സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ഇനി വീടുകളും കെട്ടിടങ്ങളും വാടകയ്ക്ക് എടുക്കുമ്പോള്‍ ഗ്യാരണ്ടിയായി നിശ്ചിത തുക വാടകക്കാരന് കെട്ടിവയ്ക്കണമെന്ന് നിര്‍ദ്ദേശം. വാടക കരാര്‍ അവസാനിപ്പിക്കുന്ന സമയത്ത് ഇതി തിരികെ ലഭിക്കും. വാടകയ്ക്കെടുക്കുന്ന വസ്തുവകകള്‍ കേടുപാടുകള്‍ കൂടാതെ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണിതെന്ന് ഈജാര്‍ പ്ലാറ്റ്ഫോം വ്യക്തമാക്കി.ഇതിന് അനുസൃതമായ രീതിയില്‍ ഇജാര്‍ പ്ലാറ്റ്ഫോമില്‍ അഥവാ ഇ-നെറ്റ് വര്‍ക്കില്‍ …
സ്വന്തം ലേഖകൻ: സര്‍വീസുകളുടെ ആവശ്യകത വർധിച്ചതിനെത്തുടർന്ന്, ഒമാൻ എയർ കോഴിക്കോട് ഉൾപ്പെടെയുള്ള വിവിധ രാജ്യാന്തര സെക്ടറുകളിലേക്ക് സർവീസുകൾ വർധിപ്പിക്കും. തായ്ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കും യൂറോപ്യൻ നഗരങ്ങളിലേക്കും ഒമാൻ എയർ അധിക സേവനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ജൂൺ 3 മുതൽ പ്രതിവാരം 11 സേവനങ്ങൾ നടത്തും. നിലവിൽ ആഴ്ചയിൽ 7 സേവനങ്ങളാണ് ഉള്ളത്. …
സ്വന്തം ലേഖകൻ: നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും ക്ഷാമം എന്‍ എച്ച് എസിനെ വീര്‍പ്പുമുട്ടിക്കുമ്പോള്‍, യുകെയിലെ നഴ്സുമാരെയും ഡോക്ടര്‍മാരെയും റാഞ്ചാന്‍ വഴിയരികില്‍ പരസ്യവുമായി കാനഡ. കാനഡയിലെക്ക് നഴ്സുമാരെയും ഡോക്ടര്‍മാരേയും റിക്രൂട്ട് ചെയ്യുന്നതിനുള്ള പരസ്യം ബ്രിട്ടീഷ് തെരുവുകളില്‍ ഉയരുകയാണ്. കൂടുതല്‍ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് പരസ്യം ഉയര്‍ന്നിരിക്കുന്നത്. വെയില്‍സ് എന്‍ എച്ച് എസ്സിലെ കുറഞ്ഞ വേതനവും തൊഴില്‍ …
സ്വന്തം ലേഖകൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള വിദഗ്ധ തൊഴിലാളികളെ ആകർഷിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത ‘ഓപ്പർച്യുണിറ്റി കാർഡുമായി’ ജർമ്മനി. ജൂണ്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരുന്നത്. ഇതിലൂടെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് നേട്ടമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഓപ്പർച്യുനിറ്റി കാർഡിന് യോഗ്യത നേടുന്നതിന്, നിങ്ങൾ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ജർമ്മനിയിൽ ഡിമാൻഡുള്ള ഒരു മേഖലയുമായി ബന്ധപ്പെട്ട അംഗീകൃത പ്രഫഷനൽ യോഗ്യത …
സ്വന്തം ലേഖകൻ: വാർഷിക കുടിയേറ്റം പകുതിയായി വെട്ടിക്കുറയ്ക്കാനുള്ള ഓസ്ട്രേലിയയുടെ നീക്കം ഫലം കാണുന്നു. ഈ നീക്കം സ്റ്റുഡന്റ് വീസയ്ക്ക് ശ്രമിക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ സാരമായി ബാധിച്ചു. പ്രധാനമന്ത്രി ആന്റണി അൽബാനീസിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയൻ സർക്കാർ ഉയർന്ന ഐഇഎൽടിഎസ് സ്കോറുകളും വർധിച്ച സാമ്പത്തിക ആവശ്യങ്ങളും ഉൾപ്പെടെ വീസ മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടുണ്ട്. കർശനമായ മാനദണ്ഡങ്ങൾ ചില രാജ്യങ്ങളിൽ നിന്നുള്ള …
