രവാസി കുടുംബങ്ങളുടെ വരവിനെ പ്രതികൂലമായി ബാധിക്കും. ഒക്ടോബര്‍ മുതലാണ് നിരക്കു വര്‍ധന പ്രാബല്യത്തില്‍ വരുക. എന്നാല്‍, കുടുംബങ്ങളുടെ സന്ദര്‍ശനത്തെ സംബന്ധിച്ച് വിദേശകാര്യ വകുപ്പ് വ്യക്തമായ …