സ്വന്തം ലേഖകൻ: എയർ ഇന്ത്യ 27 വർഷങ്ങൾക്ക് ശേഷം സ്വിറ്റ്സർലൻഡിലേക്കുള്ള സർവീസ് പുനരാരംഭിക്കുന്നു . ജൂൺ 16 മുതൽ ഡൽഹി – സൂറിക് സെക്ടറിൽ ഓരോ തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായി നാല് നോൺ സ്റ്റോപ്പ് സർവീസുകൾ ഉണ്ടായിരിക്കും. പുതിയ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിൽ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് കണക്ഷൻ കിട്ടുംവിധമാണ് സർവീസ് …
സ്വന്തം ലേഖകൻ: യുഎഇയിൽ വരും ദിവസങ്ങളിൽ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. വേനൽകാലത്തിലേക്ക് നീങ്ങുന്നതിന് മുന്നോടിയായുള്ള കാലാവസ്ഥ മാറ്റമാണെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഡോ. അഹ്മദ് ഹബീബ് പറഞ്ഞു. അടുത്ത കുറച്ച് ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. രാജ്യത്തിന്റെ തെക്കൻ മേഖലയിലും പടിഞ്ഞാറൻ …
സ്വന്തം ലേഖകൻ: എമിറേറ്റിലെ റോഡ് ഗതാഗത അതോറിറ്റിയുടെ (ആർ.ടി.എ) ഉപഭോക്തൃ സേവനകേന്ദ്രങ്ങൾ സ്മാർട്ടാക്കുന്ന പദ്ധതി മുഴുവൻ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. എല്ലാ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളും അടുത്ത വർഷത്തോടെ ഒരേ സമയം നേരിട്ടും ഓൺലൈനും സേവനങ്ങൾ ലഭിക്കുന്ന രീതിയിലേക്കാണ് നവീകരിക്കുക. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഉമ്മുറമൂൽ, അൽ ബർഷ കേന്ദ്രങ്ങൾ സെപ്റ്റംബറോടെ നവീകരിക്കും. യുഎഇയുടെ ഡിജിറ്റൽ …
സ്വന്തം ലേഖകൻ: സൗദി വാണിജ്യ മന്ത്രാലയം സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷന്മാർ പ്രവേശിക്കുന്നതും പുരുഷന്മാർ ജോലി ചെയ്യുന്നതും വിലക്കിയതായി അറിയിച്ചു. ഈ നിയമപ്രകാരം, ഇത്തരം കടകളിൽ അറ്റകുറ്റപണികൾക്ക് മാത്രമേ പുരുഷന്മാർക്ക് പ്രവേശനം ഉണ്ടായിരിക്കൂ. ഇത്തരം തയ്യൽ കടകളിലെ തൊഴിലാളികളും ഉപഭോക്താക്കളും സ്ത്രീകളായിരിക്കണം. വനിത ജോലിക്കാർ ജോലി അവസാനിപ്പിച്ച് പുറത്തുപോയ ശേഷം മാത്രമേ അറ്റകുറ്റപണികൾക്കായി …
സ്വന്തം ലേഖകൻ: രാഷ്ട്രീയ നിരീക്ഷകരുടെയും തെരഞ്ഞെടുപ്പ് വിശകലനം ചെയ്യുന്നവരുടെയും കണക്കുകൂട്ടലുകള്‍ പാടെ തെറ്റിച്ചുകൊണ്ട് ലണ്ടന്‍ മേയര്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും സാദിഖ് ഖാന് ജയം. അള്‍ട്രാ ലോ എമിഷന്‍ സോണ്‍ നിരക്കുകള്‍ നഗരത്തിലാകെയായി വ്യാപിപ്പിച്ചതും, വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ നിരക്കും, ഗാസാ പ്രശ്നവുമെല്ലാം ഖാന്റെ പരാജയത്തിലേക്ക് വഴിതെളിക്കും എന്ന കണക്കു കൂട്ടലുകള്‍ക്കിടയിലാണ് ഈ …